Tradwife : “a member of an internet subculture made up of women who promote traditional gender roles, often on social media” ~ source: Wikipedia Natalie, the main character, believes that a Christian woman’s greatest purpose is to be a mother, wife, and a true follower of Christ — and on paper, she is such a woman. She simply chose to make a living out of it, by being a social media influencer. But her life is turned upside down when one day she wakes up in the pioneer days that she so very much glorifies, and realizes that such a…
Author: Manju Sreekumar
“A reader lives a thousand lives before he dies. The man who never reads lives only one.” ജോർജ് R R മാർട്ടിൻ ന്റെ പ്രശസ്തമായ വരികൾ “ഒരു വായനക്കാരൻ അവന്റെ മരണത്തിന് മുൻപ് ആയിരം ജീവിതങ്ങൾ ജീവിക്കുന്നു.. എന്നാൽ വായിക്കാത്തവനോ ഒറ്റ ജീവിതവും.“ ആത്രേയകം എന്ന ആർ രാജശ്രീയുടെ നോവൽ വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇത് തന്നെയാണ്. മഹാഭാരതത്തിലെ എനിക്ക് പരിചയമുള്ള ശിഖണ്ഡിയുടെ മറ്റൊരു മുഖം കാണിച്ചു തന്നത് എന്റെ മോളാണ്. അവളുടെ ഏറ്റവും പുതിയ പുസ്തകമായ A(wo)men (ആമേൻ) എന്ന ഒൻപത് കഥകളുടെ സമാഹാരത്തിലെ ഒരു കഥ ശിഖണ്ഡിനിയെ കുറിച്ചായിരുന്നു. ആത്രേയകം വീണ്ടും ആ കഥപാത്രത്തെ എന്റെ മുൻപിൽ തുറന്നു വെച്ചു, ആ പേര് പറയാതെ തന്നെ. നിരമിത്രൻ എന്ന പേരിലാണ് ആത്രേയകത്തിൽ ശിഖണ്ഡി. ശിഖണ്ഡി എന്ന പേരിന് പോലും ചില പ്രത്യേകതകൾ നമ്മൾ കൽപ്പിച്ചു കൊടുത്തത് കൊണ്ടാണത്രെ രാജശ്രീ ആ പേര്…
വേനലവധിക്കാലം തുടങ്ങുന്നതിനു മുൻപേ പറമ്പിൽ നന കൂട്ടിയിട്ടുണ്ടാകും. കടുത്ത വേനലിലും പിശറൻ കാറ്റ് വീശുന്ന മേടമാസം. പരീക്ഷചൂടിൽ പറമ്പിലിറങ്ങി ഉലാത്തി നടന്നുള്ള പഠിപ്പിനിടയിൽ തെങ്ങിൻ തടത്തിലേക്കും വാഴച്ചുവടുകളിലേക്കും ഒഴുകി വരുന്ന തെക്കേ കിണറിലെ തണുത്ത വെള്ളം കാല് കൊണ്ട് തട്ടി തെറിപ്പിക്കുമ്പോൾ ദൂരെ നിന്ന് അച്ഛന്റെ ശാസന, ആ ചാല് പൊട്ടിക്കല്ലേടീ.. അഞ്ചോ ആറോ ദിവസം കൊണ്ട് തീരുന്ന പരീക്ഷകൾക്കൊടുവിൽ രണ്ടുമാസത്തെ അവധിക്കാലം വരവായി. അവധി തുടങ്ങി രണ്ടാഴ്ച ആകുമ്പോഴേക്കും വരുന്നത് വിഷു. വിഷുവിന് മുൻപ് ആ വർഷത്തെ വിഷുവിനും ഓണത്തിനും വേണ്ടിയുള്ള പുളിഞ്ചി ഉണ്ടാക്കലായിരിക്കും അച്ഛന്റെയും അമ്മയുടെയും ആദ്യത്തെ പണി. ധാരാളംപുളി ഉപ്പിട്ട് ഒരുക്കി ചാണ ആക്കി വെച്ചിരിക്കുന്ന കറുത്ത കൽഭരണിയിൽ നിന്ന് ഏറ്റവും കറുത്ത ചാണകൾ ആണ് പുളിഞ്ചി ഉണ്ടാക്കാനായി എടുക്കുന്നത്. അമ്പലത്തിൽ പോകുമ്പോഴൊക്കെ കാണാം വഴിയിലൊക്കെ കണിക്കൊന്നകൾ പൂവിട്ടു നിൽക്കുന്നത്. ഇത്രയും വിശാലമായ പറമ്പ് ഉണ്ടായിട്ടും സ്കൂൾ ജോലിക്കൊപ്പം കൃഷിയും നടത്തിക്കൊണ്ട് പോകുന്ന അച്ഛൻ ഒരു കണിക്കൊന്ന…
തൊടിയിൽ തെങ്ങിന്റെ തടം എടുത്ത കുഴിയിലൊക്കെ വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്. നടവഴിയിൽ മണൽ വിരിച്ചത് കൊണ്ട് വെള്ളം കെട്ടി നിൽക്കുന്നില്ല. ഇരു വശത്തും ആർത്ത് വളരുന്ന ചെമ്പരത്തി ചെടികളിൽ നിറയെ കട്ടചെമ്പരത്തി പൂക്കൾ. കാലത്തേ കുറുമ്പ വന്ന് മുറ്റമടിച്ചു പോയത് കൊണ്ടായിരിക്കും, പൂക്കളൊന്നും വീണ് കിടപ്പില്ല. വടക്കേ വശത്തെ ഇളമതിലിൽ കയറി നിന്ന് നോക്കിയാൽ വേലിയുടെ അപ്പുറം നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടം കാണാം. ഒരു തണുത്ത കാറ്റ് മുഖത്ത് വന്നടിച്ചു. “അപ്പുവേ.. നീയെത്തിയോ. എന്താ അവിടെ തന്നെ നിന്നേ? ചാറ്റൽ മഴ പെയ്തോണ്ടിരിക്ക്ണ്ടാവും എപ്പളും. ങ്ട് കേറി നിൽക്കൂ കുട്ട്യേ” ഉമ്മറത്ത് ഇളം നീലയും പിങ്കും കരയുള്ള സെറ്റ്മുണ്ടുടുത്ത് നെറ്റിയിൽ കാലത്തെ അമ്പലത്തിലെ ഗണപതി ഹോമത്തിന്റെ പ്രസാദവും ചന്ദനവും ചാർത്തി ഇനിയുമുണങ്ങാത്ത മുടിയിൽ പാതി മുന്നിലേക്കിട്ട് ചിറ്റ. കോലായിലേക്ക് കയറുമ്പോൾ ചിറ്റയെ ചേർത്ത് പിടിച്ചു. “അപ്പൂനെ നോക്കണെങ്കിൽ ഞാൻ കോണി വെക്കേണ്ടി വരുല്ലോ കുട്ടി. എന്തൊരു പൊക്കാ ചെക്കാ…
