Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജടായുപ്പാറ കണ്ട കഥ
അനുഭവം ഓർമ്മകൾ ജീവിതം യാത്ര

ജടായുപ്പാറ കണ്ട കഥ

By Pavithra UnniAugust 22, 2025Updated:September 23, 202513 Comments3 Mins Read110 Views
Bookmark Now
Please login to bookmark Close

No account yet? Register

നാട്ടിലേക്ക് വരുമ്പോൾ അവിടെ പോണം ഇവിടെ പോണം എന്നൊക്കെ പ്ലാൻ ഇടുമെങ്കിലും ഒന്നും നടക്കാറില്ല. യാത്രകളിൽ തലവേദന, വാൾ വയ്പ്പ് ഒക്കെ ഉഉള്ളത് കൊണ്ട് അധികം ദൂരം യാത്ര പോകുന്നത് ആലോചിക്കാറുമില്ല. എന്നാൽ ഇത്തവണ ജടായുപ്പാറ പോയി. കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന സ്ഥലത്താണ് ജടായുപ്പാറ. ജടായു ഏർത്ത് സെന്റർ എന്ന സ്വകാര്യ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലേക്കാണ് പോയത്. രാജീവ്‌ അഞ്ചൽ രൂപകൽപന ചെയ്ത ജടായുവിന്റെ വലിയ ശില്പമാണ് മലമുകളിലെ പ്രധാന ആകർഷണം.

സമുദ്ര നിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലേക്കാണ് പോകേണ്ടത്. ആദ്യം താഴെ നിന്ന് എൻട്രി ടിക്കെറ്റ് എടുക്കണം. അവിടെ ക്യാഷ് മാത്രമേ സ്വീകരിക്കൂ. ഡിജിറ്റൽ ഇന്ത്യ പ്രതീക്ഷിച്ചു പോകരുത്. പണമായി തന്നെ കൊടുക്കണം. Gpay, card ഒന്നും എടുക്കില്ല. നടന്ന് കയറാനും cable car ൽ പോകാനും സൗകര്യമുണ്ട്. നടക്കാൻ 826 പടികൾ കയറണം. ഇടയ്ക്ക് കാടും പാറയും വെള്ളക്കെട്ടും ഒക്കെ കാണാം. 325 ₹ യാണ് ഒരാൾക്ക് ഈടാക്കുന്ന ചാർജ്. Cable കാറിൽ പോകാൻ ഒരാൾക്ക് 555₹ കൊടുക്കണം. എൻട്രി ടിക്കറ്റ് മാത്രം എടുത്തിട്ട് cable car station ലേക്ക് പോകണം. അവിടെ card ഉം gpay ഉം ഒക്കെ എടുക്കും. അവിടെ ഫുഡ്‌ കോർട്ട് ഉണ്ട്. സെക്യൂരിറ്റി ചെക്ക് ഒക്കെ കഴിഞ്ഞാണ് cable car ലേക്ക് കയറ്റുന്നത്.

പ്ലാസ്റ്റിക് കവറുകൾ, വെള്ളക്കുപ്പി, ഭക്ഷണം, സ്നാക്ക്സ് ഒന്നും മുകളിലേക്ക് കൊണ്ട് പോകാൻ പറ്റില്ല. സാധനങ്ങൾ സൂക്ഷിക്കാൻ താഴെ ക്ലോക്ക് റൂമുണ്ട്. ടോയ്ലറ്റ് സൗകര്യവും ഉണ്ട്. നടന്നു കയറുന്നവർക്ക് ഇടയ്ക്ക് ഇടയ്ക്ക് കുടിവെള്ളവും ലഭ്യമാണ്. ഒരു കേബിൾ കാറിൽ 6 പേരെയാണ് കയറ്റുന്നത്. അങ്ങനെ 4 കേബിൾ കാർ ഒരു സമയം ഉണ്ടാകും. പതുക്കെ പൊങ്ങി പിന്നെ സ്പീഡ് കൂടി പോകും. ബ്ലഡ്‌ പ്രഷർ/പാനിക് പ്രശ്നങ്ങൾ ഉള്ളവർ ഒന്ന് ശ്രദ്ധിക്കണം. Deep breathing ഗുണം ചെയ്യും. താഴെ കാടും ചുറ്റും പാറകളും ഒക്കെ കണ്ടു മുകളിലേക്കുള്ള യാത്ര 10 മിനിറ്റ് പോലും എടുക്കില്ല.

