Author: Manju Sreekumar

സ്വയം കണ്ട് രസിക്കാൻ ഒരുക്കിയ വിശാലമായ കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ ചിരി വന്ന് പോയി. പക്ഷെ അങ്ങനെ ചിരിച്ചു കൂടാ, ചിരി പരിഹാസ ഛവി ഉള്ളതായാൽ അത് രാജനിന്ദ. രാജൻ താൻ തന്നെയെങ്കിലും നിന്ദ ശിക്ഷാർഹം! ശയനമുറിയിൽ ഏകനാകുന്ന ഇത്തരം അപൂർവ്വനിമിഷങ്ങളിലാണ് താൻ സ്വയം അവലോകനം നടത്താറ്, ആത്മവിശകലനം ചെയ്യാറ്. ബാക്കി സമയങ്ങളിൽ താൻ രാജാവാണ്, അതിലുപരി പരാക്രമിയായ അസുരനാണ്. മൃദുലവികാരങ്ങളില്ലാത്ത, പത്ത് തലകളുള്ള, കുശാഗ്രബുദ്ധിയായ, കഠോരഹൃദയൻ. പത്ത് തലച്ചോറുകളുടെ ബുദ്ധി ഉണ്ടെങ്കിലും തനിക്കൊരു ഹൃദയമേ ഉള്ളു എന്നാരുമറിയുന്നില്ല! തനിക്കുമുണ്ട് ഏതൊരാളെയും പോലെ സ്നേഹവും കരുണയും ദുഖവും ഒക്കെ. പക്ഷെ അതൊന്നും പ്രകടിപിച്ചുകൂടാ. ഒരസുരരാജൻ ശക്തിയും ധാർഷ്ട്യവും മാത്രമേ പ്രകടിപ്പിക്കാവൂ. പോരാത്തതിന് തന്റെ ജനനോദ്ദേശ്യം തന്നെ കീഴടങ്ങലാണ്. കീഴടങ്ങുന്നത് എപ്പോളും തിന്മ ആവണം. നന്മ വിജയിക്കാൻ ഉള്ളതാണല്ലോ. അതുകൊണ്ടുതന്നെ അറിഞ്ഞുകൊണ്ട് തിന്മയുടെ വേഷം കെട്ടിയാടാൻ വിധിക്കപ്പെട്ടവൻ ആണ് താൻ. നാലു വേദങ്ങളും ആറ് ശാസ്ത്രങ്ങളും മനഃപാഠമാക്കിയ, പതിനോരായിരം സംവത്സരങ്ങൾ ഗോകർണ…

Read More

ബസ്സിന്റെ കമ്പിയിൽ പിടിക്കുമ്പോഴേക്ക് ‘കിളി’ വിസിൽ അടിച്ചു, ഡ്രൈവർ ഒരിരമ്പലോടെ ബസ് മുന്നോട്ടെടുത്തു. തത്സമയം വളവിൽ നിന്ന് പറന്ന് വന്ന ബൈക്കിനെ തട്ടാതിരിക്കാൻ ആവണം അയാൾ ഇടത്തെ സൈഡിലേക്ക് അതേ വേഗത്തിൽ സ്റ്റിയറിംഗ് ഒടിച്ചു. തീരെ പ്രതീക്ഷിക്കാത്ത നീക്കം ആയതിനാൽ മനസ്സ് വിചാരിച്ച പോലെ ശരീരം നിന്നില്ല.വലത്വശത്തേക്ക് വീഴാനാഞ്ഞ അവളെ ആരുടെയോ ബലിഷ്ഠമായ കൈകൾ ബലമായി പിടിച്ചു. ഒരു നിമിഷം. പെട്ടെന്നാണ് അതൊരു പുരുഷന്റെ കൈയാണെന്നും ആ കൈ തന്നെ ചുറ്റിപിടിച്ചിരിക്കുന്നത് തന്റെ വയറിലൂടെയാണെന്നും രോമാവൃതമായ ആ കൈത്തണ്ട തന്റെ നഗ്നമായ വയറിലുരസുകയാണെന്നും ചുറ്റിപ്പിടിച്ച് ബലമായി നിർത്തിയിരിക്കുന്നത് ആ നെഞ്ചോട് ചേർത്താണെന്നും താൻ  അയാളോട് ചേർന്നമർന്ന് നിൽക്കുകയാണെന്നും അവൾ ബോധവതിയായത്. പലരും വീഴുകയും തലയും മറ്റ് ശരീരഭാഗങ്ങളും കമ്പിയിലും മറ്റും ഇടിക്കുകയും ചെയ്തതിന്റെ ബഹളത്തിനിടയിൽ അവൾ മാത്രം ഒരു കോഴിക്കുഞ്ഞിനെ പോലെ അയാളുടെ മാറോട് ചേർന്ന് സുരക്ഷിതയായി നിന്നു. സ്ഥലകാലബോധം വന്നെങ്കിലും ഒരു നിമിഷം അവളാ സുരക്ഷിതവലയത്തിൽ ലയിച്ചു പോയി. അടുത്ത…

