ആയുസിലെ ഓരോ പതിറ്റാണ്ടും മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ശരീരവും മനസുമാണ് സ്ത്രീകൾക്ക്. ആദ്യത്തെ പത്ത് വർഷം ബാല്യമാണ്. വലിയ പരുക്കുകൾ ഇല്ലാതെ കടന്നു വരാവുന്ന ഒരേ ഒരു കാലഘട്ടം ഇതാണ്. എങ്കിലും അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകൾ പൊട്ടിക്കാനാവാതെ ഓർക്കാൻ ഇഷ്ടമില്ലാത്ത കുട്ടിക്കാലം ഉള്ളവരും ഒരുപാട് ഉണ്ടാകും. പൊരിച്ച മീനും മൊരിഞ്ഞ ദോശയും നിഷേധിക്കപ്പെടുന്ന അനുഭവങ്ങൾ ഉണ്ടല്ലോ! ഇനി അങ്ങോട്ട് ഒരു റോളർ കോസ്റ്റർ റൈഡ് ആണ്, സൂക്ഷിച്ചിരുന്നോളൂ എന്ന് ഓർമിപ്പിച്ചു കൊണ്ട് നമുക്ക് അടുത്ത പതിറ്റാണ്ടിലേക്ക് പോകാം. ഇനിയാണ് പ്രധാന നായികയുടെ വരവ്-ആർത്തവം. വയറുവേദന, കൈകാൽ വേദന, ഛർദി, തലവേദന, വിശപ്പില്ലായ്മ, ബ്ലീഡിങ്…ആഹാ ആഹാ എത്ര നല്ല ആചാരങ്ങൾ! ചില ഭാഗ്യവതികൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ആർത്തവകാലം ഉണ്ടാകാം. ഞാൻ ദുബായ് കണ്ടിട്ടില്ല, അതുകൊണ്ട് ദുബായ് ഇല്ല എന്ന് മാത്രം പറയരുതേ! പാഡ് ഉരഞ്ഞു തുട പൊട്ടുന്നതും ബാത്രൂം സൗകര്യക്കുറവുള്ള സ്‌കൂളുകളിൽ/കോളേജുകളിൽ പാഡ് മാറ്റാനും ഡിസ്പോസ് ചെയ്യാനുമുള്ള ബുദ്ധിമുട്ടുകൾ വേറെ…പൊതു ശൗചാലയങ്ങളുടെ കാര്യം…
Author: Pavithra Unni
(Trigger Warning) ജനനം,അതിജീവനം,മരണം എന്നിങ്ങനെ പോകുന്ന ജീവിത യാത്രയിൽ സ്വയം മരണം വരിക്കാൻ സാധിക്കുന്ന ഏക ജീവി മനുഷ്യനാണ്! മറ്റു മൃഗങ്ങൾ ആത്മഹത്യ ചെയ്യാറില്ല! യുവാൽ നോഹ ഹരാരിയുടെ ‘സാപ്പിയൻസി’ ൽ പറയുന്നത്, ഭാവന എന്ന കഴിവുള്ളത് കൊണ്ടാണ് മനുഷ്യർ ഭൂമിയിലെ അഗ്രഗണ്യരായി മാറിയത് എന്നാണ്. അതായത് ഇല്ലാത്ത ഒന്നിനെ സങ്കല്പിക്കാനും അത് യാഥാർഥ്യമാക്കാനും മനുഷ്യന് കഴിയും. ഇന്നുള്ള ഓരോ കണ്ടുപിടുത്തങ്ങളും അതിന് ഉദാഹരണമാണ്. ഒരു പട്ടിക്കോ പൂച്ചയ്‌ക്കോ അതിന്റെ ജീവിതം പുനർനിർമിക്കാനുള്ള സാഹചര്യമോ കഴിവോ ഇല്ല. ഏത് നിമിഷവും പുതുക്കിപ്പണിയാൻ പറ്റുന്ന ശരീരവും മനസും ജീവിതവും ഉണ്ടായിട്ടും എന്തിനാവും മനുഷ്യർ ആത്മഹത്യ ചെയ്യുന്നത്? ഇത് വായിക്കുന്ന ആളുകളിൽ ഒരു വലിയ ഭൂരിപക്ഷം ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാം മടുത്ത് അവസാനിപ്പിക്കാൻ ആഗ്രഹിച്ചവർ ആയിരിക്കും. ആ നിമിഷത്തിൽ നിന്ന് പുറത്തുവന്നു ഇപ്പോഴും ജീവിതത്തെ വെല്ലുവിളിച്ചു ജീവിക്കുന്ന എല്ലാവർക്കും സ്നേഹം. നിങ്ങൾ ഇനി ഒരിക്കലും ജീവിതത്തോട് തോൽക്കില്ല! ആ നിമിഷത്തെ മറികടക്കാതെ മടങ്ങിയവരോട്…നിങ്ങളെ ഞങ്ങൾ…
