Author: Pavithra Unni

I pen my thoughts here. I am here to make a signature…

Spoiler Alert: Maharaj- Netflix സിനിമയുടെ പേര് അല്ലെങ്കിൽ പോസ്റ്റർ ഒക്കെ കാണുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു അനുമാനം ഉണ്ടല്ലോ? സിനിമയുടെ കഥ ഇതായിരിക്കുമെന്ന്. അങ്ങനെ നോക്കുമ്പോൾ ‘Maharaj’ കൈലാസവും സെലിബ്രിറ്റി ഉടായിപ്പ് സ്വാമിയും ആവും വിഷയമെന്നാണ് ഞാൻ കരുതിയത്. കണ്ടുതുടങ്ങിയപ്പോൾ ആണ് മനസിലായത് ‘അന്ധ’ വിശ്വാസം ഈ നാട്ടിൽ പുതിയതൊന്നും അല്ലെന്ന്. 1800 കളിൽ ഇന്ത്യയിൽ നടന്നൊരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 2024 ൽ റിലീസ് ആയ ഈ ഹിന്ദി പീരീഡ് ഡ്രാമയുടെ കഥയ്ക്ക് ഈ കാലത്തും പ്രസക്തി ഉണ്ടെന്നതാണ് രസകരം. ‘മതം’ ഇളകുമ്പോൾ ആര് മയക്കുവെടി വയ്ക്കും എന്ന ചോദ്യം ഇന്നും പ്രസക്തമാണല്ലോ? സിനിമ റിലീസ് തടയണമെന്നൊക്കെ കോലാഹലം നടന്നിരുന്നു എന്ന് വായിച്ചു. സ്വാഭാവികം! വ്രണപ്പെടാൻ അല്ലാതെ നവീകരിക്കാൻ ഒരു മതവും തയാറല്ലല്ലോ? സിനിമയിലെ നായകൻ ജുനൈദ് ഖാൻ (പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാന്റെയും റീന ദത്തയുടെയും മകൻ) ചരിത്ര കഥാപാത്രമായ കർസൻ ദാസ്…

Read More

2025 ലെ പലരുടെയും പ്രധാന തീരുമാനങ്ങളിൽ ഒന്ന് സ്വന്തമായി നാല് കാശുണ്ടാക്കണം എന്നോ ഉള്ള ജോലിക്ക് ഒപ്പം എന്തെങ്കിലും സൈഡ് ഹസിൽ കണ്ടെത്തണമെന്നോ ഒക്കെ ആകും. ഒരു ബിസിനസ് എന്നത് നിക്ഷേപം ആവശ്യമുള്ളതാണ്. സ്ഥിരമായി ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. ഫ്രീലാൻസിങ് കുറച്ചു കൂടി എളുപ്പമാണ്. കോവിഡിന് ശേഷമുള്ള ഡിജിറ്റൽ ലോകം വലിയൊരു ഫ്രീലാൻസിങ് വരുമാന ലോകം തുറന്നിട്ടിട്ടുമുണ്ട്. ട്രേഡ് ചെയ്യുന്നവർ മുതൽ കോഡ് ചെയ്യുന്നവർ വരെ പലതരം സൈഡ് ഹസിൽ ചെയ്യുന്നവരെ ഇപ്പോൾ കാണാം. എന്നാൽ അതിനേക്കാൾ കൂടുതൽ തട്ടിപ്പുകാരും ഈ രംഗത്തുണ്ട്. നിങ്ങൾ 18 വയസ് കഴിഞ്ഞ ഒരാളാണോ? വീട്ടമ്മയാണോ? ദിവസവും 2 മണിക്കൂർ മാത്രം ജോലി ചെയ്തു പതിനായിരങ്ങൾ ഉണ്ടാക്കാം. ഒരു സ്കില്ലും ആവശ്യമില്ല. ഇന്റർനെറ്റ് ഉള്ള ഒരു സ്മാർട്ഫോൺ മാത്രം മതി… ഇങ്ങനെയുള്ള പാറ്റേൺ പിന്തുടരുന്ന അനേകം സന്ദേശങ്ങൾ നിങ്ങൾ കണ്ടുകാണും. പോസ്റ്റുകൾ ആയി. റീലുകൾ ആയി. കമെന്റുകൾ ആയി. വാട്ട്സ്ആപ്പ് മെസേജ് ആയി. അവരെല്ലാം പതിനായിരങ്ങൾ…

