Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്താ രുചി…
അറിവുകൾ ആരോഗ്യം ഓർമ്മകൾ പാചകം

എന്താ രുചി…

By Nisha RoseOctober 16, 2024Updated:October 31, 20243 Comments3 Mins Read188 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇഷ്ടഭക്ഷണങ്ങൾ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്കും. അന്നതൊക്കെ വാങ്ങി തരാനും അത് കണ്ട് സന്തോഷിക്കാനും എന്റെ ഡാഡി ഉണ്ടായിരുന്നു. ഡാഡിയുടെ സഹോദരങ്ങൾക്ക് പോലും എന്തൊക്കെ ഭക്ഷണമാണ് ഇഷ്ടം എന്ന് ഡാഡി ഓർത്തു വെച്ച് അവർ വരുമ്പോൾ വാങ്ങി കൊണ്ട് വരും.

ഞാൻ പണ്ടേ മധുരകൊതിച്ചി ആയിരുന്നു. പഴങ്ങളും പച്ചക്കറിയുമൊന്നും അന്നും ഇന്നും ആകർഷിച്ചിട്ടില്ല. ഡാഡി വാങ്ങി കൊണ്ട് വന്ന് തൊലിയൊക്കെ ചെത്തി തന്നാൽ കഴിക്കും. ഇന്നതിന് ആരുമില്ല ഞാൻ കഴിക്കാറുമില്ല.

എന്റെ ഓർമ്മയിൽ ആദ്യം വരുന്നത് ഡാഡി വാങ്ങി കൊണ്ട് വരാറുള്ള ചിക്കൻ ലിവർ ഫ്രൈ ആണ്. വിവാഹശേഷം വീട്ടിൽ വന്നാൽ അപ്പോൾ ഓടും സഫയർ ഹോട്ടലിലേക്ക് അത് വാങ്ങാൻ.

വീട്ടിൽ ഉണ്ടാക്കുന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടം  ചട്ടി ചോറ് ആണ്. ഹോട്ടലുകളിൽ ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്ന മീൻ വെക്കുന്ന ചട്ടിയിൽ കുറേ കറികൾ ഇട്ട് തരുന്നതല്ല ശരിക്കുമുള്ള ചാറ്റിച്ചോർ.

ഉപ്പേരികൾ മുളകിട്ട് കഴിയുമ്പോൾ ആ ചീനച്ചട്ടിയിലോ അല്ലെങ്കിൽ നല്ല ബീഫ് വരട്ടിയെടുത്ത ചട്ടിയിലോ കുറച്ചു ചോറിട്ട് ഉരുട്ടി വാരി തരുമായിരുന്നു എന്റെ ഡാഡിയുടെ അമ്മ. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്ന  അതാണ് എന്റെ ഇഷ്ടഭക്ഷണം.

ഇപ്പോഴും എന്റെ മമ്മി അങ്ങനെ ഇറച്ചി വരട്ടിയെടുത്ത മസാലയിലും കൂർക്ക ഉപ്പേരി മുളകിട്ട ചട്ടിയിലും ചോറിട്ട് ഉരുളകൾ ആക്കി എല്ലാവർക്കും വാരി തരും.. ഇതൊന്നും കണ്ട് ശീലിക്കാത്ത എന്റെ മരുമകൾ വരെ പറഞ്ഞു.. എന്താ രുചി.. ഏത് ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി കഴിച്ചാലും ഇത്രയും രുചി തോന്നിയിട്ടില്ല. എന്റെ അഭിപ്രായത്തിൽ ഒരുപാട് വിഭവങ്ങൾ ഒരുമിച്ച് കാണുമ്പോൾ തന്നെ മടുപ്പ്   തോന്നും. ബുഫ്ഫെ ഒക്കെ പോലെ കഴിച്ചാലും..

ഈ നാട്ടിലെ ജനങ്ങൾക്ക് പ്രിയം ബിരിയാണിയോടാണ് എന്ന് തോന്നിയിട്ടുണ്ട്. മലപ്പുറം ബോർഡർ ആയത് കൊണ്ട് നല്ല ബിരിയാണി കിട്ടുകയും ചെയ്യും. പക്ഷേ എനിക്കത്  എന്തോ പെട്ടെന്ന് മടുക്കും.

ഈ കാലത്തെ വിവാഹങ്ങളിൽ നാലോ അഞ്ചോ കോഴ്‌സ് ആയി കഴിക്കാനുള്ള വിഭവങ്ങൾ ഉണ്ടാകുമെങ്കിലും കുറേ നേരം വരിയിൽ നിന്ന് കഴിക്കേണ്ട ബുദ്ധിമുട്ട് ഓർത്തിട്ടാക്കം മിക്കവരും എല്ലാം കൂടി ഒരുമിച്ചങ്ങ് വിളമ്പി പത്രത്തിലാക്കി പോകുന്നത് കണ്ടാൽ ഹനുമാൻ മല ചുമന്ന് പോകുന്നത് പോലെ തോന്നും. ഇതിൽ പകുതിയും ഭക്ഷണം പാഴാക്കി കളയുന്നു എന്നതാണ് സത്യം.

