Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ദൈവവും മതവും ആയിരം കുഞ്ഞുങ്ങളും…
പാരന്റിങ് ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സിനിമ സ്ത്രീ

ദൈവവും മതവും ആയിരം കുഞ്ഞുങ്ങളും…

By Pavithra UnniOctober 29, 2024Updated:November 7, 20246 Comments3 Mins Read290 Views
Bookmark Now
Please login to bookmark Close

No account yet? Register

ദൈവവും മതവും ആയിരം കുഞ്ഞുങ്ങളും…

Spoiler Alert: 1000 Babies

മലയാളത്തിൽ ഇതുവരെ വിരലിൽ എണ്ണാവുന്ന വെബ് സീരീസുകൾ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. കേരള ക്രൈം ഫയൽസ്, പേരല്ലൂർ പ്രീമിയർ ലീഗ്, മാസ്റ്റർ പീസ് ഒക്കെ സമ്മാനിച്ച ഡിസ്നി ഹോട് സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ്‌സീരീസ്-1000 ബേബീസ് പ്രേക്ഷകർക്ക് രസിക്കുന്നുണ്ട് എന്നാണ് പല പോസ്റ്റുകളും കണ്ടപ്പോൾ മനസിലായത്. ആദ്യത്തെ 2 എപ്പിസോഡിന്റെ മൂഡ് ഒന്നും പിന്നീട് നിലനിർത്തിയില്ല എന്നും മയക്കുമരുന്നിന്റെ ഉപയോഗത്തെ ഗ്ലോറിഫൈ ചെയ്യുന്ന ട്രീറ്റ്മെന്റും ഒക്കെ കൊണ്ട് അവിടെയിവിടെ കുറെ കല്ലുകടികൾ ഉണ്ടെങ്കിലും എനിക്ക് സീരീസ് ഇഷ്ടമായി. ബിബിനായി എത്തിയ സഞ്ജു ശിവറാം, സാറാമ്മച്ചിയായ നീന ഗുപ്ത, അജി കുര്യൻ ആയ റഹ്മാൻ തുടങ്ങി എല്ലാരും നന്നായി ചെയ്തു എന്ന് തന്നെ പറയാം. 5 എപ്പിസോഡ് ഒക്കെയായി എഡിറ്റ് ചെയ്തിരുന്നുവെങ്കിൽ കുറച്ചു കൂടി ഗ്രിപ്പിങ് ആയിരുന്നേനെ എന്നും അഭിപ്രായമുണ്ട്.

ഈ എഴുത്ത് ഈ വെബ് സീരീസിൽ വിഷയമാകുന്ന അല്ലെങ്കിൽ പറഞ്ഞു വയ്ക്കുന്ന രണ്ട് മൂന്ന് കാര്യങ്ങളെക്കുറിച്ചുള്ള എന്റെ ചിന്തകൾ പങ്കുവയ്ക്കാനാണ്.

