സ്കൂളിലെ പഠിപ്പിസ്റ്റുകളിൽ ഒരാളും സർവോപരി ലൗഡ് സ്പീക്കറും സ്ഥലത്തെ പ്രധാന പയ്യൻസുമായ(പയ്യൻസിന്റെ സ്ത്രീലിംഗം എന്താണാവോ!) ഈ ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലം. സ്കൂൾ യുവജനോത്സവം, സ്പോർട്സ് ഡേ, ടി വി കാണൽ പോലുള്ളവ ഒഴിവാക്കിയുള്ള പഠനം അല്ല എന്റെ രീതി. പി ജി വരെ പഠിച്ചിട്ടും ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് പഠിക്കുക, പാതിരാ കോഴി കൂവുന്നത് വരെ പഠിക്കുക, കാൽ വെള്ളത്തിൽ ഇട്ടു പഠിക്കുക, കാപ്പി കുടിച്ചു ഉറക്കം ഒഴിവാക്കി പഠിക്കുക തുടങ്ങിയ മാമ്മൂലുകൾ ഒന്നും സ്വീകരിക്കാത്ത ഒരു നല്ല വിദ്യാർത്ഥിയായിരുന്നു ഞാൻ! അന്നും ഇന്നും ക്വാണ്ടിറ്റിയേക്കാൾ ക്വാളിറ്റി ആയിരുന്നു എന്റെ തുറുപ്പുചീട്ട്. എന്റെ മാർക്ക് ഷീറ്റ് കാണുമ്പോൾ, ‘ഇവൾ പഠിക്കുന്നത് ഞാൻ കാണാറേ ഇല്ലല്ലോ’ എന്ന ആത്മഗതം പുറപ്പെടുവിക്കാനായിരുന്നു അച്ഛന്റെ വിധി! എന്തായാലും എന്റെ പഠന രീതിയുടെ ഏകദേശ രൂപം മനസിലായല്ലോ? ക്ലാസിൽ ശ്രദ്ധിക്കുക, പറ്റുമെങ്കിൽ സ്കൂളിലെ ഒഴിവ് പീരിയഡിൽ തന്നെ ഹോംവർക് തീർക്കുക, കൃത്യമായി റിവിഷൻ നടത്തുക എന്നതായിരുന്നു…
Author: Pavithra Unni
സ്ത്രീകൾ ഒരുങ്ങുന്നത് ആരെയോ കാണിക്കാൻ ആണെന്നുള്ള തെറ്റിദ്ധാരണ ഇപ്പോഴും സമൂഹത്തിനുണ്ട്. അങ്ങനെ ഉള്ളവരും ഉണ്ടാകും. എന്നാലും ഭൂരിപക്ഷം സ്ത്രീകളും സ്വയം സന്തോഷിക്കാൻ വേണ്ടിയാണ് ഒരുങ്ങുന്നത്. സന്തോഷിക്കാൻ പറ്റാത്തപ്പോൾ ഒരുക്കവും കുറയും. അവർ ഒരുങ്ങി എടുക്കുന്ന ഫോട്ടോകൾക്ക് പിന്നിൽ ഉള്ള ഒരുപാട് നാളത്തെ പരിശ്രമം, ഓരോരോ സാധനങ്ങൾ തേടി വാങ്ങൽ, എന്തൊക്കെ എങ്ങനെ ഒക്കെ ചേർക്കണം… ഈ ഒരു പ്രോസസ്സ് നൽകുന്ന ഒരു സന്തോഷമുണ്ട്. അത് കൊണ്ടാണ് അവരത് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ആഘോഷങ്ങൾക്കായി ഇങ്ങനെ കാത്തിരിക്കുന്നത്. ഇത്തവണത്തെ എന്റെ ഒരുക്കങ്ങളുടെ കഥ പറയട്ടെ? നാട്ടിൽ പോയപ്പോൾ ഓണത്തിന് വേണ്ടി ഒരു കേരളസാരി വാങ്ങി. എല്ലാരും മൽ കോട്ടൺ സാരികളിൽ ട്രെൻഡി ആകുമ്പോൾ ടെംപിൾ ബോർഡറിൽ ചുവന്ന കരയിൽ, പൂക്കളുടെ ബ്ലോക്ക് പ്രിന്റ്റിംഗിൽ ഒരു സിമ്പിൾ കൈത്തറി സാരിയാണ് വാങ്ങിയത്; 630 രൂപയായിരുന്നു വില. പ്രിന്റ്ഡ് ബ്ലൗസ് പീസും വാങ്ങി. ചെറിയ പഫ് വച്ചു മുക്കാൽ കൈനീളവും വച്ചു സിമ്പിൾ ആയി തയ്‌പ്പിച്ചു.…
