Author: Nisha Rose

A blogger vlogger.. N a home maker..Love dance.. music..

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മരണം ആയിരുന്നു ഡാഡിയുടേത്. പല സ്ഥലങ്ങളും സന്ദർശിക്കാൻ ഡാഡി ആഗ്രഹിച്ചു. പെണ്മക്കൾ, അവരുടെ വിവാഹം… അങ്ങനെ ഓരോന്നായി, അത് നടന്നില്ല. എന്നാൽ റിട്ടയർ ചെയ്തിട്ട് ആകാം എന്ന് ആഗ്രഹിച്ചു. ഡാഡിയും മമ്മിയും താഹസിൽദാർമാർ ആയിരുന്നു. ഒരു സഹോദരൻ ഏറെ കാലമായി ദുബായിൽ ആയിരുന്നു. ഡാഡിയുടെ സഹോദരി വർഷങ്ങളായി അവിടെ ആയിരുന്നു അവരോടൊക്കെ ആഗ്രഹം പറഞ്ഞു. പക്ഷേ എന്തോ നടന്നില്ല. എന്റെ ഭർത്താവ് മാലിദ്വീപ് പോകാറുണ്ട്. എന്നാൽ അങ്ങോട്ട് പോകാം എന്നൊരിക്കൽ പറഞ്ഞു. ബിസിനസ്‌ ആവശ്യങ്ങൾക്കായിട്ടാണ് പോയിരുന്നത്. അടുത്ത തവണ ആകട്ടെ എന്നൊരിക്കൽ പറഞ്ഞു. പക്ഷെ ഡാഡി അതിനൊന്നും കാത്ത് നിൽക്കാതെ പെട്ടെന്ന് ഒരു ദിവസം ഒരു എ ടി എം ൽ കുഴഞ്ഞു വീണ് മരിച്ചു. വിദേശത്ത് എവിടെയും കൊണ്ട് പോകാൻ കഴിഞ്ഞില്ല എന്ന ആ വേദന ഇന്നും തീരാവേദനയായി എന്നിലുണ്ട്. സഹോദരങ്ങൾക്കും. അങ്ങനെ മമ്മി ഒറ്റക്ക് ആയതോടെ എല്ലാ വർഷവും അനിയനും അനിയത്തിയുടെ ഭർത്താവും ഒക്കെ…

Read More

മനസ്സിൽ ജ്വലിക്കുന്ന അഗ്നിയെ അണയ്ക്കാൻ ഏത് വെള്ളത്തിന്‌ കഴിയും

Read More

ഓഹ് എന്ത് ഭംഗിയാണ് കാണാൻ… 😃 ള്ളത് പോലെ പറയുക. ആ സ്വഭാവം മാറ്റാൻ ഇനി ഈ പ്രായത്തിൽ എനിക്ക് സാധിക്കും എന്ന് തോന്നുന്നില്ല. എനിക്ക് കിട്ടുന്ന ഉപദേശങ്ങളിൽ ഏറ്റവും കൂടുതൽ ഇതിനെ പറ്റിയാണ് താനും. പ്രത്യേകിച്ചും മമ്മിയും അനിയത്തിയും. സ്വാഭാവികമായി എന്റെ ഉള്ളിൽ വരുന്ന കാര്യങ്ങൾ പറയുക എന്നല്ലാതെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ആളുകളെ സുഖിപ്പിക്കുന്ന പണി എന്തോ എന്റെ രക്തത്തിൽ ഇല്ല. ആരെങ്കിലും സമ്മാനങ്ങൾ തന്നാൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ അവരുടെ അനുവാദത്തോടെ ഞാൻ മാറ്റി എടുത്തോട്ടെ എന്ന് കൂടുതൽ അടുപ്പം ഉള്ളവരോട് ഞാൻ ചോദിക്കാറുണ്ട്. അല്ലാതെ പേരിന് വാങ്ങി വെച്ചിട്ട് ഉപയോഗിക്കാതെ അലമാരയിൽ ഇരുന്നിട്ട് എന്ത് കാര്യം 🙄. ചിലർക്ക് അത് വിഷമം ആകാറുണ്ട് എന്ന് മറ്റുള്ളവർ പറയാറുണ്ട്. മാറ്റണം ഈ സ്വഭാവം. 😔 എനിക്ക് പലപ്പോഴും അരോചകം ആയി തോന്നിയിട്ടുള്ളത് പലരുടെയും മണിയടി സ്വഭാവങ്ങൾ ആണ്. മേക്കപ്പ് ഒന്നും ഇല്ലാതെ കാണാൻ തരക്കേടില്ലാത്ത പലരും…

