Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിങ്ങൾ എന്നെ ബ്ലോഗ്ഗർ ആക്കി
ഓർമ്മകൾ

നിങ്ങൾ എന്നെ ബ്ലോഗ്ഗർ ആക്കി

By Nisha RoseAugust 17, 2023Updated:August 17, 20231 Comment3 Mins Read142 Views
Bookmark Now
Please login to bookmark Close

No account yet? Register

നിങ്ങൾ എന്നെ ബ്ലോഗ്ഗർ ആക്കി

ഉറക്കമൊഴിച്ച് എഴുതിയുണ്ടാക്കിയ എം എ ഇക്കണോമിക്സിന്റെ പേപ്പർ കെട്ടുകൾ കത്തിച്ചു തീരും വരെ ഒരു ചിതയെന്ന പോലെ ഞാനത് നോക്കി നിന്നു. ആ കടലാസ്സുകഷണങ്ങൾ കത്തി നീറാതെ ചാരമായി മാറി എങ്കിലും  എന്റെ മനസ്സിലെ കനലുകൾ ജ്വലിച്ചുകൊണ്ടിരുന്നു.

പുതുക്കി പണിത വീടിനുള്ളിൽ മുപ്പത് വർഷത്തോളം ഞാൻ കാത്ത് സൂക്ഷിച്ച ആ അമൂല്യനിധിക്ക് സ്ഥലമി ല്ലായിരുന്നു. അതൊക്കെ ഇപ്പോഴും ഇടുത്ത് വെക്കാൻ അമ്മക്ക് വട്ടാണ് എന്ന് മക്കൾ നിസ്സാരമായി പറഞ്ഞ് എടുത്തു കത്തിക്കൂ എന്ന് വിലയില്ലാത്ത പറയുമ്പോഴും എന്റെ ഹൃദയം നുറുങ്ങി.

എത്രയോ രാത്രികളിൽ കാൽ വെള്ളത്തിൽ മുക്കി ഇരുന്നിട്ടാണ് ഉറക്കം ഒഴിവാക്കി അതെല്ലാം പഠിച്ചത്. ജോലിക്കാരായ മാതാപിതാക്കളുടെ മകൾ. കൗമാര പ്രായത്തിൽ എവിടെയോ ജോലി വേണ്ട എന്ന തോന്നൽ ഉണ്ടായെങ്കിലും എം എക്ക് പഠിച്ച കോളജ് എന്റെ ചിന്തകൾ മാറ്റിയിരുന്നു. എം ഫിൽ എന്ന ആഗ്രഹത്തേക്കാൾ മുന്നിട്ട് നിന്നത് ഐ എ എസ് എന്ന സ്വപ്നമായിരുന്നു.

തഹസീൽദാർമാർ ആയിരുന്ന മാതാപിതാക്കൾ.. പിതൃസഹോദരൻ.. എപ്പോഴും കേൾക്കുന്നത് കളക്റിനെ പറ്റി.. ജീവിച്ചത് അന്ന് മാനം മുട്ടി നിന്ന പഴയ തൃശൂർ കലക്ട്രേറ്റിന് അടുത്ത്. ഉമ്മറത്തിരുന്നാൽ ആ പഴയ ക്ളോക്ക് ടവർ കാണാം. അങ്ങനെ ഒരു സ്വപ്നം എന്നിൽ ഉണ്ടായത് സ്വാഭാവികം. പക്ഷേ അതെന്നും എന്റെ മാത്രം ആഗ്രഹം ആയി ഒതുക്കി. വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു എങ്കിലും ഇത് പുറത്ത് പറയാൻ ഒരു നാണക്കേട് തോന്നി. അന്നൊന്നും അത് അത്ര എളുപ്പവുമല്ല.

കിട്ടാവുന്ന പൊതുവിഞ്ജാന പുസ്തകങ്ങൾ മുഴുവനും കരുതി വെച്ചു. റീഡേഴ്‌സ് ഡൈജസ്റ്റുകൾ വെറുതെ വായിച്ചു. ഏഴാം ക്ലാസ്സിൽ അയ്യന്തോൾ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിച്ചതിന് സമ്മാനം തന്നത് അന്നത്തെ കളക്ടർ ആയിരുന്ന വിജയരാഘവൻ സാർ. ഡാഡി അഭിമാനത്തോടെ പറഞ്ഞു എന്റെ മോൾ ആണ് സർ. പേപ്പറിൽ ഫോട്ടോ വന്നു.

