Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മകളിൽ പെയ്യുന്ന ഓണക്കാലം
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ഓർമ്മകൾ ജീവിതം

ഓർമ്മകളിൽ പെയ്യുന്ന ഓണക്കാലം

By Nisha RoseSeptember 10, 2024Updated:September 15, 20242 Comments3 Mins Read130 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓണം ഓർമ്മകൾ പെയ്യുമ്പോൾ…

ഓണത്തിനെ മടുത്തു തുടങ്ങി.. ഓണവസ്ത്രങ്ങൾ മടുത്തു തുടങ്ങി.. ഓണം ആഘോഷങ്ങളും പ്രഹസനം ആയി മാറിക്കൊണ്ടിരിക്കുന്നു. പ്രായത്തിന്റെ ആകാം.. അതോ ബന്ധങ്ങളിൽ കൃതിമത്വം കൂടിയത് കൊണ്ടാണോ.. അറിയില്ല..

മനസ്സ് തുറന്ന് ചിരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ചുറ്റുമുള്ള കണ്ണുകൾക്കൊപ്പം ചുറ്റുമുള്ള മൊബൈൽ കാമെറകളെയും റെക്കോർഡ് ചെയ്യപ്പെടുന്ന കഥയില്ലാത്ത തമാശകളെയും കുറിച്ച് പോലും ജാഗരൂകർ ആയിരിക്കേണ്ടുമ്പോൾ തുറന്നുള്ള സംസാരങ്ങളും സൗഹൃദങ്ങളും എവിടെ.. നാം പങ്ക് വെച്ച വേദനകൾ നാളെ ഒളിയമ്പുകൾ ആയി തിരിച്ചുവരുമ്പോൾ ആ വേദനകൾ എന്റേത് മാത്രമായിരുന്നാൽ മതിയായിരുന്നു എന്ന് തോന്നിയ നിമിഷങ്ങളുണ്ട്.
ഓണത്തിനെ കുറിച്ച് എഴുതി തുടങ്ങി വീണ്ടും എണ്ണിപറക്കലുകളിലേക്ക് അറിയാതെ പോയോ.. ഓണം അത് ബാല്യത്തിന്റേത് തന്നെയായിരുന്നു. പുതിയ ബാല്യം കാത്തിരിക്കുന്ന പുതിയ മാളിൽ വരുന്ന സിനിമകൾ കാണാനുള്ള കാത്തിരിപ്പല്ല.. അവധിക്കാലത്തിനായി.. തറവാട്ടിൽ ഞങ്ങളെ കാത്തിരിക്കുന്ന വയ്യസ്സായവർ… കസിൻസ്.. ഒരുമിച്ചുള്ള സദ്യ.. അടുക്കളയിൽ നിറഞ്ഞ ആൾക്കൂട്ടത്തിൽ ഓടി നടന്ന ബാല്യം.. കായ വറുത്തതും ശർക്കര വരട്ടിയും കടകളിൽ വാങ്ങാൻ കിട്ടുന്ന തിളങ്ങുന്ന കുട്ടി സഞ്ചികളിൽ നിറച്ച് നടന്ന് തിന്നിരുന്ന ഓണക്കാലം.
പരീക്ഷകാലം ആണെങ്കിലും സർക്കാർ ക്വാർട്ടേഴ്സിന്റെ ചുറ്റുമുള്ള പൂക്കൾ മുഴുവൻ ഞങ്ങളുടെ കുട്ടി സംഘം തലേദിവസം തന്നെ നിറം തിരിച്ച് പൊട്ടിച്ച് സൂക്ഷിച്ചുവെക്കും. പൂക്കളം ഇടുന്നത് കലാകാരനായ ഡാഡി. നല്ല ഒരു പൂന്തോട്ടം ഡാഡിക്കുണ്ട് എങ്കിലും അതിൽ നിന്നും പറിക്കാൻ അനുവാദമില്ല. കുറച്ച് ചെണ്ടുമല്ലിയും ജമന്തിയും ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ചിരിക്കും. ബാക്കി നിറങ്ങൾ ഞങ്ങൾ കൊച്ചു തൂക്കുപാത്രങ്ങളുമായി ഇറങ്ങി പറിച്ചുകൊണ്ട് വരും.

