Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അമ്മയെന്നത് ഒരു വികാരം…
കുട്ടികൾ ഗർഭം ജീവിതം പാരന്റിങ് പ്രസവം ബന്ധങ്ങൾ മാതൃദിനം2025 സിനിമ സ്ത്രീ

അമ്മയെന്നത് ഒരു വികാരം…

By Pavithra UnniMay 12, 2025Updated:July 4, 20259 Comments2 Mins Read278 Views
Bookmark Now
Please login to bookmark Close

No account yet? Register

Spoiler Alert: അം അ:

അമ്മയും കുഞ്ഞും വിഷയമായി വരുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എല്ലാരേയും കരയിപ്പിച്ച ‘ആകാശദൂത്’ മുതൽ സറോഗസി ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച ‘ദശരഥം’ വരെ പല തരത്തിലുള്ള അമ്മ-കുഞ്ഞ് ബന്ധങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു. ഈയടുത്തായി ഒരു ഇൻഫെർട്ടിലിറ്റി സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പോലെ ഒരുപിടി സിനിമകൾ ഈ തീമിൽ ഇറങ്ങിയിട്ടുമുണ്ട്. അതിലെ അവസാനത്തെ കണ്ണിയാണ് ‘അം അ:’

സിനിമയുടെ ലൊക്കേഷന്റെ ഭംഗിയും ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി തുടങ്ങിയവരുടെ അഭിനയവും കൊണ്ട് ആദ്യ പകുതി പതുക്കെ പോയെങ്കിലും ആസ്വദിക്കാൻ പറ്റി. സിനിമ തുടങ്ങുന്നതും ആദ്യ പകുതി തീരും വരെ ബിൽഡ് അപ്പ് കൊടുക്കുന്നതും ഇതൊരു മിസ്റ്ററി ത്രില്ലർ ആണെന്ന് തോന്നിപ്പിച്ചാണ്. എന്നാൽ രണ്ടാം പകുതിയിലെ അതി തീവ്ര നാടകീയതയും ലോജിക്കൽ പ്രശ്നങ്ങളും ചേർന്നപ്പോൾ പറയാൻ വന്നതൊന്നും പ്രേക്ഷകരിലേക്ക് എത്തിയില്ല. സറോഗസി മദർ ആയി അഭിനയിച്ച ശ്രുതി ജയന്റെ കഥാപാത്രത്തോട് മാത്രമാണ് അല്പമെങ്കിലും ഇമോഷണൽ കണക്ഷൻ ഉണ്ടായത്.

ബയോളജിക്കൽ മാതൃത്വ ഗ്ലോറിഫിക്കേഷൻ പതിവായ മലയാള സിനിമയിൽ പണത്തിന് വേണ്ടി പെറ്റതാണെങ്കിലും രക്തബന്ധങ്ങൾ കൈയൊഴിഞ്ഞ പോലെ ഉപേക്ഷിച്ചു കളയാൻ പറ്റാതെയും വളർത്താൻ പറ്റാതെയും ധർമ്മസങ്കടത്തിൽ ആയൊരു സറോഗേറ്റ് അമ്മയെക്കാണാം. സംസാരശേഷിയില്ല എന്നറിഞ്ഞ നിമിഷം സ്വന്തം കുഞ്ഞിനെ തള്ളിക്കളഞ്ഞ മറ്റൊരമ്മയെ കാണാം. ഗർഭം ധരിക്കാതെ, പ്രസവിക്കാതെ, മുലയൂട്ടാതെ, ഒരു ബന്ധവും പറയാൻ ഇല്ലാഞ്ഞിട്ടും പൊന്നു പോലെ കുഞ്ഞിയെ നോക്കുന്ന ഒരമ്മയുണ്ട്. വന്ധ്യതയെ നേരിടുമ്പോഴും കുഞ്ഞെന്ന കൊതിയുമായി നടന്ന് ഒടുവിൽ ആർക്കും വേണ്ടാതായ കുഞ്ഞിയുടെ അം അ: വിളി കേൾക്കാൻ സാധിക്കുന്ന ഒരമ്മയുണ്ട്. അതെ, അമ്മയാകാൻ പ്രസവിക്കണമെന്നോ രക്തബന്ധം വേണമെന്നോ ഇല്ല. അമ്മയെന്നത് ഒരു വികാരമാണ്.