ക്രിസ്തുമസ്.. ലോകമെങ്ങും വർണ്ണ വെളിച്ചം വാരിപ്പൂശ്ശി നിൽക്കുന്ന ദിനം. നക്ഷത്രങ്ങൾ കണ്ണ് ചിമ്മുന്ന തെരുവീഥികളിൽ കൂടി പാതിരാകുർബാന കാണാൻ പോകുന്ന വിശ്വാസികൾ. മരം കോച്ചുന്ന തണുപ്പിൽ സൈലന്റ് നൈറ്റ് ഹോളി നൈറ്റ് മൂളുന്ന ചുണ്ടുകൾ. ലോകം മുഴുവൻ സന്തോഷിക്കുകയാണെന്ന് തോന്നും. എന്നാൽ താനിവിടെ ഈ ആശുപത്രിക്കെട്ടിടത്തിന്റെ ഏതോ ഒരു നിലയിൽ ചില്ലുജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്. ശരിയാണ്, ഇവിടെ മരം കോച്ചുന്ന തണുപ്പാണ്.. എ സിയുടെ ആണെന്ന് മാത്രം. ഇന്ന് ക്രിസ്തുമസ് രാവ്. ഇന്നലെ വന്നതാണ് ഇവിടെ. അപ്പോൾ തൊട്ട് തുടങ്ങിയ നിൽപ്പും ഇരിപ്പുമാണ്. കണ്ണടയ്ക്കാൻ പറ്റുന്നില്ല. കണ്ണടയ്ക്കുമ്പോൾ പേടിയാവുന്നു, ഇരുട്ട് ജീവിതത്തെ മൊത്തം വിഴുങ്ങുമോ എന്ന പേടി. തന്റെ ജീവിതത്തിന്റെ വെളിച്ചമാണല്ലോ അകത്ത് കിടക്കുന്നത്. ജോലി അന്വേഷിച്ച് ഈ മഹാനഗരത്തിലേക്ക് വന്നതും ഒരു ഡിസംബർ മാസത്തിലായിരുന്നു. അമ്മ ജോലിയ്ക്ക് നിന്നിരുന്ന വീട്ടിലെ യജമാനത്തിയ്ക്ക് തോന്നിയ ഒരലിവ്. തന്റെ ഏക ആശ്രയമായിരുന്ന അമ്മ മരിച്ചപ്പോൾ കാണാൻ വന്നതാണ് അവർ. പഴയ ജോലിക്കാരിയുടെ…
മെട്രോ ദൂരെ മേൽ പാലത്തിലൂടെ വരുന്നത് നോക്കി തണുത്ത് മരവിച്ച സ്റ്റീൽ ചെയറിലൊന്നിൽ ഞാനിരുന്നു. രണ്ട് സീറ്റിനപ്പുറം ഇരുന്ന ഫിലിപ്പൈനി പെൺകുട്ടി അവളുടെ ബാഗ് എടുത്ത് എഴുന്നേറ്റ് മെട്രോയിൽ കയറാൻ റെഡി ആയി ഡോറിന് അടുത്തേക്ക് നടന്നു. ഞാൻ വരുന്നില്ലേ എന്ന് നോക്കാൻ അവൾ തല തിരിച്ചു നോക്കുമ്പോഴേക്ക് ഞാൻ കണ്ണുകളെ ദൂരെ മേയാൻ വിട്ടു. ദി ഡോഴ്സ് ക്ലോസിങ് എന്ന സംഗീതാത്മകമായ അനൗൺസ്മെന്റോടെ മെട്രോ വാതിലുകൾ അടഞ്ഞു, മെട്രോ ഒഴുകി നീങ്ങി. ഇനി ഒരു മിനിറ്റ് നേരത്തേക്ക് പ്ലാറ്റഫോം ശൂന്യമായിരിക്കും. വീണ്ടും എവിടെ നിന്നോ എത്തുന്ന ആളുകൾ, നാല് മിനിറ്റിനുള്ളിൽ അടുത്ത മെട്രോ.. ഞാൻ മാത്രം ലക്ഷ്യമൊന്നുമില്ലാതെ ഇവിടെ ഇങ്ങനെ! ലക്ഷ്യമൊന്നുമില്ലെന്ന് പറഞ്ഞു കൂടാ. മെട്രോ സേവനം കഴിയാറായ ഈ പാതി രാത്രി ആണല്ലോ കുഞ്ഞു സൈഗാൾ എത്താറുള്ളത്..ഏതാണ്ട് ആളൊഴിഞ്ഞ മെട്രോ സ്റ്റേഷനിലെ തണുത്ത് മരവിച്ച നിശബ്ദതയിൽ അവന്റെ കഥ ആദ്യമായി കേട്ട ആ രാത്രി ഓർത്ത് പോയി. ഞായറിന്റെ…
