Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇല്ലുമിനാറ്റി
അറിവുകൾ സാമൂഹ്യപ്രശ്നങ്ങൾ

ഇല്ലുമിനാറ്റി

By Nisha RoseMay 6, 2024Updated:May 12, 20244 Comments4 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

ആവേശം എന്ന ഫഹദ് ഫാസിൽ സിനിമയിലൂടെ ഈയിടെയും അതിന് മുൻപ് ലൂസിഫർ എന്ന സിനിമയുടെ ഭാഗമായി പല അടയാളങ്ങളിലൂടെയും വാക്കുകൾക്കിടയിലൂടെയും നാം ഈ വാക്ക് കൂടുതലായി കേൾക്കാൻ തുടങ്ങിയിരിക്കുന്നു. എന്താണ് ഈ വാക്കിന്റെ അർത്ഥം.. ഇത് ഈ ലോകത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ.. ആർക്കും ഉത്തരമില്ല. പക്ഷേ ഇതിനെ കുറിച്ച് അന്വേഷിച്ചു നടക്കുന്നവർക്ക് സംശയങ്ങൾ ഉണ്ട് താനും.

പുരാതനവും നവീനവുമായ യാഥാർഥ്യം ആയതും സാങ്കൽപ്പികം ആയതുമായ സംഘടനകൾക്ക് നൽകി വരുന്ന പേരാണ് “ഇല്ലുമിനാറ്റി” എന്നത്. ഇതാണ് ഗൂഗിളിലും മറ്റിടങ്ങളിലും കണ്ടെത്തിയ അർത്ഥം.

ഈ പദം രൂപം കൊണ്ടത്.. enlightened അല്ലെങ്കിൽ വെളിച്ചപ്പെട്ടത് എന്ന് അർത്ഥമുള്ള ഇല്ലുമിനാറ്റസ് എന്ന ലാറ്റിൻ വാക്കിൽ നിന്നുമാണ് എന്ന് കേട്ടിട്ടുണ്ട്.

1776 മെയ് ഒന്നിന് ഇന്നത്തെ ജർമനിയുടെ ഭാഗമായ ബവേറിയ എന്ന സ്ഥലത്തു വെച്ച് 5 അംഗങ്ങളുമായി തുടക്കം കുറിച്ചതാണ് ഈ പ്രസ്ഥാനം എന്ന് വിശ്വസിക്കുന്നവർ ഉണ്ട്.ഇതിന്റെ സ്ഥാപകൻ ആയ ആദം വെയിഷാഫ്റ്റ് പെർഫെക്ടവിലിറ്റസ് എന്നൊരു പേർ ആയിരുന്നു നിർദേശിച്ചിരുന്നത്.

എന്തായാലും ഇത്തരം ഒരു സംഘടനയുടെ ഉദ്ദേശം ലോകത്തിൽ നടക്കുന്ന അന്ധവിശ്വാസം, മതപരമായ ഇടപെടൽ, ഭരണ ദുർവിനിയോഗം എന്നിവക്ക് എതിരെ പ്രവർത്തിക്കുക എന്നതായിരുന്നു.

അന്ധവിശ്വാസങ്ങളെ തകർക്കാനുള്ള ഒരു ഫിക്ഷൻ മാത്രം ആയിരുന്നു ഇത് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. പക്ഷേ ഡാൻ ബ്രൗൺ എന്ന എഴുത്തുകാരൻ തന്റെ “ഏഞ്ചൽസ് ആൻഡ് ഡീമൻസ് “എന്ന പുസ്തകത്തിലൂടെ ലോകത്തിലെ തന്നെ ഏറ്റവും രഹസ്യ സ്വഭാവമുള്ള ഒരു സംഘടനയായി ഇതിനെ പ്രസിദ്ധമാക്കി. ലോകത്തെ തന്നെ നിയന്ത്രിക്കാൻ വിധംപണവും അധികാരവും സ്വാധീനവും ഉള്ളവരാണ് ഇല്ലുമിനാറ്റി എന്നതിൽ ഉള്ളവർ എല്ലാം. രഹസ്യവും നിഗൂഢവുമായ ഈ സംഘടന ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നു എന്നും പല യുദ്ധങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ ഇവരുടെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരും ധാരാളം. പക്ഷേ യുക്തിയെയും വിദ്യാഭ്യാസത്തെയും ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു.

ലൂസിഫർ എന്ന മലയാളം സിനിമയിലൂടെയാണ് ഈ ഒരു വാക്ക് മലയാളികൾ അധികം തിരയാൻ തുടങ്ങിയത് എങ്കിലും അതിന് പിന്നിലും ഇല്ലുമിനാറ്റി ഗ്രൂപ്പിന്റെ കരങ്ങൾ ഉണ്ടെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.

