Author: Vijayan Mannazhi

മുറിവുകളെ നക്ഷത്രങ്ങളാക്കുക

പറിച്ചെറിയപ്പെടുമ്പോൾ അവശേഷിക്കുന്നത് പൊരുതിനിന്ന അടിവേരുകളാണ് ഋതുക്കൾ മാറിവരും വേരുകൾ പടരും തളിർക്കും വസന്തങ്ങളിലവ വീണ്ടും പൂക്കും വസന്തം വരുന്നത് സർവ്വ ചരാചരങ്ങൾക്കും വേണ്ടിയാണെന്ന് കാലം അടയാളപ്പെടുത്തിവെക്കും, അങ്ങിനെയാണ് ഉന്മൂലനത്തിൻ്റെ ചരിത്രങ്ങൾ അണയാതെ എന്നും കനലായ് എരിയുന്നത്. … വിജയൻ മണ്ണഴി …

Read More

വർണ്ണാഭമായ സായന്തനങ്ങൾക്ക് അറിയില്ല ഇരുൾ പടരുന്ന മേഘശകലങ്ങളുടെ വിരഹങ്ങൾ … വിജയൻ മണ്ണഴി … ♥

Read More

ഇരുണ്ടു കൂടിയഅസഹ്യതകൾ തിമിർത്ത് പെയ്യുകയാണ് കൂടെഇടിയും മിന്നലുംവൈദ്യുതി നിലച്ചിരിക്കുന്നുഇരുണ്ട കാർമേഘങ്ങൾഅമ്പിളിയെ മറച്ചിരിക്കുന്നുനിലാവു കാത്ത്വരാന്തയിൽ ഇരിക്കുകയാണ് മഴകണ്ട് കുളിർ കൊണ്ട്അപ്പോൾ ഒരാൾപുഴപോലൊഴുകുന്ന റോഡിലൂടെവാഹന വെളിച്ചത്തിൽമിന്നൽ പിണരുകളെ പുണർന്ന്മഴനനഞ്ഞ് നടന്നുനീങ്ങുന്നുഉള്ളിൽ പൊള്ളു ജീവിതംകുളിർപ്പിക്കുകയാവും അയാളപ്പോൾഅഭ്രപാളികളിൽ പ്രകൃതിയുടെ രതിനിർവ്വേദങ്ങൾ അങ്ങിനെ തിമിർത്താടി.പിന്നീട്പനയുടെ നെറുകിൽമിന്നാമിനുങ്ങിനെ പോലെമിന്നൽ നേർത്ത് നേർത്ത് നിലയ്ക്കുകയുംമഴ നേർത്ത ഇടിമുഴക്കങ്ങളുടെഅകമ്പടിയാലെഘോഷയാത്ര പോവുകയും ചെയ്തുകൊണ്ടിരുന്നപ്പോൾഞാൻമൊബൈൽ ടോർച്ചിൽബ്രഡ്ഡും മാമ്പഴപുളിശ്ശേരിയും കഴിക്കുകയായിരുന്നു.ഇനിയുംനിലാവ് ഉദിക്കുമായിരിക്കുംസ്വപ്നങ്ങൾ അങ്ങിനെയാണല്ലോഉറക്കം കെടുത്തുന്നപ്രത്യാശകൾ പകരുന്നത്. …വിജയൻ മണ്ണഴി …

Read More

മരിച്ചവർ ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ കാണാറില്ലല്ലോ ആ രാത്രിയങ്ങിനെ കണ്ണീരിൽ ഒലിച്ചുപോയി പിറ്റേന്നു കാലത്തും എനിക്കു ജീവൻ ഉണ്ടായിരുന്നു സാഹചര്യം മനുഷ്യന്റെ എല്ലാപേടികളെയും അസ്ഥാനത്താക്കുന്നു ഭീതിയും വെപ്രാളവും നമ്മുടെ ബുദ്ധിയെ മുക്കാലും കെടുത്തിക്കളയുന്നു അന്നേരം ഹൃദയം വാർന്നൊഴുകിപ്പോയതുപോലെ ഒരു തളർച്ച ബാധിക്കും ആശയിലേക്ക് ഉദിച്ചുവന്ന പ്രതീക്ഷയുടെ സർവ്വനക്ഷത്രങ്ങളും  ഒരൊറ്റ നിമിഷം കൊണ്ട് ഇരുളിലേക്ക് കെട്ടുപോയി പ്രതീക്ഷിക്കാൻ  ഒന്നുമില്ലാത്ത ദിവസങ്ങൾ സ്വപ്നം കാണാൻ ഒന്നുമില്ലാത്ത ദിവസങ്ങൾ ഏതൊരു ഭീതിയെയും നേരിട്ട് നേരിട്ട് അത് സ്വയം ഇല്ലാതായിപ്പോവുന്നതാവാം ഒരു കാരണം ആധികളോട് ഒരുതരം സമരസപ്പെടൽ അതു ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നമ്മൾ നേരിടുന്നുണ്ട് കൊല്ലാൻ കൊണ്ടുപോകുന്ന അറവുമാടിൻ്റെ  ദൈന്യതയാവും  അപ്പോൾ  മുഖത്തുണ്ടാവുക സാഹചര്യമാണ് മനുഷ്യനെ എന്തിനും പ്രാപ്തനാക്കുന്നത് ഏതു കൂരിരുട്ടിലും വെളിമ്പ്രദേശത്തിന്  ഒരു വെളിച്ചമുണ്ട്  ആകാശത്തിലും ഭൂമിയുടെ അങ്ങേകോണിലും  എവിടെയൊക്കെയോ  തട്ടി ബാക്കിയാവുന്ന ഒരു വെളിച്ചക്കീറ് ജീവിതം എത്ര കഠിനമാണെങ്കിലും ജീവിതത്തിന്റെ ചില നിർണായക നിമിഷങ്ങൾക്കു മുന്നിൽ വെറുതെ നിന്നു കൊടുക്കാനേ നമുക്ക് നിർവാഹമുള്ളൂ എത്തപ്പെട്ടവഴിയിൽ …

Read More