Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിജനമായ വഴി
അനുഭവം ജീവിതം ത്രില്ലർ

വിജനമായ വഴി

By Manju SreekumarSeptember 5, 20243 Comments5 Mins Read58 Views
Bookmark Now
Please login to bookmark Close

No account yet? Register

ആവി പറക്കുന്ന കട്ടൻ ചായ ഊതിക്കുടിക്കുമ്പോളും തണുത്ത കാറ്റിൽ എന്റെ പല്ല് കൂട്ടി ഇടിക്കുന്നത് പോലെ തോന്നി. ചായക്കടയുടെ വെളിച്ചത്തിനപ്പുറം ഇരുണ്ട് കറുത്ത ഒരു പെരുമ്പാമ്പിനെ പോലെ റോഡ് നീണ്ട് കിടന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ചായക്കടക്കാരൻ പറഞ്ഞ കഥ ഓർത്ത് ഇടയ്ക്കിടെ മനസ്സിൽ ഉയരുന്ന ഭീതിയുടെ തിരമാലകളെ അടക്കി നിർത്താൻ പാട് പെടുമ്പോൾ ഈ ചായക്കടയിൽ ഇറങ്ങാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സാ ശപിച്ചു.

പെട്ടെന്നെടുത്ത തീരുമാനമാണ് ഇന്നത്തെ യാത്ര. അടുപ്പിച്ച് കിട്ടിയ അവധിദിനങ്ങളിലെ ആദ്യ ദിവസം തന്നെ ബോറടിച്ചു തുടങ്ങിയപ്പോളാണ് അമ്മ പറയുന്നത് പോലെ “ആണ്ടിനും  സംക്രാന്തിക്കും മാത്രം”മെസ്സേജ് അയക്കുന്ന അനിയന്റെ മെസ്സേജ് വന്നത്. അനിയൻ എന്ന് വെച്ചാൽ എന്റെ ഇരട്ട തന്നെ, പത്ത് മിനിട്ടിന് താഴെ ആയത് കൊണ്ട് ഞാൻ അനിയൻ എന്നും ഇരട്ട ആയത് കൊണ്ട് അവൻ അനിയനും ചേട്ടനും ഒന്നുമല്ലെന്നും പ്രഖ്യാപിക്കുന്നവൻ. ഫോട്ടോഗ്രാഫി തലക്ക് പിടിച്ചു നടക്കുന്ന അവൻ, വളരെ അപൂർവമായി തോന്നുന്ന, അതത് പോലെ ഉൾക്കൊള്ളാൻ എനിക്കെ കഴിയു എന്നുറപ്പുള്ള ചില ചിത്രങ്ങളാണ്  വല്ലപ്പോഴും മെസ്സേജ് ആയി അയക്കാറുള്ളത്. ഇത്തവണ അത് പറമ്പിന്റെ താഴെത്തട്ടിലെ തോട്ടുവരമ്പത്ത് പൂവിട്ട് നിൽക്കുന്ന ഒരു ചെടിയുടേതായിരുന്നു. പണ്ട് ഞങ്ങളുടെ കുട്ടിക്കാലത്ത് മുത്തശ്ശന്റെ തറവാട്ട് മുറ്റത്ത് മാത്രം കണ്ടിട്ടുള്ള തീ ജ്വാലകൾ പോലുള്ള ഇതളുകൾ വിടർത്തിയ ചുവന്ന പൂക്കൾ നിറഞ്ഞ ഒരു ചെടി. കൂടെ ഒരു വോയിസ് നോട്ടും. “ടാ, ഇതോർമ്മേണ്ടോ നിനക്ക്”

എന്ന്.

ആ ചോദ്യത്തിലെ എക്സൈറ്റ്മെന്റ് അത് പോലെ എനിക്ക് കിട്ടി. മറുപടി ഇട്ട സ്മൈലിയുടെ പിന്നാലെ “അമ്മയോട് പറഞ്ഞേക്ക് ഞാൻ നാളെ രാവിലെ ബ്രേക്ക്ഫാസ്റ്റിന് അവിടെ ഉണ്ടാകും ന്ന്.”

