Spoiler Alert: Adolescence-Netflix Series
വെറും നാല് എപ്പിഡോകൾ മാത്രമുള്ള ഒരു ലിമിറ്റഡ് സീരീസ്. ഓരോന്നും ഓരോ മണിക്കൂറുകൾ നീളുന്ന ഒറ്റ ഷോട്ട് എപ്പിസോഡുകൾ. ജെയ്മി എന്ന 13 വയസുകാരനെ ചുറ്റിപ്പറ്റിയുള്ള കഥ. സാധാരണ ഇരയുടെ സൈഡിൽ നിന്നുള്ള കഥകളാണ് നമ്മൾ കാണാറുള്ളത്. പ്രതി എന്തിന് ആ കൃത്യം ചെയ്തു എന്ന ചോദ്യമാണ് ഈ സീരീസ് മുന്നോട്ട് വയ്ക്കുന്നത്. വെറും 13 വയസിൽ ഒരു സ്കൂൾ മേറ്റിനെ കുത്തിക്കൊല്ലാൻ മാത്രം എന്ത് പകയാണ് ജെയ്മിക്ക് ഉണ്ടായിരുന്നത്? പ്രത്യക്ഷത്തിൽ പെർഫെക്റ്റ് കുടുംബമെന്ന തോന്നൽ ഉണ്ടാക്കുന്ന കുടുംബത്തിൽ നിന്ന് എങ്ങനെ ഒരു ക്രിമിനൽ ഉണ്ടായി? പാരന്റിങ് മാത്രം നന്നായാൽ നല്ല കുട്ടികൾ ഉണ്ടാകുമോ? എന്താണ് ഇന്നത്തെ കാലത്തെ കുട്ടികൾക്ക് ചേർന്ന് പാരന്റിങ്? സമൂഹത്തിനും സ്‌കൂളുകൾക്കും ഇതിൽ എന്തൊക്കെ ചെയ്യാനുണ്ട്? എന്നിങ്ങനെ ഒരായിരം ചോദ്യങ്ങൾ പ്രേക്ഷകർക്ക് സ്വയം ഉത്തരം കണ്ടെത്താൻ നൽകിക്കൊണ്ടാണ് സീരീസ് അവസാനിക്കുന്നത്.
ഈ സീരീസ് തീർച്ചയായും പാരന്റ് സമൂഹത്തിന് ഒരു തിരിച്ചറിവ് ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ കുട്ടികളെ സ്വാധീനിക്കുന്ന ഓൺലൈൻ പാരലൽ ലോകങ്ങളെക്കുറിച്ചുള്ള അറിവ് കൂടുതൽ നന്നായി കുട്ടികളെ മനസിലാക്കാൻ എല്ലാരേയും സഹായിക്കും. ചില ടേക്ക് എവേ ഇതാ:
*നവ കൗമാരങ്ങളെ, ഒരുപക്ഷെ 20 കളിലുള്ള യുവാക്കളെപ്പോലും സ്വാധീനിക്കുന്ന ഒരു manosphere ഓൺലൈൻ ലോകത്തുണ്ട്.
Wikipedia പറയുന്നത്: The manosphere is a varied collection of websites, blogs, and online forums promoting masculinity, misogyny, and opposition to feminism. Communities within the manosphere include men’s rights activists, incels, Men Going Their Own Way, pick-up artists, and fathers’ rights groups.
പുരുഷന്മാരുടെ അവകാശം എന്നതിനപ്പുറം സ്ത്രീ വിദ്വേഷം പങ്കുവയ്ക്കുക എന്നതാണ് ഈ സൈബർ സ്പേസുകളുടെ ലക്‌ഷ്യം എന്നത് ശ്രദ്ധേയമാണ്. ഇവരുടെ തലതൊട്ടപ്പനായ Andrew Tate ന്റെ ചില മഹദ്വചനങ്ങൾ ഇതാണ്:
“A woman’s worth is determined by her ability to please and satisfy a man.”
“A woman’s value is directly proportional to her beauty and femininity.”
“Women are like cars. You can get a new one whenever you want, but you always want to keep the old one in good condition in case you need it again.”
“Women need to be protected from their own irrational impulses. They require guidance and discipline from men to keep them in line.”
