Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മറന്നു തുടങ്ങിയ ചില കളികൾ
അനുഭവം അറിവുകൾ ഓർമ്മകൾ കുട്ടികൾ പ്രചോദനം വീട് സ്‌കൂൾ / കോളേജ്

മറന്നു തുടങ്ങിയ ചില കളികൾ

By VimithaMay 16, 2024Updated:May 23, 20242 Comments6 Mins Read249 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്തോരം കളികൾ ആണല്ലേ കളിച്ചു തീർത്തത്. പേരറിയുന്നതും അറിയാത്തതു തട്ടികൂട്ടിയതു മായ നിരവധി കളികൾ. ഏറ്റവും പ്രധാനം സ്കൂൾ അവധിക്ക് പന്തൽ കെട്ടി ചിരട്ടയിൽ ചോറും കറിയും ഉണ്ടാക്കുന്നത് തന്നെ ആണല്ലോ.

എന്റെ കുട്ടിക്കാലത്തെ പറ്റി ഓർക്കുമ്പോൾ. മാറ്റി നിർത്താൻ ആവാത്തവരാണ് ചിഞ്ചുവും ശ്രുതിയും കണ്ണനും. ചിഞ്ചു കുട്ടിയും ഞാൻ ടീച്ചറും ആയി, അല്ലെങ്കിൽ ഞാൻ അമ്മയും ചിഞ്ചു മോളും. ശ്രുതി ചിലപ്പോൾ ചേച്ചിയോ ആന്റിയോ ആകും. മാവിന്റെ ഇല മീനും ചെമ്പരത്തി ഇല പൈസയും കക്കത്തോട് നാണയവും കല്ലുമ്മക്കായത്തോട് സ്പൂണും മച്ചിങ്ങ കല്ലിൽ ഉരച്ചത് ചന്ദനവും അങ്ങനെ എന്തൊക്കെ.

എനിക്ക് തോന്നുന്നത് കുട്ടിക്കാലത്ത് ഞാൻ അനുഭവിച്ച ഏറ്റവും വലിയ സ്വാതന്ത്ര്യം പെൺകുട്ടി എന്ന് പറഞ്ഞു അമ്മ ഒതുക്കി നിർത്തിയിട്ടില്ല എന്നതാണെന്ന്. പ്രേമേട്ടനും സുരേഷേട്ടനും നാണിയമ്മാമയുടെ വീടിന്റെ പുറകിൽ നിന്ന് ക്രിക്കറ്റ് കളിക്കുമ്പോൾ കൂടെ ഞാനും കളിച്ചിട്ടുണ്ട്. മിഷൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്. അവര് ബോയ്സ് ഹൈസ്കൂളിലും. അതായത് എന്നേക്കാൾ എത്രയോ മുതിർന്നവർ. ക്രിക്കറ്റ് കളിച്ച് മടുക്കുമ്പോൾ അവരുടെ കൂടെ കള്ളനും പോലീസും അല്ലെങ്കിൽ ആൺ-പെൺ-സിനിമ-രാജ്യം… അങ്ങനെ എന്തൊക്കെ കളികൾ .

ഇവിടെ പറയുന്നത് ഞങ്ങൾ ചെറുപ്പത്തിൽ കളിച്ച കളികൾ ആണ്. ഒരുപക്ഷെ എന്റെ തലമുറ കളിച്ചു നമ്മളോട് കൂടി തീർന്നു പോയ ചില കളികൾ എന്ന് തന്നെ പറയാം.

