എന്റെ പോലെ എഴുപതുകളിൽ ജനിച്ചവർ ഭാഗ്യവാന്മാരാണെന്ന് തോന്നുന്നു. ലേറ്റ് അറുപതുകാരും.
രണ്ട് തരം ലൈഫ്‌സ്‌റ്റൈൽ അനുഭവിച്ചവർ. കുട്ടിക്കാലത്ത് പാടം, പറമ്പ് ഒക്കെ താണ്ടി നടന്നുള്ള സ്‌കൂളിൽ പോക്ക്, വല്ലപ്പോഴുമുള്ള അമ്മുമ്മയുടെ/അച്ഛമ്മയുടെ വീട്ടിൽ താമസം, വെക്കേഷൻ കാലത്ത് പറമ്പിൽ കാറ്റത്ത് വീഴുന്ന മാങ്ങയും പേരക്കയും ഞാവല്പഴവുമൊക്കെ കഴുകാതെ കടിച്ചു തിന്നാലും വരാത്ത നിപ്പ ഇങ്ങനെ എന്തൊക്കെ സൗഭാഗ്യങ്ങൾ.
മധ്യവയസ്സാകുമ്പോഴേക്ക് എഴുപത് വയസ്സിലും ചെറുപ്പമായി ജീവിക്കാവുന്ന കാലം വന്നത് വലിയ ഉപകാരമായി. മക്കളുടെ ഒപ്പം, അല്ലെങ്കിൽ അവരെക്കാൾ ഒരു പടി മുന്നിൽ നിൽക്കാനാണ് നമ്മൾ നോക്കുന്നത്. ടെക്നോളജിയുടെ വികാസം എല്ലാ ജീവിത സൗകര്യങ്ങളും തന്നു, ജീവിതവസാനത്തിന് മുൻപ് ലോകം മുഴുവൻ കാണാൻ ഓടി നടന്ന് ആസ്വദിക്കാനുള്ള ഭാഗ്യം ഒക്കെ നമുക്ക് സ്വന്തം.
മറ്റൊരു വലിയ അനുഗ്രഹം, വയസ്സായ അച്ഛനെയും അമ്മയെയും അവർ ആഗ്രഹിക്കുന്ന പോലെ അടുത്ത് പോയി നോക്കാനും അവരുടെ കൂടെ ഇടക്കൊക്കെയെങ്കിലും താമസിക്കാനും അവർക്കിഷ്ടപ്പെട്ടതെന്തെങ്കിലും നേരിട്ട് പോയി വാങ്ങിച്ച് കൊടുക്കാനും സാധിക്കുന്നു എന്നതാണ്. ഓണത്തിനും വിഷുവിനും ഒരു പുതിയ സാരിയോ മുണ്ടോ, ഇടക്ക് കാണാൻ ചെല്ലുമ്പോൾ ദിവസവും കഴിക്കാൻ കിട്ടാത്ത എന്തെങ്കിലും പഴങ്ങളോ പച്ചക്കറിയോ ഒക്കെ വാങ്ങി ആ പൊതി കൊടുക്കുമ്പോൾ “ഇതിപ്പോ എന്തിനാ വാങ്ങിച്ചേ. ഇവിടെ എല്ലാം ഉണ്ടല്ലോ” എന്ന സ്ഥിരം ഡയലോഗിനിടയിലും ആ മുഖത്ത് വരുന്ന പുഞ്ചിരിയോളം ഒരു ഭാഗ്യം വേറെന്തുണ്ട്!
നമുക്ക് വയസ്സാകുമ്പോൾ നമ്മുടെ മക്കൾക്ക് ഇങ്ങനെ വരാനോ കൂടെ നിൽക്കാനോ ഉള്ള സമയവും സാഹചര്യവും കാണില്ല എന്ന് ഏതാണ്ട് ഉറപ്പാണെങ്കിലും അന്നത്തെ “ലക്ഷ്വറി റിട്ടയർമെന്റ് ഹോമിലെ” ആയ/നേഴ്സ് കുറച്ചെങ്കിലും കരുണ കാണിക്കണേ എന്നുള്ള പ്രാർത്ഥനയോടെ, ഞാനെന്റെ അമ്മയ്ക്കും അച്ഛനും കൊടുത്തത് എനിക്കവർ തിരിച്ചു തരണേ എന്ന ചിന്തയോടെ ജീവിക്കാൻ നമുക്കെ കഴിയു.
(Note the point- കൊടുത്തത് കൊല്ലത്തും കിട്ടും)
ചിത്രം- ഞാനുറ്റു നോക്കി ആശ്ചര്യപ്പെടുന്ന, കണ്ടും കേട്ടും പഠിക്കുന്ന, എന്റെ വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ നവയുഗവക്താവ്.
I often feel that people like me—those born in the seventies, and even the late sixties—are truly fortunate. We are the generation that experienced two completely different lifestyles.
As children, we walked through fields and backyards to reach school. Vacations meant staying at our grandmother’s homes, climbing trees, and eating mangoes, guavas, or jamun that fell in the yard—sometimes without even washing them! Yet we never fell sick. Those were days of simple joys, strong immunity, and carefree living.
After such a childhood rooted in nature, we reached middle age only to find that the world had transformed in our favour. Today, even in their seventies, people can live young and active lives—and this change has gifted our generation a renewed energy too. We try to walk alongside our children, sometimes even a step ahead of them.
Technology has made life unimaginably convenient—communication, travel, access to the world—all at our fingertips. And because of that, we carry the rare privilege of being able to see and enjoy the world, to explore far and wide, all before our life’s journey moves to its final chapters.
Having lived the charm of the old world and the comfort of the new one, we—born in the seventies—truly carry the blessings of both eras.
Another great blessing of our generation is the ability to be physically present for our aging parents—just the way they want us to be. We are still fortunate enough to go stay with them for a few days, take them out when they wish, and buy them the little things they love.
During Onam or Vishu, gifting a new saree or mundu… or carrying a small bundle of fruits or vegetables they don’t usually get… and even though they unfailingly say, “Why did you buy all this? We have plenty here!”—that gentle smile on their face is priceless. There is no greater blessing than witnessing that smile.
Somewhere deep inside, we know that when we grow old, our children may not have the time or circumstances to be physically present for us in the same way. Perhaps we will be in a “luxury retirement home,” hoping the caregiver or nurse shows at least a little kindness. Still, we live with the quiet hope that the love and care we gave our parents will come back to us in some form—because in life, what we give always finds its way back.
(That’s the truth: what you give, you receive.)
Photo caption:
The youngest member of our home—the little observer who watches everything with wide-eyed wonder, learning from what he sees and hears. My miniature messenger of the new age.


1 Comment
ഇന്നത്തെ കുട്ടികൾക്കു കിട്ടാത്ത എത്രയോ അനുഗ്രഹങ്ങൾ അനുഭവിക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യമുള്ള കാര്യം തന്നെയാണു മഞ്ജൂ❤️👌🌹