Read More

ഓർമ വെക്കുന്ന കാലം തൊട്ട് മധുരമനോഹരമോഹങ്ങൾ മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. എന്നേ അവസാനിച്ചു പോകേണ്ടിയിരുന്ന പല ജീവനുകളും ഇന്നും ഈ ഭൂമിയിൽ നില നിൽക്കുന്നത് എന്തെങ്കിലുമൊക്കെ മോഹങ്ങൾ അവരുടെ ഉള്ളിൽ ബാക്കി കിടക്കുന്നത് കൊണ്ട് മാത്രമാണ്. മാതാപിതാക്കൾ ജോലിക്കാർ ആയിരുന്നത് കൊണ്ട് വളർന്നത് ആയകളുടേ കൂടെ ആയിരുന്നു. അടുത്ത വീട്ടിലെ കുട്ടികൾക്ക് അമ്മ എപ്പോഴും അടുത്തുണ്ടാകും. നാല് മണി പലഹാരങ്ങൾ ഉണ്ടാക്കും. ഞങ്ങൾക്കും ഇഷ്ടം പോലെ ബേക്കറി സാധനങ്ങൾ വാങ്ങി വെച്ചിരിക്കും. എങ്കിലും ജോലിയില്ലാത്ത അമ്മ ആയിരുന്നു എങ്കിൽ എന്ന് ഒരുപാട് മോഹിച്ചിട്ടുണ്ട് വളരെ ചെറുപ്പത്തിൽ. ഡാഡി ഇഷ്ടമുള്ളതെല്ലാം വാങ്ങി തരും. ഓഫീസ് ആവശ്യങ്ങൾക്കായി തിരുവനന്തപുരം പോയപ്പോൾ ഒരു കുട്ടി മുട്ട് വരെ കെട്ടുകൾ ഉള്ള ഒരു ചെരുപ്പ് ഇട്ട് കണ്ടു. മിഡി ഇടുന്നതാണ് ഡാഡിക്ക് ഇഷ്ടം. അതിന്റെ കൂടെ അത് ഭംഗി ഉണ്ടാകും എന്ന് കരുതി എനിക്ക് വേണ്ടി അത് അന്വേഷിച്ച് കുറെ നടന്നു അന്ന്. അതായിരുന്നു ഡാഡി. പക്ഷേ…

Read More

വിവാഹം ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പറിച്ചുനടലാണ്.. ചെറുപ്പം തൊട്ടേ വെള്ളവും വളവും തന്ന് പോറ്റി പരിപാലിച്ച ഒരു ചെടിയെ മറ്റൊരു തോട്ടത്തിലേക്ക്.. അടുത്തകാലത്തായി സോഷ്യൽ മീഡിയകളിൽ ഏറ്റവും അധികം നിറഞ്ഞുനിൽക്കുന്ന ട്രോളുകൾ വിവാഹത്തെ കുറിച്ചാണ്.. പണ്ടുതൊട്ടേ ഇതൊക്കെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം.. മുഖം കാണിക്കാതെ തുറന്നു പറയാൻ അവസരങ്ങൾ കിട്ടിയത് ഇപ്പോഴാണ്.. അധികവും പുരുഷന്മാരുടെ ട്രോളുകൾ ആണ് കാണാറുള്ളത്.. പെണ്ണിന്റെ മനസ്സിലും ഉണ്ടാകാം.. തുറന്നു പറഞ്ഞാൽ ഫെമിനിസം എന്ന ലേബൽ തരുന്നതുകൊണ്ട് മൂടിവെച്ചിരിക്കുകയാവാം.. വിവാഹം എന്ന ആ  ദിവസത്തിന് വേണ്ടി  കുറച്ചു ഷോപ്പിങ്ങും ഒരുക്കങ്ങളും കഴിഞ്ഞാൽ.. ഒരു ആധിയാണ്..” നീ “യിൽ നിന്നും “നിങ്ങൾ “എന്നതിലേക്കുള്ള മാറ്റം..കിടന്നുരുണ്ടു ഉറങ്ങിയിരുന്ന കിടക്കയുടെ പകുതിക്കേ അവകാശമുള്ളൂ എന്നത് മുതൽ.. മമ്മി “ചായ”..എന്ന ആജ്ഞ വരെ എല്ലാം അടിമുടി മാറും.. കല്യാണപ്പിറ്റേന്ന് മുതൽ നമ്മുടെ വീട്ടുകാർ ഉൾപ്പെടെ എല്ലാവരും നമ്മളെ കാണുന്നത് ഉത്തരവാദിത്തബോധമുള്ള വീട്ടമ്മയായാണ്.. ആ കാര്യത്തിൽ പുതിയ തലമുറ കുറച്ചു കൂടി ഭാഗ്യം ചെയ്തവരാണ്.…