പുതുവർഷാശംസകൾ പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല, ദേ ഓണവും കഴിഞ്ഞു പോയി! കാലമേ ഒന്ന് പതുക്കെ പോകൂ എന്ന് പറയാനാണ് തോന്നുന്നത്. മലയാളിയുടെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. അത് നാട്ടിലായാലും മറുനാട്ടിലായാലും ശരി, മലയാളി എവിടെയുണ്ടോ ഓണം അവിടെ ഉണ്ട്. കാലം മാറിയപ്പോൾ ഓണത്തിന്റെ കോലം മാറിയിട്ടുണ്ടെങ്കിലും ഇന്നും നമ്മുടെ നൊസ്റ്റാൾജിയയുടെ തുഞ്ചത്ത് തന്നെ നിൽക്കുന്നുണ്ട് ഓണക്കാലം. ഓണമായി എന്ന് എപ്പോഴാണ് നമ്മൾ തിരിച്ചറിയുന്നത്? പണ്ടായിരുന്നെങ്കിൽ അത് ഓണക്കാസറ്റുകൾ പാടിത്തുടങ്ങുമ്പോൾ ആണെന്ന് പറയണം. ഇന്നാണെങ്കിൽ ചാനൽ പരിപാടികളുടെ പ്രൊമോയിൽ ഉയർന്നു കേൾക്കുന്ന ഓണപ്പാട്ടുകളുടെ ഈണം കേൾക്കുമ്പോളാണ്. എന്നാൽ എന്റെ പ്രിയപ്പെട്ട ചില ഓണപ്പാട്ടുകളെക്കുറിച്ച് കേട്ടാലോ? പോരൂ ഓണപ്പാട്ടുകളിലൂടെ ഒന്ന് പോയി വരാം. മാവേലി നാട് വാണീടും കാലം: നമ്മളെല്ലാം പാഠപുസ്തകങ്ങളിൽ കാണാതെ പഠിച്ചു പാടിയ ഈ കവിതാശകലം തന്നെയാണ് ആദ്യം ഓർമയിൽ വരുന്നത്. കള്ളവും ചതിയും ഇല്ലാത്ത മാലോകരെല്ലാം ഒന്ന് പോലെ വാണ ആ മാവേലിനാടിനെ ഓർക്കാൻ ഈ പാട്ടിന്റെ…
തടിച്ചികൾ എല്ലാരും മടിച്ചികൾ അല്ല ഹേ! തടിച്ചികളെ കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുക? അവരോട് നിങ്ങൾ എന്താണ് പറയുക? ഒരു വിഭാഗം കരുതലോടെ ആരോഗ്യം ശ്രദ്ധിക്കൂ എന്ന് ഉപദേശിക്കും. മറ്റു ചിലർ മനസ്സിൽ പുച്ഛിച്ചു കൊണ്ട് ഒന്നും മിണ്ടാതെ പോകും. ചിലരുണ്ട്, ഒന്ന് ആ തടിച്ചിയെ കുത്തി നോവിക്കാതെ പോകില്ല! ഈ മൂന്ന് വിഭാഗക്കാരെയും പല കാലങ്ങളിൽ പല തീവ്രതയിൽ കണ്ടുമുട്ടുന്നവരാണ് ഞങ്ങൾ അഥവാ തടിച്ചികൾ. എന്നാൽ കേട്ടോളൂ, നിങ്ങൾ കരുതും പോലെ മടിച്ചികൾ ആയത് കൊണ്ടല്ല ഞങ്ങൾ ഇങ്ങനെ തടിച്ചിരിക്കുന്നത്. ദേ ഇങ്ങോട്ട് നോക്കിയേ…ഈ സ്ത്രീകളുടെ ശരീരം എന്ത് കൊണ്ട് തടിക്കുന്നു, എന്ത് കൊണ്ട് അവർക്ക് തടി കുറയ്ക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞു തരാം. തടി വയ്ക്കാനുള്ള കാരണങ്ങൾ: *പ്രകൃതി: പ്രകൃതി ഞങ്ങളെ ചതിച്ചതാ ആശാനെ! എന്നാലും ഞങ്ങളോട് ഇത്ര ക്രൂരത പാടില്ല! സ്ത്രീ ശരീരത്തിൽ പ്രകൃത്യാ തന്നെ ഫാറ്റ് കൂടുതലാണ്. കൂടാതെ മസിൽ മാസും കുറവാണ്.…