Read More

ഈ വർഷത്തെ തീരുമാനങ്ങളിൽ എല്ലാമൊന്നും നടന്നില്ലെങ്കിലും കുറച്ചധികം വായിക്കാനും സിനിമകൾ കാണാനും സാധിച്ചു. ഇത്തവണ അത് റെക്കോർഡ് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. ആ ലിസ്റ്റ് നിങ്ങളുമായും പങ്കുവയ്ക്കാമെന്ന് കരുതുന്നു. വായിക്കാനും കാണാനും ഉള്ളവർക്ക് ഉപകാരപ്പെടുമെങ്കിൽ… ഈ വർഷം 25 പുസ്തകങ്ങൾ വായിച്ചു. അവ താഴെ പറയുന്നതാണ്: How Come No One Told Me that-Prakash Iyer-Read It തിരക്കഥാരചന:കലയും സിദ്ധാന്തവും-ജോസ് കെ മാനുവൽ-Try It മുദ്രിത-ജിസ ജോസ്-Read It അനാഹി-വിപിൻ ദാസ്-Read It ഇടവേളയ്ക്ക് ശേഷം വാർത്തകൾ തുടരും-അഞ്ജു മിനേഷ്-Try It ഒരിക്കൽ-എൻ മോഹനൻ-Try It ഏറ്റവും പ്രിയപ്പെട്ട എന്നോട്-നിമ്ന വിജയ്-Try It കാവൽക്കാരി-ആനി വള്ളിക്കാപ്പൻ-Read It ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ-ചിമമാൻഡ എൻഗോസി അദീച്ചി-വിവർത്തനം-ദിവ്യ എസ് അയ്യർ-Read It പ്രേമനഗരം-ബിനീഷ് പുതുപ്പണം-Try It ജാനി നകുലൻ ജോസഫ്-മനോജ് തെക്കേടത്ത്-Try It കാച്ചിയ മോരിന്റെ മണമുള്ള ഉച്ചനേരങ്ങൾ-ജേക്കബ് എബ്രഹാം-Try It മരിയ വെറും മരിയ-സന്ധ്യ മേരി-Read It നിന്ന് കത്തുന്ന കടലുകൾ-ജോളി ചിറയത്ത്-Read…

Read More

Spoiler Alert: തിയേറ്ററിൽ നിറഞ്ഞോടിയ ശേഷം കിഷ്കിന്ധ കാണ്ഡം OTT യിലെത്തിയിരിക്കുന്നു. എൻഗേജിങ് ആയ നല്ല പ്രൊഡക്ഷൻ ക്വാളിറ്റി ഉള്ള മിസ്റ്ററി മൂവിയാണ് കിഷ്കിന്ധ. വിജയരാഘവന്റെ അപ്പു പിള്ള അഭിനയത്തിൽ മുന്നിൽ നിൽക്കുന്നു. ആസിഫിന്റെ അജയനും അപർണയുടെ അപർണയുമൊക്ക അവരുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്. ജഗദീഷ്, അശോകൻ തുടങ്ങിവരും നന്നായിരുന്നു. സിനിമയുടെ പേരിൽ തുടങ്ങുന്ന പ്രേക്ഷകരെ വഴിതെറ്റിക്കൽ കാണാതായ തോക്കും ദുരൂഹത നിറഞ്ഞ സുമദത്തനും കടന്ന് സിനിമയുടെ അവസാനം വരെ കൊണ്ട് പോകാൻ സാധിച്ചു എന്ന നിലയിൽ എഴുത്തുകാരനും സംവിധായകനും വിജയിച്ചു എന്ന് തന്നെ പറയാം. കരിക്കിന്റെ ‘പൊരുൾ’ സീരീസ് കണ്ടിട്ടുള്ളത് കൊണ്ട് മിസ്റ്ററി റിവീലിംഗ് അത്ര കണ്ട് ഇമ്പാക്ട് എന്നിൽ ഉണ്ടാക്കിയില്ല. ഒരു പ്രധാന ചോദ്യത്തിന് ഉത്തരം തരാത്ത ക്ലൈമാക്സ് സത്യത്തിൽ നിരാശ സമ്മാനിച്ചു. പ്രേക്ഷകർ ഒരു ക്ലോഷർ അർഹിച്ചിരുന്നില്ലേ എന്ന് തോന്നി. എന്തൊക്കെ പറഞ്ഞാലും ഈ വർഷം ഇറങ്ങിയ സിനിമകളിൽ മസ്റ്റ് വാച്ചെന്ന് സജസ്റ്റ് ചെയ്യാവുന്ന ഒരു സിനിമയാണ് കിഷ്കിന്ധ…