സിനിമ ആസ്വാദനം തികച്ചും വ്യക്തിപരമാണ്. ഒരാൾക്ക് ഇഷ്ടമാകുന്ന സിനിമ മറ്റൊരാൾക്ക് തീരെ ‘വർക്ക്’ ആകാതെ പോകാറുണ്ട്. തീയേറ്ററിൽ കോടികൾ വാരുന്ന സിനിമകൾ, നിരൂപകരുടെ കയ്യിൽ നിന്ന് കടുത്ത വിമർശനം നേടാറുണ്ട്. ഒരാഴ്ച തികച്ച് തിയേറ്ററിൽ ഓടാത്ത സിനിമ, OTT എത്തുമ്പോൾ underrated എന്ന് വാഴ്ത്തപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഈ വ്യത്യാസം ഉണ്ടാകുന്നത് എന്നാലോചിച്ചിട്ടുണ്ടോ? Film Appreciation ഇഷ്ടവിഷയമാണ്. ജേർണലിസം പഠനത്തിന്റെ ഭാഗമായി പഠിച്ചിട്ടുമുണ്ട്. ഇപ്പോഴും പല റിസോഴ്സുകൾ ആ വിഷയം പഠിക്കാൻ ഉപയോഗിക്കാറുണ്ട്. സിനിമയെക്കുറിച്ച് എപ്പോഴും എഴുതുന്നത് കൊണ്ട് ഈ വിഷയം പറയുന്ന യൂട്യൂബ് വീഡിയോകളും കാണും. അങ്ങനെ കണ്ടൊരു ഇംഗ്ലീഷ് യൂട്യൂബ് വീഡിയോയിൽ നിന്ന് ലഭിച്ച കാര്യങ്ങൾ നിങ്ങളോട് പങ്കുവയ്ക്കാമെന്ന് തോന്നി. ആദ്യം എന്റെ ഒരു അഭിപ്രായം പറഞ്ഞിട്ട് തുടങ്ങാം. എന്താണ് എനിക്ക് ‘നല്ല സിനിമ’ ? പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ, പ്രൊമോഷൻ എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു സിനിമയിൽ അതിന്റെ makers സിനിമയെന്ന കലയോട്…
നാട്ടിലേക്ക് വരുമ്പോൾ അവിടെ പോണം ഇവിടെ പോണം എന്നൊക്കെ പ്ലാൻ ഇടുമെങ്കിലും ഒന്നും നടക്കാറില്ല. യാത്രകളിൽ തലവേദന, വാൾ വയ്പ്പ് ഒക്കെ ഉഉള്ളത് കൊണ്ട് അധികം ദൂരം യാത്ര പോകുന്നത് ആലോചിക്കാറുമില്ല. എന്നാൽ ഇത്തവണ ജടായുപ്പാറ പോയി. കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന സ്ഥലത്താണ് ജടായുപ്പാറ. ജടായു ഏർത്ത് സെന്റർ എന്ന സ്വകാര്യ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലേക്കാണ് പോയത്. രാജീവ് അഞ്ചൽ രൂപകൽപന ചെയ്ത ജടായുവിന്റെ വലിയ ശില്പമാണ് മലമുകളിലെ പ്രധാന ആകർഷണം. സമുദ്ര നിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലേക്കാണ് പോകേണ്ടത്. ആദ്യം താഴെ നിന്ന് എൻട്രി ടിക്കെറ്റ് എടുക്കണം. അവിടെ ക്യാഷ് മാത്രമേ സ്വീകരിക്കൂ. ഡിജിറ്റൽ ഇന്ത്യ പ്രതീക്ഷിച്ചു പോകരുത്. പണമായി തന്നെ കൊടുക്കണം. Gpay, card ഒന്നും എടുക്കില്ല. നടന്ന് കയറാനും cable car ൽ പോകാനും സൗകര്യമുണ്ട്. നടക്കാൻ 826 പടികൾ കയറണം. ഇടയ്ക്ക് കാടും പാറയും വെള്ളക്കെട്ടും ഒക്കെ കാണാം. 325 ₹ യാണ് ഒരാൾക്ക്…
