മരിച്ചവർ ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ കാണാറില്ലല്ലോ
ആ രാത്രിയങ്ങിനെ
കണ്ണീരിൽ ഒലിച്ചുപോയി
പിറ്റേന്നു കാലത്തും
എനിക്കു ജീവൻ ഉണ്ടായിരുന്നു
സാഹചര്യം മനുഷ്യന്റെ എല്ലാപേടികളെയും അസ്ഥാനത്താക്കുന്നു
ഭീതിയും വെപ്രാളവും നമ്മുടെ ബുദ്ധിയെ മുക്കാലും കെടുത്തിക്കളയുന്നു
അന്നേരം ഹൃദയം വാർന്നൊഴുകിപ്പോയതുപോലെ
ഒരു തളർച്ച ബാധിക്കും
ആശയിലേക്ക് ഉദിച്ചുവന്ന പ്രതീക്ഷയുടെ സർവ്വനക്ഷത്രങ്ങളും ഒരൊറ്റ നിമിഷം കൊണ്ട്
ഇരുളിലേക്ക് കെട്ടുപോയി
പ്രതീക്ഷിക്കാൻ ഒന്നുമില്ലാത്ത ദിവസങ്ങൾ
സ്വപ്നം കാണാൻ ഒന്നുമില്ലാത്ത ദിവസങ്ങൾ
ഏതൊരു ഭീതിയെയും
നേരിട്ട് നേരിട്ട് അത് സ്വയം ഇല്ലാതായിപ്പോവുന്നതാവാം
ഒരു കാരണം
ആധികളോട് ഒരുതരം സമരസപ്പെടൽ
അതു ജീവിതത്തിന്റെ
എല്ലാ ഘട്ടങ്ങളിലും
നമ്മൾ നേരിടുന്നുണ്ട്
കൊല്ലാൻ കൊണ്ടുപോകുന്ന അറവുമാടിൻ്റെ ദൈന്യതയാവും അപ്പോൾ മുഖത്തുണ്ടാവുക
സാഹചര്യമാണ് മനുഷ്യനെ എന്തിനും പ്രാപ്തനാക്കുന്നത്
ഏതു കൂരിരുട്ടിലും വെളിമ്പ്രദേശത്തിന് ഒരു വെളിച്ചമുണ്ട് ആകാശത്തിലും ഭൂമിയുടെ അങ്ങേകോണിലും എവിടെയൊക്കെയോ തട്ടി ബാക്കിയാവുന്ന ഒരു വെളിച്ചക്കീറ്
ജീവിതം എത്ര കഠിനമാണെങ്കിലും
ജീവിതത്തിന്റെ ചില നിർണായക നിമിഷങ്ങൾക്കു മുന്നിൽ
വെറുതെ നിന്നു കൊടുക്കാനേ
നമുക്ക് നിർവാഹമുള്ളൂ
എത്തപ്പെട്ടവഴിയിൽ പകച്ചു നിൽക്കുന്നവനാണ് ഞാനിപ്പോഴും.
- .…വിജയൻ മണ്ണഴി…..