മുകളിൽ എത്തിയാൽ പിന്നെ വിശാലമായ മലമുകളിൽ നമ്മളെ കാത്തിരിക്കുന്നത് ജടായുവിന്റെ കോൺക്രീറ്റ് ശില്പമാണ്. 10 വർഷം കൊണ്ടാണ് ഈ ശില്പം പൂർത്തിയായത്. ചുറ്റും view point കൾ ഉണ്ട്. നല്ല കാറ്റും കാഴ്ചകളും ഉണ്ട്. ശില്പത്തിന്റെ ഉള്ളിൽ മ്യൂസിയം ആണ്. ഞങ്ങൾ പോയപ്പോൾ അവിടെ എന്തോ പണി ആയിരുന്നു. കയറാൻ പറ്റിയില്ല. ജടായു രാമ ടെമ്പിൾ ഉണ്ട്. അവിടേക്ക് കയറിയാൽ കുരങ്ങന്മാരുടെ കുടുംബസംഗമം കാണാം. അവർക്ക് അമ്പലം വക ഭക്ഷണം കൊടുക്കുന്നുണ്ട്. അതുകൊണ്ട് കുരങ്ങന്മാർ നമ്മളെ ശല്യം ചെയ്യില്ല. രാമന്റെ പാദം പതിഞ്ഞ ഇടം എന്ന് വിശ്വസിക്കുന്ന പാറ കാണാം. ഒരുപാട് നോർത്ത് ഇന്ത്യക്കാർ അവിടെ നേർച്ച ഒക്കെ ഇടുന്നത് കണ്ടു.

ക്ഷീണിച്ചാൽ വാങ്ങി കുടിക്കാൻ ചായയും നാരങ്ങ വെള്ളവും ഉണ്ട്. പരിപ്പ് വട, ഉഴുന്ന് വട ഒക്കെ നല്ലതായിരുന്നു. കുടിവെള്ളം സൗജന്യമാണ്. മല മുകളിൽ എല്ലായിടവും നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ഒരുപാട് സെക്യൂരിറ്റികൾ ഉണ്ട്. ശില്പത്തിന്റെ ചിറകിൽ ഇരിക്കാനോ ചവിട്ടാനോ കയറാനോ അനുവാദം ഇല്ല. മൊബൈൽ ഫോട്ടോഗ്രഫി അനുവദിക്കും. Professional ഫോട്ടോഗ്രഫി ആണെങ്കിൽ മുൻ‌കൂർ അനുമതി എടുക്കണം.

താഴേക്ക് കേബിൾ കാറിൽ പോകാം. മുകളിലേക്ക് നടന്നു വന്നവർക്ക് 150₹ കൊടുത്ത് താഴേക്ക് കേബിൾ കാറിൽ പോകാനും പറ്റും. ഞങ്ങൾ താഴേക്ക് നടന്ന് ഇറങ്ങാൻ തീരുമാനിച്ചു. 826 steps അല്ലെ ഉള്ളൂ! പണ്ട് പഴനി ഒക്കെ കയറി ഇറങ്ങിയ ഓർമ വച്ചു ഇതൊക്കെ നിസ്സാരം എന്ന് കരുതി! പിള്ളേരൊക്കെ ചാടി ചാടി ഇറങ്ങി. ഞാൻ കുറച്ചു പാട് പെട്ടു. ഇടയ്ക്ക് ഇടയ്ക്ക് ഇരുന്ന് റസ്റ്റ്‌ എടുത്താണ് ഒടുവിൽ താഴെ എത്തിയത്. അവസാനം ആകാറായപ്പോൾ കാലൊക്കെ വിറയ്ക്കാൻ തുടങ്ങി. നല്ലോണം സ്റ്റാമിന ഉള്ളവർ ഇതിന് തുനിഞ്ഞാൽ മതി. എന്തായാലും ഞാൻ ഒരുവിധം താഴെ എത്തി.