Read More

ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ? ഒരിക്കലെങ്കിലും തോന്നാത്തവർ കുറവായിരിക്കും. പെട്ടെന്നൊരു നിമിഷം ഇനിയൊന്നും താങ്ങാൻ വയ്യ, അവസാനിപ്പിച്ചേക്കാം എന്ന് തോന്നാത്തവരില്ല. അടുത്ത നിമിഷം ആ ചിന്ത ഒഴിഞ്ഞു പോകുകയും ചെയ്യും. ജീവിതത്തിലെ പ്രതിസന്ധികൾ മറികടക്കാൻ പറ്റാതെ ഒറ്റയ്ക്കും കുടുംബമായും ജീവിതം അവസാനിപ്പിച്ച് പോകുന്നവരുണ്ട്. പക്ഷെ പലപ്പോഴും പല ആത്മഹത്യകളും സാമൂഹിക കൊലപാതകം ആണെന്ന് കാണാം. ആത്മഹത്യാ പ്രേരണ കുറ്റത്തിന് സമൂഹത്തിനെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തേണ്ടി വരുന്ന സംഭവങ്ങൾ. ഇതൊന്നും അല്ലാതെ സുയിസൈഡൽ ആയ ആളുകളുണ്ട്. അവരിൽ അത് പലപ്പോഴും മാനസികാരോഗ്യ പ്രശ്നങ്ങളുടെ ഒരു സൂചന കൂടിയാവും. എന്നാൽ കാൻസർ ആണെന്ന് പറയാൻ ധൈര്യം ഉള്ളവർ പോലും ഡിപ്രെഷൻ ആണെന്നോ ബൈപോളാർ ആണെന്നോ പാനിക് അറ്റാക്ക് ഉണ്ടാകാറുണ്ടെന്നോ അടുത്ത മനുഷ്യരോട് പോലും പറയാൻ പേടിക്കുന്നവരാണ്. കാരണം അതൊരാളുടെ ബലഹീനതയാണെന്നാണ് സമൂഹം ധരിച്ചു വച്ചിരിക്കുന്നത്. കാൻസർ അതിജീവിക്കുന്ന ഒരാൾ ധീരനും മാനസികാരോഗ്യ പ്രശ്നം വന്നു പോയാൽ ഭീരുവും ആകുന്നു! ഇത്തരം പൊതുബോധങ്ങളെ പൊട്ടിച്ചുകളയാൻ ഏറ്റവും എളുപ്പം…

Read More

ദൈവവും മതവും ആയിരം കുഞ്ഞുങ്ങളും… Spoiler Alert: 1000 Babies മലയാളത്തിൽ ഇതുവരെ വിരലിൽ എണ്ണാവുന്ന വെബ് സീരീസുകൾ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. കേരള ക്രൈം ഫയൽസ്, പേരല്ലൂർ പ്രീമിയർ ലീഗ്, മാസ്റ്റർ പീസ് ഒക്കെ സമ്മാനിച്ച ഡിസ്നി ഹോട് സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ്‌സീരീസ്-1000 ബേബീസ് പ്രേക്ഷകർക്ക് രസിക്കുന്നുണ്ട് എന്നാണ് പല പോസ്റ്റുകളും കണ്ടപ്പോൾ മനസിലായത്. ആദ്യത്തെ 2 എപ്പിസോഡിന്റെ മൂഡ് ഒന്നും പിന്നീട് നിലനിർത്തിയില്ല എന്നും മയക്കുമരുന്നിന്റെ ഉപയോഗത്തെ ഗ്ലോറിഫൈ ചെയ്യുന്ന ട്രീറ്റ്മെന്റും ഒക്കെ കൊണ്ട് അവിടെയിവിടെ കുറെ കല്ലുകടികൾ ഉണ്ടെങ്കിലും എനിക്ക് സീരീസ് ഇഷ്ടമായി. ബിബിനായി എത്തിയ സഞ്ജു ശിവറാം, സാറാമ്മച്ചിയായ നീന ഗുപ്ത, അജി കുര്യൻ ആയ റഹ്മാൻ തുടങ്ങി എല്ലാരും നന്നായി ചെയ്തു എന്ന് തന്നെ പറയാം. 5 എപ്പിസോഡ് ഒക്കെയായി എഡിറ്റ് ചെയ്തിരുന്നുവെങ്കിൽ കുറച്ചു കൂടി ഗ്രിപ്പിങ് ആയിരുന്നേനെ എന്നും അഭിപ്രായമുണ്ട്. ഈ എഴുത്ത് ഈ വെബ് സീരീസിൽ വിഷയമാകുന്ന അല്ലെങ്കിൽ പറഞ്ഞു വയ്ക്കുന്ന…