പിന്നത്തെ മെസേജ് ഒക്കെ അമ്മയുടെ വാട്സാപ്പിൽ നിന്നായിരുന്നു.

എന്താ പെട്ടെന്ന് വരാമെന്ന് തീരുമാനം മാറ്റിയെടുത്തെ, ടിക്കറ്റ് കിട്ടിയോ, ബസ്സാണോ ട്രെയിൻ ആണോ ഈ ആഴ്ച മുഴുവൻ ഉണ്ടാവില്ലേ ഇങ്ങനെ. എല്ലാത്തിനും മറുപടി ഇട്ടിട്ട് മടുത്തപ്പോൾ തോന്നി അവനോട് അമ്മയോട് പറയണ്ട എന്ന് പറഞ്ഞാൽ മതിയായിരുന്നു എന്ന്.

യാത്ര തുടങ്ങിയത് രാവിലെ ആയിരുന്നു, ട്രെയിനിൽ ഒന്നും ടിക്കറ്റ് കിട്ടില്ലെന്ന് ഉറപ്പായത് കൊണ്ട് കാറെടുത്തു. കൂട്ടിന് ആരുമില്ലാതെ ആദ്യമായാണ് ഒറ്റക്ക് ഇത്ര ദൂരം ഡ്രൈവ് ചെയ്ത് വരുന്നതെന്നൊക്കെ ഓർക്കുന്നത് ഇരുട്ട് വീണ് തുടങ്ങിയപ്പോഴാണ്. സാധാരണ ഇരുട്ടുന്നതിന് മുൻപ് അങ്ങേത്തേണ്ടതാണ്. പക്ഷെ അവധി ദിനങ്ങളായത് കൊണ്ട് എല്ലാവരും നാട്ടിലേക്ക് യാത്രയിൽ ആണെന്ന് തോന്നുന്നു. വഴിയിൽ പലയിടത്തും ട്രാഫിക്കിൽ കാത്ത് കിടക്കേണ്ടി വന്നു.

ഉച്ചക്ക് ഒന്നും കഴിച്ചിരുന്നില്ലാത്തത് കൊണ്ടാണ് രാത്രി ഇരുട്ടി എങ്കിലും വിജനമായ വഴിയരികിലെ ചായക്കടയിൽ വെളിച്ചം കണ്ടപ്പോൾ നിർത്തിയത്. കയറ്റം കയറി വരുമ്പോൾ വളവിനരികിൽ ആണ് കട. ഈ പ്രദേശം എത്തുന്നതിന് മുൻപ് വണ്ടികൾ എല്ലാം വലിയ ട്രാഫിക്കിൽ പെട്ട് നിൽക്കുമ്പോൾ ഇനി അടുത്തെങ്ങും കഴിക്കാൻ കിട്ടില്ലെന്നും കടകൾ ഒന്നുമില്ലെന്നും പറഞ്ഞ് ഒരു ആൺകുട്ടി എല്ലാ വണ്ടികളിലും വന്ന് ഭക്ഷണം പാർസൽ വേണോ എന്ന് ചോദിച്ചപ്പോൾ വാങ്ങി വെച്ച പൊറോട്ടയും ചിക്കൻ കറിയും ഫ്ലാസ്കിൽ വാങ്ങിയ കട്ടൻ ചായയും കഴിക്കാനൊരിടം എന്ന നിലയിലാണ് കടയിൽ നിർത്തിയത്. കുട്ടി പറഞ്ഞത് സത്യം, കട ഉണ്ടെങ്കിലും കഴിക്കാൻ ഒന്നുമില്ല ഇവിടെ.

ഈ നേരത്ത് ഈ വഴിയൊന്നും ആരും വരാറില്ലെന്നും വന്നാലും വണ്ടി നിർത്താറില്ലെന്നുമാണ് നാരായണേട്ടൻ എന്ന് സ്വയം പരിചയപ്പെടുത്തിയ കടക്കാരൻ പറഞ്ഞത്. അത് കൊണ്ട് തന്നെ വൈകീട്ടത്തെ ചായ കഴിഞ്ഞാൽ കട അടച്ച് നാരായണേട്ടൻ കുന്നിറങ്ങി വീട്ടിൽ പോകുമത്രേ. ഇന്ന് വീട്ടിൽ ആരുമില്ലാത്തത് കൊണ്ട് വീട്ടിലേക്ക് പോകാതെ ഇവിടെ തന്നെ കിടക്കാൻ തോന്നിയത് കൊണ്ട് മോനെ കാണാറായി എന്ന് പറയുന്നതിൽ കിനിഞ്ഞ വാത്സല്യം മനസ്സിൽ തൊട്ടു.