അപ്പോഴേ പഠിക്കുന്ന കുട്ടി എന്ന ലേബൽ എനിക്കൊരു നാണക്കേടായി തോന്നി. എന്നാലും പഠിച്ചു കൊണ്ടിരുന്നു. പതിവ് പോലെ നല്ല മാർക്ക് ഉള്ളവർ സയൻസ് എടുത്ത് പഠിക്കണം എന്ന നിർബന്ധം ഉള്ള കാലം. പ്രീഡിഗ്രി ക്‌ളാസുകൾ ഒന്നും എനിക്ക് ഇഷ്ടം ഇല്ലായിരുന്നു.എൻട്രൻസ് കോഴ്സ് ഒക്കെ ആദ്യമേ നിർത്തി.എങ്ങനെയോ ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി.വീണ്ടും ഡാഡി തീരുമാനിച്ചു. സുവോളജി. ഇക്കണോമിക്സ് എടുത്ത എന്റെ പ്രിയപ്പെട്ട കൂട്ടുകാർ. ആ ക്ലാസ്സിൽ ഒരു സീറ്റ് ഉണ്ട്. ആർക്കെങ്കിലും മാറണോ എന്ന ഒറ്റ ചോദ്യം ആരോ ക്ലാസ്സിൽ വന്ന് വായിച്ചപ്പോഴേ ഞാൻ കൈ ഉയർത്തി. ആദ്യമായി എടുത്ത തീരുമാനം. വീട്ടിൽ വന്ന് ഡാഡിയോട് പറഞ്ഞു. ഒരു ഉം മാത്രം.

മഴ പെയ്തു തോർന്ന പോലെ സുഖകരം. അങ്ങനെ എം എ ക്‌ളാസുകൾ ആസ്വദിക്കുന്ന സമയത്ത് ഒരു കല്യാണം ആലോചന. പഠിപ്പ് കഴിഞ്ഞ് മതി എന്ന എന്റെ ആവശ്യത്തിന് ഡാഡി സമ്മതിച്ചു എങ്കിലും അവർ വാക്ക് മാറി. മേയിൽ നടക്കുന്ന അവസാനപരീക്ഷ.. ഐ എ എസ് കോച്ചിങ്.. ജൂൺ പതിനാലിന് ഐ എ എസ് പ്രിലിമിനറി.. എല്ലാ വാഗ്ദാനങ്ങളും തെറ്റിച്ച് പരീക്ഷക്ക് മുൻപേ ഫെബ്രുവരിയിൽ അപ്രതീക്ഷിതമായി അവരുടെ ആവശ്യപ്രകാരം വിവാഹം.

പതിനഞ്ചുപേര് ഒരുമിച്ചു താമസിക്കുന്ന ആ വീട്ടിൽ എന്ത് പരീക്ഷ എന്ത് പഠിപ്പ്. എന്നിട്ടും കോളജിൽ ടോപ്പർ ആയി എന്ന അറിയിപ്പ് കിട്ടുമ്പോൾ ഞാൻ വടക്കേഇന്ത്യയിൽ. ജൂൺ പതിനാലിനുള്ള പ്രിലിമിനറി ഹാൾ ടിക്കറ്റ് സ്മാരകം ആക്കി അവർ കച്ചവട ആവശ്യത്തിനായി എന്നെ ഭർത്താവിനോപ്പം അയച്ചു കാൽ പിടിച്ചു പറഞ്ഞു ഡാഡിയോട്. ഒന്നും ചെയ്യാനില്ല ഇനി അവരുടെ ഇഷ്ടം എന്നിടത്ത് ആ സ്വപ്നം കരിഞ്ഞു.

വർഷങ്ങൾക്ക് ശേഷം ധൈര്യം സംഭരിച്ച് ഒരു ബി ഡി ഒ പരീക്ഷ പാസ്സായി അവസാനം ഇന്റർവ്യൂ വരെ എത്തി എങ്കിലും രാഷ്ട്രീയ കളിയിൽ അതും നഷ്ടപ്പെട്ടു.

അങ്ങനെ വെറും വീട്ടമ്മയായി ഒതുങ്ങിപോയ ഞാൻ കുറച്ചു ഭാരങ്ങൾ ഒഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയ എന്ന രക്ഷകൻ വന്നു.