ലാഹി

അഞ്ച് പേർക്ക് കളിക്കാവുന്ന കളി ആണ് ലാഹി. നിലത്ത് ഒരു വലിയ ചതുരം വരയ്ക്കണം. എന്നിട് അതിന്റ ഉള്ളിൽ കുറുകെ രണ്ട് വര വരച്ച് വലിയ കളത്തിനെ തുല്യമായ നാല് കളങ്ങൾ ആയി തിരിക്കണം. രണ്ട് വരകളും ചേരുന്ന ഇടം, അതായത് നടുഭാഗത്തായി നാല് കുഞ്ഞു കല്ല് വെക്കും. ഒരു കുഞ്ഞു വൃത്തം വരച്ച അതിൽ ആണ് വെക്കുന്നത്. നാല് കളത്തിലും ഓരോരുത്തർ. പിന്നൊരാൾ, അയാളെ നമ്മൾ കാക്ക എന്നാണ് പറയുക. കളി തുടങ്ങുമ്പോൾ കളങ്ങളിൽ നിൽക്കുന്നവർ നടുക്ക് വെച്ച കല്ല് എടുത്ത് കൊണ്ടു പോകാൻ ശ്രമിക്കണം. കാക്ക സമ്മതിക്കില്ല. അതെ സമയം കളങ്ങളിൽ നിക്കുന്നവർക്ക് കളം മാറിമാറിപ്പോകാം. എന്നാൽ ഒഴിഞ്ഞ കളം കണ്ടാൽ കാക്കക്ക് അവിടെ കേറി നിൽക്കാം. ആരുടെ കളം ആയിരുന്നുവോ അത് അയാൾ അടുത്ത കാക്കആവണം. അതുപോലെ തന്നെ കാക്ക നടുക്കെ വരച്ച വരയിലൂടെ മാത്രമേ നടക്കാൻ പാടുള്ളൂ. കളങ്ങളിൽ നിൽക്കുന്ന ആരെയെങ്കിലും കാക്ക തൊട്ടാൽ അത് ചിലപ്പോൾ കളം മാറി നിൽക്കാൻ ഓടുമ്പോഴോ, നടുക്ക് വെച്ച കല്ല് എടുക്കാൻ ശ്രമിക്കുമ്പോഴോ ആകാം, അയാൾ അടുത്ത കാക്ക ആകും.

കല്ലാഹി

ഇതിനും ഒരു കാക്ക ഉണ്ടാകും. എത്ര പേർക്ക് വേണമെങ്കിലും കളിക്കാം. കാക്ക ഒഴികെ ബാക്കി എല്ലാരുടെയും  കയ്യിൽ ഒരോ കമ്പുകഷ്ണം കാണും. കാക്കക്ക് ആരെ വേണമെങ്കിലും തൊടാം. എന്നാൽ കമ്പുകഷ്ണം കൊണ്ടു കല്ല് തൊട്ട് നില്കുകയാണെങ്കിൽ കാക്ക തൊടാൻ പാടില്ല. കല്ല് തൊടാത്ത ആളെ കാക്ക പിടിച്ചാൽ അയാൾ അടുത്ത കാക്ക ആകും. കല്ലു കൾ ഉള്ള ഇടത്ത് മാത്രേ ഈ കളി നടക്കുകയുള്ളു. ചിലപ്പോ കല്ലിനു വേണ്ടി ഒത്തിരി ഓടേണ്ടിയും വരും.

തെങ്ങുപിടിച്ചു കളി.

തറവാട് വീടിന്റെ പിറകിൽ ഒരു തെങ്ങിൻ തോട്ടം ഉണ്ടായിരുന്നു, പണ്ട്. അവിടെ ആയിരുന്നു തെങ്ങു പിടിച്ചുകളി നടന്നത്. ഇവിടെയും കാക്ക കാണും. ഒരു കാക്ക, ഓരോ ആളും ഓരോ തെങ്ങ് പിടിച്ച് നില്കും. കാക്ക കാണാതെ ആൾക്കാർ പരസ്പരം തെങ്ങുകൾ മാറിക്കൊണ്ടേ ഇരിക്കണം. കാക്ക ആളില്ലാത്ത ഏതേലും തെങ്ങു പോയി പിടിക്കണം. ആരുടെ തെങ്ങ് ആയിരുന്നുവോ അത് അയാൾ അടുത്ത കാക്ക ആകും. തെങ്ങ് മാറുന്ന സമയത്ത് കാക്ക ആരെയെങ്കിലും തൊട്ടാലും അയാൾ അടുത്ത കാക്ക ആകും. തെങ്ങിന് പകരം സ്കൂളിലെ തൂണ് പിടിച്ചും കളിക്കാറുണ്ട്. അന്നേരം കളിയുടെ പേര് തൂണ് പിടിച്ചു കളി എന്നാകും 😂

മുത്തശ്ശീം കുട്ടികളും.