Read More

#പാട്ടുംഅർത്ഥവും പാട്ട് 27: ‘96’ റീലീസ് ആയിട്ട് ഇന്നലെ 6 വർഷം ആയെന്ന് കണ്ടപ്പോൾ ഈ പാട്ട് ഓർത്തു. കുറെ ആയി പാട്ടും അർത്ഥവും പോസ്റ്റ് ചെയ്തിട്ട്. ഇതിൽ വീണ്ടും തുടങ്ങാമെന്ന് കരുതി. 96 ലെ റാമിനും ജാനുവിനും ആരാധകർ ഉള്ളത്ര തന്നെ ഹേറ്റേഴ്‌സും ഉണ്ടെന്ന് തോന്നാറുണ്ട്. പണ്ടെങ്ങോ സ്കൂളിൽ പ്രേമിച്ച ഒരുത്തിക്ക് വേണ്ടി ഇങ്ങനെ ജീവിതം മുഴുവൻ കാത്തിരിക്കാൻ റാമിന് വട്ടാണോ എന്നും മൂവ് ഓൺ ചെയ്യാത്ത റാം ടോക്സിക് ആണെന്ന് വരെ, അന്ന് രാത്രി ഒരു *** മോഹിച്ചാണ് ജാനു വന്നതെന്നുമൊക്കെ പല പോസ്റ്റുകളുടെ കമെന്റുകളിൽ കാണാറുണ്ട്. എഴുതാപ്പുറം വായിക്കലും ഇല്ലാത്ത ആംഗിൾ പല സിനിമകൾക്ക് കണ്ടെത്തലും ഒക്കെ തകൃതിയായി നടക്കുന്ന ഈ കാലഘട്ടത്തിൽ എന്താണ് 96 എന്നോ റാം-ജാനു പ്രണയത്തിന്റെ തീവ്രതയോ മനസിലാക്കാൻ ഈ പാട്ട് അർത്ഥം മനസിലാക്കി നാല് തവണ കേട്ടാൽ മതിയെന്ന് മാത്രം പറഞ്ഞു വയ്ക്കുന്നു. നമ്മൾ അനുഭവിക്കാത്ത കഥകൾ മാത്രമല്ല നമുക്ക് മനസിലാക്കാൻ…

Read More

31 വർഷങ്ങൾക്ക് ശേഷം ‘മണിച്ചിത്രത്താഴ്’ റീ റിലീസ് ചെയ്യാൻ തോന്നിപ്പിച്ച നിമിഷത്തെ ഓർത്തു പ്രൊഡ്യൂസർ ഇപ്പോൾ ഖേദിക്കുന്നുണ്ടാകും. അതിനും മാത്രം ഇല്ലാക്കഥകൾ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞു. സിനിമ ചെയ്തവർ പോലും കാണാത്ത ബ്രില്ലിയൻസുകൾ കണ്ടുപിടിക്കുന്ന നവമാധ്യമ എഴുത്തുകൾ നല്ലതാണ്. സൂക്ഷ്മമമായി സമീപിക്കേണ്ട സിനിമകൾക്ക് അതൊരു മുതൽക്കൂട്ടുമാണ്. പക്ഷെ കഥയും ഉപകഥയുമൊക്കെ നല്ല വ്യക്തമായി പറഞ്ഞിട്ടുള്ള ഒരു ചിത്രത്തിൽ, നായകന്റെ ലൈംഗിക വിരക്തി, നായികയുടെ ലൈംഗിക ആസക്തി എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് ആടിനെ പട്ടിയാക്കി പിന്നതിനെ പേപ്പട്ടിയാക്കി വെടിവെച്ചു കൊല്ലുന്ന പോലെയാണ്. സുദീർഘമായ ഡയലോഗ് ഉള്ള, മോഹൻലാലിൻറെ നരേഷൻ സീനിൽ തന്നെ പറയുന്നുണ്ട് ഗംഗയിൽ എങ്ങനെ നാഗവല്ലി കയറി എന്നത്. മാതാപിതാക്കൾ അടുത്തില്ലാത്ത കുട്ടിക്കാലത്തെ ഒറ്റപ്പെടലും അമ്മൂമ്മയുടെ ഒപ്പമുള്ള അന്ധവിശ്വാസങ്ങളുടെ ലോകവുമൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാതെ നഷ്ടപ്പെട്ടുപോയ കുട്ടിക്കാലത്തെക്കുറിച്ചോർത്ത് പാടുന്ന പാട്ടാണ് ‘വരുവാനില്ലാരുമീ’. സിനിമയിൽ കാവൂട്ട് എന്ന് കവിതാസമാഹാരത്തിലെ കവിതയായി ഗംഗ പാടുന്നതാണ് അത്. അതിനെ ഗംഗയ്ക്ക് ആവശ്യത്തിന് ലൈംഗിക ജീവിതം ഇല്ലാത്തതിന്റെ…

