Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണം ഓർമ്മകൾ തുടങ്ങുന്നതും അവസാനിയ്ക്കുന്നതും…
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ഓർമ്മകൾ കുട്ടികൾ വീട്

ഓണം ഓർമ്മകൾ തുടങ്ങുന്നതും അവസാനിയ്ക്കുന്നതും…

By Manju SreekumarSeptember 18, 20242 Comments3 Mins Read56 Views
Bookmark Now
Please login to bookmark Close

No account yet? Register

സെപ്തംബർ പാതിയായിട്ടും കുറയാത്ത ചൂടിലും ദുബൈയിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. വിവിധ സംഘടനകളുടെ ഓണാഘോഷങ്ങൾ എല്ലാ വാരാന്ത്യങ്ങളിലും എല്ലാ എമിറേറ്റുകളിലും കൊണ്ടാടുമ്പോൾ അത്തം തൊട്ട് വീട്ടിലെ ഓണാഘോഷവും ഇത്തവണ കേമമായി. 

സുഹൃത്തുക്കളോടൊപ്പമുള്ള ഓണാഘോഷങ്ങൾ കഴിഞ്ഞ് തിരുവോണദിനം ഏറെ നാളുകൾക്ക് ശേഷം ഞങ്ങൾ അഞ്ച് പേരും ഒരുമിച്ച് തിരുവോണസദ്യയുണ്ടു. യാതൊരു തിക്കും തിരക്കുമില്ലാതെ സ്വസ്ഥമായി വീട്ടിലിരുന്നു ഈ തിരുവോണത്തിന് എന്നത് ഏറെ സന്തോഷമുണ്ടാക്കി.

പ്രവാസത്തിലെ ഓണം ആഘോഷങ്ങൾ കൊണ്ട് നിറഞ്ഞതാണെങ്കിൽ നാട്ടിലെ ഓണം അച്ഛന്റെ കൈപ്പുണ്യം ആണ്. തൃക്കാക്കരപ്പനെ ഉണ്ടാക്കലും പൂത്തറ പിടിയ്ക്കലും ഉപ്പേരി വറുക്കലും ഒക്കെ തകൃതിയായി നടന്നിരുന്ന കുട്ടിക്കാലത്തെ ഓണത്തിൽ നിന്ന് വ്യത്യസ്തമായി മുതിർന്നപ്പോൾ റെഡിമേഡ് തൃക്കാക്കരപ്പനും ടൈൽസ് ഇട്ട് മേൽക്കൂര ഉള്ള മുറ്റവും ഒക്കെ ആയി. അടുപ്പിന്റെ അടുത്ത് അധികനേരം നില്ക്കാൻ വയ്യെന്ന് പറഞ്ഞ് അമ്മയും അച്ഛനും ഉപ്പേരി വറവും നിർത്തി. ഓണസദ്യ മാത്രം മരണം വരെ അച്ഛൻ അമ്മയ്‌ക്കൊപ്പം സ്വയം ഉണ്ടാക്കി വന്നു.

9f8ac7d2-eead-42be-8eb5-741c0e116cce

അച്ഛൻ പോയിക്കഴിഞ്ഞാണ് ഓണം ഓർമ്മകൾ തുടങ്ങുന്നതും അവസാനിയ്ക്കുന്നതും അച്ഛനിൽ ആണെന്ന് മനസ്സിലായത്. നഷ്ടപ്പെടുമ്പോഴാണല്ലോ വിള്ളലുണ്ടാവുന്നതും തിരിച്ചറിയുന്നതും!