കുട്ടി ‘മ്യൂട്ട്’ ആണെന്നതാണ് ഈ സിനിമയുടെ പേരിന്റെ പിന്നിലുള്ള രഹസ്യം. എന്നാൽ പേരിനപ്പുറം അത് പ്രേക്ഷകർക്ക് രജിസ്റ്റർ ആയോ എന്ന് സംശയമുണ്ട്. ദേവദർശിനി മരിച്ചു കിടന്നപ്പോൾ എങ്കിലും അം അ: എന്ന് ആ കുഞ്ഞ് വിളിക്കുമെന്ന് പ്രതീക്ഷിച്ചു എന്നതാണ് സത്യം. എന്നാൽ എഴുത്തുകാരൻ, ആ വിളി ദിലീഷിന്റെ ഭാര്യ മീര വാസുദേവിനായി മാറ്റിവച്ചു. ദേവദർശിനി മികച്ചൊരു നടി ആണെങ്കിലും ഈ കഥാപാത്രം അവരുടെ കൈയിൽ നിന്നില്ല എന്ന് തന്നെ പറയണം. അമ്മിണി അമ്മ എന്ന് എല്ലാരും വിളിക്കുന്ന പ്രായമേറിയ ഒരു അമ്മൂമ്മ കഥാപാത്രമായി ദേവദർശിനിയെ സങ്കൽപ്പിക്കാൻ പറ്റിയില്ല.

സിനിമയുടെ ഏറ്റവും വലിയ ലോജിക്കൽ പ്രശ്നം, ഹൃദ്രോഗിയായ, പ്രായമേറിയ ഒരു സ്ത്രീ കിലോമീറ്ററുകൾ കടന്ന്, കാടും മാലയും താണ്ടി എങ്ങനെ കവന്ത എത്തി, എന്തിന് കവന്തയ്ക്ക് തന്നെ എത്തിച്ചേർന്നു എന്നതാണ്. കുട്ടിയെ മറിച്ചു വിൽക്കാൻ പ്ലാൻ ചെയ്യുന്ന ഭർത്താവ്, അത് ഭാര്യ കേൾക്കാൻ സാധ്യതയുള്ള വീട്ടുമുറ്റത്ത് തന്നെ ചെയ്തത് ക്ലിഷേ ആയിപ്പോയി. സറോഗസി നിയമങ്ങൾ കർശനമാക്കുന്നതിന് മുൻപുള്ള കാലഘട്ടം ആണെന്നത് കൊണ്ട് പല നിയമപരമായ ചോദ്യങ്ങളും ഒഴിവാക്കാം. എന്നാലും 1990 കൾ മുതൽ നിലവിലുള്ള CARA പ്രകാരം ദിലീഷിനും മീരയ്ക്കും കുഞ്ഞിയെ ദത്ത് ലഭിക്കാനുള്ള സാധ്യത ഒരു സിനിമാറ്റിക് സാധ്യത മാത്രമാണ്.

സിനിമ എന്തായാലും നീണ്ട തീയേറ്റർ റൺ നേടിയിട്ടുണ്ട്. ഇപ്പോൾ OTT യിലും നല്ല വ്യൂ ഉണ്ടെന്ന് അറിഞ്ഞു. കണ്ടിരിക്കാവുന്ന ഒരു കൊച്ചു സിനിമയാണ് അം അ: ഈ സിനിമയുടെ തിരക്കഥാകൃത്ത് കവിപ്രസാദ്‌ സുഹൃത്താണ്. Crowd funding പ്രൊഡക്ഷനിൽ ഒരു പ്രൊഡ്യൂസർ ആയത് മറ്റൊരു സുഹൃത്തും, ജയശ്രീ ജോൺ 😍 അവരുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു.

നിങ്ങൾ കണ്ടോ അം അ:? അഭിപ്രായം കമെന്റ് ചെയ്യൂ.