Read More

റിഷാൽ.. കരാമയിൽ അൽ അത്താർ സെന്ററിലെ നിരവധി മൊബൈൽ ഷോപ്പുകളിലൊന്നിലെ അനേകം ചിരിക്കുന്ന മുഖങ്ങളിലെ ഒരു മുഖം. എങ്ങനെയോ ഞങ്ങൾ സ്ഥിരം ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വാങ്ങുന്ന ഇടമായി മാറി കാസർഗോഡ്കാരുടെ ഈ കട. മൊബൈൽ കവർ , ഇയർ ഫോൺ, ചാർജർ ഇതൊക്കെ വാങ്ങാൻ ഇടയ്ക്കിടെ സന്ദർശനം നടത്തി അവിടത്തെ സ്ഥിരം കസ്റ്റമേഴ്സ് ആയി മാറി. ഇരുപത്തഞ്ചു വയസ്സുകാരൻ റിഷാലിനോട് പ്രത്യേക അടുപ്പം തോന്നിയത് അതേ പ്രായത്തിലുള്ള ആൺമക്കൾ ഉള്ളത് കാരണം ആയിരിക്കും, പ്രത്യേകിച്ചും അവർ കൂടെ ഇല്ലാത്തപ്പോൾ.. വാട്സാപ്പിൽ ഇടക്കൊക്കെ മെസ്സേജ് അയക്കാനും ഞങ്ങൾ നാട്ടിൽ പോകുന്നതും അവൻ നാട്ടിൽ പോകുന്നതും ഒക്കെ അന്യോന്യം അറിയിക്കാനും തുടങ്ങി. ഒരിക്കൽ അവൻ നാട്ടിൽ നിന്ന് കൊണ്ട് വന്ന ചിപ്സ് കടയിൽ കൊണ്ട് വന്ന് വെച്ച് ഞങ്ങൾക്ക് തന്നിരുന്നു. മാർച്ച് അവസാന ദിവസങ്ങളിലൊന്നിൽ കടയിൽ ചെന്നപ്പോൾ രണ്ട് മക്കളും കൂടെ ഉണ്ടായിരുന്നു. മൂന്ന് പേരും ഒരേ പ്രായക്കാർ. ഒരു…

