ചിലരുടെ ജീവിതത്തിൽ നിന്നുള്ള സ്വയം പിൻവാങ്ങൽ വാർത്തകൾ കാണുമ്പോൾ നമ്മൾ പറയും, എന്നെ ഒന്ന് വിളിച്ചൂടെ, എന്നോട് ഒന്ന് പറഞ്ഞൂടെ, ഞാൻ കേൾക്കില്ലായിരുന്നോ എന്നൊക്കെ. എന്തുകൊണ്ടാണ് ലോകം മുഴുവൻ സുഹൃത്തുക്കൾ ഉള്ളവരും അതിന് മുതിരാത്തത് എന്ന് എന്നെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? നമ്മളിൽ 10 ൽ 9 പേരും എന്തെങ്കിലും മാനസിക വേദനകൾ കൊണ്ട് നടക്കുന്നവരാണ്. ഇതിലെല്ലാം പൊതുവായി കാണുന്ന ഒരു കാര്യം അവരെ വേദനിപ്പിച്ച മനുഷ്യർക്ക് ഒന്നും നഷ്ടമാകുന്നില്ല. അവർക്ക് കർമയും വർമയും ഒരു തിരിച്ചറിവും കൊടുക്കാറില്ല. തെറാപ്പി എടുക്കുന്നതും ചികിത്സ തേടുന്നതും പിൻവാങ്ങുന്നതും ഇരകൾ മാത്രമാണ്. എല്ലാ മനുഷ്യരെയും നന്നാക്കാൻ നമുക്ക് കഴിയില്ല, പക്ഷെ നല്ല മനസുള്ളവരാകുന്നത് എങ്ങനെയാണെന്ന് നമുക്ക് പഠിക്കാം. കുറഞ്ഞ പക്ഷം പേരെന്റിങ്ങിലെങ്കിലും ആ അറിവ് ഉപയോഗിക്കാം. നമ്മളെ തന്നെ re-parent ചെയ്യാൻ ആ അറിവ് ഉപയോഗിക്കാം. സന്തോഷമുള്ള കുട്ടികൾ ഉണ്ടാകുന്നത് എങ്ങനെ എന്നൊരു ചോദ്യം ഒരു സൈക്കോളജിസ്റ്റ് ചോദിക്കുന്ന ഒരു വീഡിയോ കണ്ടു. കൂടുതൽ സമയം…
Author: Pavithra Unni
പല്ലിവാലും ജാതി വാലും ഒന്നാണ് പല്ലി വാല് മുറിച്ചു കളഞ്ഞു രക്ഷപ്പെടുന്നു മനുഷ്യർ വാല് വച്ചു ജാതി ഇല്ലെന്ന് മേന്മ പറയുന്നു! അപ്പോഴും വിവാഹ പരസ്യങ്ങളിൽ ജാതി വേറെ വേറെ തന്നെ നിൽക്കുന്നു പന്തിഭോജനം ആകാം, ജാതിയില്ലത്രേ വിവാഹത്തിൽ ശുദ്ധി നിർബന്ധം! മനസ്സിലെ ജാതി വാലുകൾ വീണ്ടും വളരുന്നു മനസ്സിലെ വാതിലുകൾ അടഞ്ഞു തന്നെ കിടക്കുന്നു പല്ലി പിന്നെയും സത്യസന്ധൻ ആണ് വാലുള്ള മനുഷ്യർക്കില്ലാത്ത ഉളുപ്പ് അതിനുണ്ട് സത്യം! ദേ പല്ലി ചിലച്ചു!
