പ്രണയമെന്നാൽ ശ്രദ്ധയാണ്
ആയിരം സുന്ദരന്മാരും സുന്ദരികളും
ചുറ്റിലും പറന്നു നടക്കുമ്പോഴും
ഒരാളിലേക്ക് തന്നെ എത്തുന്ന ശ്രദ്ധ
ചിലർക്ക് അതൊരു വൈഫൈ റൂട്ടർ പോലെയാണ്
ഒരേ സമയം പല ഡിവൈസുകളിൽ കണക്ട് ആകും
ചിലർക്കത് ഡാറ്റ കണക്ഷനാണ്
ഒരു മൊബൈലിന് ഒരു കണക്ഷൻ
ചിലപ്പോൾ ഹോട്ട്സ്പോട്ട് ആകാറുണ്ട്
പക്ഷെ പല കണക്ഷനുകൾ ആയാൽ
റേഞ്ച് വീക്ക് ആയിരിക്കും!
വീണ്ടും പറയട്ടെ
പ്രണയമെന്നത് ശ്രദ്ധയാണ്
“നിന്നെപ്പോലെ ആരുമില്ല” എന്ന്
ജോബ് കുര്യൻ പാടുമ്പോൾ
മനസ്സിൽ തെളിയുന്ന ഒരേ ഒരു മുഖമാണ്
പ്രണയമെന്നാൽ ശ്രദ്ധിക്കുക എന്നാണ്
ഇതുവരെ കാണാത്ത സൗന്ദര്യത്തെ…
അടുപ്പത്തെ…ആനന്ദത്തെ…വിശ്വാസത്തെ…
സൗഹൃദത്തെ…ശ്രദ്ധിക്കുക എന്നതാണ്…
പ്രണയമെന്നാൽ ഒരു സമയം ഒരാൾക്ക് മാത്രം നൽകുന്ന
എക്‌സ്ക്ലൂസിവ് മെമ്പർഷിപ്പ് ആണ്!
©പവിത്ര ഉണ്ണി