തൊട്ടുകളിയുടെ മറ്റൊരു വേർഷൻ ആണെന്ന് പറയാം. ഇവിടെ കാക്കയെ നമ്മള് മുത്തശ്ശി എന്നാണ് വിളിക്കുന്നത്. മുത്തശ്ശി ഒരു കമ്പുകഷ്ണം കൊണ്ടു മണ്ണിൽ എന്തൊക്കെയോ പരതുന്നth പോലെ അഭിനയിക്കണം. അപ്പോൾ ഒരുകൂട്ടം കുട്ടികൾ ഓടി വന്നിട്ട് ചോദിക്കും

“മുത്തശ്ശീ , മുത്തശ്ശി എന്താണ് പരതുന്നത്?

അന്നേരം മുത്തശ്ശി “സൂചി ആണ് പരതുന്നത് മക്കളെ. കളഞ്ഞു പോയി. കണ്ണു തീരെ കാണുന്നില്ല.” എന്ന് പറയും.

“ഞങ്ങളും സഹായിക്കാം മുത്തശ്ശി എന്ന് പറഞ്ഞു സഹായിക്കാൻ തയാറാകുന്ന കുട്ടികളെ മുത്തശ്ശി അടുത്ത നിമിഷത്തിൽ പിടിക്കാൻ ശ്രമിക്കും. മുത്തശിക്ക് പിടി കൊടുക്കാതെ ഓടണം. ആരെയാണോ മുത്തശ്ശി തൊടുന്നത് അവര് അടുത്ത മുത്തശ്ശി ആയിട്ട് സൂചി പരതണം.

ബംഗാളിക്കളി

നമ്മുടെ കുട്ടിക്കാലത്ത് തമിഴ്നാട്ടിൽ നിന്നുള്ളവർ ആണ് പണിക്ക് അധികവും വന്നിരുന്നതെങ്കിൽകൂടിയും ഈ കളി ബംഗാളികളെ കുറിച്ച്  ഉള്ളത് ആയിരുന്നു. ഇപ്പോഴും ഓർക്കുന്നുണ്ട് ആദ്യമായി ഈ കളി കളിച്ച ദിവസം. വല്യമ്മേടെ മോള് സ്കൂളിൽ നിന്ന് പഠിച്ച കളി വീട്ടിൽ വിരുന്ന് വന്നപ്പോൾ നമുക്ക് പറഞ്ഞു തന്നതാണ്. അമ്മമ്മയുടെ വീട്ടുമുറ്റത്ത് ഗോമാവിന്റെ ചുവട്ടിൽ നിന്നാണ് ആദ്യമായി ബംഗാളിക്കളി കളിച്ചത്.

ഇവിടെ കാക്കയെ ബംഗാളി എന്ന് വിളിക്കാം..

ബംഗാളി ഒരിടത്ത് നില്ക്കും. അപ്പോൾ ഒരു കൂട്ടം കുട്ടികൾ വന്നിട്ട് ചോദിക്കണം,ചോദിക്കുമ്പോൾ കൈ കൊണ്ടു ആംഗ്യം ഒക്കെ ഉണ്ട് കേട്ടോ:

“ബംഗാളീ ബംഗാളീ എവിടുന്ന് വരുന്നു?”

ബംഗാളി : “ബംഗാളീന്ന് വരുന്നു (ബംഗാളി ബംഗാളിൽ നിന്ന് അല്ലാതെ പിന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരേം ഭാവിയിൽ ബംഗാളി എന്ന് വിളിക്കും എന്ന കാര്യം നമ്മൾക്കു പണ്ടേ അറിയാമായിരുന്നു 😂. അതുകൊണ്ട് ആണോ എന്തോ ഇമ്മാതിരി ചോദ്യം)

കുട്ടികൾ : “എന്തെല്ലാം അറിയാം.?”