എന്റെ പോലെ എഴുപതുകളിൽ ജനിച്ചവർ ഭാഗ്യവാന്മാരാണെന്ന് തോന്നുന്നു. ലേറ്റ് അറുപതുകാരും. രണ്ട് തരം ലൈഫ്‌സ്‌റ്റൈൽ അനുഭവിച്ചവർ. കുട്ടിക്കാലത്ത് പാടം, പറമ്പ് ഒക്കെ താണ്ടി നടന്നുള്ള സ്‌കൂളിൽ പോക്ക്, വല്ലപ്പോഴുമുള്ള അമ്മുമ്മയുടെ/അച്ഛമ്മയുടെ വീട്ടിൽ താമസം, വെക്കേഷൻ കാലത്ത് പറമ്പിൽ കാറ്റത്ത് വീഴുന്ന മാങ്ങയും പേരക്കയും ഞാവല്പഴവുമൊക്കെ കഴുകാതെ കടിച്ചു തിന്നാലും വരാത്ത നിപ്പ ഇങ്ങനെ എന്തൊക്കെ സൗഭാഗ്യങ്ങൾ. മധ്യവയസ്സാകുമ്പോഴേക്ക് എഴുപത് വയസ്സിലും ചെറുപ്പമായി ജീവിക്കാവുന്ന കാലം വന്നത് വലിയ ഉപകാരമായി. മക്കളുടെ ഒപ്പം, അല്ലെങ്കിൽ അവരെക്കാൾ ഒരു പടി മുന്നിൽ നിൽക്കാനാണ് നമ്മൾ നോക്കുന്നത്. ടെക്നോളജിയുടെ വികാസം എല്ലാ ജീവിത സൗകര്യങ്ങളും തന്നു, ജീവിതവസാനത്തിന് മുൻപ് ലോകം മുഴുവൻ കാണാൻ ഓടി നടന്ന് ആസ്വദിക്കാനുള്ള ഭാഗ്യം ഒക്കെ നമുക്ക് സ്വന്തം. മറ്റൊരു വലിയ അനുഗ്രഹം, വയസ്സായ അച്ഛനെയും അമ്മയെയും അവർ ആഗ്രഹിക്കുന്ന പോലെ അടുത്ത് പോയി നോക്കാനും അവരുടെ കൂടെ ഇടക്കൊക്കെയെങ്കിലും താമസിക്കാനും അവർക്കിഷ്ടപ്പെട്ടതെന്തെങ്കിലും നേരിട്ട് പോയി വാങ്ങിച്ച് കൊടുക്കാനും സാധിക്കുന്നു എന്നതാണ്.…
ഭക്ഷണത്തിലൂടെ നൊസ്റ്റാൾജിയ അനുഭവിച്ചിട്ടുണ്ടോ? കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനൊപ്പം ഗോദാവരി ആന്ധ്ര റെസ്റ്റോറന്റ് എന്നൊരു തെലുങ്ക് ഭക്ഷണശാലയിൽ പോയി. അവിടെ താലി വിളമ്പുന്ന രീതി ഒരു ആഘോഷം പോലെ തോന്നി. ആദ്യം മേശപ്പുറത്ത് ഒരു വാഴയില. അതിനുമേൽ ചപ്പാത്തിക്കായി മൂന്നോ നാലോ കറികൾ. പിന്നെ, ഒട്ടും തിരക്കില്ലാതെ, ചൂടോടെ പൊള്ളുന്ന സോഫ്റ്റ് ഫുൽക്കകൾ—ഒന്നിന് പിന്നാലെ ഒന്നായി. ചപ്പാത്തി തീരുമ്പോൾ, ഭക്ഷണത്തിന്റെ ആത്മാവായ ചോറിന്റെ സമയം. സാമ്പാറും രസവും ചെറിയ പാത്രങ്ങളിലായി മേശപ്പുറത്ത് വന്നു. ആവി പൊന്തുന്ന, സൂക്ഷ്മകണങ്ങളുള്ള ബാരിക് ചോറ് വിളമ്പും. അതിനുശേഷം ഒരു ഉണക്കപ്പൊടി. അവസാനം—ഒരു ചെറിയ കുമ്പിളിൽ—നെയ്യ്. ആദരവോടെ അവർ തന്നെ അത് വിളമ്പി തരും. പഴയൊരു ശീലം പോലെ, ഞാൻ കുറച്ചു ചോറ് മാറ്റിവെച്ച് അതിനുമേൽ നന്നായി നെയ്യ് ഒഴിപ്പിച്ചു. ആദ്യത്തെ ഉരുള—ചോറ്, നെയ്യ്, പൊടി—അത് മാത്രം. അതിന് ശേഷം മാത്രമാണ് സാമ്പാറും മറ്റ് കറികളും കൂടി ഉള്ള ഊണിലേക്ക് പ്രവേശിച്ചത്. അവക്കായ അച്ചാർ, കോവയ്ക്ക ഫ്രൈ,…