ഇന്ത്യയിലെ നോട്ട് നിരോധനം മുതൽ മൈക്കൽ ജാക്സന്റെ കൊലപാതകം വരെ ഇവരിൽ ആരോപിക്കപ്പെടുന്നു. കല, സാഹിത്യം, രാഷ്ട്രീയം അങ്ങനെ എല്ലാ മേഖലകളിലും എല്ലാ രാജ്യങ്ങളിലും ഇത്തരം ഗ്രൂപ്പുകളുടെ സ്വാധീനമുണ്ട് എന്നാണ് പറയപ്പെടുന്നത്. എപ്പോൾ എവിടെ എന്ത് നടക്കണം എന്ന് അവർ തീരുമാനിക്കും.

ഫ്രഞ്ച് വിപ്ലവത്തിന്റെ പുറകിൽ പോലും ഇല്ലുമിനാറ്റിക്ക് കയ്യുണ്ട് എന്ന് വിശ്വസിക്കുന്നവർ ഏറെ.

1700ൽ ഒരു ബാവേറിയൻ പ്രൊഫസർ ആണ് ഇതിന് തുടക്കം കുറിച്ചത് എന്ന് പറയുമ്പോഴും ഏഞ്ചൽസ് ആൻഡ് ഡിമൺസ് എന്ന പുസ്തകത്തിൽ ഇന്ത്യയിലാണ് ഇതിന്റെ ഉറവിടം എന്നും പരാമർശിക്കപ്പെടുന്നുണ്ട്.

കലിംഗയുദ്ധത്തിനു ശേഷം മനമാറ്റം വന്ന അശോക ചക്രവർത്തിക്കുണ്ടായ വെളിപാടാണ് ഇതിന് പിന്നിൽ എന്ന് വിശ്വസിക്കുന്നവരുമുണ്ട്. തങ്ങളുടെ ബുദ്ധിയും ശക്തിയും യുദ്ധത്തിന് വേണ്ടി അല്ലാതെ മനുഷ്യനന്മക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ ഒൻപത് പേർക്കായി തന്റെ അറിവുകൾ എല്ലാം രാജാവ് പകർന്ന് നൽകി എന്നും പിന്നീട് അത് തലമുറ തലമുറ കൈമാറി കൊടുക്കുന്നു എന്നും പറയുന്നു.

അങ്ങനെ ലോകം മുഴുവൻ എവിടെയാണ് ആരാണ് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം ഇല്ലുമിനാറ്റിയിലെ അംഗങ്ങൾ ജീവിക്കുന്നു.

കാത്തോലിക്ക സഭയിലെ ചില വിശ്വാസങ്ങൾക്ക് അന്ന് കാലത്ത് അവർ എതിരായിരുന്നത് കൊണ്ട് ആ ഗ്രൂപ്പിനെ anti christ ഗ്രൂപ്പ് ആയും വിശേഷിപ്പിച്ചവർ ഉണ്ട്. ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകൾ ഉള്ള മൂങ്ങയും ത്രികൊണ ചിഹ്നത്തിനുള്ളിലുള്ള കണ്ണും ഒക്കെയാണ് അവരുടെ ചിഹ്നങ്ങൾ ആയി കാണിക്കുന്നത്. 666 എന്ന സാത്താൻ സംഖ്യയും അവരുടേതായി പറയപ്പെടുന്നു. സഭ, രാജാവാഴ്ച എന്നിവക്കെതിരെയെല്ലാം ഇവർ പ്രവർത്തിച്ചു. അംഗബലം കൂട്ടാൻ ഫ്രീ മാസൺസ് എന്ന് മറ്റൊരു സംഘടന കൂടി ആരംഭിച്ചു. അതിൽ സാധാരണ ആളുകൾ ഉണ്ടായിരുന്നു. പിന്നീട് അവർ തമ്മിൽ പിരിഞ്ഞു.

ഇല്ലുമിനാറ്റിയിൽ അംഗം ആകുവാൻ യോഗ്യതകൾ വേണമായിരുന്നു. നല്ല കുടുംബ മഹിമയും സമൂഹത്തിൽ ഉന്നത സ്ഥാനവും നല്ല സമ്പത്തും വേണം എന്ന നിയമം വന്നു. മറ്റുള്ള അംഗങ്ങളുടെ സമ്മതവും.

ആദ്യം ചേരുന്നവർക്ക് നൊവീസ് എന്ന പേർ. പിന്നീട് മിനർവെൽ.. ഇല്ലുമിനേറ്റെഡ് മിനർവെൽ എന്നീ പദവികൾ. ഐ ഓഫ് പ്രൊവിഡൻസ് എന്ന ചിഹ്നം ലോകത്തെ മുഴുവൻ സ്വാധീനിക്കുന്ന വി ധത്തിൽ പല രാജ്യങ്ങളിൽ പല മേഖലകളിൽ രഹസ്യമായി വളർന്നു വന്നു.

