Holy week.. എന്ന് ഇംഗ്ലീഷ് ഭാഷയിൽ പറയുന്ന “കഷ്ടാനുഭവാഴ്ച്ച ” ചെറുപ്പത്തിലേ ഓർമ്മകളിൽ അവധിക്കാലം തുടങ്ങുന്നത് ഏതാണ്ട് ഈ സമയത്ത് ആയിരിക്കും. അതുകൊണ്ട് തന്നെ ഡാഡിയുടെ വീട്ടിൽ എല്ലാ ആചാരങ്ങളോടും കൂടി നീണ്ടു നിൽക്കുന്ന നോമ്പിന്റെ സന്ധ്യാ നമസ്കാരങ്ങളിലും മാംസാഹരങ്ങൾ ഉപേക്ഷിച്ചുകൊണ്ടുമുള്ള സമ്പൂർണ കഷ്ടാനുഭവാഴ്ച്ച തന്നെയാണ് ഓർമ്മകളിൽ.. കൊല്ലത്തിൽ രണ്ട് തവണ മാത്രം ലഭിക്കുന്ന അപ്പമാണ് ഇൻഡറി അപ്പം. പാതിനോമ്പിനും പെസഹാക്കും. ഞങ്ങളുടെ വീട്ടിൽ അങ്ങനെ നോമ്പ് നോക്കുന്ന പതിവ് ഇല്ലാത്തത് കൊണ്ട് പതിനോമ്പിന്റെ അപ്പം ഉണ്ടാക്കാറില്ല. മധുരം ഇടാതെ അരിപ്പൊടിയും ഉഴുന്നും തേങ്ങയും ഉള്ളിയും ജീരകവും ചേർത്ത് ഉണ്ടാക്കുന്ന ഒരു അപ്പം. വലിയ രുചി അന്ന് തോന്നിയിരുന്നില്ല. പക്ഷെ പെസഹാ ദിവസം തേങ്ങാപാലിൽ ശർക്കര ചേർത്ത് ഉണ്ടാക്കുന്ന പാലിൽ മുക്കി കഴിക്കുമ്പോൾ എത്ര കഴിച്ചാലും മതിയാകില്ല. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ ആണ് പെസഹ. യേശുവിന്റെ അവസാനത്തെ അത്താഴത്തെ ഓർമ്മിപ്പിക്കുന്ന ദിവസം. പിറ്റേന്നും പള്ളിയിലേക്ക് പോകുന്നതിന് മുൻപ് കുട്ടികൾക്ക് ബാക്കിയുള്ളത് കഴിക്കാൻ…
Author: Nisha Rose
അടുക്കള പണികൾ കഴിഞ്ഞപ്പോഴേക്കും അനില വിയർത്തൊട്ടി കഴിഞ്ഞിരുന്നു. ഇട്ടിരുന്ന നൈറ്റിയുടെ അറ്റം തന്നെ എടുത്ത് മുഖം തുടക്കുമ്പോൾ അവളോർത്തു. ഇങ്ങനെ മുഖം തുടക്കരുത് എന്ന് പണ്ട് കൈ നോക്കിയ ഒരു കാക്കാലത്തി പറഞ്ഞിട്ടുണ്ടല്ലോ.. അങ്ങനെ ചെയ്തിട്ടാകുമോ തന്റെ മുഖത്ത് കരിമംഗല്യം വന്നത് എന്നതും മനസ്സിലൂടെ കടന്ന് പോയി. അതൊക്കെ ഓർക്കാൻ എവിടെ നേരം.. ഒന്ന് നന്നായി ഒരുങ്ങിയിട്ട്.. കണ്ണാടി തന്നെ നോക്കിയിട്ട് എത്ര കാലമായി. ഓരോന്നോർത്ത് കൊണ്ട് അവൾ കുളിക്കാനായി പോയി. ഒരു കാക്ക കുളിക്കുള്ള നേരമേ ഉണ്ടാകാറുള്ളു. എണ്ണ തേച്ചുകുളിയൊക്കെ കല്യാണത്തോടെ തീർന്നു. ഇന്നതൊക്കെ ഓർക്കാൻ എന്താണാവോ കാരണം എന്നവൾ ഡ്രസ്സ് മാറുമ്പോൾ വിചാരിച്ചു. വേഗം ഡ്രസ്സ് മാറി ചോറും കറിയും ഡൈനിങ് മേശയിലേക്ക് എടുത്തു വെച്ചു. പലചരക്ക് കട നടത്തുന്ന ഭർത്താവ് വരും. വെച്ച കറികൾക്കെല്ലാം കുറ്റപ്പെടുത്തൽ മാത്രമേ കേൾക്കാറുള്ളു. നന്നായി എന്ന് തോന്നിയാൽ മൗനവും. എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചാൽ ദേഷ്യപ്പെടും. 20 കൊല്ലം കൊണ്ട് ഇതെല്ലാം ശീലമായി…
അച്ഛൻ.. അപ്പച്ചൻ.. പപ്പ.. ഡാഡി… അപ്പ… പല തരത്തിൽ പലരും വിളിക്കുന്നു. അവരെയൊക്കെ ഓർക്കാൻ പ്രത്യേക ഒരു ദിവസത്തിന്റെ ആവശ്യമുണ്ടോ.. കൂടെയുള്ളപ്പോൾ വില അറിയാതെ പോകുന്നതും നഷ്ടപ്പെടുമ്പോൾ വിലമതിക്കാനാകാത്തതുമായ അതിവിശിഷ്ട വ്യക്തികളാണ് മാതാപിതാക്കൾ. പിതൃ ദിനങ്ങൾ മാതൃ ദിനങ്ങൾ ഇതൊന്നും ഞങ്ങളുടെ ചെറുപ്പകാലത്ത് നമ്മുടെ നാട്ടിൽ അത്ര അറിയപ്പെട്ടിരുന്നില്ല. സോഷ്യൽ മീഡിയയുടെ വരവോടെ മമ്മിക്ക് വേണ്ടി പോസ്റ്റുകൾ ഇടാറുണ്ട്. പക്ഷേ ആ ഭാഗ്യം എന്റെ ഡാഡിക്ക് ഉണ്ടായില്ല. അതിനും മുൻപേ ഡാഡി പോയി. പക്ഷേ ഒരു പോസ്റ്റിലൂടെയോ എഴുത്തുകളിൽ കൂടിയോ അവർ നമുക്ക് തന്ന സ്നേഹം തരുന്ന സ്നേഹം, ആ കരുതൽ അത് നമുക്ക് തീറ്റിച്ചുകൊടുക്കാൻ ആവില്ല എങ്കിലും പോസ്റ്റ് ഇടുന്ന നമുക്കും അത് വായിക്കുന്ന അവർക്കും കുറച്ചുനേരത്തേക്ക് ഒരു സന്തോഷം. അത്ര മാത്രം. നമുക്ക് നഷ്ടപ്പെട്ട നമ്മുടെ പിതാവിനെക്കുറിച്ച് എഴുതുമ്പോൾ ജീവിച്ചിരുന്നപ്പോൾ നമുക്ക് പറയാൻ പറ്റാതിരുന്ന പലതും നമുക്ക് തുറന്നെഴുതാം. എവിടെയെങ്കിലുമിരുന്നു അവരിത് കാണുന്നുണ്ട് എന്ന് ആശ്വസിക്കാം പ്രതീക്ഷിക്കാം. നമ്മുടെ…