ജനിതകഗുണം/ജീൻ മേന്മ വാദം: ഒരാളുടെ സ്വാഭാവത്തെ/ചിന്തകളെ ഒക്കെ സ്വാധീനിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ജനിതക കൈമാറ്റങ്ങൾ മുതൽ നമ്മളെ വളർത്തുന്നവർ, നമ്മൾ വളരുന്ന ഇടങ്ങൾ, നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും പഠിക്കുന്നതും വരെയുണ്ട്. ശാസ്ത്രം പറയുന്നത് ഒരാളുടെ സ്വാഭാവഗുണത്തെ(temperament) 20 ശതമാനം മുതൽ 60 ശതമാനം വരെ ജീൻ സ്വാധീനിക്കുന്നു എന്നാണ്. മനുഷ്യന്റെ തലച്ചോറിലെ പേഴ്സണാലിറ്റി സെന്റർ എന്ന് വിളിക്കുന്ന prefrontal cortex പൂർണമായി വളർച്ച പ്രാപിക്കുന്നത് 25 വയസാകുമ്പോഴാണെന്നും ശാസ്ത്രം പറയുന്നു. അപ്പോൾ 25 വയസ് വരെ നമ്മളിൽ എന്താണോ ഫീഡ് ചെയ്യപ്പെട്ടത് അതിന്റെ ഒരു ആകെത്തുകയാണ് നമ്മൾ എന്നർത്ഥം. 1000 ബേബീസിലെ പ്രധാന പോരായ്മ എല്ലാ മാറ്റപ്പെട്ട കുട്ടികളിലും ‘നല്ല ജീൻ’ ഉള്ളവരെല്ലാം നല്ല ബേബികളും ‘മോശം ജീൻ’ ഉള്ളവരെല്ലാം മോശം ബേബികളും ആയിത്തീരും എന്നുള്ള ജഡ്ജ്മെന്റ് ആണ്. അവിഹിത ഗർഭത്തിൽ ജനിച്ച രേണുക, അധ്യാപക ദമ്പതികളുടെ മകളായി മികച്ച സാഹചര്യത്തിൽ വളർന്നിട്ടും ‘വഴി തെറ്റി’ പോകുമെന്ന് പറയുന്നു. അതേ സമയം നല്ല ഒന്നാം നമ്പർ ടോക്സിക് ഇറച്ചിവെട്ടുകാരൻ വളർത്തിയിട്ടും നന്മ തുളുമ്പുന്ന രാഷ്ട്രീയക്കാരൻ (ശ്രീകാന്ത് മുരളി) യുടെ ജീൻ ആയ സുനീർ ആ ഗുണം കാണിച്ചു ശാന്തനായി വളരുന്നു. ഇറച്ചിവെട്ടുകാരന്റെ ജീൻ ഉള്ള ദേവൻ കുപ്ളേരിയോ? തീവ്ര വർഗീയതയുടെ കൂട്ടുകാരനും! എത്ര നല്ല സാഹചര്യം കൊടുത്താലും ജീൻ ഗുണം കാണിക്കും എന്നത് വളരെ റിഗ്രെസ്സിവ് ആയൊരു ആശയമായാണ് തോന്നിയത്. സ്വതവേ ദത്തെടുക്കൽ വിഷയത്തിൽ സ്വന്തം ബ്ലഡ് സെന്റിമെന്റ്സ് നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, വംശ ശുദ്ധി നിലനിർത്താൻ സ്വന്തം ജാതി/മതം വിട്ടൊരു വിവാഹം സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഇടത്ത്, ജന്മം കൊണ്ടല്ല നല്ല/മോശം മനുഷ്യൻ ഉണ്ടാകുന്നത് nurturing കൊണ്ടാണെന്ന് പറയേണ്ട കാലമല്ലേ ഇത്? ഇല്ലെങ്കിൽ സവർണ ജീൻ വാദത്തിന്റെ മറ്റൊരു വേർഷൻ ആകില്ലേ ഇതും? സാറയെപ്പോലൊരു സൈക്കോ വളർത്തിയിട്ടും ശാന്ത സ്വരൂപനായിരുന്ന ബിബിൻ ജീനിന്റെ ഗുണം കാണിച്ചെന്നാണോ അതോ സത്യം അറിഞ്ഞ ശേഷമുള്ള ബിബിൻ സാറയുടെ വളർത്തുഗുണം കാണിച്ചെന്നാണോ മനസിലാക്കേണ്ടത്?

ജാതിയും മതവും അഭിമാനിക്കാൻ മാത്രമുള്ള ഒന്നല്ല: ഈ സീരിസ് മുന്നോട്ട് വയ്ക്കുന്ന നല്ലൊരു ചിന്തയാണിത്. ഒരു നേഴ്സ് വിചാരിച്ചാൽ മാറിപ്പോകുന്ന ഈ ലേബലിൽ അഭിമാനിക്കുന്നവർ ഇന്നും ഉണ്ടല്ലോ? എന്റെ മതം എന്റെ അഭിമാനം ഗ്യാങ്ങുകളുടെ കണ്ണ് തുറപ്പിക്കാൻ ഈ സീരിസിന് കഴിയുമോ? സാധ്യതയില്ല. സത്യത്തിൽ ഈ കുട്ടികൾ വച്ച് മാറുന്നതിനേക്കാൾ എളുപ്പത്തിൽ ജാതിയും മതവും ഇല്ലാതാക്കാൻ സാധിക്കും-കൂടുതലായി ഇന്റർ കാസ്റ്റ്-ഇന്റർ റിലീജിയസ് വിവാഹങ്ങൾ നടന്നാൽ മതി. മതമില്ലാത്ത ജീവനുകൾ ജനിക്കുകയും വളരുകയും ചെയ്യട്ടെ. അപ്പോൾ എന്റെ മുന്തിയ ജാതി, എന്റെ മതം ഏറ്റവും മേന്മയുള്ളത് എന്നുള്ള വാദങ്ങൾ എല്ലാം തീരും. ഉവ്വ! നടന്നത് തന്നെ! അതിന് ആദ്യം മത പുരോഹിതരും ജാതി സംഘടനകളും അതൊരു വോട്ട് ബാങ്ക് ആയ രാഷ്ട്രീയക്കാരും ചാകണം!