Post Views: 31
3
Pavithra Unni

I pen my thoughts here. I am here to make a signature…

9 Comments

  1. Syamala Haridas on June 7, 2025 2:50 PM

    Excellent

    Reply
  2. മിനി സുന്ദരേശൻ on May 14, 2025 2:01 AM

    സിനിമ കാണാറില്ല…… നല്ല റിവ്യു ….ആശംസകൾ👍❤️

    Reply
    • Suma Jayamohan on May 18, 2025 6:30 PM

      സിനിമ കണ്ടു. എന്തോ ഒരു കാര്യം മിസ്സിംഗ് ആയിത്തോന്നി,കഥയിൽ ചോദ്യമില്ല എന്ന പോലെ അതിനെക്കുറിച്ചൊന്നും കൂടുതൽ ചിന്തിച്ചില്ല.
      റിവ്യു നന്നായിട്ടുണ്ട് പവി❤️🌹

      Reply
  3. Suresh Babu on May 13, 2025 8:44 PM

    Spoiled!
    Is it the whole story of the movie?
    If so, there should have been a minimum ethics not to tell the whole thing in a 3 minute read where the movie take one all along 1:45 Hrs.
    You did not say a thing about the songs.

    Reply
  4. P C Suresh Babu on May 13, 2025 8:44 PM

    Spoiled!
    Is it the whole story of the movie?
    If so, there should have been a minimum ethics not to tell the whole thing in a 3 minute read where the movie take one all along 1:45 Hrs.
    You did not say a thing about the songs.

    Reply
    • Joyce Varghese on May 13, 2025 10:35 PM

      അമ്മ എന്ന വികാരം, ഇത്ര മനോഹരമായി കണ്ടിട്ടുള്ളത് ആകാശദൂത് എന്ന സിനിമയിൽ മാത്രമാണ്. പണം മാത്രം ലക്ഷ്യമാക്കി സറോഗസിയിലൂടെ ഒരു കുഞ്ഞിന്റെ അമ്മയായെങ്കിലും ആ കുഞ്ഞിനോടുള്ള സ്നേഹബന്ധം വളരുന്നതും കുഞ്ഞിനെ ഉപേക്ഷിക്കുമ്പോൾ ഉള്ള വികാര പ്രകടനവും മാത്രം മതി, സ്ത്രീയിലെ അമ്മയെ നിർവ്വചിക്കുവാൻ. കുഞ്ഞിനെ മറെറാരു നാട്ടിൽ വളർത്താൻ ശ്രമിക്കുന്ന മറെറാരു സ്ത്രീയും സിനിമയിലുണ്ട്.
      അസാധാരണ അഭിനയപാടവം കാഴ്ചവെക്കുന്ന അഭിനേതാക്കളും പ്രകൃതിയുടെ പച്ചപ്പും നിഗൂഢതയും കഥയുടെ അവസാനം വരെ കാഴ്ചകാരെ പിടിച്ചിരുത്തുന്നു. കാമ്പുള്ള നല്ല സിനിമകൾക്ക് തുടർച്ചയാണ് ഈ ചെറിയ സിനിമ.
      ഈ സിനിമ അണിയിച്ചൊരുക്കിയവർക്കും review ചെയ്തയാൾക്കും അഭിനന്ദനങ്ങൾ !

      Reply
  5. Suresh 973i on May 13, 2025 6:33 PM

    സിനിമ കണ്ടിട്ടില്ല റിവ്യൂ കൊഴപ്പമില്ല അതുകൊണ്ട് സിനിമ കാണണം എന്ന് തോന്നലുണ്ട് പക്ഷെ ‘ ‘ …………

    Reply
  6. Pradeesh k on May 13, 2025 4:40 PM

    മികച്ച റിവ്യൂ 👌❤️

    Reply
    • P C Suresh Babu on May 13, 2025 6:12 PM

      Is it not the whole Story, Pavithra?
      Please leave a little for the viewers to feel. You said nothing about the songs in the movie.
      Now the logical aspects,
      If everything is confei no ing to the logicals, there would be no art and artistes!

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.