അങ്ങനെയുള്ള തോണ്ടലുകൾക്കിടയിൽ ഒരിക്കൽ ഒരു പരസ്യം കണ്ടു. വീട്ടമ്മമാർക്കും എഴുതാം. വക്കീൽ ആയ അനിയത്തിക്ക് വേണ്ടി ആ സൈറ്റ് സേവ് ചെയ്തു. അവൾക്ക് അയച്ചു കൊടുത്തു.
അങ്ങനെ പരിചയപ്പെട്ട ജയശ്രീ.. എന്നെയും നിർബന്ധിച്ചു. ഒരു സിനിമയുടെ റിവ്യൂ എഴുതാൻ. അങ്ങനെ വെറും വീട്ടമ്മയായ എന്നെ ജയശ്രീ ഒരു ബ്ലോഗ്ഗർ ആക്കി. ആമസോൺ ഗിഫ്റ്റ് വൗച്ചറുകൾ മകൾ സന്തോഷത്തോടെ ഏറ്റ് വാങ്ങി കൊണ്ടിരുന്നു. പിന്നീട് ജയശ്രീ പറഞ്ഞു.. പവിത്ര വിളിക്കും. ചേച്ചി വീഡിയോ ചെയ്യണം. വട്ട് എന്ന് എന്റെ സ്വന്തം വീട്ടുകാർ പോലും പറഞ്ഞപ്പോഴും ഞാൻ സ്വപ്നം കാണാനും കാത്തിരിക്കാനും തുടങ്ങി. അടുത്ത വ്ലോഗ് ചെയ്യാനായി.
ആ ഒരു വേദിയിൽ ഒരുപാട് പുതിയ മുഖങ്ങൾ വന്ന് പോയി കൊണ്ടിരുന്നു. പക്ഷേ എനിക്കെന്നും ഓരോ പുതിയ വിഷയവും കിട്ടുമ്പോൾ ആദ്യത്തെ എഴുത്ത് പോലെ തന്നെ എഴുതി കൊണ്ടിരുന്നു. ആരാ വായിക്കുന്നത്.. സമ്മാനം കിട്ടുന്നുണ്ടോ.. ഇതൊന്നും എന്നെ ബാധിച്ചില്ല.

ഒരിക്കൽ ആ കൂട്ടായ്മ എന്നേക്കുമായി നിർത്തുന്നു എന്ന് കേട്ടപ്പോൾ നെഞ്ചിൽ ഒരു നീറ്റൽ.ഇനി ഒരിക്കലും എഴുതാൻ കഴിയില്ല എന്ന് കരുതി.

വീണ്ടും ഒരു ഉയർത്തെഴുന്നേൽപ്പ്.. ഈ പ്രായത്തിലും ചെറുപ്പം ആയത് പോലെ.. വീണ്ടും എനർജി നിറയുന്നത് പോലെ.. വൈവിധ്യമുള്ള വിഷയങ്ങൾക്കായി കാത്തിരിക്കുന്നു.അപ്പോൾ ദേ വന്നു മേഘ വിസ്‌ഫോട നം പോലെ കുറെ നല്ല ബ്ലോഗുകളുമായി കൂട്ടക്ഷരക്കൂട്ട്.. കാത്തിരുന്ന ആ ദിവസം.. ഒരുപാട് കഷ്ടപെട്ട് ജയശ്രീയും പവിത്രയും പിന്നെയും കുറെപേരും ചേർന്ന് തുടങ്ങിയ പുതിയ കൂട്ടം.ശൂന്യത നിറഞ്ഞ മനസ്സിൽ നിന്നും ഇനി ഒന്നും വരാനില്ല എന്ന് വിചാരിച്ച എന്നെ കൊണ്ട് പോലും എന്നെ അതിശയിപ്പിച്ചു കൊണ്ട് പ്രോത്സാഹനം തന്ന് എഴുതിപ്പിച്ച എല്ലാവർക്കും നന്ദി. ജയശ്രീ, പവിത്ര, ഗീതേച്ചി… എല്ലാവർക്കും 🙏🏻

കൂട്ടക്ഷരകൂട്ടിനു എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്… ഒരുപാട് പുതിയ ബ്ലോഗ്ഗർമാരെയും വ്ലോഗ്ഗർമാരെയും ഇനിയും സൃഷ്ടിക്കട്ടെ എന്ന് ഭാവുകങ്ങൾ നേർന്നു കൊണ്ട്.

നിഷാറോസ്

Post Views: 25
4
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

1 Comment

  1. Manna Mereeza on August 26, 2023 4:05 PM

    ചേച്ചിയുടെ ഒന്ന് രണ്ട് വരി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു; ഒപ്പം ഒരു പ്രചോദനവും… എന്താണെന്നോ, “ഓരോ പുതിയ വിഷയം കിട്ടുമ്പോഴും ആരെങ്കിലും വായിക്കുന്നുണ്ടോ? സമ്മാനം കിട്ടുന്നുണ്ടോ? എന്നൊന്നും ചിന്തിക്കാതെ ആദ്യത്തെ പോലെ തന്നെ എഴുതിക്കൊണ്ടിരുന്നു എന്നത്.🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.