Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പാളങ്ങൾ
ജീവിതം ജോലി ബന്ധങ്ങൾ മാനസികാരോഗ്യം സ്ത്രീ

പാളങ്ങൾ

By Manju SreekumarSeptember 3, 20242 Comments2 Mins Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനം കേട്ടിട്ടാണ് ഉണർന്നത്. തിരുമേനി അമ്പലത്തിൽ എത്തിയിട്ടുണ്ട്. രാത്രി ഏറെ വൈകി ഉറങ്ങിയത് കൊണ്ടായിരിക്കും ഉറക്കക്ഷീണം മാറിയിട്ടില്ല. അല്ലെങ്കിലും എന്നും ഉറങ്ങുന്നത് വൈകിത്തന്നെ. വീട്ടിൽ മനസമാധാനം ഇല്ലാതായിട്ട് കുറച്ചു കാലമായി. ഇനി ഉറക്കം കിട്ടില്ല. നേരം വെളുത്താൽ പിന്നെ മനഃപൂർവമായ അവഗണന കാണേണ്ടി വരും. പെട്ടെന്ന് കുളിച്ച് അമ്പലത്തിൽ പോകാം. ഇന്നലെ കഴുകിയിട്ട മുണ്ടും ഷർട്ടും കസേരയുടെ കൈയിൽ തന്നെ കിടപ്പുണ്ട്. താൻ വീട്ടിലില്ലാത്തപ്പോൾ അവളായിരിക്കും കൊണ്ട് വന്നിട്ടത്. താനുള്ളപ്പോൾ ഈ മുറിയിലേക്ക് അവൾ വരാറില്ലല്ലോ.

***. ***. ***

അലാറം അടിച്ചപ്പോൾ പതിവ് പോലെ ഓഫ് ആക്കി തിരിഞ്ഞു കിടന്നു. ഉമ്മറത്തെ വാതിൽ അടയുന്ന കേട്ടാണ് പിന്നെ ഉണരുന്നത്. സമയം നോക്കിയപ്പോൾ 6 മണി. പണ്ടേയുള്ള ശീലം ആണ് 5.50 ന് അലാറം. ഇപ്പോൾ അതിന്റെ ആവശ്യം ഇല്ലെങ്കിലും അതടിച്ചത് കേട്ട് ഓഫ് ആക്കി ഉറങ്ങാൻ ഒരു പ്രത്യേക സുഖമാണ്, അടുക്കളയിൽ ഒരു യന്ത്രത്തെ പോലെ ഓടി നടക്കേണ്ടല്ലോ എന്ന ആശ്വാസം. ഇനി എന്തായാലും ഉണരുക തന്നെ. അങ്ങേര് കുളി കഴിഞ്ഞ് അമ്പലത്തിൽ പോയ്ക്കഴിഞ്ഞു. പ്രാതൽ കഴിക്കാൻ വരുന്നത് അമ്പലം അടച്ചിട്ടാകും. 10 മണി കഴിഞ്ഞു കഴിയും. പണ്ടേയുള്ള ശീലത്തിന് തനിക്ക് എട്ട് മണിക്ക് വിശക്കും. വര്ഷങ്ങളായി ഒറ്റക്ക് പ്രാതലും ഉച്ചഭക്ഷണവും കഴിച്ച ശീലം, അങ്ങേര് റിട്ടയർ ആയിട്ടും തന്റെ ജീവിതം അങ്ങനെ തന്നെ.

