Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അച്ഛൻ
  • മാതാപിതാക്കളുടെ കപ്പിൾ ടൈം മക്കളോടുള്ള ക്രൂരതയോ?…
  • വിസ്‌മൃതി
  • “നീ കേൾക്കുന്നുണ്ടോ”
  • മറവി നിന്നെ എന്നിൽ അടയാളപ്പെടുത്തുമ്പോൾ- ഒരു ബ്ളോഗ്
  • കവിത
  • പേടിക്കണ്ട, മാറും” എന്ന് പറഞ്ഞ ഡോക്ടർമാരും, പേടിച്ചോടിയ ഒരു കല്യാണാലോചനയും
  • കണ്ണിമകൾ ചിമ്മാത്ത രാത്രികൾക്ക് ശേഷം..!!!
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, July 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഴ മഴ കുട കുട
അനുഭവം

മഴ മഴ കുട കുട

By Nisha RoseJune 2, 2024No Comments2 Mins Read68 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴ… മഴയെ കുറിച്ച് എഴുതാൻ പറ്റിയ ദിവസം തന്നെ.. ഇന്ന് കാലത്തെ തൊട്ട് മഴ നിർത്താതെ പെയ്യുന്നു. കുന്നംകുളം ഭാഗത്ത് മേഘവിസ്ഫോടനം നടന്നോ എന്ന് സംശയം ഉണ്ട്. മൂന്ന് മണിക്കൂർ ആയി നിർത്താതെ പെയ്യുന്ന മഴ. ഒപ്പം മിന്നലും ഇടിവെട്ടും. പണ്ടൊക്കെ നിലമിറങ്ങി ഇടിവെട്ടുന്നു.. കൊള്ളിയാൻ മിന്നുന്നു എന്നൊക്കെ കേട്ടിട്ടുണ്ട് ഈ മേഘവിസ്‌ഫോടനം ഒക്കെ “അടിപൊളി “പോലെ പുതിയതായി കണ്ട് പിടിച്ച വാക്കുകളാണ്.

എല്ലാ ആധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും മിന്നൽ ചാലകങ്ങൾ പഞ്ചായത്ത്‌ തോറും ഇടക്കിടക്ക് പിടിപ്പിക്കാത്തത് എന്താണാവോ..
മഴയെ കുറിച്ച് കവിതകൾ കേൾക്കാനും മഴയുടെ ശബ്ദം കേട്ട് ഉറങ്ങാനും മഴ കാണാനും ഒക്കെ നല്ലതായിരുന്നു. വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ മാത്രമേ ഇതൊക്കെ ആസ്വദിക്കാൻ സാധിക്കുള്ളു എന്ന് കാലം തെളിയിച്ചു.

ഇന്ന് ജൂൺ 1. സ്കൂൾ തുറക്കുന്ന ദിവസം. പുതിയ തുണിയുടെ മണമുള്ള യൂണിഫോം പാവാടയിൽ ചളി തെറിച്ചു നാശമാകുമ്പോൾ സങ്കടം വരും. ഈ മഴക്ക് വെക്കേഷൻ കാലത്ത് പെയ്തു കൂടായിരുന്നോ എന്നൊക്കെ ഓർക്കും. എന്നാലും മഴയെ ഇഷ്ടമായിരുന്നു.

തറവാട്ടിലെ തട്ടിൻപുറത്തെ ജനലിലൂടെ കാണുന്ന മഴക്കായിരുന്നു ഏറ്റവും ഭംഗി. പരന്നു കിടക്കുന്ന ആ പറമ്പിന്റെ അറ്റത്ത് മഴവില്ലും കാണാമായിരുന്നു. പിന്നെ ഞങ്ങൾ താമസിച്ചിരുന്ന അയ്യന്തോൾ സർക്കാർ ക്വാർട്ടഴ്സിന്റെ വരാന്തയിൽ ചൂരൽ കസേരയിൽ ഇരുന്നാൽ കളക്ടറേറ്റിന്റെ അവിടെ നിന്നും ഇരമ്പി വരുന്ന മഴയുടെ ശബ്ദം കേൾക്കാം. ഉയർന്ന കെട്ടിടങ്ങൾ കുറവായിരുന്നത് കൊണ്ട് നന്നായി ആ മഴ കാണാമായിരുന്നു.