പാർസൽ പൊതി അഴിച്ച് കഴിക്കുമ്പോൾ നാരായണേട്ടൻ കഥകളുടെ പൊതി അഴിച്ചു.  കുന്ന് കയറി വന്ന സ്‌കൂൾ ബസിന്റെ കഥ. ഇത് പോലൊരു രാത്രി, ട്രാഫിക്കിൽ പെട്ട് നേരം  വൈകി കുന്ന് കയറി വന്ന സ്‌കൂൾ ബസ് പിക്‌നിക് കഴിഞ്ഞ് പോകുന്ന കുട്ടികളുടെ കലപിലയും പാട്ടും കൊണ്ട് ആകെ ശബ്ദമുഖരിതമായിരുന്നു. കട അടച്ച് ഇറങ്ങി നടക്കുമ്പോളാണ് നാരായണേട്ടൻ വണ്ടി കണ്ടത്. കൈയിൽ കരുതിയിരുന്ന ഭക്ഷണം കുഞ്ഞുങ്ങൾക്കും ടീച്ചർമാർക്കും ഇരുന്ന് കഴിക്കാൻ കട തുറന്നു കൊടുക്കുമോ എന്ന ഡ്രൈവറുടെ ചോദ്യത്തിന് സന്തോഷത്തോടെ സ്വാഗതം ചെയ്ത് അവർക്കായി അടുപ്പ് കത്തിച്ച് ചായ കൂട്ടുകയുംചെയ്തു.

കുട്ടികളോടൊത്ത് ഭക്ഷണവും പാട്ടും ഒക്കെയായി നാരായണേട്ടനും കൂടിയത് കൊണ്ടാവും അവർ ടാറ്റ പറഞ്ഞ് പിരിഞ്ഞു പോയിട്ടും കട പൂട്ടാതെ അവിടെ തന്നെ ആ വഴി നോക്കി നിന്നത്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വളവിനപ്പുറത്ത് നിന്ന് വലിയ ശബ്ദം കേട്ട് ഓടിച്ചെന്നപ്പോൾ വണ്ടി വഴിയിലെ മരത്തിലിടിച്ച് ചെരിഞ്ഞ് നിൽക്കുന്നു. കഷ്ടപ്പെട്ടാണ് ഡ്രൈവറും ടീച്ചർമാരും എങ്ങനെയോ ഇറങ്ങി വണ്ടി നേരെ ആക്കിയത്. കുട്ടികളെ ഇറക്കിക്കഴിഞ്ഞപ്പോൾ മൂന്ന് കുഞ്ഞുങ്ങളെ കാണാനില്ല. ആകെ കരച്ചിലും വിളിയുമായി. ബഹളം കേട്ട് താഴെ നിന്ന് നാട്ടുകാരും വൈകാതെ പോലീസും ഒക്കെ എത്തി. ഏറെ നേരം താഴെയുള്ള കൊക്കയുടെ വശങ്ങളിലൊക്കെ ഇറങ്ങി നോക്കിയിട്ടും കിട്ടിയില്ല. വണ്ടി ഇടിച്ചു നിന്നപ്പോൾ ഡോർ തുറന്ന് പോയിരുന്നു. ഏത് നേരവും ഒരുമിച്ച് കളിച്ചു നടന്ന ആ മൂന്ന് പേരും താഴേയ്ക്ക് ഒരുമിച്ച് തെറിച്ചു വീണതാകാനാണ് സാധ്യത എന്ന നിഗമനത്തിലെത്താനേ പൊലീസിന് കഴിഞ്ഞുള്ളു. അതിൽ പിന്നെ ആ വഴി രാത്രി പോകുന്ന വണ്ടികളിൽ ഉള്ളവർ ചിലരൊക്കെ വഴിയിലൂടെ മൂന്ന് കുട്ടികൾ കൈകോർത്ത് പിടിച്ച് നടന്ന് പോകുന്നത് കണ്ടിട്ടുണ്ടത്രെ.. അത് കണ്ട് വണ്ടി നിർത്തി നോക്കിയാലോ കുട്ടികൾ അപ്രത്യക്ഷരാവും. അതോടെ പേടിച്ച് വെപ്രാളത്തിൽ വണ്ടിയെടുത്ത് പലരുടെയും വണ്ടി അന്ന് സ്‌കൂൾ വണ്ടിയിടിച്ച മരത്തിൽ ഇടിച്ച് അപകടങ്ങൾ ഉണ്ടാകാനും തുടങ്ങി. ഇതൊക്കെ കൊണ്ടാണ് ഈ വഴി രാത്രി യാത്രക്കാർ വളരെ കുറഞ്ഞത്.

നാരായണേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയെടുത്ത് മുന്നോട്ട് യാത്ര തുടർന്നു. വഴിയിലെങ്ങും ഒരു കുഞ്ഞു പോലുമില്ല. ഇരു വശവും അഗാധമായ കൊക്കയാണ്. വളവ് തിരിഞ്ഞ് മുന്നോട്ട് പോകുമ്പോൾ റോഡരികിലെ വലിയ ഒരു മരം കണ്ടപ്പോൾ ഓർത്തു, ഇതായിരിക്കും ആ വണ്ടിയിടിച്ച മരം. വഴിയിൽ വണ്ടിക്ക് കൈ കാണിക്കുന്ന ഒരു മധ്യവയസ്ക്കൻ. കാറിന്റെ ഹെഡ്ലൈറ്റിൽ ആ മുഖം വ്യക്തമായി. നാരായണേട്ടൻ!!! 5 മിനിറ്റ് മുൻപ് കടയിൽ കണ്ടയാൾ എങ്ങനെ ഇവിടെ! ബ്രേക്ക് ചവിട്ടാനൊരുങ്ങിയ മനസ്സിനെ എങ്ങനെ നിയന്ത്രിച്ചു എന്നറിയില്ല. ആക്സിലേറ്റർ കൊടുത്ത് വണ്ടി മുന്നോട്ടെടുത്ത് കുതിച്ചു. കണ്ണടച്ച് വണ്ടിയോടിച്ചു എന്ന് തന്നെ പറയാം. വണ്ടിയിലെ എ സി യിലും വിയർത്തൊഴുകി. അമ്മ കൊച്ചു കുഞ്ഞുങ്ങളായിരിക്കുമ്പോൾ പഠിപ്പിച്ച അർജ്ജുനൻ ഫൽഗുനൻ ഉറക്കെ ചൊല്ലിക്കൊണ്ട് വണ്ടി പറത്തി വിട്ടു.

വെളുപ്പിനെ വീടിന്റെ തുറന്നു കിടക്കുന്ന ഗേറ്റ് കടക്കുമ്പോൾ കണ്ടു, സിറ്റൗട്ടിൽ ചാരുകസേരയിൽ ഇരുന്നുറങ്ങുന്ന അവനെ. വണ്ടിയുടെ ലൈറ്റ് അടിച്ചതും അവൻ കണ്ണ് തുറന്നു. വണ്ടി നിർത്തി ഇറങ്ങി അവന്റെ കൈയിലേക്ക് വിറച്ചു കൊണ്ട് വീഴുകയായിരുന്നു.

കണ്ണ് തുറക്കുമ്പോൾ വീട്ടിലെ കിടക്കയിൽ ആണ്. അടുത്ത് അവൻ. മുഖത്തെ സംശയഭാവം കണ്ടിട്ടായിരിക്കും, അവൻ പറഞ്ഞു. “പൊള്ളുന്ന പനി ആയിരുന്നു നിനക്ക്. അപ്പുറത്തെ തോമസ് ഡോക്ടർ അപ്പോ തന്നെ വന്നു ഇൻജെക്ഷൻ തന്നു. ഇപ്പൊ കുറഞ്ഞല്ലോ. എന്ത് പറ്റിയെടാ? പോരുമ്പോൾ പനി ഉണ്ടായിരുന്നോ?”

വഴിയിലെ സംഭവങ്ങൾ അവനോട് പറഞ്ഞു. “നീ ഇപ്പൊ ഒന്നും ഓർക്കേണ്ട. ആ ഏരിയയിൽ അല്ലെ എന്റെ ഒപ്പം പഠിച്ച അഗസ്റ്റിൻ താമസിക്കുന്നെ. അവനോട് ചോദിക്കാം. തല്ക്കാലം റസ്റ്റ് എടുക്ക്.”

അമ്മ അകത്തേക്ക് വരുന്നത് കണ്ട് അവൻ സംസാരം നിർത്തി.

ലീവ് കഴിഞ്ഞ് പോകാനിരിക്കുമ്പോളാണ് ദുബായിലുള്ള കൂട്ടുകാരൻ അലക്സിന്റെ മെസേജ്. നേരത്തെ അവൻറെ കമ്പനിയിൽ കൊടുത്ത ഒരു ഓൺലൈൻ ഇന്റർവ്യൂവിൽ താൻ സെലക്ട് ആയിരിക്കുന്നു. ഓഫർ ലെറ്റർ മെയിൽ ചെയ്തിട്ടുണ്ട് എന്ന്. സന്തോഷം കൊണ്ട് കഴിഞ്ഞതൊക്കെ മറന്നു. ഓഫർ ലെറ്റർ സ്വീകരിച്ചു കൊണ്ടുള്ള മറുപടി ചെന്നതും രണ്ട് ദിവസം കൊണ്ട് വിസയും ടിക്കറ്റും അയച്ചു തന്നു. ആഗ്രഹിച്ച ജോലി.

പഴയ കമ്പനിയിൽ നേരിട്ട് പോയി റിസൈന്‍ ചെയ്ത് റൂമിൽ നിന്ന് സാധനങ്ങൾ എടുത്ത് പോരാൻ അവനും കൂട്ട് വന്നു. തിരിച്ചു പോരുമ്പോൾ അന്ന് പറഞ്ഞ അഗസ്റ്റിനെ കണ്ടിട്ട് പോരാമെന്ന് പറഞ്ഞത് അവനാണ്. നാരായണേട്ടന്റെ ചായക്കടയിരിക്കുന്ന കുന്നിന് മുൻപേ ആണ് അഗസ്റ്റിന്റെ വീട്. അവനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. കാരണം അന്ന് നടന്ന ആക്സിഡന്റ് അങ്ങനെ ആയിരുന്നില്ലത്രേ. സ്‌കൂൾ വണ്ടി കുന്ന് കയറി വരുമ്പോൾ നിയന്ത്രണം വിട്ട് നാരായണേട്ടന്റെ കടയിൽ വന്ന് കയറുകയായിരുന്നു. വണ്ടി കയറി നാരായണേട്ടനും വണ്ടിയിൽ ഡോറിന്റെ സൈഡിൽ ഇരുന്നിരുന്ന മൂന്ന് കുഞ്ഞുങ്ങളും തൽക്ഷണം മരിച്ചെന്ന്. അതിൽ പിന്നെ ആ കടയുടെ പരിസരത്ത് രാത്രി കാലങ്ങളിൽ പലതും കണ്ട് പേടിച്ച് ആക്‌സിഡന്റുകൾ ഉണ്ടാവാൻ തുടങ്ങിയതോടെയാണ് രാത്രി അത് വഴിയുള്ള സഞ്ചാരം കുറഞ്ഞത് എന്ന്. അപ്പോൾ അന്ന് രാത്രി ഞാൻ  കണ്ട നാരായണേട്ടൻ, ആ കട.. എല്ലാം എന്റെ തോന്നലായിരുന്നുവോ, അതോ..

ഹൊറർ കഥകൾ

#horrorstories

Post Views: 24
2
Manju Sreekumar

3 Comments

  1. Nisha srijith on September 8, 2024 5:23 PM

    Sweet aayittoru horror katha .. paavam narayanettan 🥰

    Reply
  2. Jalajanarayan on September 8, 2024 12:48 PM

    👍👍

    Reply
  3. Neethu V. R on September 6, 2024 6:54 AM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.