Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തണൽ തേടി
കഥ ജീവിതം ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം വീട് സൗഹൃദം

തണൽ തേടി

By Manju SreekumarJuly 25, 2024Updated:July 25, 20243 Comments3 Mins Read84 Views
Bookmark Now
Please login to bookmark Close

No account yet? Register

പായൽ പിടിച്ച ഒതുക്ക്കല്ലുകൾ ഇറങ്ങുമ്പോൾ കാലൊന്ന് പിഴച്ചു പോയി. എന്തോ ഭാഗ്യത്തിന്ചെമ്പരത്തിവേലിയിൽ പിടിത്തം കിട്ടി. മനസ്സ് പിടഞ്ഞു. “സൂക്ഷിച്ച് പോടാ” എന്ന് ഇറയത്ത് നിന്ന് വിളിച്ചുപറയാറുള്ള അമ്മയെയും പറമ്പിൽ നിന്ന് “പായല് ഉണ്ടല്ലേ, നാളെത്തന്നെ കുറച്ചു നീറ്റ് കക്ക കൊണ്ട് വന്നിടാൻപറയണം മുരളിയോട്. നോക്കി പോടാ” എന്ന് പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് വരാറുള്ള അച്ഛനെയും ഒരു നിമിഷം ഓർത്തു. ഏതോ ഒരുൾവിളിയിൽ തിരിഞ്ഞു നോക്കി, ആരുമില്ലെന്നറിയാമെങ്കിലും. ശൂന്യമായ ഉമ്മറം. താനിറങ്ങുന്നതോടെ അന്യാധീനപ്പെടാൻ പോകുന്ന സ്വന്തം തറവാട്.

“അപ്പുവേട്ടന് എന്തിനാപ്പൊ ഇത്രേം വല്യ വീട്. എടത്തിയമ്മ ഉള്ളപ്പോൾ തന്നെ വാങ്ങിച്ചിട്ട ഫ്ലാറ്റുണ്ടല്ലോ ടൗണില്. അവിടെ പോയി താമസിച്ചാപ്പോരേ? ഉണ്ണിയേട്ടൻ പറയണ ശരിയല്ലേ. ഇതിപ്പോ വിറ്റാൽ നല്ല കാശ് കിട്ടും, അപ്പുവേട്ടനും കിട്ടുമല്ലോ ഒരു വീതം. നമ്മടെ വീടിന് പകരം നല്ലസ്സൽ റിസോർട് ആണത്രേ അവര് പണിയാൻപ്ലാൻ. വേണെങ്കിൽ ഇടയ്ക്ക് ഈ റിസോർട്ടിൽ വന്ന് താമസിച്ചോളൂ അപ്പുവേട്ടൻ. ഇത്രേം നല്ലൊരു കച്ചോടം ഇനികിട്ടില്യാ“. എന്ത് വേഗമാണ് അനുക്കുട്ടി നല്ലൊരു ബിസിനസ്കാരി ആയത്. രമ ഉള്ളപ്പോഴും തറവാട്ടിൽ ആണ്താമസിച്ചിരുന്നത്. ഫ്ലാറ്റിൽ വല്ലപ്പോഴും വിരുന്നുകാരെപ്പോലെ പോയി താമസിക്കാറേ ഉള്ളു, അമ്പലദർശനത്തിനോ ആസ്പത്രി സന്ദർശനങ്ങൾക്കോ വേണ്ടി മാത്രം. തറവാട്ടിൽ രമയുടെയും അച്ഛന്റെയുംഅമ്മയുടെയും ഓർമ്മകളല്ല, മൂന്ന് പേരും അവിടെ ഉള്ള പോലെയാണ്. കണ്ണിന് കാഴ്ച ഇല്ലാതായാലുംനിശ്ചയമാണ് ഓരോ സാധനങ്ങളുടെയും സ്ഥാനം.