Spoiler: ബാലൻ the boy കണ്ടവരിൽ ചിലർ theatre ൽ തന്നെ കാണണം എന്ന് പറഞ്ഞപ്പോൾ അങ്ങനെ ആകട്ടെ എന്ന് കരുതി കണ്ടു. ഇപ്പോഴത്തെ സിനിമകളിൽ violence വളരെ കൂടുതൽ ആയത് കൊണ്ടും bloodshed എപ്പോൾ വേണമെങ്കിലും വന്നു ഭവിക്കും എന്നത് കൊണ്ടും theatre watch വളരെ കുറവാണ് ഇപ്പോൾ. അക്കാര്യത്തിൽ ബാലൻ അത്യാവശ്യം decent ആണ്. Gore അല്ലാതെയും dark thriller എടുക്കാമെന്ന് ബാലൻ കാണിച്ചു തരുന്നു. സിനിമയുടെ craft എന്ന് പറയുന്നത് അതാണ്. കാണിക്കാത്ത ദൃശ്യങ്ങൾ കൊണ്ടും ഉണ്ടാക്കാൻ പറ്റുന്ന impact എന്നത് സംവിധായകന്റെ storytelling കഴിവാണ്. സിനിമ documentary അല്ലാതെ ആകുന്നതും അവിടെയാണ്. Subtext catch ചെയ്യാൻ പറ്റിയില്ലെങ്കിൽ മനസ്സിലാക്കാൻ പറ്റാത്ത സിനിമകളിൽ പെടുന്നതാണ് ബാലൻ. ചില review കളിൽ പറയുന്ന പോലെ അമ്മയുടെ toxic parenting കൊണ്ട് കള്ളൻ ആയിപ്പോയ ഒരു ബാലന്റെ കഥയല്ല ഇത്. Born criminal ആയ ഒരു സ്ത്രീയുടെ criminal mind…
ജീവിതം അതിന്റെ എല്ലാ ആകസ്മികതയോടും മനുഷ്യരുടെ മേൽ വന്നു പതിക്കുന്നു ചിലപ്പോൾ സന്തോഷം ചിലപ്പോൾ സങ്കടം ഇടയ്ക്കെപ്പൊഴോ നിർവികാരത ചിലപ്പോൾ സമാധാനം ചിലപ്പോൾ പ്രശ്നങ്ങളുടെ നീണ്ട നിര ഇടയ്ക്കെപ്പോഴോ സ്വസ്ഥതയുടെ മിന്നാമിനുങ്ങുകൾ ചിലപ്പോൾ നിറയെ ആളുകൾ ചിലപ്പോൾ ശൂന്യം ഇടയ്ക്കെപ്പോഴോ സാന്ത്വനത്തിന്റെ തകരകൾ ചിലർ മുറിവാകുന്നു ചിലർ മരുന്നും ഇടയ്ക്കെപ്പോഴോ പാഠങ്ങളും ജീവിതം എല്ലാ തീവ്രതയോടും മനുഷ്യരുടെ മേൽ വന്നു പതിക്കുന്നു ചിലപ്പോൾ സംതൃപ്തി ചിലപ്പോൾ നിരാശ ഇടയ്ക്കെപ്പോഴോ ഓർമ്മയാകുന്ന നിമിഷങ്ങൾ ചിലപ്പോൾ ചിന്തകൾ ചിലപ്പോൾ നിശബ്ദത ഇടയ്ക്കെപ്പോഴോ പല ഋതുക്കളിൽ ജീവിതം ഇങ്ങനെ സംഭവിക്കുന്നു ജനനത്തിനും മരണത്തിനും ഇടയ്ക്കെപ്പോഴോ ഉയർച്ചകൾക്കും താഴ്ചകൾക്കും നടുവിൽ എവിടെയോ ജീവിതത്തിന്റെ അർത്ഥം ഒളിച്ചിരിക്കുന്നുണ്ട് ആ മദ്ധ്യമാർഗം കണ്ടെത്തുക ജീവിക്കുക… ©പവിത്ര ഉണ്ണി
വാഴ 2 കണ്ടപ്പോൾ തോന്നിയ ചില ചിന്തകൾ പങ്കുവയ്ക്കാമെന്ന് കരുതുന്നു. *കുട്ടികൾ മിനിമം 20 വർഷത്തെ പ്രൊജക്റ്റ് ആണ്. ഫണ്ട് ഇല്ലാതെ പ്രൊജക്റ്റ് തുടങ്ങരുത്. *മൂത്ത കുട്ടി ഇളയ കുട്ടിയുടെ സഹോദരൻ മാത്രമേ ആകൂ, കോ പാരന്റ് ആക്കരുത്, ഒരു കുട്ടിയുടെ ബാല്യം മോഷ്ടിച്ചിട്ട് മറ്റൊരു കുട്ടിയെ വളർത്താൻ ശ്രമിക്കരുത്. *കുട്ടികൾക്ക് മൂന്ന് നേരം ഭക്ഷണം കൊടുത്താൽ, സ്‌കൂളിൽ അയച്ചാൽ പാരന്റിങ് തീരുന്നില്ല. അത് survival മാത്രമേ ആയുള്ളൂ. ഫുഡ് അധികമായാൽ മീൻ ചത്ത് പോകും എന്നറിഞ്ഞില്ലെങ്കിലും കൃത്യമായി വഴി തിരിച്ചും താങ്ങ് കൊടുത്തും വളർത്തിയില്ലെങ്കിൽ കുട്ടികൾ വെറും വാഴ ആകുമെന്നെങ്കിലും അറിഞ്ഞു വയ്ക്കണം. *കുട്ടികൾ നിങ്ങളുടെ retirement plan അല്ല. അവരെ മരുഭൂമിയിൽ പറഞ്ഞയച്ചു പട്ടിപ്പണി എടുപ്പിച്ചു നാട്ടിൽ കട്ടൻ ചായയും മിച്ചറും കഴിച്ചു ടി വി കണ്ടിരിക്കാനും, നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ഉണ്ടാക്കി വയ്ക്കാൻ ഉള്ളവരല്ല മക്കൾ. *സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് രക്ഷപ്പെടാനുള്ള ഒരു…
നഗരം തിരക്കുകളിലേക്ക് ഉണർന്നു വരുന്നതേ ഉള്ളൂ. ഫോണിൽ മെസേജ് വന്നെന്ന് കാണിക്കുന്ന വെളിച്ചം മിന്നി മറഞ്ഞതും നിഖിൽ ചെരിഞ്ഞു കൈയെത്തി മൊബൈൽ എടുത്തു. രാഗിണിയുടെ മെസേജ് ആയിരിക്കും എന്ന് ഉറപ്പാണ്. കുറച്ചു മാസങ്ങളായി അവളുടെ മെസേജാണ് തന്നെ ഉണർത്തുന്നത്. തിരക്കുള്ള ഓഫീസ് സമയത്തിന് മുൻപും പിൻപും ഉള്ള ചെറിയ സമയത്തെ ആ ചാറ്റ് മെസേജുകളിലാണ് തന്റെ ജീവൻ തങ്ങി നിൽക്കുന്നത് എന്ന് തോന്നാറുണ്ട് നിഖിലിന്. നീലിമയോട് എന്തെങ്കിലും പറയാൻ പോയാൽ ഒന്നും രണ്ടും പറഞ്ഞു അടിയുണ്ടാക്കാം എന്നല്ലാതെ രാഗിണിയോട് സംസാരിക്കുമ്പോൾ കിട്ടുന്ന സമാധാനം കിട്ടാറില്ല. ഒരുപക്ഷെ കാമുകിയും ഭാര്യയും എന്ന വ്യത്യാസം ആയിരിക്കും. പക്ഷേ രാഗിണിയെ കാമുകി എന്നൊന്നും വിളിക്കാൻ പറ്റില്ല. ഒരു സുഹൃത്ത് അല്ലെങ്കിൽ സുഹൃത്തിനേക്കാൾ മുകളിൽ ഉള്ള ഒരുവൾ. അവളും ഒന്ന് വിട്ടു പറയാറില്ല ഈ ബന്ധത്തിന്റെ നിർവചനം എന്താണെന്ന്. ആലോചന കാട് കയറും മുൻപേ നിഖിൽ ആ മെസേജ് തുറന്നു വായന തുടങ്ങി. “ഉണർന്നില്ലേ? എന്തൊക്കെ സ്വപ്നം…