ബംഗാളി : “പലതും അറിയാം”

കുട്ടികൾ : “എന്നാലൊന്ന് കാണട്ടെ ”

ബംഗാളി : “എന്നാലിപ്പോ കണ്ടോളു”

ശേഷം ബംഗാളി ആംഗ്യത്തിലൂടെ ബംഗാളിയ്ക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു. അത് കുട്ടികൾ പറയണം. ഉദാഹരണത്തിനു വെള്ളം കോരുന്ന ആംഗ്യം ആയിരിക്കാം. ഉത്തരം ശരിയായി പറഞ്ഞാൽ ബംഗാളി കുട്ടികളെ ഓടിച്ചിട്ട് പിടിക്കും. ആരെയാണോ പിടിക്കുന്നത് അയാൾ അടുത്ത ബംഗാളി.

കുതിര

പയ്യന്നൂർ ഗേൾസ് ഹൈ സ്കൂളിന്റെ ചരൽ കല്ല് തറഞ്ഞു കേറുന്ന ഗ്രൗണ്ട് ഓർമ വരും കുതിരയെ പറ്റി ഓർക്കുമ്പോൾ. വെള്ളിയാഴ്ച്ചകളിൽ പന്ത്രണ്ടരക്ക് ഭക്ഷണത്തിനു വിട്ടാൽ 2 മണി വരെയുള്ള സമയത്ത് മാത്രേ ഈ കളി നമ്മള് കളിക്കൂ.. ഏഴിൽ പഠിക്കുന്ന കാലം ആണ്.

ഒരു വട്ടം വരച്ച് അതിൽ ഒരാളെ നിർത്തണം. അയാൾ ആണ് കുതിര. ബാക്കിയുള്ള കുട്ടികളിൽ ഒരാൾ പോയിട്ട് കുതിരയുടെ കൈയ്ക്ക് അടിക്കണം. അതോടെ കുതിരക്ക് വട്ടത്തിൽ നിന്ന് പുറത്ത് ഇറങ്ങാം. കുതിരയുടെ കൈ തൊട്ട ആള് ഈ കളിക്കായി ഉള്ള ചില പാട്ടുകൾ പാടിക്കൊണ്ട് ഓടണം. പാട്ട് പാടേണ്ടത് ശ്വാസം എടുക്കാതെ ആണ്. ശ്വാസം എടുക്കുന്നത് വരെ കുതിരക്ക് തൊടാൻ ആകില്ല. ശ്വാസം എടുത്ത്, പാട്ട് നിർത്തിയാൽ കുതിരക്ക് അയാളെ തൊടാം. അയാൾ ആയിരിക്കും അടുത്ത കുതിര. ശ്വാസം എടുക്കുന്ന ആള് ഓടിപോയി മറ്റൊരാളെ തൊട്ടാൽ അയാൾ ഇത് പോലെ പാട്ടു പാടി ഓടിയാൽ മതി. കുതിര അയാളുടെ പിറകെ തൊടാനായി ഓടണം.

‘ഫ്രിഡ്ജിലെ വെള്ളം തണുന്ന വെള്ളം. വെള്ളം വെള്ളം, വെള്ളം… ഇതാണ് ഒരു പാട്ട്. ഈ വെളളം.. വെള്ളം. വെള്ളം എന്നത് ശ്വാസം എടുക്കാതെ പറഞ്ഞോണ്ട് ഇരിക്കും

വേറൊരു paatt. : “അമ്മ എനിക്ക് ചോറ് തന്നു. ചോറ് തന്നു. ചോറ് ഞാൻ പട്ടിക്ക് കൊടുത്തു. പട്ടി എന്നേ കടിക്കല്ലേ, കടിക്കല്ലേ. കടിക്കല്ലേ..