Manosphere ന്റെ പ്രധാന ഉപഭോക്താക്കൾ Incel എന്ന് ചുരുക്കി വിളിക്കുന്ന Involuntarily Celebates ആണ്. അതായത് Manosphere പറയുന്ന ആണത്ത ഗുണങ്ങൾ തങ്ങൾക്ക് ഇല്ല എന്നത് കൊണ്ട് ഒരു റൊമാന്റിക് പങ്കാളിയെ ലഭിക്കുന്നില്ല എന്ന് വിശ്വസിച്ചു, കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയും പോലെ പെൺകുട്ടികളോടുള്ള വെറുപ്പ് ഓൺലൈൻ ഇടങ്ങളിൽ എല്ലാം വാരി വിതറി നടക്കുകയും ചെയ്യുന്ന കൂട്ടമാണ് Incels. ഇതിൻറെ ഉദാഹരണങ്ങൾ നമുക്ക് സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കീഴിൽ ഇഷ്ടം പോലെ കാണാൻ സാധിക്കും. പ്രത്യേകിച്ച് സ്ത്രീകൾ അവരുടെ ഏജൻസി ഉപയോഗിച്ച് എന്ത് പറഞ്ഞാലും ചെയ്താലും ഇവർ കൂട്ടത്തോടെ ഇളകി വരുന്നത് നമുക്ക് കാണാം. വിവാഹം കഴിക്കാൻ ഇഷ്ടമല്ല എന്ന് ഒരു പെൺകുട്ടി പറയുന്ന റീലിന്റെയോ മറ്റോ കമെന്റുകൾ ശ്രദ്ധിച്ചാൽ Incel Culture കൊച്ചു കേരളത്തിലും വേരൂന്നിയിട്ടുണ്ട് എന്ന് മനസിലാക്കാം.
ഇത് നമ്മുടെ കൗമാരങ്ങളെ പിടിമുറുക്കാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും? ആൺകുട്ടികളെ നന്നായി വളർത്തേണ്ടതുണ്ടെന്ന് മാതാപിതാക്കളും സമൂഹവും മനസിലാക്കേണ്ടിയിരിക്കുന്നു. പെൺകുട്ടികൾ ഒരു വസ്തു അല്ലെന്നും അവർക്ക് നോ പറയാനുള്ള അവകാശം ഉണ്ടെന്നും പറഞ്ഞു പഠിപ്പിച്ചു തന്നെ വളർത്തണം. സീരീസിൽ ജെയ്‌മി പറയുന്നു, “അവൾക്ക് ഫ്ലാറ്റ് ചെസ്റ്റ് ആണ്. എന്നിട്ടും അവളെന്നെ നിഷേധിച്ചു.” എത്രത്തോളം ശരീരം അടിസ്ഥാനമാക്കിയാണ് പെൺകുട്ടികൾ മതിക്കപ്പെടുന്നത് എന്ന് നോക്കൂ. സ്ത്രീ ശരീരത്തെ വസ്തുവൽക്കരിക്കുന്നതിൽ സിനിമ മുതൽ പലതിനും പങ്കുണ്ട്. സ്ത്രീകളെ ഒരു വ്യക്തിയായി കണ്ടു വളരാൻ ഉള്ള സാമൂഹ്യ സാഹചര്യം ഉണ്ടാക്കി എടുക്കേണ്ടത് മുതിർന്നവരുടെ ചുമതലയാണ്. നിങ്ങൾ ഒരു സ്ത്രീയെ എങ്ങനെയാണ് കാണുന്നത് എന്ന് ആലോചിച്ചു നോക്കൂ. നല്ല മാതൃകകളിലൂടെ മാത്രമേ കുട്ടികളിൽ മാറ്റം ഉണ്ടാകൂ.
സീരിസിൽ ശ്രദ്ധിച്ച മറ്റൊരു പ്രധാന കാര്യം ‘വൈകാരിക സന്തുലിതാവസ്ഥ’ നിലനിർത്തേണ്ട ഭാരം എപ്പോഴും സ്ത്രീകളുടെ ചുമലിൽ ആകുന്നതാണ്. ജെയ്‌മിയിടെ വൈകാരിക വിസ്ഫോടനങ്ങളിലും അവനെ ശാന്തൻ ആക്കേണ്ടി വരുന്നത് ഒരു സ്ത്രീക്കാണ്, അവളൊരു പ്രൊഫഷണൽ സെറ്റപ്പിൽ ആണെങ്കിലും. എഡിയുടെ ഇമോഷണൽ റെഗുലേഷൻ ഇല്ലായ്‌മയുടെ ഭാരം എടുക്കേണ്ടത് ഭാര്യയും മകളുമാണ്. അവരും അതെ സാഹചര്യത്തിലൂടെ കടന്നു പോകുന്നവരാണ്. എന്നിട്ടും സന്തോഷത്തോടെ വാനിൽ സംസാരിച്ചു പോയവർക്ക് നിശബ്ദരായി വേണം മടങ്ങി വരാൻ. കാരണം എഡി കൂടുതൽ രോഷാകുലൻ ആകാതെ നോക്കേണ്ടത് ആ സ്ത്രീകളുടെ ചുമതല ആകുന്നു. ഇമോഷണൽ റെഗുലേഷൻ ഉള്ള ആൺകുട്ടികളെ വളർത്തി എടുക്കേണ്ടതിന്റെ ആവശ്യകത ഊട്ടി ഉറപ്പിക്കുന്നുണ്ട് നാലാമത്തെ എപ്പിസോഡ്. ആൺകുട്ടികൾക്ക് ആ നല്ല മാതൃക ആകുന്നുണ്ടോ അച്ഛന്മാർ എന്നും ചിന്തിക്കേണ്ടി ഇരിക്കുന്നു.