മൊബൈൽ ഡാറ്റ ഓഫ് ചെയ്തു ഫോൺ സൈഡ് ടേബിളിൽ വച്ച ശേഷം വൃന്ദ ഉറങ്ങാൻ കിടന്നു. എന്തോ മറന്ന പോലെ വീണ്ടും ഫോൺ എടുത്ത് രാവിലെ 5 മണിക്കുള്ള അലാം സെറ്റ് ചെയ്തു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവിൽ എഴുന്നേറ്റ് ബാൽക്കണിയിൽ പോയി നിന്നു. രാത്രിയിലും പ്രകാശം നിറഞ്ഞ ആ നഗര വീഥികളിലേക്ക് വൃന്ദ നോക്കി. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് വലിയ ട്രക്കുകൾ കടന്നു പോകുന്നു… കൊച്ചിയിലെ സ്കൈ ഹോം ഗാർഡൻ എന്ന ഫ്ലാറ്റ് സമുച്ചയത്തിലെ 10 ആം നിലയിലാണ് വൃന്ദ താമസിക്കുന്നത്. ഒരു ന്യൂസ് ചാനലിൽ ന്യൂസ് പ്രൊഡ്യൂസർ ആണ് വൃന്ദ. ഏത് ബ്രേക്കിംഗ് ന്യൂസ് വന്നാലും വൃന്ദ ഉണ്ടെങ്കിൽ പിന്നെ എല്ലാം സെറ്റ് ആണെന്നാണ് ഓഫീസിലെ സംസാരം. ചെറിയ പ്രായത്തിൽ തന്നെ പ്രൊഫഷനിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് അവൾ. നാളെ നേരത്തെ തന്നെ ഓഫീസിൽ എത്തേണ്ടതുണ്ട്. ഉറക്കമാണെങ്കിൽ പിടി തരുന്നുമില്ല. ഒടുവിൽ മൊബൈൽ ഓണാക്കി…
ഒരു പുളിശേരിക്കഥ! പണ്ട് പണ്ട് ഞാൻ മോനെ ഗർഭിണി ആയിരുന്ന സമയത്ത് എന്റെ ഓഫീസിന് അടുത്തുള്ള ഒരു കടയിൽ ഉച്ചയൂണിനൊപ്പമാണ് ഈ കറി ഞാൻ ആദ്യം പരിചയപ്പെടുന്നത്-പൈനാപ്പിൾ പുളിശേരി. പാലക്കാടുകാരിയായ എനിക്ക് പരിചയമുള്ളത് നല്ല മാമ്പഴപ്പുളിശേരിയും രണ്ടു വശവും പിളർത്തി മോരിൽ ഇട്ടു വച്ച് ഉണക്കി എടുക്കുന്ന പച്ച മാങ്ങ( അട മാങ്ങ) കൊണ്ടുള്ള മോരുകറിയും പിന്നെ കുമ്പളങ്ങ, ചേന ഒക്കെ ഇട്ടു തേങ്ങ അരച്ച് വയ്ക്കുന്ന മോര് കൂട്ടാനും ആയിരുന്നു. പാലക്കാട്ടുകാർ മോരുകൂട്ടാൻ കൂട്ടി ദോശ വരെ കഴിക്കും. എനിക്ക് ആ കോംബോ ഇഷ്ടമല്ല. നല്ല പൊന്നിയരി ചോറിൽ ഒഴിച്ച് ഉണക്ക നങ്കി(മാന്തൾ) വറുത്തതും കൂർക്ക ഉപ്പേരിയും അരിക്കൊണ്ടാട്ടവും അപ്പോ ഉണ്ടാക്കി ഉപയോഗിക്കുന്ന സദ്യ മാങ്ങാ അച്ചാറും ചേർത്തി ഒരു പിടി പിടിക്കണം. എന്റെ സാറെ, പിന്നെ നന്നായി ഒന്നുറങ്ങണം, ഇവിടം സ്വർഗ്ഗമാണെന്ന് പറഞ്ഞു പോകും. അനുഭവം ഉള്ളവർ കമെന്റിൽ പറഞ്ഞോളൂ. അങ്ങനെയുള്ള എനിക്ക് മുന്നിൽ അവതരിച്ച ഈ പുതിയ…