Read More

“രവ്യെ.. എവിടെയാ നീയ്? എണീറ്റില്ലേ ഇത് വരെ?” അച്ഛൻറെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. കുഞ്ഞിത്തളത്തിലെ വടക്കേ ചുമരിന് ചേർത്ത് വിരിച്ച കുട്ടിക്കിടക്കയിൽ കിടന്ന് അമ്മയുടെ പഴയ സാരിപുതപ്പിന്റെ ഓട്ടയിലൂടെ കണ്ണ് വെച്ച് നോക്കി. അതാ അച്ഛന്റെ കാലുകൾ കുഞ്ഞിത്തളത്തിലേക്ക് കയറുന്നു. വേഗം കണ്ണ് പൂട്ടി ഉറക്കം നടിച്ചു കിടന്നു. അച്ഛന്റെ കാലുകൾ എന്റെ തൊട്ടടുത്ത് വന്ന് നിന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. “ടാ രവ്യെ.. നീയെണീറ്റ് വന്നേ. നിന്നെ പല്ല് തേപ്പിച്ചിട്ട് വേണം എനിക്ക് കുളിച്ച് പോവാൻ നോക്കാൻ. ദേ നോക്ക്, നിന്റമ്മ നിനക്കിഷ്ടംള്ള തൊട്ടുവരട്ട്യാ ഉണ്ടാക്കണേ ട്ടാ. ചേച്ചിമാരൊക്കെ തിന്ന് തീർക്കണെന് മുൻപ് പല്ല് തേപ്പിക്കാ അച്ഛൻ, ബാ” തൊട്ട് വരട്ടിന്ന് കേട്ടതും അമ്മേടെ സാരി ദേഹത്ത് നിന്ന് മാറ്റി അച്ഛന്റെ നീട്ടിയ കൈകളിലേക്ക് ചാടുന്ന പോലെ ഞാൻ എഴുന്നേറ്റു. അരിയും ഉഴുന്നും പരിപ്പും ഉള്ളിയും വേപ്പിലയും മുളകും ഉപ്പും ഒക്കെ ഇട്ട് അമ്മിക്കല്ലിൽ തുരുതുരുപ്പായി അരച്ചെടുത്ത് അടി കട്ടിയുള്ള…

Read More

“ഞാൻ പണിയെടുത്ത് ക്ഷീണിച്ചു വരുമ്പോൾ രുചിയായിട്ട് എന്തെങ്കിലും വെച്ച് വിളമ്പാനാ എന്റമ്മ നിന്നെ കണ്ടു പിടിച്ചത്. അവളുടെ ഒരെഴുത്തും കുത്തും പോരാഞ്ഞിട്ട് പുതിയ പരിപാടിയും തുടങ്ങണം പോലും. അമ്മ കേട്ടാൽ മൂക്കത്ത് വിരൽ വെക്കും. പൊയ്ക്കോണം. ആ സഞ്ചിയിൽ രണ്ട് കിലോ ചാള ഉണ്ട്. കുറച്ചെടുത്ത് വൃത്തിയാക്കി വറുക്ക്. നല്ല രുചിയിൽ ഇന്നെങ്കിലും ഉണ്ണട്ടെ. ” ചാള സഞ്ചിയിൽ നിന്ന് മൺചട്ടിയിലേക്ക് ചെരിഞ്ഞിട്ട് കത്തിയും കത്രികയുമായി പൈപ്പിൻചുവട്ടിൽ ഇരിക്കുമ്പോൾ അവളുടെ മനസ്സ് നിറയെ കൂട്ടുകാരി പറഞ്ഞ ആശയം ആയിരുന്നു. ടൗണിൽ പൂട്ടാനൊരുങ്ങുന്ന പബ്ലിഷിംഗ് ഹൌസ് ഏറ്റെടുത്ത് നടത്താൻ അവളും ഭർത്താവും തീരുമാനിച്ചിരിക്കുന്നു. അതിൽ ചെറിയൊരു തുക നിക്ഷേപിച്ച് പാർട്ണർ ആയി അവളെ വിളിച്ചിരിക്കുകയാണ്. ഗവണ്മെന്റ് ജോലിക്കാരൻ ആണെന്ന അഹന്ത നടപ്പിലും എടുപ്പിലും സംസാരത്തിലും കാത്ത് സൂക്ഷിക്കുന്ന അശോകന് ഇത്തരം ഒരു സംരംഭം പുച്ഛമായിരിക്കും എന്നറിയാം. എങ്കിലും അയാളോടല്ലാതെ അവൾ ആരോട് ചോദിക്കാനാണ്. മക്കളൊക്കെ പഠിപ്പ് കഴിഞ്ഞ് ജോലി കിട്ടി വീട്ടിൽ നിന്ന്…