സീതപ്പഴം ഇഷ്ടമല്ലേ? പുറമെ മുള്ളൻ ആണെങ്കിലും നമ്മൾ ഇഷ്ടത്തോടെ വാങ്ങി വരും. അല്പം കടുംപിടുത്തം കാണിച്ചാൽ അരിയിൽ പൂഴ്ത്തി വച്ചെങ്കിലും പഴുപ്പിക്കും. പഴുത്താലും പൊളിച്ചു നോക്കുമ്പോൾ കൂടുതലും കുരു ആയിരിക്കും. അതിന്റെ പുറത്ത് അൽപം മധുരമുള്ള കാമ്പ് കാണൂ. ക്ഷമ വേണം, സമയം എടുക്കും എന്ന് പറഞ്ഞു വായിൽ ഇടും. മധുരം മാത്രം അകത്താക്കി കുരു തുപ്പിക്കളയണം. അതാണ് കഴിവ്. എളുപ്പപ്പണി നോക്കി മിക്സിയിൽ ഇട്ട് കറക്കിയാൽ കുരു കൂടി അരഞ്ഞു പോകും! ഈ പഴം തൃപ്തിയോടെ കഴിക്കാൻ ഒരിക്കലും സാധിക്കില്ല. കുരുവിന്റെ അതിപ്രസരം ഇല്ലാത്ത സീതപ്പഴം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിക്കാനെ പറ്റൂ. കാരണം ആ മാറ്റം കൊണ്ട് വരാൻ സീതപ്പഴം കൂടി വിചാരിക്കണം. പാലും പഞ്ചസാരയും ഫ്ലേവറും ചേർത്ത് ഐസ്ക്രീം ആയി കിട്ടും. സീതപ്പഴം ഇഷ്ടപ്പെട്ടു പോയവർക്ക് ഇടയ്ക്ക് ആശ്വാസം ആകും. എന്നാലും സീതപ്പഴം… സീതപ്പഴം എന്ന് തന്നെ മനസ് കൊതിക്കും… ഈ പറഞ്ഞതൊന്നും സീതപ്പഴത്തിനെക്കുറിച്ചല്ല എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ…
മഴ വരാൻ പോകുന്ന ഒരു വൈകുന്നേരമായിരുന്നു അത്. രാവിലെ വീട്ടിൽ നിന്ന് തിരക്കിട്ടിറങ്ങിപ്പോയ മനുഷ്യരെല്ലാം വീടണയാൻ അതിലേറെ തിരക്ക് കൂട്ടുന്ന നഗരവീഥികൾ ദൂരെ കാണാനാകുന്നുണ്ട്. പക്ഷെ 6 ആം നിലയിലെ ഫ്ലാറ്റ് ബാൽക്കണിയിൽ ഇരുന്ന് ചൂട് കാപ്പി കുടിച്ചു കൊണ്ട് മഴയെ കാത്തിരിക്കുന്ന മൃദുലയ്ക്ക് മാത്രം ഒരു തിരക്കുമില്ല. ഒരു കാലത്തും തിരക്കുകൾ ഭ്രമിപ്പിക്കാത്ത ഒരുവളാണ് മൃദുല. അനുവിന്റെ മൃദു… വർക്ക് ഫ്രം ഹോം ആയത് കൊണ്ട് മൃദുവിന് പുറത്ത് പോകേണ്ട ആവശ്യമില്ല. അനൂപിന് ഇന്ന് മീറ്റിംഗ്‌സ് ഉള്ള ദിവസമാണ്. എങ്കിലും ഇപ്പോൾ എത്തേണ്ട സമയം ആയിരിക്കുന്നു. അവനുള്ള കാപ്പി തയാർ ആണ്. എന്നത്തേയും പോലെ 5 മണി കഴിഞ്ഞു 15 മിനിറ്റാകുമ്പോൾ ഇന്നും കോളിംഗ് ബെൽ കേൾക്കും. ക്ഷീണിച്ചു അവശനായി അനൂപ് കയറി വരും. മുഖം പോലും കഴുകാൻ നിൽക്കാതെ ആ കാപ്പി കുടിച്ചു തുടങ്ങും. മൃദുവിനോട് ചിലപ്പോൾ അവന്റെ വിശേഷങ്ങൾ പറയും. കുളിക്കാനായി റൂമിലേക്ക് പോകും. കഴിക്കാൻ ആകുമ്പോൾ…