കുറച്ചു ബുദ്ധിമുട്ട് ഒക്കെ തോന്നിയെങ്കിലും നല്ലൊരു യാത്രയായിരുന്നു. ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റിയ ഒരിടം. എല്ലാരും പോയി കാണേണ്ട ഒരിടം തന്നെയാണ് ഇത്. രാവണൻ സീതയെ തട്ടിക്കൊണ്ടു പുഷ്പകവിമാനത്തിൽ പോകുമ്പോൾ ജടായു എന്ന പക്ഷി തടസം നിന്നെന്നും, രാവണൻ ജടായുവിന്റെ ചിറക് അരിഞ്ഞു വീഴ്ത്തിയെന്നും അന്ന് ജടായു വന്നു വീണത് ഈ മലയുടെ മുകളിൽ ആണെന്നുമാണ് വിശ്വാസം. സീതയെ രക്ഷിച്ചു കൊണ്ട് വരുന്ന വഴിക്ക് മരണാസന്നനായ ജടായുവിന് ശ്രീരാമൻ മോക്ഷം നൽകിയെന്നും വിശ്വസിക്കുന്നു. കഥ എന്തായാലും മനോഹരമായ ഒരു കാഴ്ചയാണ് ജടായുപ്പാറയിൽ നിങ്ങളെ കാത്തിരിക്കുന്നത്. പറ്റുന്നവർ എല്ലാം പോയി കാണൂ.

©പവിത്ര ഉണ്ണി

 

 

Post Views: 36
6
Pavithra Unni

I pen my thoughts here. I am here to make a signature…

13 Comments

  1. കൃഷ്ണകുമാർ മാപ്രാണം on August 26, 2025 6:22 PM

    ജടായു പാറയെ കുറിച്ചുള്ള വിവരണങ്ങൾ നന്നായി.

    Reply
    • Pavithra Unni on August 28, 2025 7:09 PM

      നന്ദി

      Reply
  2. Sures h on August 23, 2025 10:03 PM

    👍🙏💯

    Reply
    • Pavithra Unni on August 28, 2025 7:10 PM

      നന്ദി

      Reply
  3. Jaya on August 23, 2025 5:23 AM

    Pavitra, enikkum pokanam. Poyittu parayaam.

    Reply
    • Pavithra Unni on August 28, 2025 7:10 PM

      👍

      Reply
  4. Manju Sreekumar on August 23, 2025 2:17 AM

    മുകളിലേക്ക് കേബിൾ കാറിൽ ആണോ പോയത്?

    Reply
    • Pavithra Unni on August 28, 2025 7:10 PM

      അതേ രസമാണ് 👌

      Reply
  5. Joyce Varghese on August 22, 2025 11:32 PM

    നല്ല Info ആണ്. വളരെ വൃത്തിയിൽ സൂക്ഷിച്ചിരിക്കുന്ന tourist place എന്നതു തന്നെ ആകർഷണമാണ്.
    👍👏

    Reply
    • Pavithra Unni on August 28, 2025 7:11 PM

      👍

      Reply
  6. Suma Jayamohan on August 22, 2025 7:03 PM

    നല്ല അനുഭവക്കുറിപ്പ്❤️👌
    ഞാനും പോയിട്ടുണ്ട്

    Reply
  7. Jayasree on August 22, 2025 5:16 PM

    Useful information, well explained.

    Reply
    • Pavithra Unni on August 28, 2025 7:11 PM

      😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.