Read More

സെപ്തംബർ പാതിയായിട്ടും കുറയാത്ത ചൂടിലും ദുബൈയിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. വിവിധ സംഘടനകളുടെ ഓണാഘോഷങ്ങൾ എല്ലാ വാരാന്ത്യങ്ങളിലും എല്ലാ എമിറേറ്റുകളിലും കൊണ്ടാടുമ്പോൾ അത്തം തൊട്ട് വീട്ടിലെ ഓണാഘോഷവും ഇത്തവണ കേമമായി.  സുഹൃത്തുക്കളോടൊപ്പമുള്ള ഓണാഘോഷങ്ങൾ കഴിഞ്ഞ് തിരുവോണദിനം ഏറെ നാളുകൾക്ക് ശേഷം ഞങ്ങൾ അഞ്ച് പേരും ഒരുമിച്ച് തിരുവോണസദ്യയുണ്ടു. യാതൊരു തിക്കും തിരക്കുമില്ലാതെ സ്വസ്ഥമായി വീട്ടിലിരുന്നു ഈ തിരുവോണത്തിന് എന്നത് ഏറെ സന്തോഷമുണ്ടാക്കി. പ്രവാസത്തിലെ ഓണം ആഘോഷങ്ങൾ കൊണ്ട് നിറഞ്ഞതാണെങ്കിൽ നാട്ടിലെ ഓണം അച്ഛന്റെ കൈപ്പുണ്യം ആണ്. തൃക്കാക്കരപ്പനെ ഉണ്ടാക്കലും പൂത്തറ പിടിയ്ക്കലും ഉപ്പേരി വറുക്കലും ഒക്കെ തകൃതിയായി നടന്നിരുന്ന കുട്ടിക്കാലത്തെ ഓണത്തിൽ നിന്ന് വ്യത്യസ്തമായി മുതിർന്നപ്പോൾ റെഡിമേഡ് തൃക്കാക്കരപ്പനും ടൈൽസ് ഇട്ട് മേൽക്കൂര ഉള്ള മുറ്റവും ഒക്കെ ആയി. അടുപ്പിന്റെ അടുത്ത് അധികനേരം നില്ക്കാൻ വയ്യെന്ന് പറഞ്ഞ് അമ്മയും അച്ഛനും ഉപ്പേരി വറവും നിർത്തി. ഓണസദ്യ മാത്രം മരണം വരെ അച്ഛൻ അമ്മയ്‌ക്കൊപ്പം സ്വയം ഉണ്ടാക്കി വന്നു. അച്ഛൻ പോയിക്കഴിഞ്ഞാണ് ഓണം ഓർമ്മകൾ…

Read More

ആവി പറക്കുന്ന കട്ടൻ ചായ ഊതിക്കുടിക്കുമ്പോളും തണുത്ത കാറ്റിൽ എന്റെ പല്ല് കൂട്ടി ഇടിക്കുന്നത് പോലെ തോന്നി. ചായക്കടയുടെ വെളിച്ചത്തിനപ്പുറം ഇരുണ്ട് കറുത്ത ഒരു പെരുമ്പാമ്പിനെ പോലെ റോഡ് നീണ്ട് കിടന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ചായക്കടക്കാരൻ പറഞ്ഞ കഥ ഓർത്ത് ഇടയ്ക്കിടെ മനസ്സിൽ ഉയരുന്ന ഭീതിയുടെ തിരമാലകളെ അടക്കി നിർത്താൻ പാട് പെടുമ്പോൾ ഈ ചായക്കടയിൽ ഇറങ്ങാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സാ ശപിച്ചു. പെട്ടെന്നെടുത്ത തീരുമാനമാണ് ഇന്നത്തെ യാത്ര. അടുപ്പിച്ച് കിട്ടിയ അവധിദിനങ്ങളിലെ ആദ്യ ദിവസം തന്നെ ബോറടിച്ചു തുടങ്ങിയപ്പോളാണ് അമ്മ പറയുന്നത് പോലെ “ആണ്ടിനും  സംക്രാന്തിക്കും മാത്രം”മെസ്സേജ് അയക്കുന്ന അനിയന്റെ മെസ്സേജ് വന്നത്. അനിയൻ എന്ന് വെച്ചാൽ എന്റെ ഇരട്ട തന്നെ, പത്ത് മിനിട്ടിന് താഴെ ആയത് കൊണ്ട് ഞാൻ അനിയൻ എന്നും ഇരട്ട ആയത് കൊണ്ട് അവൻ അനിയനും ചേട്ടനും ഒന്നുമല്ലെന്നും പ്രഖ്യാപിക്കുന്നവൻ. ഫോട്ടോഗ്രാഫി തലക്ക് പിടിച്ചു നടക്കുന്ന അവൻ, വളരെ അപൂർവമായി തോന്നുന്ന,…