നെറ്റ്ഫ്ലിക്സിൽ ‘സ്‌കൂപ്’ എന്ന വെബ് സീരീസ് കാണുകയായിരുന്നു. ജിഗ്ന വോറ എന്ന യഥാർത്ഥ മാധ്യമപ്രവർത്തകയുടെ ബിഹൈൻഡ് ബാർസ് ഇൻ ബൈക്കുള: മൈ ഡേയ്സ് ഇൻ പ്രിസൺ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. മാധ്യമപ്രവർത്തക ആയിരുന്നത് കൊണ്ട് തന്നെ എനിക്ക് കുറെ റിലേറ്റ് ചെയ്യാൻ പറ്റിയ ഒരു വെബ് സീരീസ് ആണിത്. നായിക ജാഗൃതി പാടക്, എഡിറ്റർ ഇൻ ചീഫ് ഇമ്രാൻ ഒക്കെ ഉഗ്രനാക്കിയിട്ടുണ്ട്. ഒരു ക്രൈം റിപ്പോർട്ടർ എങ്ങനെ പോലീസ്-അധോലോകബന്ധത്തിലെ ബലിയാട് ആയി എന്നും 9 മാസം ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നു എന്നും ഒക്കെ അറിയാൻ സീരീസ് കാണുക. എന്തായാലും ഒരു മസ്റ്റ് വാച്ച് സീരീസ് ആണ് ‘സ്‌കൂപ്’ പക്ഷെ ഞാൻ പറയാൻ വന്നത് അതൊന്നുമല്ല. ഏത് കരിയർ എടുത്താലും വിജയം കൈവരിക്കുക എന്നത് സ്ത്രീകൾക്ക് എളുപ്പമല്ല. പ്രത്യേകിച്ച് പുരുഷാധിപത്യം കൊടികുത്തി വാഴുന്ന മേഖലകളിൽ. സ്‌കൂപ്പിൽ കാണാൻ സാധിക്കുന്ന രണ്ട് കാര്യങ്ങൾ ഞാൻ എടുക്കുന്നു. *സ്ത്രീ വിജയിക്കുന്നെങ്കിൽ…
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പുരുഷന്റെ ജീവിതം പാമ്പും കോണിയും കളിക്ക് സമാനമാണ്. 99 ൽ ചെന്ന് പാമ്പ് വിഴുങ്ങിയാലും പിന്നെയും ജീവിതത്തിൽ കയറി പോകാൻ ഏണികൾ സുലഭമായിരിക്കും. ഒന്നോ രണ്ടോ ഒരായിരമോ തെറ്റ് സംഭവിച്ചാലും വീണ്ടും തുടക്കങ്ങൾ അവർക്ക് വേണ്ടി കാത്തിരിക്കും. സ്ത്രീകളെ നോക്കൂ-അവരുടെ ജീവിതം ജിഗ്സോ പസിൽ പോലെയാണ്. ഒരു പീസ് പോലും നഷ്ടപ്പെട്ടാൽ പിന്നെ കളിയില്ല.എല്ലാ പീസുകളും കൃത്യമായി ചേർത്ത് ഒരു മനോഹര ചിത്രം പൂർത്തിയാക്കുമ്പോൾ ആരെങ്കിലും വന്നതെല്ലാം ചിന്ന ഭിന്നമാക്കും. പിന്നെയും ഒന്നിൽ നിന്ന് തുടങ്ങണം. നിങ്ങളുടെ ജീവിതം ഏത് കളിയാണ്
ജീവിതം ചിലർക്ക് ഒരു ചുറ്റുഗോവണി പോലെയാണ്. ഇടയ്ക്ക് തല കറങ്ങിത്തിരിഞ്ഞു പോകുമെങ്കിലും മുകളിലെത്തിയേ തീരൂ! ജീവിതം ചിലർക്ക് നേരെ ചാരിവച്ചൊരു ഏണിയാണ്. നേരെ അങ്ങ് കയറിപ്പോകാം തടസങ്ങളില്ലാതെ… വേറെ ചിലർക്ക് എസ്‌ക്കലേറ്റർ പോലെ! നിന്നു കൊടുത്താൽ മതി അങ്ങെത്തിച്ചോളും. വേറെ ചിലർക്ക് പേരിന് പോലുമൊരു പടിക്കെട്ട് ഇല്ല. സ്വയം ഓരോ പടിയും പണിത് കയറണം. നിങ്ങൾക്ക് ഏത് ഗോവണിയാണ് കിട്ടിയത്?