Spoiler Alert: അം അ: അമ്മയും കുഞ്ഞും വിഷയമായി വരുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എല്ലാരേയും കരയിപ്പിച്ച ‘ആകാശദൂത്’ മുതൽ സറോഗസി ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച ‘ദശരഥം’ വരെ പല തരത്തിലുള്ള അമ്മ-കുഞ്ഞ് ബന്ധങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. ഈയടുത്തായി ഒരു ഇൻഫെർട്ടിലിറ്റി സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പോലെ ഒരുപിടി സിനിമകൾ ഈ തീമിൽ ഇറങ്ങിയിട്ടുമുണ്ട്. അതിലെ അവസാനത്തെ കണ്ണിയാണ് ‘അം അ:’ സിനിമയുടെ ലൊക്കേഷന്റെ ഭംഗിയും ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി തുടങ്ങിയവരുടെ അഭിനയവും കൊണ്ട് ആദ്യ പകുതി പതുക്കെ പോയെങ്കിലും ആസ്വദിക്കാൻ പറ്റി. സിനിമ തുടങ്ങുന്നതും ആദ്യ പകുതി തീരും വരെ ബിൽഡ് അപ്പ് കൊടുക്കുന്നതും ഇതൊരു മിസ്റ്ററി ത്രില്ലർ ആണെന്ന് തോന്നിപ്പിച്ചാണ്. എന്നാൽ രണ്ടാം പകുതിയിലെ അതി തീവ്ര നാടകീയതയും ലോജിക്കൽ പ്രശ്നങ്ങളും ചേർന്നപ്പോൾ പറയാൻ വന്നതൊന്നും പ്രേക്ഷകരിലേക്ക് എത്തിയില്ല. സറോഗസി മദർ ആയി അഭിനയിച്ച ശ്രുതി ജയന്റെ കഥാപാത്രത്തോട് മാത്രമാണ് അല്പമെങ്കിലും ഇമോഷണൽ കണക്ഷൻ ഉണ്ടായത്.…
പ്രണയമെന്നാൽ ശ്രദ്ധയാണ് ആയിരം സുന്ദരന്മാരും സുന്ദരികളും ചുറ്റിലും പറന്നു നടക്കുമ്പോഴും ഒരാളിലേക്ക് തന്നെ എത്തുന്ന ശ്രദ്ധ ചിലർക്ക് അതൊരു വൈഫൈ റൂട്ടർ പോലെയാണ് ഒരേ സമയം പല ഡിവൈസുകളിൽ കണക്ട് ആകും ചിലർക്കത് ഡാറ്റ കണക്ഷനാണ് ഒരു മൊബൈലിന് ഒരു കണക്ഷൻ ചിലപ്പോൾ ഹോട്ട്സ്പോട്ട് ആകാറുണ്ട് പക്ഷെ പല കണക്ഷനുകൾ ആയാൽ റേഞ്ച് വീക്ക് ആയിരിക്കും! വീണ്ടും പറയട്ടെ പ്രണയമെന്നത് ശ്രദ്ധയാണ് “നിന്നെപ്പോലെ ആരുമില്ല” എന്ന് ജോബ് കുര്യൻ പാടുമ്പോൾ മനസ്സിൽ തെളിയുന്ന ഒരേ ഒരു മുഖമാണ് പ്രണയമെന്നാൽ ശ്രദ്ധിക്കുക എന്നാണ് ഇതുവരെ കാണാത്ത സൗന്ദര്യത്തെ… അടുപ്പത്തെ…ആനന്ദത്തെ…വിശ്വാസത്തെ… സൗഹൃദത്തെ…ശ്രദ്ധിക്കുക എന്നതാണ്… പ്രണയമെന്നാൽ ഒരു സമയം ഒരാൾക്ക് മാത്രം നൽകുന്ന എക്‌സ്ക്ലൂസിവ് മെമ്പർഷിപ്പ് ആണ്! ©പവിത്ര ഉണ്ണി