Read More

അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനം കേട്ടിട്ടാണ് ഉണർന്നത്. തിരുമേനി അമ്പലത്തിൽ എത്തിയിട്ടുണ്ട്. രാത്രി ഏറെ വൈകി ഉറങ്ങിയത് കൊണ്ടായിരിക്കും ഉറക്കക്ഷീണം മാറിയിട്ടില്ല. അല്ലെങ്കിലും എന്നും ഉറങ്ങുന്നത് വൈകിത്തന്നെ. വീട്ടിൽ മനസമാധാനം ഇല്ലാതായിട്ട് കുറച്ചു കാലമായി. ഇനി ഉറക്കം കിട്ടില്ല. നേരം വെളുത്താൽ പിന്നെ മനഃപൂർവമായ അവഗണന കാണേണ്ടി വരും. പെട്ടെന്ന് കുളിച്ച് അമ്പലത്തിൽ പോകാം. ഇന്നലെ കഴുകിയിട്ട മുണ്ടും ഷർട്ടും കസേരയുടെ കൈയിൽ തന്നെ കിടപ്പുണ്ട്. താൻ വീട്ടിലില്ലാത്തപ്പോൾ അവളായിരിക്കും കൊണ്ട് വന്നിട്ടത്. താനുള്ളപ്പോൾ ഈ മുറിയിലേക്ക് അവൾ വരാറില്ലല്ലോ. ***. ***. *** അലാറം അടിച്ചപ്പോൾ പതിവ് പോലെ ഓഫ് ആക്കി തിരിഞ്ഞു കിടന്നു. ഉമ്മറത്തെ വാതിൽ അടയുന്ന കേട്ടാണ് പിന്നെ ഉണരുന്നത്. സമയം നോക്കിയപ്പോൾ 6 മണി. പണ്ടേയുള്ള ശീലം ആണ് 5.50 ന് അലാറം. ഇപ്പോൾ അതിന്റെ ആവശ്യം ഇല്ലെങ്കിലും അതടിച്ചത് കേട്ട് ഓഫ് ആക്കി ഉറങ്ങാൻ ഒരു പ്രത്യേക സുഖമാണ്, അടുക്കളയിൽ ഒരു യന്ത്രത്തെ പോലെ ഓടി…