ജീവിതം നോൺ സ്റ്റിക്ക് പാത്രം പോലെയാണ്! തടി കൊണ്ടുള്ള തവിയാണ് പഥ്യം എന്നറിഞ്ഞിട്ടും.. നമ്മൾ സ്റ്റീൽ ചട്ടുകം കൊണ്ട് കുത്തി ഇളക്കും! കോട്ടിങ് പോയി ഒന്നിനും കൊള്ളാതെ ആക്കും! അപ്പോൾ ഒരു ബോധോദയം വരും… ചിലപ്പോൾ വില കൂടിയ സിലിക്കോൺ തവി പോലും ഉപയോഗിച്ച് നോക്കും… എന്തിന്? ഇനി ആ പാത്രം പഴയ പോലെ ആവില്ല! അവിടവിടെ അടർന്ന കോട്ടിങ് ഓർമ്മകൾ… എന്നിട്ടും കളയാനാവാതെ ആ പാത്രം! അത്രമേൽ പ്രണയത്തോടെ കൈയിലെടുത്തിരുന്ന പാത്രം… അത്രമേൽ കരുതലോടെ സൂക്ഷിക്കേണ്ടിയിരുന്ന പാത്രം! ജീവിതം ചിലപ്പോൾ ചില്ലുപാത്രമല്ല! ഉടഞ്ഞാൽ പെറുക്കി കളയാൻ പറ്റുന്ന ചില്ലുപാത്രം! അത് പലപ്പോഴും നോൺസ്റ്റിക്ക് പാത്രമാണ്.. എക്സ്ചേഞ്ച് ഓഫർ വരും വരെ അടർന്ന കോട്ടിങ്ങോടെ ഉപയോഗിക്കുക തന്നെ
എല്ലാ പണവും ഒരിടത്ത് നിക്ഷേപിക്കരുത് എന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ പഠിച്ചത്. എല്ലാ സ്നേഹവും ഒരിടത്ത് നിക്ഷേപിക്കരുത് എന്ന് ജീവിതം പഠിപ്പിക്കും! രണ്ടായാലും പാപ്പരാകും എന്ന് ഉറപ്പ്!
കണ്ണീരിന്റെ മലവെള്ളപ്പാച്ചിൽ കൺകോണിൽ വന്ന് ആവിയായിപ്പോയി. തൊണ്ടക്കുഴി വരെ വന്ന വാക്കുകൾ അപ്പാടെ വിഴുങ്ങിക്കളഞ്ഞു. സന്തോഷങ്ങളിൽ കൈയടിക്കുന്നവരിൽ നിന്ന് സങ്കടങ്ങൾ കേൾക്കാൻ ഒരു ജോഡി കാതുകൾ പോലും കണ്ടെത്താനാവാത്ത സുഹൃദ് രാഹിത്യം! ഞാനുണ്ടാകും നിന്നോടൊപ്പം എന്ന് പറഞ്ഞു കൂടെ നിൽക്കാൻ ആളില്ലാത്തവർ സുന്ദരമായൊരു പുഞ്ചിരി എടുത്തണിഞ്ഞ് സ്വയം സുഹൃത്താകും! നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക എന്ന് പറയില്ലേ? അതേ, അതൊരു സമ്പാദ്യം തന്നെയാണ്. ചിലർ അതിൽ വലിയ ദരിദ്രരും