എന്റെ കുട്ടിക്കാലത്ത് ഓണത്തിന്റെ കുറെ ദിവസങ്ങൾക്ക് മുൻപേ ഉപ്പേരി വറവ് കഴിയും. നിരത്തി വെച്ച പേപ്പറുകളിലെ ചൂടാറിയ ഉപ്പേരി അതാത് തകര ടിന്നുകളിൽ ആക്കുന്നത് ഞങ്ങൾ കുട്ടികളുടെ ജോലി ആണ്. ഇടയ്ക്കിടെ തിന്നുന്നതിലും വിരോധം ഇല്ല. ഇത്ര ആസ്വദിച്ച് ചെയ്ത ജോലി വേറെ ഉണ്ടാവില്ല തന്നെ.

ഉത്രാടത്തിന്റെ അന്ന് ഉച്ചയൂണ് കഴിഞ്ഞാൽ ചായ നേരത്ത് അച്ഛൻ നാളികേരം ചിരകുന്നതും അമ്മ ശർക്കര പാനി ഉണ്ടാക്കുന്നതും കണ്ടാണ് ഞങ്ങൾ കുട്ടികൾ അടുക്കളയിലേക്ക് ചെല്ലുക. പിന്നെ ഉത്സാഹമാണ്. വാഴയില മുറിയ്ക്കാൻ കത്തിയുമായി പറമ്പിലേക്കോട്ടം, കിണറ്റിൽ നിന്ന് വെള്ളം കോരി ഇല കഴുകി തുടയ്ക്കൽ, ചെറിയ കഷ്ണങ്ങളായി ഇല കീറൽ, എല്ലാം സ്വയം ഏറ്റെടുത്തു ചെയ്യും. ശർക്കരപാനിയിൽ നാളികേരം ഇട്ട് വലിയ ചട്ടുകം കൊണ്ട് ഇളക്കൽ അച്ഛനാണ്. അമ്മയ്ക്ക് അതിനൊന്നും ആരോഗ്യമില്ലെന്നാണ് വെപ്പ്. ഇളക്കി വരട്ടിയെടുത്ത് നാളികേരം കൊണ്ട് വരുമ്പോഴേക്കും അമ്മ അരിമാവ് കുഴച്ച് തയ്യാറാക്കിക്കാണും. മധുരനാളികേരത്തിന്റെ ഉരുളി ചൂടാറാൻ വെച്ച് അച്ഛനും അമ്മയും ഇലകളിൽ മാവ് പരത്തും. കുഞ്ഞു ഇലകളിൽ ഇത്തിരി മാവ് ഞങ്ങൾക്കും. പരത്തുമ്പോൾ കൈയിൽ തിരിച്ചു മാവൊട്ടാതെ ഇരിക്കാൻ കൈ വെള്ളത്തിൽ മുക്കി പരത്തു എന്ന ടിപ്പ് ആദ്യം പറഞ്ഞു തന്നത് അമ്മയായിരുന്നു.