മഴയെ പ്രണയിക്കുന്നതിനും പ്രായമുണ്ട്. ഇല്ലാതിരിക്കുമ്പോൾ ശപിക്കുകയും വേനൽ ചൂടിനെ പഴിക്കുകയും ചെയ്യുമ്പോഴും നാല് ദിവസം നിർത്താതെ പെയ്താൽ മഴയെയും ശപിക്കും. ഓരോ കാലഘട്ടത്തിലും മഴക്ക് ഓരോ രൂപഭാവമാണ്. കുഞ്ഞായിരിക്കുമ്പോൾ ഒരു അപ്പാപ്പൻ വലിച്ചുകൊണ്ട് ഓടുന്ന സൈക്കിൾ റിക്ഷയിൽ ആയിരുന്നു എന്റെ ആദ്യത്തെ നഴ്സറി പോക്ക്. ഉയരത്തിലിരുന്ന് കാഴ്ചകൾ കണ്ട് പോകുമ്പോൾ മഴ വന്നാൽ അപ്പാപ്പൻ ഒരു ഷീറ്റിട്ട് ഞങ്ങളെ മറയ്ക്കും. അപ്പാപ്പൻ മഴ കൊണ്ട് ഓടും. പാവം. ആ പ്രായത്തിൽ അത് ഞാൻ ഓർത്തില്ല എന്നും കാണുന്ന കാഴ്ചകൾ മറയ്ക്കുന്ന മഴയെ ഞാൻ വെറുത്തു. പാവം അപ്പാപ്പൻ. ഇന്നത്തെ പോലെ അല്ല വേനലവധി വേനൽ തന്നെ ആയിരുന്നു. പുതിയ തുണിയുടെ മണമുള്ള യൂണിഫോം നനച്ചുകൊണ്ട് തന്നെയാണ് മഴ വന്നിരുന്നത്. നനഞ്ഞുകൊണ്ട് ക്‌ളാസിൽ ഇരിക്കുന്നത് ബുദ്ധിമുട്ടായി തോന്നിയ പ്രായത്തിൽ ഈ പുതിയ യൂണിഫോം വാങ്ങാൻ പൈസയില്ലാതെ സ്കൂളിൽ നിന്നും കൊടുത്തിരുന്ന തുണികൾക്കായി കാത്തിരുന്ന കുട്ടികളും ഉണ്ടായിരുന്നു എന്ന സങ്കടം അന്ന് മനസ്സിലാക്കിയിരുന്നില്ല. ബോക്സ്…
ഇത്രയും പ്രായത്തിനിടക്ക് ഒരുപാട് ആളുകളെ കണ്ടുമുട്ടി.. പരിചയപ്പെടാൻ ഏറെ നേരം വേണ്ടാത്ത ഞാൻ കുറെ പേരെ പരിചയപ്പെട്ടു. അതിൽ ചിലരൊക്കെ സുഹൃത്തുക്കളായി. തുറന്ന പുസ്തകം എന്ന് എല്ലാവരും കുറ്റപ്പെടുത്തുന്ന ഞാൻ എല്ലാവരോടും എന്റെ മനസ്സ് തുറന്നു.. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വെച്ചു. എല്ലാവരും എന്റെ സ്വന്തം എന്ന് കരുതി എല്ലാം പങ്ക് വെച്ചു. വിവാഹത്തിലൂടെ കിട്ടിയ ബന്ധുക്കൾ.. അവിടെയും മൂടുപടങ്ങൾ വേണം എന്ന് എന്നിലെ 21 കാരിക്ക് അറിയില്ലായിരുന്നു. നമ്മുടെ വീട്ടിലെ കാര്യങ്ങൾ എല്ലാം തുറന്ന് പറയരുത് എന്ന പാഠങ്ങൾ എല്ലാം പഠിച്ചു. നമ്മോട് ചിരിച്ചു കാണിച്ച പലരോടും നമ്മൾ പങ്ക് വെച്ച സങ്കടങ്ങൾ അവർക്ക് ഒരു നേരമ്പോക്ക് മാത്രമായിരുന്നു എന്നും മറ്റുള്ളവരുമായി അത് ചർച്ച ചെയ്ത് അവരുടെ മനസ്സിനെ സന്തോഷിപ്പിച്ചിരുന്നു എന്നും പിന്നീട് അറിഞ്ഞപ്പോൾ പല മുഖംമൂടികൾ അഴിഞ്ഞുവീണു. നെഞ്ച് പൊട്ടി നാം സ്വന്തം എന്ന് കരുതി പങ്ക് വെച്ച പലതും അവർ ആഘോഷമാക്കി മാറ്റി. എല്ലാം പാഠങ്ങൾ…