കാലത്ത് എഴുന്നേൽക്കുന്നത് ലക്ഷ്മിയേടത്തി അടുക്കളയിൽ പണിയുന്നതിന്റെ പാത്രങ്ങളുടെ കലപില കേട്ടാണ്. പല്ല് തേച്ച് വരുമ്പോഴേക്കും കട്ടൻ റെഡി ആയിരിക്കും. കുളത്തിലെ കുളിയും നീന്തലും ഉടുത്ത മുണ്ടും ഷർട്ടുംകഴുകലും കഴിഞ്ഞ് വരുമ്പോഴേയ്ക്ക് മണാളത്തെ മില്ലിൽ തൊടിയിലെ തേങ്ങായുടെ കൊപ്ര ആട്ടിയെടുത്തവെളിച്ചെണ്ണയിൽ കടുകും കൊല്ലൻമുളകും അടുക്കളയുടെ ജനലിലൂടെ എത്തി നോക്കുന്ന വേപ്പിലയുടെ തണ്ടുംപൊട്ടുന്ന കൊതിപ്പിക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞു കാണും.

കഴിച്ചെണീയ്ക്കുമ്പോഴേയ്ക്കും വടക്കേപ്പുറത്തെ വേലിയ്ക്കപ്പുറത്ത് നിന്ന് മുരളിയേട്ടൻ കൂക്കി വിളി തുടങ്ങും. അപ്പുവേ.. തേങ്ങാ വീണ് കിടപ്പുണ്ട് ട്ടാ, അല്ലെങ്കിൽ ദേ ഈ വാഴയ്ക്കൊരു ഊണ് കൊടുത്തോട്ടാ എന്നോ മറ്റോ. കൈക്കോട്ടും തലേക്കെട്ടും ആയി പറമ്പിലേക്കിറങ്ങിയാൽ കേറുന്നത് 12 മണിയുടെ സൈറൺ കേട്ട്കഴിയുമ്പോൾ. അടുക്കളപ്പണി ഒതുക്കി ഏടത്തി പത്ത് മണിയ്ക്ക് മുൻപേ പോയിക്കാണും. താനൊരാൾക്ക്പ്രാതലും ചോറും കൂട്ടാനും ഒരുപ്പേരിയും ഉണ്ടാക്കാൻ എത്ര നേരം വേണം. വൈകീട്ടത്തേക്ക് ചായയും രാത്രികഞ്ഞിയും സ്വന്തമായി വെയ്ക്കും. ഇടയ്ക്ക് ചമ്മന്തി അരയ്ക്കുകയോ കൊണ്ടാട്ടം വറുക്കുകയോ സ്വയം ചെയ്യും. ഉച്ചയൂണ് കഴിഞ്ഞൊന്ന് മയങ്ങിയാൽ ചായ, റേഡിയോ പാടുന്നതിനൊപ്പം ഉമ്മറത്തെ ചെടി പരിപാലനം, ഒക്കെകഴിഞ്ഞ് മൂലയ്ക്കലെ ലൈബ്രറിയിലേക്ക് നടത്തം, സുഹൃത്തുക്കളുമൊത്ത് വെടി പറച്ചിൽ, ചായ കുടി ഒക്കെയായിഇരുട്ടും വീട്ടിലെത്തുമ്പോൾ. വിളക്ക് വെച്ച് കഞ്ഞിയും റെഡി ആക്കി ടീവിയും കണ്ട് അത്താഴവും കഴിഞ്ഞ്കിടക്കുമ്പോഴേയ്ക്കും ഉറങ്ങിപ്പോകും.

ലക്ഷ്മിയേടത്തിക്ക് വയ്യാത്ത ദിവസങ്ങളിൽ സ്വയം പാചകം ആണ്. യുട്യൂബ് ഒക്കെ നോക്കി പുതിയപരീക്ഷണങ്ങൾ. വല്ല പനിയോ വയ്യായ്കയൊ വന്നാൽ നോക്കാൻ ലക്ഷ്മിയേടത്തിയും വീട്ടുകാരും മുരളിയേട്ടനുംഒക്കെ ഉണ്ട്. രമയും അച്ഛനും അമ്മയും ആരുമില്ലെന്ന് തോന്നാൻ സമ്മതിയ്ക്കാത്ത അയല്വക്കക്കാർ. ഇവരെയൊക്കെ വിട്ട് ഹായ് ബൈ ബന്ധം മാത്രമുള്ള അയലത്ത്കാർ ഉള്ള ഫ്ളാറ്റിലേക്കുള്ള പറിച്ചു നടൽ എത്രആലോചിച്ചിട്ടും ശരിയാവുമെന്ന് തോന്നിയില്ല, അത്കൊണ്ട് തന്നെ അനുവിനോടും ഉണ്ണിയോടും മറുപടിയൊന്നുംപറയാറുമില്ല.