ഞാൻ തെറ്റൊന്നും ചെയ്തില്ല എന്ന് പറഞ്ഞ ജെയ്‌മി(അവനെ സംബന്ധിച്ച് തന്നെ നിഷേധിച്ച കെയ്റ്റി അത് അർഹിച്ചിരുന്നു) തന്റെ തെറ്റ് എന്തായിരുന്നു എന്ന് ഒടുവിൽ തിരിച്ചറിയുകയും ഏറ്റുപറയാൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ സീരീസ് അവസാനിക്കുന്നു. താൻ കുറച്ചു കൂടി നല്ലൊരു അച്ഛൻ ആകേണ്ടിയിരുന്നു എന്ന തിരിച്ചറിവിൽ എഡിയും എത്തിച്ചേരുന്നുണ്ട്. കുറച്ചു കൂടി ഉത്തരവാദിത്തമുള്ള പാരന്റിങ് ഇന്നത്തെ കുട്ടികൾക്ക് ആവശ്യം ഉണ്ടെന്നും, അടുത്ത തലമുറ നമ്മളെ കണ്ടു വളരുന്നു എന്ന തിരിച്ചറിവ് പാരന്റ് സമൂഹത്തിനും ഉണ്ടാകണം. രണ്ടാം എപ്പിസോഡിലെ കോറസ് ഗാനം Sting എന്ന ഗായകന്റെ 1987 ലെ ഒരു പാട്ടാണ്. എന്തിനും അക്രമമാണ് നിങ്ങൾ കണ്ടെത്തുന്ന ഉത്തരം എങ്കിൽ എത്ര ദുർബലരാണ് നമ്മൾ എന്നാണ് വരികൾ പറയുന്നത്…
If blood will flow when flesh and steel are one
Drying in the colour of the evening sun
Tomorrow’s rain will wash the stains away
But something in our minds will always stay
Perhaps this final act was meant
To clinch a lifetime’s argument
That nothing comes from violence and nothing ever could
For all those born beneath an angry star
Lest we forget how fragile we are
On and on the rain will fall
Like tears from a star like tears from a star
On and on the rain will say
How fragile we are how fragile we are
On and on the rain will fall
Like tears from a star like tears from a star
On and on the rain will say
How fragile we are how fragile we are
How fragile we are how fragile we are
നമ്മളും നമ്മുടെ കൗമാരക്കാരും fragile ആണോ എന്ന് ഒരു സ്വയം വിമർശനം അനിവാര്യം ആയിരിക്കുന്നു. നിങ്ങൾ Adolescence കണ്ടില്ലേ?
അഭിപ്രായം കമെന്റ് ചെയ്യൂ.
©പവിത്ര ഉണ്ണി


2 Comments
ഇന്നത്തെ സമൂഹവും ഒപ്പം സോഷ്യൽ മീഡിയയും കുട്ടികളേയും മാതാപിതാക്കളേയും ഒരുപോലെ പരീക്ഷിക്കുന്നു. എന്തായാലും സൂക്ഷിക്കേണ്ടത് മാതാപിതാക്കളാണ് ..മാറ്റം തുടങ്ങേണ്ടത് നാം നമ്മുടെ വീട്ടിനുള്ളിലാണ്. കുട്ടികളോടുള്ള മാതാപിതാക്കളുടെ മനം മടുപ്പിക്കുന്ന സമീപനം, ചോദിക്കാതെ അക്രമാസക്തമായി അവരുടെ ജീവിതത്തിലേക്കുള്ള കടന്നു കയറ്റം , സ്നേഹമില്ലാത്ത ഇടപെടലുകൾ,
ആവശ്യമുള്ളപ്പോൾ കേൾക്കാതിരിക്കൽ, അറിഞ്ഞുള്ള കരുതലുകൾ, ഇതെല്ലാം ചേർന്ന് ഭീഷണി നിറഞ്ഞ അവരുടെ മനസ്സുകൾ രൂപപ്പെട്ടാൽ, നാം തന്നെ ഉത്തരവാദികൾ
നമ്മൾ മാറിയേ പറ്റൂ.