എന്റെ ഡാഡിയെ കുറിച്ച് ഞാൻ എഴുതിയത് വായിക്കാൻ ഡാഡിയില്ല. ഒരുപാട് പ്രാവശ്യം എഴുതിയതാണ്. എന്നാലും എത്ര പറഞ്ഞാലും തീരില്ല ഡാഡിയെ കുറിച്ച്. ലോകത്ത് കിട്ടാവുന്ന എല്ലാ സുഖങ്ങളും തന്റെ മക്കൾക്ക് കിട്ടണം എന്ന് ആഗ്രഹിച്ചിരുന്ന ഡാഡി ആയിരുന്നു ഞങ്ങളുടേത്. നിങ്ങളുടെ അച്ഛന്മാരും അങ്ങനെ തന്നെ ആയിരുന്നിരിക്കണം.എന്നെ ഞാൻ ആക്കിയത് എന്റെ ഡാഡി ആണ്. എന്റെ എല്ലാ ഇഷ്ടങ്ങൾക്കും കൂട്ടുനിന്ന എന്റെ ഡാഡി. വൈകുവോളം ഡാൻസ് പ്രാക്ടീസ് തീരാൻ എന്നെ കാത്തുനിന്ന എന്റെ ഡാഡി. ഇന്ന് ആരുടേയും മുഖത്ത് നോക്കി എനിക്ക് പറയാനുള്ളത് പറയാൻ എന്നെ പ്രാപ്ത ആക്കിയ എന്റെ ഡാഡി.. തുടയിൽ അടി തന്നിട്ട് കിടന്നുറങ്ങിയാൽ അതിൽ വന്ന് വെളിച്ചെണ്ണ പുരട്ടി തരുമ്പോൾ ഞാൻ ഉറക്കം നടിച്ചു കിടക്കും,ആ വാത്സല്യം അനുഭവിക്കാൻ. മമ്മി അത്ര സ്നേഹം കാണിക്കുന്ന കൂട്ടത്തിലുമല്ല.മാത്രമല്ല ജോലി തിരക്കും കുട്ടികളെ വളർത്തലും ഒക്കെ ആയി എപ്പോഴും ഓട്ടത്തിലാണ് താനും. സ്വാതന്ത്ര്യം ഉണ്ടെങ്കിലും ഇന്നത്തെ കുട്ടികളെ പോലെ എല്ലാം തുറന്ന്…
മറവിരോഗം കൂടി വരുന്നു ഈ കാലത്ത്.. പണ്ടൊക്കെ ഒരു 80 വയസ്സൊക്കെ കഴിയുമ്പോൾ ഒക്കെ കണ്ട് വന്നിരുന്ന മറവിരോഗം ഇന്ന് നേരത്തേ തുടങ്ങുന്നു. ജീവിതശൈലി ആണോ രോഗത്തിന് കാരണം എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരമറിയില്ല. അൽഷിമേഴ്‌സ് രോഗികളെ അങ്ങനെ നേരിട്ട് കണ്ട് പരിചയമുണ്ടായിരുന്നില്ല ഒരു കാലം വരെ. മമ്മിയൊക്കെ വല്ലതും വായിക്കാൻ തുടങ്ങിയാലോ അയൽക്കാരുമായി സംസാരിക്കാൻ തുടങ്ങിയാലോ അടുപ്പത്ത് വെച്ചതൊക്കെ കരിഞ്ഞു പോകുന്നത് കണ്ടിട്ടുണ്ട്. പല പാത്രങ്ങളും ചരിത്രത്തിന്റെ ഭാഗമായി ഡാഡിയുടെ കാണാമറയത്തേക്ക് മാറ്റപ്പെടും. അതൊക്കെ ഒരു കാര്യത്തിൽ ശ്രദ്ധിക്കാതെ വരുന്ന മറവികളാണ്. എനിക്കും മൊബൈൽ കിട്ടിയതിൽ പിന്നെ അത്തരം കരിച്ചിലുകൾ കൂടിയിട്ടുണ്ട്. ഇടക്ക് ഗ്യാസ് ഓഫ് ചെയ്യാൻ മറക്കാറുണ്ട്. പിന്നെ പ്രായം കൂടി വരും തോറും സംശയമാണ്. വാതിൽ പൂട്ടിയോ. ഗ്യാസ് ഓഫ് ചെയ്തില്ലേ.. ഇത്തരം കുഞ്ഞുകുഞ്ഞു മറവികൾ പലപ്പോഴും മറ്റുള്ളവരുടെ വഴക്ക് കേൾക്കുന്നതിന് ഒരു കാരണം ആകാറുണ്ട് എന്നത് സത്യം. എന്റെ മറവിയെകുറിച്ച് ഞാൻ തന്നെ ബോധവതി ആയത്…
അവൻ കുഞ്ഞല്ലേ… അടുത്തിടെ നമ്മുടെ നിത്യ ജീവിതത്തിൽ നാം കാണുന്ന പലതുമായി ഏറെ ചേർന്ന് നിൽക്കുന്ന എനിക്ക് ഏറെ ഇഷ്ടപെട്ട മറിമായം എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് കണ്ടു. അതിന് മുൻപ് തന്നെ ഈ ഒരു പ്രവണതയെ കുറിച്ച് എന്തെങ്കിലും എഴുതണം എന്ന് ഞാൻ മനസ്സിൽ വിചാരിച്ചതേയുള്ളൂ. ഞാൻ പറയാൻ പോകുന്നത് ഇന്നത്തെ തലമുറയിലെ ചില കുട്ടികളെ കുറിച്ചാണ്. “ഒന്നേ ഉള്ളുവെങ്കിലും ഉലക്കക്ക് തല്ലണം “എന്ന് നമ്മുടെ കാർന്നോന്മാർ പറഞ്ഞു വെച്ചിട്ടുണ്ടെങ്കിലും അവർ ഉദ്ദേശിച്ചത് അതല്ല എന്ന് നമുക്കറിയാം. ആവശ്യത്തിന് അടിയും വഴക്കും കുട്ടികൾക്ക് കൊടുക്കണം എന്ന് തന്നെയാണ്. അന്യരാജ്യങ്ങളിൽ കുട്ടികളെ അടിക്കാൻ മാതാപിതാക്കൾക്ക് പോലും അവകാശമില്ല അങ്ങനെ ചെയ്താൽ ആ കുട്ടികളെ സർക്കാർ ഏറ്റെടുക്കും എന്നെല്ലാം നാം കേട്ടിരുന്നത് അത്ഭുതത്തോടെയാണ്. അടുത്തിടെ അത്തരം ഒരു ഹിന്ദി സിനിമ കാണാൻ ഇടയായി. അപ്പോൾ നാം പറഞ്ഞു വന്നത് ആ മാറിമായത്തിൽ ഒരു പത്ത് വയസ്സോളം പ്രായമുള്ള ഒരു കുട്ടിയെ അതിന്റെ അച്ഛനും…
ഇഷ്ടഭക്ഷണങ്ങൾ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്കും. അന്നതൊക്കെ വാങ്ങി തരാനും അത് കണ്ട് സന്തോഷിക്കാനും എന്റെ ഡാഡി ഉണ്ടായിരുന്നു. ഡാഡിയുടെ സഹോദരങ്ങൾക്ക് പോലും എന്തൊക്കെ ഭക്ഷണമാണ് ഇഷ്ടം എന്ന് ഡാഡി ഓർത്തു വെച്ച് അവർ വരുമ്പോൾ വാങ്ങി കൊണ്ട് വരും. ഞാൻ പണ്ടേ മധുരകൊതിച്ചി ആയിരുന്നു. പഴങ്ങളും പച്ചക്കറിയുമൊന്നും അന്നും ഇന്നും ആകർഷിച്ചിട്ടില്ല. ഡാഡി വാങ്ങി കൊണ്ട് വന്ന് തൊലിയൊക്കെ ചെത്തി തന്നാൽ കഴിക്കും. ഇന്നതിന് ആരുമില്ല ഞാൻ കഴിക്കാറുമില്ല. എന്റെ ഓർമ്മയിൽ ആദ്യം വരുന്നത് ഡാഡി വാങ്ങി കൊണ്ട് വരാറുള്ള ചിക്കൻ ലിവർ ഫ്രൈ ആണ്. വിവാഹശേഷം വീട്ടിൽ വന്നാൽ അപ്പോൾ ഓടും സഫയർ ഹോട്ടലിലേക്ക് അത് വാങ്ങാൻ. വീട്ടിൽ ഉണ്ടാക്കുന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടം ചട്ടി ചോറ് ആണ്. ഹോട്ടലുകളിൽ ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്ന മീൻ വെക്കുന്ന ചട്ടിയിൽ കുറേ കറികൾ ഇട്ട് തരുന്നതല്ല ശരിക്കുമുള്ള ചാറ്റിച്ചോർ. ഉപ്പേരികൾ മുളകിട്ട് കഴിയുമ്പോൾ ആ ചീനച്ചട്ടിയിലോ അല്ലെങ്കിൽ നല്ല…
ഓണം ഓർമ്മകൾ പെയ്യുമ്പോൾ… ഓണത്തിനെ മടുത്തു തുടങ്ങി.. ഓണവസ്ത്രങ്ങൾ മടുത്തു തുടങ്ങി.. ഓണം ആഘോഷങ്ങളും പ്രഹസനം ആയി മാറിക്കൊണ്ടിരിക്കുന്നു. പ്രായത്തിന്റെ ആകാം.. അതോ ബന്ധങ്ങളിൽ കൃതിമത്വം കൂടിയത് കൊണ്ടാണോ.. അറിയില്ല.. മനസ്സ് തുറന്ന് ചിരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ചുറ്റുമുള്ള കണ്ണുകൾക്കൊപ്പം ചുറ്റുമുള്ള മൊബൈൽ കാമെറകളെയും റെക്കോർഡ് ചെയ്യപ്പെടുന്ന കഥയില്ലാത്ത തമാശകളെയും കുറിച്ച് പോലും ജാഗരൂകർ ആയിരിക്കേണ്ടുമ്പോൾ തുറന്നുള്ള സംസാരങ്ങളും സൗഹൃദങ്ങളും എവിടെ.. നാം പങ്ക് വെച്ച വേദനകൾ നാളെ ഒളിയമ്പുകൾ ആയി തിരിച്ചുവരുമ്പോൾ ആ വേദനകൾ എന്റേത് മാത്രമായിരുന്നാൽ മതിയായിരുന്നു എന്ന് തോന്നിയ നിമിഷങ്ങളുണ്ട്. ഓണത്തിനെ കുറിച്ച് എഴുതി തുടങ്ങി വീണ്ടും എണ്ണിപറക്കലുകളിലേക്ക് അറിയാതെ പോയോ.. ഓണം അത് ബാല്യത്തിന്റേത് തന്നെയായിരുന്നു. പുതിയ ബാല്യം കാത്തിരിക്കുന്ന പുതിയ മാളിൽ വരുന്ന സിനിമകൾ കാണാനുള്ള കാത്തിരിപ്പല്ല.. അവധിക്കാലത്തിനായി.. തറവാട്ടിൽ ഞങ്ങളെ കാത്തിരിക്കുന്ന വയ്യസ്സായവർ… കസിൻസ്.. ഒരുമിച്ചുള്ള സദ്യ.. അടുക്കളയിൽ നിറഞ്ഞ ആൾക്കൂട്ടത്തിൽ ഓടി നടന്ന ബാല്യം.. കായ വറുത്തതും ശർക്കര വരട്ടിയും കടകളിൽ…