ഇലകളിൽ പരത്തിയ മാവിലേയ്ക്ക് മധുരനാളികേരം പകുതി ഭാഗത്തേക്ക് ഇടുന്നത് അച്ഛനാണ്. ഒരു പകുതിയിൽ മുഴുവൻ നാളികേരം നിരത്തി മറു ഭാഗം അടച്ച് ഇഡലി ചെമ്പിൽ നിരത്തി അടുക്കളയിലെ പാതിയമ്പുറത്ത്  വെക്കും ചെമ്പ്. രാത്രി കിടക്കുന്നതിന് മുൻപ് അട വെച്ച ചെമ്പ് ആവി കയറ്റും. കാലത്ത് വെളുപ്പിനെ തന്നെ  ഇഡ്ഡലിചെമ്പ് തുറന്ന് അട വെന്തിട്ടില്ലേ എന്നൊക്കെ നോക്കി കഴിഞ്ഞാണ്  അച്ഛൻ കുളിച്ച് വരിക. വീട്ടിലെ ആൺകുട്ടികളുടെ കുളി കഴിഞ്ഞ് ഇലകളും പൂത്തറയും ആവണപ്പലകയും അരിമാവ് കൊണ്ട് അണിഞ്ഞ് തൃക്കാക്കരപ്പന്മാരെ നിരത്തി തുമ്പക്കുടം ചുറ്റും വിതറി പടിക്കൽ വെച്ചിരിക്കുന്ന ഒറ്റതൃക്കാക്കരപ്പന്റെ അടുത്ത് വരെ തുമ്പക്കുടം വിതറി വരുമ്പോഴേക്ക് അമ്മ അണിഞ്ഞ ഒരു ഇലയിൽ അടയും ശർക്കരയും പഴം പുഴുങ്ങിയതുമായി വന്നിരിക്കും, തൃക്കാക്കരപ്പന് നേദിക്കാൻ. ഓണം കൊള്ളുക എന്നാണ് ഞങ്ങളുടെ നാട്ടിൽ ഓണത്തപ്പന്റെ പൂജക്ക് പറയുക. ആണുങ്ങൾ ആണ് അതൊക്കെ ചെയ്യുന്നത്. പെണ്ണുങ്ങൾക്കും പെൺകുട്ടികൾക്കും വെളുപ്പിനെ കുളിക്കണ്ട എന്നത് എനിക്ക് എന്നും ഇഷ്ടപ്പെട്ട രീതിയാണ്. ചിലപ്പോഴൊക്കെ അട പുഴുങ്ങാൻ വെക്കുന്ന സമയത്ത് രാത്രിയിൽ തന്നെ പൂത്തറയും ആവണിപ്പലകയും തൃക്കാക്കരയപ്പന്മാരെയും ഒക്കെ അണിഞ്ഞും വെക്കും. തുളസിത്തറയിൽ നിന്ന് പറിക്കുന്ന തുളസിക്കതിരുകളും തലേന്ന് പറിച്ചു വെച്ച ചെത്തി പൂക്കളും കിണ്ടിയിലെ വെള്ളത്തിൽ മുക്കി തൃക്കാക്കരപ്പനെ പൂജിച്ചു കഴിഞ്ഞാൽ അച്ഛന് പിന്നാലെ ആൺകുട്ടികളും പെൺകുട്ടികളും പൂത്തറക്ക് പ്രദക്ഷിണം വെക്കും. “ആറാപ്പോ പൂയ് പൂയ് പൂയ് “എന്ന് ഉറക്കെ വിളിച്ചു കൊണ്ടാണ് നടത്തം. പടിക്കൽ വെച്ചിരിക്കുന്ന ശിഷ്യനെയും പൂജിക്കുകയും അവിടെ നിന്ന് ആറാപ്പ് വിളിക്കുകയും ചെയ്യും.

മധുരം വെച്ച അടയും പഴം പുഴുങ്ങിയതുമാണ് ഓണത്തിന് പ്രാതൽ. അപ്പോൾ കഴിക്കുന്ന അടയേക്കാൾ തലേന്ന് ഇഡലിചെമ്പ് നിറഞ്ഞു കഴിഞ്ഞാൽ ഉരുളിയിൽ ബാക്കി വരുന്ന നാളികേരം വരട്ടിയത് കഴിക്കാനാണ് എനിക്കേറെ ഇഷ്ടം. അടയിലേക്ക് ഇടുന്നതിനിടയിൽ അച്ഛൻ വാത്സല്യത്തോടെ വായിൽ വെച്ച് തരുന്ന നാളികേരം വരട്ടിയതിന്റെ രുചി ഇന്നും വായിലുണ്ട്.

നഷ്‌ടമായ രുചിയോർമ്മകൾ.

Post Views: 38
1
Manju Sreekumar

2 Comments

  1. Joyce Varghese on September 21, 2024 12:14 AM

    മധുരം, ഓർമയിലെ ഓണത്തിന്.
    നന്നായി എഴുതി. 👏❤

    Reply
  2. Sajna on September 18, 2024 8:00 PM

    മധുരംവെച്ച അട പോലെ മധുരമുള്ള ഓർമ്മകൾ 💕

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.