” ഞാനൊരു പാവമാണെ. പാലും കൊണ്ടു പോകയാണെ.. പട്ടി എന്നേ കടിക്കല്ലേ.”

ഇനിയും ഒരുപാട്‌ പാട്ടുകൾ ഉണ്ടായിരുന്നു.. കാലത്തോടൊപ്പം അതിന്റെ ഓർമയും പോയി. പാട്ട് പാടാൻ പ്രയാസം തോന്നുന്നവർ കബഡി കബഡി എന്ന് പറഞ്ഞും ഓടാറുണ്ട്.

ഡും ഡും മാലാഖ

ഇവിടുത്തെ കാക്കയെ നമുക്ക് മാലാഖ എന്ന് വിളിക്കാം. മാലാഖ നില്ക്കും, മറുവശത്തു കുട്ടികളും.

മാലാഖ : “ഡും ഡും ”

കുട്ടികൾ : “ആരാണ്?”

മാലാഖ : “മാലാഖ”

കുട്ടികൾ: “എന്തിനു വന്നു?”

മാലാഖ : “നിറത്തിന്”

കുട്ടികൾ : “എന്ത് നിറം?”

ശേഷം മാലാഖ ഒരു നിറം പറയും. കുട്ടികൾ പ്രസ്തുത നിറം തൊടണം. മാലാഖക്ക് ആ നിറം തൊടുന്നത് വരെ കുട്ടികളെ ഓടിച്ചു തൊടാം. ആരെയാണോ തൊടുന്നത് ആ ആള് അടുത്ത മാലാഖ.

അണ്ടർ ഓവർ

ഒരു വട്ടം വരച്ച അടുത്ത് തന്നെ ഒരു നീണ്ട വരയും വരയ്ക്കണം. കാക്ക വട്ടത്തിൽ പുറം തിരിഞ്ഞു നിൽക്കണം. ബാക്കി ഉള്ളവർ വരക്ക് അപ്പുറവും. കാക്കയുടെ കൈയിൽ ഒരു ചകിരി കഷണമോ കമ്പുകഷണമോ കാണും.

അണ്ടർ ഓവർ എന്ന് കാക്ക ചോദിക്കും. കുട്ടികൾ അണ്ടർ എന്ന് പറഞ്ഞാൽ കുനിഞ്ഞു നിന്ന് കാലുകൾക്ക് ഇടയിലൂടെയോ ഓവർ എന്ന് പറഞ്ഞാൽ തലക്ക് മുകളിലൂടെയോ ചകിരി കുട്ടികൾക്ക് നേരെ എറിയണം. പുറക് തിരിഞ്ഞാണ് കേട്ടോ. കുട്ടികൾ ആ ചകിരി പിടിച്ചാൽ 3 പ്രാവശ്യം വീണ്ടും രണ്ട് പ്രാവശ്യം കൂടി എറിയാം.. ഇനി പിടിച്ചില്ലേൽ എവിടെയാണോ ചകിരി ചെന്ന് വീണത് അവിടേക്ക് എത്ര സ്റ്റെപ്സ്, ഒറ്റക്കാലിൽ ചാടി ആ ചകിരിയെ കാലുകൊണ്ട് തൊടാൻ പറ്റുമെന്ന് പറയണം. ഉദാഹരണം 5 സ്റ്റെപ്സ് ആണ് കാക്ക പറഞ്ഞത് എങ്കിൽ അഞ്ചമത്തെ സ്റ്റെപ്, ഒറ്റക്കാലിൽ, കാക്ക ആ ചകിരിയുടെ മുകളിൽ വെക്കണം. അവിടെ ചെന്ന് കാലു നിലത്തു കുത്താം. ശേഷം ഒരു കാലുപൊ ക്കി വെച്ച് മറ്റേകാലുകൊണ്ട് അഞ്ച് തവണ മാത്രം തട്ടി ആ ചകിരി വട്ടത്തിനു അകത്തു എത്തിക്കണം. പോകുന്ന വഴിക്ക് ചകിരിയോ കാലോ വരയിൽ മുട്ടരുത്.