അതിസമ്പന്നരായ പലരും ഈ ലോകം കീഴടക്കാൻ ശ്രമിച്ചത് ഇല്ലുമിനാറ്റി വഴി ആയിരുന്നു. അമേരിക്കൻ പ്രസിഡന്റ് മുതൽ പോപ് താരങ്ങൾ വരെ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് മീഡിയകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിൽ ഗേറ്റ്സിനെ പോലും ഒഴിവാക്കിയിട്ടില്ല. ഈ സംഘടനയിൽ പെട്ടവർ അന്യഗ്രഹ ജീവികളുമായി സംസാരിക്കാറുണ്ട് എന്ന് പോലും പ്രചാരമുണ്ട്.

ഇല്ലുമിനാറ്റിയിലെ പതിമൂന്ന് ഫാമിലിയിൽ പെട്ട കോളിൻസ് ഫാമിലിയിൽ പെട്ട ഒരാൾ ആയിരുന്നു ചന്ദ്രനിൽ ആദ്യമായി കാൽ കുത്തിയ നീൽ ആംസ്ട്രോങ്ങിന്റെ ഒപ്പം ഉണ്ടായിരുന്ന മൈക്കൽ കോളിൻസ്. കൂടെ നിൽക്കുന്നവർക്ക് പണവും പ്രശസ്തിയും നൽകുമ്പോൾ വിട്ട് പോകുന്നവരെ കാത്തിരിക്കുന്നത് മരണം ആണ് എന്നും കേൾക്കുന്നു.

ഇതോടൊപ്പം ബ്ലാക്ക് മാജിക്… ആന്റി ക്രൈസ്റ്റ്.. എന്നിവയും ഇതോടൊപ്പം ചേർത്തു പറയാറുണ്ട്. അങ്ങനെ ആണെങ്കിൽ നാം ഓരോരുത്തരെയും ഒന്നല്ലെങ്കിൽ വേറൊരു തരത്തിൽ ഇല്ലുമിനാറ്റി നമ്മളെയും സ്വാധീനിച്ചിരിക്കാം.

ഇതിന്റെ നിഗൂഢതകൾ ഇനിയും പുറത്തു വരാൻ ഇരിക്കുന്നതേയുള്ളു.

ഏറ്റവും പുതുതായി ഇല്ലുമിനാറ്റിയെ പിന്തുണച്ചു രംഗത്തു വന്നത് കാനഡയുടെ മുൻ പ്രതിരോധമന്ത്രി പോൾ ഹെല്ലർ ആണ്. ഇതൊരു യാഥാർഥ്യം ആണെന്നും ലോകത്തെ നിയന്ത്രിക്കുന്നത് അവരാണെന്നും കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കുന്നത് വരെ അവരാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

പണ്ട് ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ നിന്നൊക്കെ മാറി കൂടുതൽ ലാഭം ഉണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ അവരുടെ ലക്ഷ്യം എന്നും അദ്ദേഹം പ്രസ്താവിച്ചു. പെട്രോളിയം കമ്പനികളിൽ ആണ് അവരുടെ അധികം ഇൻവെസ്റ്റ്‌മെന്റ് എന്നത് കൊണ്ട് തന്നെ അതിൽ നിന്നുള്ള ലാഭം കളയാൻ അവർ ഒരിക്കലും തയ്യാറാകില്ല എന്നും.

രാജ്യാന്തരതലത്തിൽ സാമ്പത്തിക രാഷ്ട്രീയ ബിസിനസ്സ് വിനോദ മേഖലകളിൽ എല്ലാം ഇല്ലുമിനാറ്റി അംഗങ്ങൾ ഉണ്ട് എന്നാണ് വിശ്വാസം.

ഇന്ത്യയിൽ ആണ് ഇത് തുടങ്ങിയത് എന്ന വാദം ആദ്യം എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ്. ഇന്ത്യയിൽ 25 വർഷത്തോളം ബ്രിട്ടീഷ് ആർമിയിൽ ജോലി ചെയ്ത ഡാൽബോട് മോണ്ടി എന്നൊരു മനുഷ്യനും ഇതൊരു നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.

എന്തായാലും ലൂസിഫറിൽ തുടങ്ങി ആവേശത്തിലെ പാട്ടിൽ വരെ നാം കേൾക്കുന്ന ഇല്ലുമിനാറ്റിയെ കുറിച്ച് അറിയാൻ ഒരു ചെറിയ ശ്രമം എന്ന് മാത്രം..

#ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

#illuminati

Post Views: 33
4
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

4 Comments

  1. RBK on May 10, 2024 11:09 PM

    wonderful write up

    Reply
  2. Nafs nafs on May 10, 2024 10:03 PM

    ലേഖനം👌👌👌

    Reply
  3. Silvy Michael on May 10, 2024 8:59 PM

    👌👌👌

    Reply
  4. Shreeja R on May 7, 2024 10:52 AM

    Nice article 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.