***. ***. ****

അമ്പലത്തിന്റെ ഉരുളൻ തൂണുകളിലൊന്നിൽ ചാരിയിരുന്ന് കണ്ണുകളടച്ച് മനോരാജ്യം കാണൽ ഇപ്പോൾ ഒരു ഹോബി ആയിരിക്കുന്നു. വീട്ടിൽ ഉള്ളയാൾക്ക് തൻറെ ഹോബികൾ ഒന്നും രസിക്കാതെ വന്നാൽ പിന്നെ എന്ത് ചെയ്യാൻ! റിട്ടയർ ആയി വീട്ടിലിരുപ്പ് തുടങ്ങിയ ആദ്യ ദിനങ്ങൾ മനോഹരമായിരുന്നു. എന്നാൽ പോകെപ്പോകെ മുഴുവൻ ദിവസവും വീട്ടിലുള്ള ഭർത്താവ് അവൾക്കൊരു ശല്യം ആയ പോലെ. ഉച്ചക്കയ്ക്കലത്തെ അവളുടെ സീരിയൽ കാണലും തന്റെ ന്യൂസ് ചാനൽ തപ്പലും രാത്രി ഏറെ വൈകി താൻ കാണുന്ന പഴയ സിനിമകളും അവളുടെ റേഡിയോ കെട്ടുള്ള ഉറക്കവും ഒക്കെ കൂടി ഇരുവരും രണ്ട് മുറികളിലേക്ക് ഉറക്കവും കിടപ്പും ഇരിപ്പും മാറ്റിയതോടെ എല്ലാം സമാധാനമായി. അവൾ സുഖമായി ഉറങ്ങുന്നും ഉണരുന്നും പണികൾ എടുക്കുന്നും ഒക്കെയുണ്ട്. പക്ഷെ ഒഴിഞ്ഞൊഴിഞ്ഞു മാറി താൻ ഇല്ലാതാവുന്നത് പോലെ. എന്തിനാണിങ്ങനെ ജീവിതം തുടരുന്നതെന്ന ചിന്ത ശക്തമായി വരുന്നു. വയലിനപ്പുറത്ത് കൂടെ കുതിച്ചു പായുന്ന തീവണ്ടിയുടെ കൂക്കിവിളി കേട്ടാണ് ഞെട്ടിയുണർന്നത്.

****. ****. ****

കണ്ണ് തുറന്നപ്പോൾ കാഴ്ചകൾ ഒക്കെ അവ്യക്തമായിരുന്നു. തന്റെ മുറിയിൽ ആണ് കിടക്കുന്നരുതെന്നറിയാൻ നിമിഷങ്ങൾ എടുത്തു. എണീക്കാൻ നോക്കിയപ്പോൾ തളർന്ന് പോകുന്നു. അടുത്ത് അയൽവക്കത്തെ രമണിയും വാസന്തിയും. ഇടത് വശത്ത് ആരാണ് കിടക്കുന്നത്! ഇത് ലച്ചു മോളല്ലേ. ഇതെന്താ ഇവൾ ഇവിടെ! മുറിയിലേക്ക് കടന്ന് വന്ന ആരോ എടുക്കാറായി, മോളെയും അമ്മയേയും മാഷുടെ അടുത്തേക്ക് കൊണ്ട് വന്നോളൂ എന്ന് പറഞ്ഞത് കേട്ടു. മാഷുടെ അടുത്തേക്കോ? അതെന്തിനാ അങ്ങേരുടെ അടുത്തേക്ക് കൊണ്ട് പോകുന്നത്. രമണി വട്ടം പിടിച്ച് ഉമ്മറത്തേക്ക് നടത്തി. മോള് അലറി വിളിച്ചു കരയാൻ തുടങ്ങിയിരിക്കുന്നു. ഇവൾക്കിതെന്ത് പറ്റി എന്നോർത്ത് തിരിയുമ്പോഴേക്കും മാഷെ നമസ്ക്കരിക്കു ചേച്ചി എന്ന് പറഞ്ഞ് രമണി മുന്നോട്ട് നടത്തി. വെള്ളയിൽ പൊതിഞ്ഞ ഒരു രൂപം, ഒന്നേ കണ്ടുള്ളു. വീണ്ടും ദേഹം തളരാൻ തുടങ്ങി, കാഴ്ച മറയാനും. ചെവി കൊട്ടിയടയ്ക്കപ്പെടുന്നതിന് മുൻപേ ആരോ പറയുന്നത് കേട്ടു.

“അമ്പലത്തിന്ന് ആൾ നേരെ റെയിൽവേ ക്രോസ്സിലേക്കാണ് പോയത്. വളവിൽ നിന്നാൽ എൻജിൻ ഡ്രൈവർ പോലും ദൂരെ നിന്ന് കാണില്ലല്ലോ, സ്റ്റേഷനിൽ ഉള്ളവരും. എന്നാലും ആള് ഇതെന്തിന് ചെയ്തു?”

Post Views: 25
1
Manju Sreekumar

2 Comments

  1. Neethi Balagopal on September 4, 2024 9:27 PM

    Shock ആക്കിയല്ലോ കുട്ടീ.. ‘നന്നായിട്ടുണ്ട്👌

    Reply
  2. Neethi Balagopal on September 4, 2024 9:27 PM

    Shock ആക്കിയല്ലോ കുട്ടീ.. നന്നായിട്ടുണ്ട്👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.