കഥ ഇത് വരെ അറിയാൻ ആദ്യ ഭാഗം വായിക്കൂ. ****** പഠിക്കാൻ പ്രായം ഒരു തടസമല്ല. പക്ഷെ ചില പ്രായങ്ങളിലെ സൗകര്യം മറ്റു ചില പ്രായങ്ങളിൽ ഉണ്ടാകണം എന്നില്ല. ഉത്തരവാദിത്തങ്ങൾ കൂടും. പരിഗണനകൾ മാറും. അത് കൊണ്ടു പഠിക്കേണ്ട പ്രായത്തിൽ അതിന്റെ പ്രാധാന്യം മനസിലാക്കണം. ആഗ്രഹിച്ച വിദ്യാഭ്യാസ യോഗ്യതകൾ നേടിയെടുക്കുക എന്നതാണ് ജീവിതത്തിന്റെ ആദ്യ 20-22 വർഷങ്ങളിൽ ചെയ്യേണ്ടത്. അതിനി എത്ര തടസങ്ങൾ നേരിട്ടാലും ആ ലക്ഷ്യത്തിന് വേണ്ടി പ്രയത്നിക്കണം. കാരണം, ജീവിതം നമ്മളെ എവിടെ ഒക്കെ കൊണ്ടെത്തിക്കുമെന്ന് പറയാനാവില്ല. അവിടെയെല്ലാം ആത്മവിശ്വാസം വിടാതെ നിൽക്കാൻ വിദ്യാഭ്യാസം നിങ്ങളെ സഹായിക്കും. എന്റെ പത്താം ക്ലാസ്സ്, പ്രീ ഡിഗ്രി ഓർമ്മകൾ വായിച്ചില്ലേ? ഇല്ലെങ്കിൽ പ്രൊഫൈലിൽ പോയി വായിക്കൂ. ഇത്തവണ ഡിഗ്രി-പി ജി കഥകൾ ആകാമെന്ന് വിചാരിച്ചു. പ്രീ ഡിഗ്രി പഠിക്കാൻ ആഗ്രഹിച്ച കോളേജിലേക്കാണ്, ഡിഗ്രിക്ക് ഞാൻ എത്തിച്ചേരുന്നത്-മേഴ്‌സി കോളേജ്. പ്രധാന വിഷയം സാമ്പത്തിക ശാസ്ത്രം, ഒപ്പം ചരിത്രവും സോഷ്യോളജിയും. എന്റെ സംഘാടക കഴിവുകളും…
കഥ ഇത് വരെ അറിയാൻ ആദ്യ ഭാഗം വായിക്കൂ. ****** അങ്ങനെ പത്താം ക്ലാസ്സ് ഡിസ്റ്റിങ്ഷൻ വാങ്ങി പാസായി, ചിക്കൻ പോക്സിനെ കൊഞ്ഞനം കുത്തി തോൽപ്പിച്ച വിജയാഹ്ലാദത്തിലാണ് നായിക. ഇനിയെന്ത് എന്നതാണ് അടുത്ത വലിയ ചോദ്യം. വിദ്യാഭ്യാസ രംഗത്തെ നവജാത ശിശുവായ പ്ലസ് ടു വിന് കൈ കൊടുക്കണോ അതോ പടിയിറങ്ങുന്ന പ്രീ ഡിഗ്രി മുത്തശ്ശിക്ക് കൈകൊടുക്കണോ എന്ന് കൺഫ്യൂഷൻ. ഇനിയും സ്കൂളിലേക്ക് പോകാൻ താല്പര്യം നഹി നഹി! എന്നാൽ പിന്നെ കോളേജ് ക്യാമ്പസ് തന്നെ ആയിക്കോട്ടെ എന്ന് മനസ് പറഞ്ഞു. അവസാന പ്രീഡിഗ്രി ബാച്ചിൽ പഠിച്ചവൾ എന്ന ചരിത്രത്തിന്റെ ഭാഗമാകാമെന്ന് വിചാരിച്ചു. പാലക്കാട് ടൗണിലെ പ്രധാനപ്പെട്ട രണ്ട് കോളേജുകളിൽ മാത്രം അപേക്ഷ കൊടുത്ത് ഞാൻ കാത്തിരുന്നു. സെക്കന്റ് ഗ്രൂപ്പ് ആണ് നോട്ടം. അമിത ആത്മവിശ്വാസം കൊണ്ടാവും ഫസ്റ്റ് ഗ്രൂപ്പ് പോലും ഞാൻ ഓപ്ഷൻ കൊടുത്തില്ല. ഞാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നത് മാത്രം മിച്ചം! ഇന്റർവ്യൂ കാർഡ് വന്നില്ല. പ്ലസ് ടു…