ഇന്ന് പടിയിറങ്ങുകയാണ്. കരച്ചിലും പതം പറച്ചിലും കുത്തുവാക്കുകൾക്കും പ്രാക്കുകൾക്കും വഴി മാറിയപ്പോൾസ്വയം തോൽക്കാൻ തീരുമാനിച്ചു. ഫ്ലാറ്റിന്റെ അസോസിയേഷൻ മീറ്റിംഗ് ആണ് ഇന്ന്. ആവശ്യത്തിന് തുണികളുംഅവശ്യ സാധനങ്ങളും നേരത്തെ തന്നെ അനുക്കുട്ടിയും ഉണ്ണിയും പാക്ക് ചെയ്ത് ഫ്ലാറ്റിൽ എത്തിച്ചിരുന്നു. അടുക്കളയിലേക്കാവശ്യമുള്ള സാധനങ്ങൾ സെക്യൂരിറ്റിയെ വിളിച്ച് വാങ്ങി വെയ്ക്കാൻ ഏൽപ്പിച്ചു. മീറ്റിംഗ്സമയത്താണ് ഫ്ലാറ്റിൽ എത്തിയത്. സെക്യൂരിറ്റി നേരെ മീറ്റിംഗ് റൂമിലേയ്ക്ക് എത്തിച്ചു, അങ്ങോട്ട് ചെല്ലാൻവിളിച്ചിട്ടുണ്ടത്രെ. താൻ ചെന്നതും കരഘോഷങ്ങളോടെയാണ് അവർ സ്വീകരിച്ചത്. ആദ്യകാലത്തെമീറ്റിംഗുകളിൽ മാത്രമേ പങ്കെടുത്തിട്ടുള്ളു എന്നത് കൊണ്ട് ആരെയും അത്ര പരിചയം പോരായിരുന്നു. പലരുടെയുംവൃദ്ധമാതാപിതാക്കളും ഉണ്ട് അവിടെ താമസം.

പെട്ടെന്നാണ് എല്ലാവരുമായി പരിചയമായത്. തൊട്ടടുത്ത രണ്ട് ഫ്ളാറ്റുകളിലും റിട്ടയേർഡ് ആയവരാണ്താമസിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചൻ ആശയമാണ് ഭക്ഷണകാര്യങ്ങൾക്ക് നടപ്പാക്കിയിരിക്കുന്നത്. താനും സന്തോഷപൂർവം ചേർന്നു. നാട്ടിലെ കൃഷിപ്പണികൾക്ക് പകരം ഇവിടെ അടുക്കളപ്പണി ആകട്ടെ. വൈകീട്ട്നടക്കാൻ പോകാൻ കൂട്ട്കാർ ധാരാളം. വിശാലമായ മുനിസിപ്പൽ ലൈബ്രറി, അമ്പലം, പാർക്ക്എല്ലാമുള്ളയിടത്തേക്കാണ് നടത്തം. ആരോഗ്യകാര്യങ്ങൾ ആയാലും എന്താവശ്യങ്ങൾ ആയാലും അന്വേഷിക്കാൻമാനേജർ. ഫ്ലാറ്റിന്റെ വാതിൽ ലോക്ക് ചെയ്യാനേ തോന്നാറില്ല. എല്ലാവരും കൂടിയുള്ള ഒരു വലിയകൂട്ട്കുടുംബത്തിൽ എത്തപ്പെട്ട പ്രതീതി. നാട്ടിൻപുറം മാത്രമല്ല നന്മകളാൽ സമൃദ്ധം, ഈ നഗരത്തിലുംസൗഹൃദത്തിന്റെ പച്ചത്തണൽ വിരിയ്ക്കാമെന്ന് സമാധാനത്തോടെ അയാളോർത്തു.

Post Views: 27
2
Manju Sreekumar

3 Comments

  1. മിനി സുന്ദരേശൻ on August 4, 2025 2:21 AM

    ഒറ്റപ്പെടുന്നവർക്ക് ഒരാശ്വാസ കേന്ദ്രം …..നന്നായിട്ടുണ്ട്❤️👍

    Reply
  2. Shreeja R on July 26, 2024 9:13 PM

    👌👌നല്ല ആശയം 👍

    Reply
  3. Suma Jayamohan on July 26, 2024 8:16 PM

    നന്നായി എഴുതി💐👌❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.