Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓശാന കഞ്ഞിയും മാങ്ങയും
പാചകം

ഓശാന കഞ്ഞിയും മാങ്ങയും

By Nisha RoseSeptember 14, 20236 Comments2 Mins Read224 Views
Bookmark Now
Please login to bookmark Close

No account yet? Register

ക്രിസ്ത്യാനികളുടെ നോമ്പ് കാലം അധികവും സ്കൂൾ അവധി കാലങ്ങളിൽ ആയിരിക്കും.വേനൽ കാലവും. മാങ്ങയുടെ കാലം. ചക്കയുടെ കാലം. കശുമാങ്ങയുടെ കാലം.

ഡാഡിയുടെ അമ്മയുടെ വക നാടൻ പലഹാരങ്ങളുടെ, നാടൻ കറികളുടെ കാലം. കൈയിൽ കിട്ടുന്നതെല്ലാം അമ്മക്ക് പരീക്ഷണ വസ്തുക്കൾ ആകും. എല്ലാം സൂപ്പർ ടേസ്റ്റ്. കൈപ്പുണ്യം.

മാങ്ങയുടെ തന്നെ പല തരം കറികൾ. ഉപ്പിലിട്ട മാങ്ങയുടെ ചമ്മന്തി.. ഉപ്പിലിട്ട മാങ്ങ കടുകും ഉലുവയും പൊട്ടിച്ചിട്ട് വേപ്പില ചേർത്ത് മുളക്‌ പൊടിയും മല്ലിപൊടിയും ചേർത്ത് മൂപ്പിച്ച് ഉണ്ടാക്കുന്ന ആ കറി. അതൊന്ന് മതി ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ.

പൊതുവെ ഈ കുന്നംകുളം ഭാഗത്ത് ഓശാന ഞായറാഴ്ച്ച പള്ളികളിൽ കുർബാനക്ക് ശേഷം കഞ്ഞിയോടൊപ്പം ഒരു പ്രത്യേക തരം മാങ്ങ ഉണ്ടാകും. കോമാങ്ങാ എന്ന് വിളിക്കുന്ന ഒരു തരം മാങ്ങ ആണ് ചാലിശ്ശേരി പള്ളിയിൽ ഉപയോഗിച്ചിരുന്നത്. പറയാൻ കാരണം അന്നത്തെ കഞ്ഞിയും മാങ്ങയും എന്റെ ഭർത്താവിന്റെ വീട്ടുകാരുടെ വകയായിരുന്നു കാലങ്ങളായി. അപ്പച്ചൻ അതൊരു ആഘോഷമാക്കി മാറ്റുമായിരുന്നു.

തലേ ദിവസം രാവിലെ തുടങ്ങും ഒരുക്കങ്ങൾ. പറമ്പിൽ പോയി പണിക്കാരെയും കൂട്ടി മാങ്ങ പൊട്ടിച്ചുകൊണ്ട് വരും. അപ്പച്ചൻ നടത്തുന്ന അടക്ക കമ്പനിയിലെ ജോലിക്കാരായ സ്ത്രീകൾ എല്ലാവരും മൂർച്ച കൂട്ടിയ കത്തികളുമായി മാങ്ങ മുറിക്കാൻ തയ്യാറായിരിക്കും. മാങ്ങ കഷണങ്ങൾ ആക്കി പനമ്പുകളിൽ പരത്തും. ഒപ്പം കുറച്ച് പള്ളിക്കാരും.

നാടൻ കടുമാങ്ങ:

മാങ്ങയുടെ രണ്ട് വശങ്ങൾ മാത്രം വലിയ കഷണങ്ങൾ ആക്കി മുറിച്ച് എടുക്കുക. മാങ്ങ അണ്ടിയും അതിന്റെ സൈഡിൽ ഉള്ള വശങ്ങളും അങ്ങനെ തന്നെ വയ്ക്കുക. അപ്പോൾ ഒരു മാങ്ങ വെറും 3 കഷണങ്ങൾ. അതിനെ ഒരു പാത്രത്തിൽ മുങ്ങത്തക്കവിധം വെള്ളമൊഴിച്ചു ഉപ്പിട്ട് വേവിക്കുക. നന്നായി വേവിക്കുക. വെന്ത് കഴിയുമ്പോൾ വെള്ളം ഊറ്റിയെടുക്കുക. നന്നായി വെള്ളം വാരണം. പള്ളിയിലേക്ക് ഉള്ളത് വീണ്ടും പനമ്പുകളിൽ പരത്തി പിറ്റേ ദിവസം വരെ മൂടിയിടും.

ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു കടുകും ഉലുവയും പൊട്ടിക്കുക. ഒപ്പം മുഴുവൻ മുളകും വേപ്പിലയും. അത് കഴിയുമ്പോൾ മുളക്‌ പൊടിയും മഞ്ഞൾ പൊടിയും മല്ലിപൊടിയും ഇട്ട് മൂപ്പിക്കുക. സ്വല്പം കായവും ചേർക്കാം.അത് മൂത്ത് നല്ല മണം വരുമ്പോൾ മാങ്ങ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ചൂടുള്ള തേങ്ങ ചിരവിയിട്ട കഞ്ഞിയുടെ കൂടെ സൂപ്പർ കോമ്പോ ആണ്. കുറച്ചു മധുരമുള്ള ചെനച്ച മാങ്ങ ആണെങ്കിൽ വെറുതെ തിന്ന് നടക്കാം. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം ഊറുന്നുണ്ട് 😁.