വിവാഹം കഴിഞ്ഞതിന് ശേഷമുള്ള മഴക്കൊന്നും സത്യം പറഞ്ഞാൽ ഒരു ഭംഗിയും തോന്നിയിട്ടില്ല. തുണി ഉണക്കേണ്ട ചുമതല.. പശുവും പട്ടികളും എല്ലാം ഉള്ള തറവാട്ടിൽ എത്ര സഹായികൾ ഉണ്ടെങ്കിലും മഴക്കാലം എനിക്ക് ഇഷ്ടമായിരുന്നില്ല. ഇപ്പോഴും രാത്രി പെയ്യുന്ന മഴയുടെ ശബ്ദം നിൽക്കുമ്പോൾ ഒരു സങ്കടം തോന്നും. പക്ഷേ ഇടിവെട്ടും മിന്നലും പേടിയാണ്. ചെറുപ്പത്തിൽ ഇടിവെട്ടുമ്പോൾ ഡാഡി കട്ടിലിന്റെ മുകളിൽ കാൽ കയറ്റിവെച്ച് ഇരുത്തും. പരസ്പരം തൊടാൻ പാടില്ല. മഴ പെയ്യുന്നതിന് മുൻപേ കറന്റ് പോകും. അന്ന് ഇൻവെർട്ടർ ഒന്നും ഇല്ലാലോ. ഇന്ന് ആരാ നമ്മളെ ശ്രദ്ധിക്കാൻ.. അമ്മമാർ മക്കളെ കുറിച്ചോർത്തു ടെൻഷൻ അടിക്കും. എവിടെയാണാവോ.. മഴ ഉണ്ടാവോ.. ഇടി ഉണ്ടോ.. അമ്മ ആകുന്നത്തോടെ സമാധാനം നഷ്ടപ്പെടും. പിന്നെ ഈ പറഞ്ഞ പോലെ തുണി ഉണക്കൽ.. കുറെ കുറ്റം പറഞ്ഞാലും എനിക്കിഷ്ടം ഇപ്പോൾ ചൂട് കാലമാണ്. ഫ്ലാറ്റുകളിൽ കുഴപ്പമില്ല. വീടുകളിൽ മുറ്റവും ചെടികളും പരിസരവും എല്ലാം വൃത്തികേടാകും. കൊതുക്, ഈച്ച.. നനീച്ച. എല്ലാം പെരുകും. പോരാത്തതിന് ഈയാംപാറ്റയും.. അതിനെ തിന്നാൻ വരുന്ന പാമ്പുകളെ പേടിക്കണം. പുറത്ത് കിടക്കുന്ന ഞങ്ങളുടെ പട്ടിക്കുട്ടി റോക്കിച്ചൻ കരച്ചിൽ തുടങ്ങും. അവനെ രാത്രി അകത്തു കയറ്റിയാൽ ഭർത്താവ് കുരക്കാൻ തുടങ്ങും. മഴക്കാലം ദുരിതം തന്നെ 🙄.

ജോലിക്ക് പോകാൻ പറ്റാത്തതിൽ എപ്പോഴും പരാതി പരാതി പറഞ്ഞു കെട്ട്യോനെ ശല്യം ചെയ്യുന്ന ഞാൻ മഴക്കാലം ആകുമ്പോൾ ഓർക്കും ജോലി ഇല്ലാത്തത് എത്ര നന്നായി എന്ന്.
മഴയെ സ്നേഹിക്കാൻ വയ്യാതായിരിക്കുന്നു. യാത്രകൾ ദുരിതം.. ജീവനുകൾ പൊലിയുന്നു.. അപകടങ്ങൾ കൂടുന്നു..

രാത്രി മാത്രം മഴ പെയ്യുന്ന ഒരുകാലം ഉണ്ടാകുമോ ആവോ. എന്നാൽ മഴയെ സ്നേഹിക്കാം.
എന്തായാലും ആദ്യം ഓർമ വരുന്നത് മഴ മഴ കുട കുട മഴ വന്നാൽ പോപ്പി കുട എന്ന പരസ്യമാണ് 😜🙏🏻.

എല്ലാവരും സുഖമായിരിക്കട്ടെ മഴയത്ത്. കരുതലോടെ ഇരിക്കൂ മഴക്കാലരോഗങ്ങളിൽ നിന്നും രക്ഷ തേടിയും.. ഇനി ഇറങ്ങും നിപ്പ, ഡെങ്കി.. മഞ്ഞപിത്തം, എലിപ്പനി എന്നീ ദുഷ്ട ജന്മങ്ങൾ. മലയോര മേഖലകളിൽ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന മകളെ ഓർത്തുള്ള ടെൻഷൻ ഡോക്ടർ ആകേണ്ടിയിരുന്നില്ല എന്ന് തോന്നി പോകുന്ന ദിവസങ്ങൾ.
വേഗം പെയ്തു തോരട്ടെ എല്ലാ ദുഖങ്ങളും ദുരിതങ്ങളും. എല്ലാവരെയും എല്ലാ ജീവജാലങ്ങളെയും കാത്ത് കൊള്ളേണമേ എന്ന പ്രാർത്ഥനയോടെ മഴക്ക് സ്വാഗതം 🙏🏻.(മഴയെ കുറിച്ച് നല്ലത് എഴുതണം എന്ന് വിചാരിച്ചു തുടങ്ങി. ഇന്നത്തെ അവസ്ഥ വേറെ ഒരിടത്ത് കൊണ്ടെത്തിച്ചു. ക്ഷമിക്കുക )

ചിത്രത്തിന് കടപ്പാട് : ETV

2
Nisha Rose
  • Website

A blogger vlogger.. N a home maker..Love dance.. music..

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.