എത്ര കഷ്ടപ്പെട്ടാണ് തുമ്പപ്പൂ പറിച്ചു കൂട്ടിയിരുന്നത്. ചെടിയെ നോവിക്കാതെ മൊട്ടുകൾ പറിക്കാതെ പാൽ നിര പോലെയുള്ള തുമ്പപൂക്കൾ.. മുക്കുറ്റിയുടെ മഞ്ഞ പൂക്കൾ. തൊട്ടാവാടിയുടെ വയലറ്റ് പൂക്കൾ ഇന്ന് റോഡിൽ കണ്ടപ്പോൾ ഞാൻ ആ കാലം ഓർത്തു. നടുക്കിൽ ഡാഡി ഒരു സീനിയ പൂവോ റോസാപൂവോ തോട്ടത്തിൽ നിന്നും പറിച്ചു വെക്കും. ഡാഡി ഇലകൾ കത്രിക വെച്ച് ചെറുതാക്കി വെട്ടിയിടുന്നത് അയൽക്കാർ കുട്ടികൾക്ക് അത്ഭുതം ആയിരുന്നു. പരീക്ഷ കഴിഞ്ഞു വന്നാൽ ഓരോ വീട്ടിലെയും പൂക്കളങ്ങൾ കാണാൻ നടക്കും.
പ്രീത, പ്രിജു.. അനിയത്തി ആഷ.. അങ്ങനെ ഒരു കുട്ടി കൂട്ടം ആയിരുന്നു ഹൈസ്കൂൾ എത്തുന്നത് വരെ. പിന്നെയും പൂക്കളം ഡാഡി പത്തുദിവസവും ഇടും. കുറച്ചുപൂക്കൾ മാത്രം വാങ്ങും.
അവധി തുടങ്ങിയാൽ കാഴ്ചക്കുലകളുമായി തറവാട്ടിലേക്ക്. ഡാഡി യുടെ ചേട്ടൻ അടുത്ത് തന്നെ.. ആ കസിൻസ് ഞങ്ങളെ കാത്തിരിക്കും. ഡാഡിയുടെ അനിയനും കൊണ്ട് വരും കായക്കുല. ചങ്ങാലികോടൻ കുലകൾ ഇങ്ങനെ തൂങ്ങി കിടക്കും തറവാട്ടിൽ. അപ്പച്ചൻ ഓരോന്നിനെയും വിലയിരുത്തും. ഓണത്തിന് കാലത്ത് ശർക്കരയിട്ട് പുഴുങ്ങിയ പഴവും പപ്പടവും ആണ് പ്രഭാതഭക്ഷണം. പഴം തീരുന്നത് വരെ അത് തന്നെ.

ഉത്രാടം കാത്തിരിപ്പിന്റെ അവസാനദിവസം. അന്ന് അമ്മായിമാരുടെ മക്കളൊക്കെ വരും. അത് വരെ ഞാനും പ്രിയയും അഭിയും.. ഷാനിചേച്ചിയും ബിജുവും.. ഓരോ ബസിലും വിരുന്നുകാർ ഉണ്ടോ എന്ന് നോക്കും. ഡാഡിയുടെ അനിയന് കൊച്ചുകുഞ്ഞ് ആയിരുന്നു.

നിലത്തിരുന്ന് ഇലയിട്ട് സദ്യ ഉണ്ട് പായസവും കുടിച്ചാൽ പിന്നെ തുമ്പി തുള്ളലും മറ്റ് ഓണക്കളി കളും കാണാൻ വല്യപ്പച്ചന്റെ കൂടെ ഓരോ സ്ഥലത്തേക്ക് പോകും. ഞങ്ങളുടെ തൃശൂർ ടൗണിൽ കാണാൻ പറ്റാത്ത ഓരോ കളികൾ..ഓരോ ഓണം ഉണ്ണുമ്പോഴും അടുത്ത കൊല്ലം ആരൊക്കെ ഉണ്ടാകുമോ എന്ന് അപ്പച്ചൻ ആത്മഗതം പറയും. ഓരോ അവധിക്കും തിരിച്ചു പോരുന്നതും അടുത്ത ആഘോഷത്തിനായി കാത്തിരുന്നു കൊണ്ടായിരിക്കും.