Read More

ഇരട്ടയുടെ ഉത്തരം മഹാരാജയോ? സ്പോയ്‌ലർ അലെർട്: ‘മഹാരാജ’ Netflix ൽ കാണാവുന്നതാണ്. ഒരുപാട് പേർക്ക് ഇഷ്ടമുള്ള ഒരു വിഭാഗമാണ് മിസ്റ്ററി ത്രില്ലറുകൾ. പുസ്തകം ആയാലും സിനിമ ആയാലും അത് നമ്മളെ ഭ്രമിപ്പിക്കും. കഥ തീരും മുൻപേ ഉത്തരം കണ്ടെത്താനുള്ള നമ്മുടെ ത്വരയെ ആളിക്കത്തിക്കുന്നു എന്നത് കൊണ്ട് തന്നെ പല രീതിയിൽ ഇത്തരം കഥ പറയൽ പരീക്ഷിക്കപ്പെടാറുണ്ട്. അത്തരത്തിൽ പ്രധാന കഥാതന്തു റേപ്പ് ആയിരിക്കെ തന്നെ, അതിനെ മൂന്ന് വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ച സിനിമകളാണ് ഉത്തരം, ഇരട്ട, മഹാരാജ എന്നിവ. മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലെർ സിനിമകളിൽ ആദ്യ 10 ൽ എന്തായാലും സ്ഥാനമുള്ള സിനിമയാണ് ‘ഉത്തരം’. സെലീന അബദ്ധത്തിൽ വെടി പൊട്ടി മരിച്ചതോ അതോ ആത്മഹത്യയോ എന്ന് അറിയാതെ പ്രേക്ഷകരും ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ‘ഉത്തരം’ ഇന്നും പുതുമയോടെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ്. റേപ്പ് വിക്‌ടിം ആയ നായിക, വർഷങ്ങൾക്ക് ശേഷം അതിന്റെ ബാക്കിപത്രം ഒരു ഭിക്ഷക്കാരനായി വന്നു നിൽക്കുന്ന കാഴ്ച്…

Read More

ഈയടുത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയൊരു ചോദ്യമാണ് -സിനിമയിലെ ഒരു കഥാപാത്രത്തിനെ വിവാഹം കഴിക്കാൻ പറ്റുമെങ്കിൽ അതാരെ ആയിരിക്കും എന്നത്. പല കഥാപാത്രങ്ങളുടെ പേരുകൾ കമെന്റുകളിൽ കുമിഞ്ഞു കൂടി. പുരുഷന്മാർ കൂടുതലായി ഓൺ സ്ക്രീൻ സുന്ദരികളെ തിരഞ്ഞെടുത്തപ്പോൾ സ്ത്രീകൾ കൂടുതലും തിരഞ്ഞെടുത്തത് ചില പ്രത്യേക സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ ആണ്. അതിന്റെ ഗുട്ടൻസ് എന്താണെന്ന് എനിക്കറിയില്ല സാറെ. പകരം നമുക്ക് സ്ത്രീകൾ കൂടുതൽ കമെന്റ് നൽകി വിജയിപ്പിച്ച ചിലരെ പരിചയപ്പെടാം. രാമന്റെ ഏദൻ തോട്ടത്തിലെ രാമൻ: ഈ രാമനെന്തൊരു രാമനാണ്! ചില സമയം മാലിനിയുടെ വഴികാട്ടി, ചില സമയം മാലിനിയുടെ കാമുകൻ, ചിയർ ലീഡർ…നിനക്ക് മുന്നിലോ പിന്നിലോ നടക്കാനല്ല കൂടെ നടക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞത് മറ്റൊരു സിനിമയിലെ കഥാപാത്രം ആണെങ്കിലും ആ ഡയലോഗ് എന്തുകൊണ്ടും യോജിക്കുക രാമനാണ്. മാലിനിമാരെ എത്ര വേണമെങ്കിലും കണ്ടുകിട്ടും. പക്ഷെ ഇത് പോലൊരു രാമൻ? നിങ്ങൾക്ക് പരിചയം ഉണ്ടോ ഇത്തരം റിയൽ ലൈഫ് രാമനെ? 96 ലെ റാം:…

Read More