Spoiler Alert: Adolescence-Netflix Series വെറും നാല് എപ്പിഡോകൾ മാത്രമുള്ള ഒരു ലിമിറ്റഡ് സീരീസ്. ഓരോന്നും ഓരോ മണിക്കൂറുകൾ നീളുന്ന ഒറ്റ ഷോട്ട് എപ്പിസോഡുകൾ. ജെയ്മി എന്ന 13 വയസുകാരനെ ചുറ്റിപ്പറ്റിയുള്ള കഥ. സാധാരണ ഇരയുടെ സൈഡിൽ നിന്നുള്ള കഥകളാണ് നമ്മൾ കാണാറുള്ളത്. പ്രതി എന്തിന് ആ കൃത്യം ചെയ്തു എന്ന ചോദ്യമാണ് ഈ സീരീസ് മുന്നോട്ട് വയ്ക്കുന്നത്. വെറും 13 വയസിൽ ഒരു സ്കൂൾ മേറ്റിനെ കുത്തിക്കൊല്ലാൻ മാത്രം എന്ത് പകയാണ് ജെയ്മിക്ക് ഉണ്ടായിരുന്നത്? പ്രത്യക്ഷത്തിൽ പെർഫെക്റ്റ് കുടുംബമെന്ന തോന്നൽ ഉണ്ടാക്കുന്ന കുടുംബത്തിൽ നിന്ന് എങ്ങനെ ഒരു ക്രിമിനൽ ഉണ്ടായി? പാരന്റിങ് മാത്രം നന്നായാൽ നല്ല കുട്ടികൾ ഉണ്ടാകുമോ? എന്താണ് ഇന്നത്തെ കാലത്തെ കുട്ടികൾക്ക് ചേർന്ന് പാരന്റിങ്? സമൂഹത്തിനും സ്‌കൂളുകൾക്കും ഇതിൽ എന്തൊക്കെ ചെയ്യാനുണ്ട്? എന്നിങ്ങനെ ഒരായിരം ചോദ്യങ്ങൾ പ്രേക്ഷകർക്ക് സ്വയം ഉത്തരം കണ്ടെത്താൻ നൽകിക്കൊണ്ടാണ് സീരീസ് അവസാനിക്കുന്നത്. ഈ സീരീസ് തീർച്ചയായും പാരന്റ് സമൂഹത്തിന് ഒരു തിരിച്ചറിവ് ഉണ്ടാക്കിയിട്ടുണ്ട്.…
*Patal Lok Series കാണാൻ ഉദ്ദേശിക്കുന്നവർക്ക് സ്പോയിലർ ഉണ്ടാകും* ചില നടന്മാരുടെ ഒരു പ്രത്യേകത അവരിങ്ങനെ ചെറിയ റോളുകൾ ഒക്കെ ചെയ്‌തു നമ്മുടെ കണ്ണിൽ പെടാതെ നടന്നിട്ട് പെട്ടെന്ന് ഒരു ദിവസം നമ്മുടെ പ്രിയപ്പെട്ട നടന്മാരുടെ ലിസ്റ്റിലേക്ക് കയറി ഇരിക്കും. ഇയാളിതെപ്പോൾ വന്നു എന്ന് നമ്മൾ അത്ഭുതം കൂറുമ്പോൾ ഒന്നിന് പുറകെ ഒന്നായി അയാളുടെ സിനിമകൾ കാണാൻ നമുക്ക് അവസരം കിട്ടും. പിന്നെ പിന്നെ അയാളുടെ പേരോ മുഖമോ കണ്ടാൽ ഈ സിനിമ കണ്ടിരിക്കണമെന്ന് തോന്നിപ്പിക്കും. അവർക്ക് സോ കാൾഡ് സൗന്ദര്യമോ, മാസ്സ് ഡയലോഗുകളോ, മരംചുറ്റി പ്രണയ ഗാനങ്ങളോ, സ്റ്റൈലിഷ് ഫൈറ്റ് സീനുകളോ ഒന്നും കാണില്ല. എന്നിട്ടും അവരുടെ ആ അഭിനയം കാണാൻ വേണ്ടി മാത്രം, ഇയാൾ എങ്ങനെ ഈ റോൾ കൈകാര്യം ചെയ്യുമെന്ന കൗതുകം കൊണ്ട് മാത്രം നമ്മൾ കാത്തിരിക്കും. അങ്ങനെ ഒരാളെക്കുറിച്ച് പറയാനാണ് ഈ ബിൽഡ് അപ്പ്. ജയ്‌ദീപ് ആഹ്ളാവത്ത്-ഹിന്ദി സിനിമ കാണുന്നവർക്ക് ഈ പേര് ഇപ്പോൾ സുപരിചിതം…