ഭക്ഷണത്തിന് മുൻപ് പ്രാർത്ഥിക്കുന്ന പലരുമുണ്ട്. ഒരർത്ഥത്തിൽ അത് ശരിയാണ്. ഓരോ നേരവും കഴിക്കാൻ കിട്ടുന്നുണ്ടല്ലോ നമുക്ക്. അതും ഇല്ലാത്തവർ ഇല്ലേ.. കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ഭാര്യ വെച്ച കറികൾക്ക് കുറ്റം പറയുന്ന ഭർത്താക്കന്മാരും മക്കളും ധാരാളമുള്ള നാടാണ് നമ്മുടേത്. ഒരു ദിവസമെങ്കിലും രാവിലെ തൊട്ട് ഭാര്യ ചെയ്യുന്ന എല്ലാ ജോലികളും അതേ വേഗതയിൽ സംശയം ചോദിക്കാതെ ചെയ്യാൻ എത്ര പുരുഷന്മാർക്ക് കഴിയും. അപ്പോൾ ഓരോ നേരവും കിട്ടുന്ന ഭക്ഷണത്തിനും നമ്മൾ പലരോടും കടപ്പെട്ടിരിക്കുന്നു.

വിവാഹത്തോടെ മിക്ക സ്ത്രീകൾക്കും അവരുടെ ഇഷ്ടഭക്ഷണം മറന്ന് തുടങ്ങും. ഭർത്താവിന് ഇഷ്ടമുള്ളത്, മക്കൾക്ക് ഇഷ്ടമുള്ളത്.. പിന്നീട് പേരക്കുട്ടികൾക്ക്.. നമുക്ക് എന്തായിരുന്നു ഇഷ്ടം എന്ന് നാം മറന്ന് തുടങ്ങും. ഞാൻ തന്നെ കുറേ ആലോചിച്ചു… കശുവണ്ടി ചുട്ട് മാങ്ങയും ചുട്ട മുളകും ചേർത്തൊരു ചമ്മന്തി ഞങ്ങളുടെ അമ്മ.. അമ്മാമ.. ഉണ്ടാക്കിയിരുന്നു. അത് വരെ ഞാൻ ഓർത്തെടുത്തത് ഇപ്പോൾ ആണ്. അതിന് ഒരു അവസരം ഒരുക്കി തന്നതിന് നന്ദി.

ഓരോ കാലഘട്ടവും കഴിയുമ്പോൾ ‘ഓ ഇതോടെ എന്റെ ഉത്തരവാദിത്തം തീർന്നു’ എന്ന് കരുതി ആശ്വസിക്കും. അപ്പോൾ വരും അടുത്തത്.

ഇപ്പോൾ മാറ്റങ്ങൾ വന്ന് തുടങ്ങിയിരിക്കുന്നു. സ്ത്രീകൾ ഒറ്റക്ക് യാത്രകൾ പോകുന്നു. പല നാട്ടിലെ ഭക്ഷണം ആസ്വദിക്കുന്നു. സിംഗപ്പൂർ പോയപ്പോൾ കഴിച്ച ഒരു തായ്  ഭക്ഷണത്തിന്റെ രുചി മറക്കാൻ പറ്റുന്നില്ല. അതേ പോലെ അസർബൈജാനിൽ നിന്നും കഴിച്ചതും.

ഇനിയും കാലം മാറും.. രുചി മാറും..മന്തി പോലെ പലതും പഴയ തലമുറ രുചിക്കാത്തത് കടന്ന് വരും പോകും… എന്നാലും മിക്ക പഴയ തലമുറയുടെയും ഇഷ്ടഭക്ഷണം കുത്തരിച്ചോറും കറികളും തന്നെ..കുന്നംകുളംകാർക്ക് ഒഴിവാക്കാൻ ആകാത്ത ഒന്നാണ് മുതിര ഉപ്പേരി. തെക്ക് ഉള്ളവർക്ക് അത് അതിശയമാണ്. ഇവിടെയൊക്കെ പള്ളികളിൽ കുർബാന കഴിഞ്ഞാൽ ആളുകൾ ഓട്ടമാണ് കഞ്ഞിയും മുതിര ഉപ്പേരിയും കഴിക്കാൻ. കഞ്ഞി ഇല്ലെങ്കിൽ ഇത്രയും ആളുകൾ ഉണ്ടാകുമോ പള്ളിയിൽ എന്ന് സംശയമാണ് ശരിക്കും 😊.

ഭക്ഷണപ്രേമിയായ എന്റെ മകൾ നാട്ടിലും അന്യ നാട്ടിലുമുള്ള എല്ലാ കോഴി വിഭവങ്ങളും കണ്ട് പിടിച്ച് പരീക്ഷിക്കും. പക്ഷേ നാട്ടിലെ ഏത് ഹോട്ടലിലെയും മെനു കാർഡ് ഒരു മണിക്കൂർ കാണാതെ പഠിച്ചിട്ട് അവസാനം എല്ലാവരും പ്രതീക്ഷിച്ചപോലെ ഓർഡർ ചെയ്യും. ചിക്കൻ ഫ്രൈഡ് റൈസ് ചില്ലി ചിക്കൻ.. അതാണ് അവളുടെ ഇഷ്ടഭക്ഷണം..

എല്ലാ ഭക്ഷണപ്രിയർക്കും ആശംസകൾ നേർന്ന് കൊണ്ട്..

Post Views: 102
2
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

3 Comments

  1. Joyce Varghese on February 23, 2026 7:07 PM

    പല രുചിയോർമ്മകൾ, മനസ്സിലൂടെ മിന്നി മറഞ്ഞു.👌

    Reply
  2. Sunandha on February 23, 2026 2:00 PM

    👌😄

    Reply
  3. Shreeja R on October 21, 2024 6:42 AM

    👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.