ഉത്തരവാദിത്തങ്ങൾ ഒട്ടും ഇല്ലായിരുന്നത് കൊണ്ടാണോ എന്നറിയില്ല എനിക്ക് എന്നും ഓർമകളിൽ നിൽക്കുന്നത് പഴയ ഓണമാണ്.
വിവാഹം കഴിഞ്ഞ് ചാലിശ്ശേരി എന്ന ഗ്രാമത്തിലേക്ക് എത്തിയപ്പോൾ അത്ര ആഘോഷം ഒന്നും ക്രിസ്ത്യൻ വീടുകളിൽ കണ്ടില്ല. കുറച്ചുകൂടി മതപരമായ ചിന്തകളും ആഘോഷങ്ങളും ആയി തോന്നിയിട്ടുണ്ട്.
ഇപ്പോൾ ഓണത്തിന് ഭംഗി കുറഞ്ഞു തുടങ്ങിയോ.. എല്ലാം കുറച്ചു ചടങ്ങുകൾ മാത്രമായി മാറുന്നു. വഴി നീളെ പായസവും കാളനും പുളിഞ്ചിയും വിൽപ്പന.. പായസം എന്നും കിട്ടുന്നു. അതിന്റെയും വില പോയി. കായ വറുക്കലും ശർക്കര ഉപ്പേരി ഉണ്ടാക്കലും ഒന്നും ആരും ചെയ്യുന്നില്ല. തിരുവോണത്തിന് ആദ്യമായി കഴിഞ്ഞവർഷം ഹോട്ടലിൽ പോയി. അവിടെ ഇരിക്കാൻ സ്ഥലമില്ല. ഒരു നേരം പച്ചക്കറി കഴിക്കാൻ കുട്ടികളെ നിർബന്ധിക്കണം. രാത്രിയാകുമ്പോൾ വീണ്ടും നോൺ വെജ് വേണം മക്കൾക്ക്..
കേരള സാരി എന്നറിയപ്പെടുന്ന കസവ് സാരികളുടെ പല തരം ഇറങ്ങുന്നു. പക്ഷേ പ്രായം കൂടും തോറും എല്ലാം പ്രഹസനം ആയി മാറുന്നു എന്ന് തോന്നുന്നു. ക്ലബുകളുടെ ഓണങ്ങൾ.. പക്ഷേ ഞാൻ എന്നും ഇഷ്ടപ്പെടുന്നത് ഉത്തരവാദിത്തം ഇല്ലാതിരുന്ന ബാല്യകാലഓണത്തെ.. ഡാഡി കൂടെ ഉണ്ടായിരുന്ന കാലത്തെ ഓണത്തെ.. ഓണത്തിന്റെ സദ്യക്ക് ആളെ ഏൽപ്പിച്ചിട്ട് എല്ലാം തയ്യാറായി ഇരിക്കുമ്പോളാണ് ഡാഡി പെട്ടെന്ന് പോയത്.. പിന്നീട് ഓണത്തിന് പഴയ ഭംഗിയില്ല നിറമില്ല ഗുണമില്ല.. അൽഷിമെഴ്‌സ്നെ രോഗികളെ പോലെ ഞങ്ങളുടെ തലമുറയുടെ ഓർമ്മകൾ എന്നും പഴമയിൽ തന്നെ തങ്ങി നിൽക്കുന്നു. നെഗഗറ്റീവ് പറയാൻ ആഗ്രഹിക്കുന്നില്ല എങ്കിലും അറിയാതെ പറഞ്ഞു പോയെങ്കിൽ ക്ഷമിക്കുക.. എല്ലാവർക്കും നല്ലൊരു ഓണം നേർന്നു കൊണ്ട്.. സ്‌നേഹത്തോടെ..

Post Views: 61
3
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

2 Comments

  1. Nafs nafs on September 10, 2024 4:02 PM

    ഓർമ്മകളിലെ ഓണത്തിളക്കം👌👌💞

    Reply
    • Joyce Varghese on September 11, 2024 8:45 AM

      നല്ല ഓർമ്മകളുടെ ഓണം, കുറച്ചു നഷ്ടങ്ങളുടെ കഥയും. എഴുത്ത് 👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.