Read More

ക്രിസ്ത്യാനികളുടെ നോമ്പ് കാലം അധികവും സ്കൂൾ അവധി കാലങ്ങളിൽ ആയിരിക്കും.വേനൽ കാലവും. മാങ്ങയുടെ കാലം. ചക്കയുടെ കാലം. കശുമാങ്ങയുടെ കാലം. ഡാഡിയുടെ അമ്മയുടെ വക നാടൻ പലഹാരങ്ങളുടെ, നാടൻ കറികളുടെ കാലം. കൈയിൽ കിട്ടുന്നതെല്ലാം അമ്മക്ക് പരീക്ഷണ വസ്തുക്കൾ ആകും. എല്ലാം സൂപ്പർ ടേസ്റ്റ്. കൈപ്പുണ്യം. മാങ്ങയുടെ തന്നെ പല തരം കറികൾ. ഉപ്പിലിട്ട മാങ്ങയുടെ ചമ്മന്തി.. ഉപ്പിലിട്ട മാങ്ങ കടുകും ഉലുവയും പൊട്ടിച്ചിട്ട് വേപ്പില ചേർത്ത് മുളക്‌ പൊടിയും മല്ലിപൊടിയും ചേർത്ത് മൂപ്പിച്ച് ഉണ്ടാക്കുന്ന ആ കറി. അതൊന്ന് മതി ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ. പൊതുവെ ഈ കുന്നംകുളം ഭാഗത്ത് ഓശാന ഞായറാഴ്ച്ച പള്ളികളിൽ കുർബാനക്ക് ശേഷം കഞ്ഞിയോടൊപ്പം ഒരു പ്രത്യേക തരം മാങ്ങ ഉണ്ടാകും. കോമാങ്ങാ എന്ന് വിളിക്കുന്ന ഒരു തരം മാങ്ങ ആണ് ചാലിശ്ശേരി പള്ളിയിൽ ഉപയോഗിച്ചിരുന്നത്. പറയാൻ കാരണം അന്നത്തെ കഞ്ഞിയും മാങ്ങയും എന്റെ ഭർത്താവിന്റെ വീട്ടുകാരുടെ വകയായിരുന്നു കാലങ്ങളായി. അപ്പച്ചൻ അതൊരു ആഘോഷമാക്കി…

Read More

കൊച്ചു പാത്രങ്ങളുമായി നാട് ചുറ്റി തുമ്പയും മുക്കുറ്റിയും കഷ്ടപ്പെട്ട് മത്സരിച്ച് പറിച്ചു കൊണ്ട് വരുമ്പോൾ ഡാഡി കലാപരമായി ഉണ്ടാക്കിയിരുന്ന പൂക്കളം അതാണ് ഓർമയിലെ പൂക്കാലം എന്നെന്നും

Read More

ഡാഡി വാങ്ങി തന്ന ഓണക്കോടിയിൽ തട്ടി നിന്നുപോയി എന്റെ ഓർമകളുടെ തീവണ്ടി പിന്നീട് കൊടുത്തിട്ടേയുള്ളു കിട്ടാറില്ല

Read More

വേദനിപ്പിച്ചവരുടെ ഓർമകൾ വിട്ടുകളയാൻ നിങ്ങൾക്ക് സാധിച്ചാൽ നിങ്ങളുടെ ജീവിതം വിജയിച്ചു. അവർ നിങ്ങൾക്ക് പലതിൽ ഒരു കളിപ്പാവ മാത്രം ആയിരുന്നു.

Read More