Read More

പായൽ പിടിച്ച ഒതുക്ക്കല്ലുകൾ ഇറങ്ങുമ്പോൾ കാലൊന്ന് പിഴച്ചു പോയി. എന്തോ ഭാഗ്യത്തിന്ചെമ്പരത്തിവേലിയിൽ പിടിത്തം കിട്ടി. മനസ്സ് പിടഞ്ഞു. “സൂക്ഷിച്ച് പോടാ” എന്ന് ഇറയത്ത് നിന്ന് വിളിച്ചുപറയാറുള്ള അമ്മയെയും പറമ്പിൽ നിന്ന് “പായല് ഉണ്ടല്ലേ, നാളെത്തന്നെ കുറച്ചു നീറ്റ് കക്ക കൊണ്ട് വന്നിടാൻപറയണം മുരളിയോട്. നോക്കി പോടാ” എന്ന് പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് വരാറുള്ള അച്ഛനെയും ഒരു നിമിഷം ഓർത്തു. ഏതോ ഒരുൾവിളിയിൽ തിരിഞ്ഞു നോക്കി, ആരുമില്ലെന്നറിയാമെങ്കിലും. ശൂന്യമായ ഉമ്മറം. താനിറങ്ങുന്നതോടെ അന്യാധീനപ്പെടാൻ പോകുന്ന സ്വന്തം തറവാട്. “അപ്പുവേട്ടന് എന്തിനാപ്പൊ ഇത്രേം വല്യ വീട്. എടത്തിയമ്മ ഉള്ളപ്പോൾ തന്നെ വാങ്ങിച്ചിട്ട ഫ്ലാറ്റുണ്ടല്ലോ ടൗണില്. അവിടെ പോയി താമസിച്ചാപ്പോരേ? ഉണ്ണിയേട്ടൻ പറയണ ശരിയല്ലേ. ഇതിപ്പോ വിറ്റാൽ നല്ല കാശ് കിട്ടും, അപ്പുവേട്ടനും കിട്ടുമല്ലോ ഒരു വീതം. നമ്മടെ വീടിന് പകരം നല്ലസ്സൽ റിസോർട് ആണത്രേ അവര് പണിയാൻപ്ലാൻ. വേണെങ്കിൽ ഇടയ്ക്ക് ഈ റിസോർട്ടിൽ വന്ന് താമസിച്ചോളൂ അപ്പുവേട്ടൻ. ഇത്രേം നല്ലൊരു കച്ചോടം ഇനികിട്ടില്യാ”. എന്ത്…

Read More

കാലം എല്ലാ കണക്കുകളും തീർക്കും എന്നത് എത്ര സത്യമാണ്. ആ കണക്ക് തീർക്കലിൽ നിന്ന് നിനക്കും മോചനമില്ല കുട്ടി എന്നിവളോട് എനിക്ക്  പറയണമെന്നുണ്ട്. എന്റെ വായ്ക്ക് ചുറ്റുംവെച്ചിരിയ്ക്കുന്ന ഈ അടപ്പ് ഊരിയാലല്ലേ പറയാൻ പറ്റൂ. അത് ഊരിയാൽ എനിയ്ക്ക് ശ്വാസതടസ്സം ഉണ്ടാകുമെന്നാണ് നേഴ്സ് പറഞ്ഞത്. പറഞ്ഞത് എന്റെ മകനോടും പിന്നെ ഇവളോടും: ഇവൾ സന്ധ്യ ; എന്റെ മകന്റെ രണ്ടാം വധുവായി കാലം എന്നിലേക്കെത്തിച്ചവൾ. എനിക്ക് ഓർമ്മ ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ എനിയ്ക്കിപ്പോൾ എല്ലാം നല്ല ഓർമയുണ്ട്. എന്റെ ജീവിതം എന്റെ നല്ലകാലം ഒക്കെ. പെൺ മക്കളൊക്കെ നല്ല വീടുകളിലേക്ക് കല്യാണം കഴിച്ചു പോയി. ഒറ്റമകൻ അപ്പു ജോലിയും സമ്പത്തും കണ്ട് കണ്ണ് മഞ്ഞളിച്ചാണ് എ ന്ന്തോന്നുന്നു ഹേമയുടെ ആലോചന വന്നപ്പോൾ വേഗം തന്നെ കല്യാണത്തിന് സമ്മതിച്ചത്. അവനെക്കാൾ ശമ്പളമുള്ള ജോലി, എന്നാൽ അവന്റെ പകുതിയേ നിറമുള്ളു പെണ്ണിന് എന്നത് ബന്ധുക്കൾക്കിടയിലൊക്കെ ഒരു ചർച്ച ആയിരുന്നൂ അന്ന്. അതിന്റെ വക്കും…

Read More