സംസ്കാരം
……………..
എൻ്റെ ശവസംസ്കാരം
നടത്തുന്നവരോട്
വിത്തൗട്ട് പ്രാർത്ഥനയുടെ
പാക്കേജ് എടുത്താൽമതി
മാനവികത
നെഞ്ചേറ്റിയവർ വന്നേക്കാം
അവരെ കാണിക്കുക
ശവത്തിനെ ആരും
ചുറ്റിത്തിരിയേണ്ടതില്ല
ഉടനെ ചിതക്ക് തീ കൊളുത്തുക
പണപ്പിരിവ് നടത്തരുത്
ആക്രിക്ക് തൂക്കി വിൽക്കുക
ഞാൻ സ്‌നേഹിച്ച അക്ഷരങ്ങളെ
നക്ഷത്രമായി തിളങ്ങട്ടെ
ഒരു പുതിയ സംസ്‌കാരം.
… വിജയൻ മണ്ണഴി …