ദൈവത്തിന്റെ മണ്ടത്തരങ്ങൾ: ദൈവം ഉണ്ടോ ഇല്ലയോ എന്നത് എന്നും ഒരു തർക്കം ആണല്ലോ? ദൈവം ഇല്ല എന്ന് ഇനിയും മനസിലാക്കാത്തവർ തീർച്ചയായും ഈ ഭൂമിയിൽ കുഞ്ഞുങ്ങൾക്ക് മാരകരോഗം വരുന്നതിനും, കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിനും ഒക്കെ ന്യായീകരണം കൊണ്ട് വരൂ. ദൈവം ഉണ്ടെങ്കിൽ IQ കുറഞ്ഞ ഒരാളാണെന്ന് ഈ സീരീസ് കണ്ടാൽ മനസിലാകും. ബിബിന്റെ അത്ര എങ്കിലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ ചെയ്യുന്ന ഓരോ തിന്മകൾക്കും അപ്പോൾ തന്നെ മരണം കൊടുക്കില്ലേ? അത് കാണുകയും മനസിലാക്കുകയും ചെയ്യുന്ന ബാക്കി മനുഷ്യർ ഭൂമിയിൽ വച്ച് തന്നെ നന്നാവില്ലേ? വെറുതെ 70-80 വർഷത്തെ നന്മ/തിന്മ കണക്ക് നോക്കലും സ്വർഗം/നരകം അസൈൻ ചെയ്യലും ഒക്കെയായി എത്ര കാര്യങ്ങൾ ലാഭിക്കാം. ഇപ്പോൾ കിട്ടുന്ന ശിക്ഷയ്ക്ക് അല്ലെ മരണശേഷം കിട്ടുന്ന ശിക്ഷയേക്കാൾ മനുഷ്യരെ സ്വാധീനിക്കാൻ സാധ്യത? ഒന്നുമില്ലെങ്കിലും മനുഷ്യനെ ഇത്രയധികം സ്നേഹിക്കുന്ന ദൈവം ആണെന്നൊക്കെ പറഞ്ഞിട്ട്, ഇത്രയും ചെറിയ ബുദ്ധി പോലും തോന്നാത്തത് എന്തുകൊണ്ടാവും? ആരോ പറഞ്ഞ പോലെ ഇല്ലാതിരിക്കുന്നതാണ് ദൈവത്തിന്റെ നല്ല പേരിന് നല്ലത്.

ഈ സീരീസ് നിങ്ങൾ കണ്ടോ? ഈ ചിന്തകൾ നിങ്ങൾക്ക് വന്നോ? കമെന്റ് ചെയ്യൂ.

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 40
5
Pavithra Unni

I pen my thoughts here. I am here to make a signature…

6 Comments

  1. Neethu VR on November 7, 2024 11:15 PM

    👌

    Reply
  2. Muhammed‌ sageer Pandarathil Rasheed on October 30, 2024 3:29 PM

    കണ്ടിരുന്നു. ഇത്രയും ഡീപ്പായി ചിന്തിരുന്നില്ല. ഒരു എന്റർടൈനറായി കണ്ടു. മനോരമയിലെ സോൾ സ്റ്റേറീസ് കണ്ടിരുന്നോ, കിടിലൻ ആണ്…..

    Reply
  3. Shreeja R on October 30, 2024 9:42 AM

    Series എന്തായാലും കാണണം

    Reply
  4. Deepa Perumal on October 30, 2024 9:16 AM

    എനിക്ക് തോന്നിയ ഒരു കാര്യമാണ് – സ്വന്തം അല്ലാത്ത കുഞ്ഞുങ്ങൾ എല്ലാം വഴിതെറ്റി പോവും എന്ന ഒരു judgement ഇതിലുടനീളം ഉണ്ടല്ലോ എന്നത്. അപ്പൊ adoption ന് എതിരെ ഒരു mentality വളർത്തുന്ന രീതിയിൽ അല്ലെ എന്ന് ഞാൻ ഓർത്തു. നല്ല കുറിപ്പ് !!

    Reply
  5. Sindhu on October 30, 2024 7:44 AM

    👌👌❤️

    Reply
  6. Joyce Varghese on October 30, 2024 6:15 AM

    👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.