നോമ്പ് കാലത്ത് ഇടക്കിടക്ക് ഇങ്ങനെ ഉണ്ടാക്കി കഴിക്കും വീട്ടിൽ.

അത് പോലെ തന്നെ പ്രിയപ്പെട്ട കൊതിപ്പിക്കുന്ന അമ്മയുടെ മറ്റൊരു മാസ്റ്റർ പീസ് ആയിരുന്നു ചുട്ടരച്ച കശുവണ്ടി ചമ്മന്തി.

കശുവണ്ടി ചുട്ടെടുത്ത് തല്ലി പൊട്ടിച്ച് അതിലെ പരിപ്പും മാങ്ങയും തേങ്ങയും ചുവന്നുള്ളിയും ചുട്ട മുളകും ഉപ്പും ചേർത്ത ആ ചമ്മന്തി കഴിച്ചാൽ ചുറ്റുമുള്ളതൊന്നും കാണൂല്ല. ചിലപ്പോൾ അമ്മിയിൽ അരച്ചുകഴിഞ്ഞാൽ ആ അമ്മിയിൽ തന്നെ കുറച്ച് ചൂടുള്ള ചോറിട്ട് ഉരുട്ടി ഉരുളയാക്കി വായിൽ തരും അമ്മ. അത്ര രുചിയുള്ള ഒന്നും ഫൈവ്സ്റ്റാർ റെസ്റ്റോറന്റിൽ പോലും കഴിച്ചിട്ടില്ല എന്നത് സത്യം.

എല്ലാ വിഭവങ്ങളിലും തന്റേതായ പൊടി കൈകൾ ചേർക്കുമായിരുന്നു അമ്മ. പുട്ട് ഉണ്ടാക്കുന്ന കുടത്തിൽ ജീരകവും ചുവന്നുള്ളിയും ചതച്ചിടും. ഗ്യാസിന് നല്ലതാണത്രേ. പിന്നെ ഉപ്പേരിക്ക് ചതക്കുന്ന വെളുത്തുള്ളി ചുവന്നുള്ളിയുടെ കൂടെ വളരെ കുറച്ച് പെരുംജീരകം. അതും ഗ്യാസിന് നല്ലതാണ് എന്നാണ് അമ്മയുടെ പക്ഷം.

എന്തായാലും നാടൻ പാചകം എന്ന് കേട്ടാൽ ആദ്യം ഓർക്കുന്നത് അമ്മയെയാണ്.. എല്ലാം ഓർമ്മകൾ ആയി 😔

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 18
3
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

6 Comments

  1. മിനി സുന്ദരേശൻ on November 26, 2024 2:17 AM

    പഴയ രുചികൾ എന്നും കൊതിപ്പിക്കുന്നത്😋

    Reply
    • Joyce on November 26, 2024 3:05 AM

      കൊതിക്കുന്ന രുചികളും ഓർമ്മകളും.
      എന്റെ വീട്ടിലും ഏപ്രിൽ, മെയ്‌ മാസങ്ങളിൽ മാങ്ങ multitask star ആയിരുന്നു.

      Reply
  2. Divya Sreekumar on October 8, 2023 4:23 PM

    കൊതിപ്പിക്കുന്ന രുചിയോർമ്മകൾ🥰🥰

    Reply
  3. Shreeja R on October 8, 2023 4:08 PM

    👌👌

    Reply
  4. Manna Mereeza on October 8, 2023 4:06 PM

    Cover page കണ്ടപ്പോഴേ കൊതിയായി… മാങ്ങ അച്ചാർ എൻറെ വീക്നെസ്.. എന്നാൽ ഇന്ന് സൺഡേ അല്ലേ.. ഒരു അച്ചാറിട്ടു കളയാമെന്ന് നോക്കിയപ്പോൾ, മാങ്ങയില്ല. 🥲ഇരിക്കുന്നതോ…. നല്ല പച്ച നിറത്തിലുള്ള ഒന്നാന്തരം പുളിയുള്ള മുന്തിരിങ്ങ !! എന്തായാലും കൊള്ളാം… ഞാൻ അതിനെ ചെറുതായി നുറുക്കി എന്റേതായി സ്റ്റൈലിൽ ഒരു അച്ചാർ ഇട്ട് . ദേ നോക്ക് എൻറെ കെട്ടിയോൻ മണം പിടിച്ച അടുക്കളയിൽ എത്തി.. കുറെ നാളായി ഒരുത്തനും തിരിഞ്ഞു നോക്കാതെ ഫ്രിഡ്ജിൽ കിടന്ന സാധനമാ.. ഹാ ഇനി വൈകിട്ട് കഞ്ഞിക്ക് എടുക്കാം 🤩

    Reply
  5. Sabira latheefi on September 15, 2023 10:56 AM

    😋😋🤤🤤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.