സുനി വന്ന് ബെൽ അടിച്ചപ്പോളാണ് മനോരാജ്യത്തിൽ നിന്നുണർന്നത്. പഴയ ന്യൂസ്പേപ്പറും മാഗസിനുകളും കെട്ടി എടുത്ത് വെച്ചിട്ട് രണ്ട് മൂന്ന് ദിവസമായി. മീന പണിക്ക് വന്ന അന്ന് ചെയ്ത് വെച്ചതാണ്. അവൾ തന്നെയാണ് സുനിയെ വിളിച്ച് എടുത്ത് കൊണ്ട് പോകണം എന്ന് പറഞ്ഞതും. അവന് ഒഴിവുള്ളപ്പോൾ വന്ന് കൊണ്ട് പൊയ്ക്കോളും എന്നറിയാം. എന്നാലും വൃത്തിയാക്കി കഴിഞ്ഞാൽ പിന്നെ അതിന്റെ ബാക്കി അവിടെ ഇരിക്കുന്നത് കാണുമ്പോൾ ഒരസ്വസ്ഥത ആയിരുന്നു. “ഈസി ചെയറിൽ നിന്ന് എഴുന്നേൽക്കാൻ ഇപ്പോൾ പണ്ടത്തെ പോലെ അല്ല, കുറച്ചു സമയമൊക്കെ എടുക്കും സുനി..” സുനിയുടെ രണ്ടാമത്തെ കാളിങ് ബെല്ലിന് മറുപടിയായി പറഞ്ഞ് വസുധ വാതിൽ തുറന്നു. “ടീച്ചറെങ്ങാനും ഉറങ്ങിപ്പോയോ എന്നറിയില്ലല്ലോ, അതാ ഞാൻ..” സുനി അകത്തേക്ക് കയറി പുസ്തകക്കെട്ട് എടുക്കുമ്പോൾ പറഞ്ഞു. അതും ശരിയാ, മനോരാജ്യം കണ്ടും വായിച്ചും അസമയത്ത് ഉറങ്ങിപ്പോകാറുണ്ട് ഇപ്പോൾ. പലപ്പോഴും റോഡിലൂടെ പോകുന്ന ഏതെങ്കിലും വണ്ടിയുടെ ഹോണോ ആരുടെയെങ്കിലും ഫോൺ വിളിയോ ഒക്കെയാണ് ഉണർത്താറ്. “അപ്പുറത്തെ വീട്ടിൽ…
വണ്ടി ഗേറ്റ് കടക്കുമ്പോൾ കണ്ടു ഇരു വശത്തും വൃത്തിയായി പെയിന്റ് അടിച്ച കുഞ്ഞു അരമതിലുകൾക്ക് അപ്പുറം ആർത്ത് വളരുന്ന ചെമ്പരത്തിയും മന്ദാരവും ചെത്തിയും. നീളത്തിലുള്ള നടപ്പാതക്ക് ഒടുവിൽ വിസ്താരത്തിലുള്ള മുറ്റം. ഐശ്വര്യമുള്ള ഒരു പഴയ വീട്. മുറ്റം കഴിഞ്ഞ് നീണ്ട് കിടക്കുന്ന പറമ്പ്. ആദ്യ കാഴ്ച്ചയിൽ ഇവിടെ ഞാനിനിയും ഏറെ തവണ വരേണ്ടി വരും എന്നൊരു തോന്നലാണ് ഉണ്ടായത്. കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോൾ അമ്മയും ചേച്ചിയും ഒന്ന് രണ്ട് പെണ്ണ് കാണൽ ഒക്കെ ഒരുക്കിയതാണ്. അനിയത്തിയുടെ കല്യാണത്തിന്റെ ചെലവിലേക്കായി വാങ്ങിയ കടങ്ങൾ വീട്ടി സ്വന്തമായി എന്തെങ്കിലും ഒന്ന് സ്വരുക്കൂട്ടി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ട് സമ്മതിച്ചില്ല. ആ ന്യായങ്ങളൊന്നും അമ്മയ്ക്കും ചേച്ചിക്കും അത്ര വിശ്വാസം വന്നില്ല എന്നത് മനസ്സിലായത് ചേട്ടൻ എന്താ വല്ലവരെയും കണ്ട് വെച്ചിട്ടുണ്ടോ എന്ന് രഹസ്യമായി ചോദിച്ചപ്പോളാണ്. കോളേജിൽ പഠിക്കുമ്പോൾ ക്ലാസ്സിലെ ശാരിയോട് തോന്നിയ പ്രണയം അവളുടെ ആങ്ങളമാരെയും അവളുടെ ടൗണിലെ ബംഗ്ലാവും കണ്ടതോടെ താൻ തന്നെ…
