അമ്മ എന്ന വാക്ക് തന്നെ ബുള്ളറ്റ് പ്രൂഫ് പോലെ അല്ലേ. സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു കുഞ്ഞ് എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് അതിന്റെ അമ്മക്കറിയാം. അതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. ആരെങ്കിലും ഇഷ്ടമില്ലാത്തത് ചെയ്താലോ പറഞ്ഞാലോ ഞാൻ എന്റെ അമ്മയോട് പറഞ്ഞുകൊടുക്കും എന്നല്ലേ ഒരു കുഞ്ഞ് ആദ്യം പറയുന്നത്. എന്ത് വന്നാലും എന്നെ സംരക്ഷിക്കാൻ എന്റെ അമ്മയുണ്ട്. അതൊരു വിശ്വാസമാണ്. ഉറപ്പാണ്. അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം മക്കൾ അമ്മയോട് പരാതി പറയും. വിഷമങ്ങൾ പങ്ക് വെക്കും. അതിന് മക്കൾ ആഗ്രഹിക്കുന്ന പോലെയുള്ള മറുപടികൾ അമ്മമാർ കൊടുക്കും. അതവരെ ആശ്വസിപ്പിക്കും. അവനെ നമുക്ക് തല്ലാട്ടോ. എന്ന് അമ്മ പറഞ്ഞാൽ കുഞ്ഞിന് സന്തോഷമായി. എനിക്കെന്ത് വന്നാലും എന്റെ അമ്മയുണ്ടല്ലോ. അതൊരു കരുത്തല്ലേ. പക്ഷേ ചിലപ്പോഴൊക്കെ ഈ കരുതൽ ഓവർ ആയി പോകാറുമുണ്ട്. സ്കൂളിൽ കുട്ടികളെ ശിക്ഷിച്ചാൽ അത് ചോദിക്കാൻ ചെല്ലുന്ന അമ്മമാർ ഉണ്ട്. എത്രയോ കൊല്ലം പരിചയമുള്ള അധ്യാപകർക്കറിയാം കുട്ടികളെ…
Author: Nisha Rose
നിങ്ങൾ എന്നെ ബ്ലോഗ്ഗർ ആക്കി ഉറക്കമൊഴിച്ച് എഴുതിയുണ്ടാക്കിയ എം എ ഇക്കണോമിക്സിന്റെ പേപ്പർ കെട്ടുകൾ കത്തിച്ചു തീരും വരെ ഒരു ചിതയെന്ന പോലെ ഞാനത് നോക്കി നിന്നു. ആ കടലാസ്സുകഷണങ്ങൾ കത്തി നീറാതെ ചാരമായി മാറി എങ്കിലും എന്റെ മനസ്സിലെ കനലുകൾ ജ്വലിച്ചുകൊണ്ടിരുന്നു. പുതുക്കി പണിത വീടിനുള്ളിൽ മുപ്പത് വർഷത്തോളം ഞാൻ കാത്ത് സൂക്ഷിച്ച ആ അമൂല്യനിധിക്ക് സ്ഥലമി ല്ലായിരുന്നു. അതൊക്കെ ഇപ്പോഴും ഇടുത്ത് വെക്കാൻ അമ്മക്ക് വട്ടാണ് എന്ന് മക്കൾ നിസ്സാരമായി പറഞ്ഞ് എടുത്തു കത്തിക്കൂ എന്ന് വിലയില്ലാത്ത പറയുമ്പോഴും എന്റെ ഹൃദയം നുറുങ്ങി. എത്രയോ രാത്രികളിൽ കാൽ വെള്ളത്തിൽ മുക്കി ഇരുന്നിട്ടാണ് ഉറക്കം ഒഴിവാക്കി അതെല്ലാം പഠിച്ചത്. ജോലിക്കാരായ മാതാപിതാക്കളുടെ മകൾ. കൗമാര പ്രായത്തിൽ എവിടെയോ ജോലി വേണ്ട എന്ന തോന്നൽ ഉണ്ടായെങ്കിലും എം എക്ക് പഠിച്ച കോളജ് എന്റെ ചിന്തകൾ മാറ്റിയിരുന്നു. എം ഫിൽ എന്ന ആഗ്രഹത്തേക്കാൾ മുന്നിട്ട് നിന്നത് ഐ എ എസ് എന്ന സ്വപ്നമായിരുന്നു.…