എബിസിഡി

ഒരാൾ വട്ടത്തിനകത്തു നിൽക്കണം. അല്പം അകലെ നീണ്ട ഒരു വര വരച്ചു മറ്റുള്ള കുട്ടികൾ അതിന് മുകളിലും. കാക്ക ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ പറയും. ആരുടെ പേരിലാണ് ആ അക്ഷരം ഉള്ളത് അയാൾക്ക് ഓരോ സ്റ്റെപ് ചാടി മുന്നോട്ട് വരാം. അവസാനം മുന്നിൽ എത്തി കാക്കയെ തൊടണം. അപ്പോൾ കാക്കക്ക് വട്ടത്തിൽ നിന്ന് പുറത്ത് ഇറങ്ങി കുട്ടികളെ തൊടാം. തൊടുന്ന ആള് അടുത്ത കാക്ക. കുട്ടികൾ ഓടി വരക്ക് അപ്പുറം കടന്നാൽ ആദ്യത്തെ ആള് തന്നെ കാക്ക ആയി തുടരണം

സ്റ്റാച്യൂ

എബിസിഡി പോലെ തന്നെ വട്ടവും വരയും വരയ്ക്കുക.

കാക്ക തിരിഞ്ഞു നിന്ന് അപ്പ് അപ്പ് 1 അപ്പ് അപ്പ് 2 അപ്പ് അപ്പ് 3 എന്ന് പറഞ്ഞു പിറകിലേക്ക്, കുട്ടികളെ നോക്കണം. കുട്ടികൾ മുന്നോട്ട് വരണം. കാക്ക തിരിഞ്ഞു നോക്കുമ്പോൾ കുട്ടികൾ ഏത് പൊസിഷനിൽ ആണോ ഉള്ളത് അങ്ങനെ തന്നെ നിൽക്കണം. ചിലർ ഒറ്റക്കാലിൽ, ചില ആകാശത്തേക്ക് നോക്കി, അങ്ങനെ അങ്ങനെ. കാക്ക ഓരോരുത്തരുടെ അടുത്ത് വന്ന് അവരെ ചിരിപ്പിക്കണം. ചിരിക്കുന്ന ആള് കാക്ക. ഇനി ചിരിപ്പിക്കാൻ പറ്റിയില്ലെങ്കിൽ, കുട്ടികളില് ആർക്കേലും കാക്കയെ തൊട്ട് ഓടണം. കാക്ക ആരെയാണോ തൊടുന്നത് അയാൾ അടുത്ത കാക്ക. തൊട്ടിട്ടു ഓടി അവര് വരക്ക് അപ്പുറം പോയാൽ കാക്കക്ക് തൊടാൻ അവകാശം ഇല്ല

ഇങ്ങനെ എന്തോരം എന്തോരം കളികൾ. പേരില്ലാത്ത കുറെ അധികം. നിന്ന നിൽപ്പിൾ കണ്ടുപിടിക്കുന്നവ വേറെ. വീട്ടിനകത്ത് ഇരുന്ന് കളിക്കുന്ന മഞ്ചാടിക്കളി, വളപൊട്ടു കളി, ഈർക്കിൽ കളി, കൊത്തങ്കല്ല്, ഇതൊക്കെയും മറവിലേക്കു പോകുകയാണ്.

ചിത്രം കടപ്പാട് : ഗൂഗിൾ

Post Views: 66
4
Vimitha

2 Comments

  1. RBK on May 16, 2024 7:34 PM

    ഇതിലെ കളികൾ പലതും കേട്ടിട്ട് തന്നേ ഇല്ല. പക്ഷെ നല്ല രസം വായിക്കാൻ. നന്നായിട്ടുണ്ട് വിമീ.

    Reply
  2. Jayasree John on May 16, 2024 4:56 PM

    ഇങ്ങനെ കുറെ കളികൾ ഒന്നും ഞാൻ കേട്ടിട്ടു കൂടിയില്ല

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.