Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബന്ധങ്ങൾക്ക് ഉണ്ടോ കാതൽ?
LGBTQ ജീവിതം പ്രണയം ബന്ധങ്ങൾ ലൈംഗീകത വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സിനിമ

ബന്ധങ്ങൾക്ക് ഉണ്ടോ കാതൽ?

By Pavithra UnniJanuary 17, 2024Updated:February 12, 202410 Comments2 Mins Read214 Views
Bookmark Now
Please login to bookmark Close

No account yet? Register

ബന്ധങ്ങൾക്ക് ഉണ്ടോ കാതൽ?

Spoiler alert: കാതൽ സിനിമയെക്കുറിച്ച്…

കാതൽ ദി കോർ എന്ന മമ്മൂട്ടി സിനിമ കണ്ടു. കൈകാര്യം ചെയ്ത വിഷയം കയ്യടി അർഹിക്കുന്നു. എങ്കിലും ഇതൊരു റിയലിസ്റ്റിക്കോ സിനിമാറ്റിക്കോ അല്ലാത്ത ഒരു ശ്രമമായി തോന്നി. കേരളീയ സമൂഹത്തിൽ ഒരു സ്വവർഗാനുരാഗിയുടെ plight(ദുരവസ്ഥ) നേക്കാൾ മാത്യു എന്ന പൊതുപ്രവർത്തകന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രതിസന്ധി എന്ന നിലയിലുള്ള ഒരു ട്രീറ്റ്മെന്റും അഭിനയവുമാണ് കാതലിൽ കാണാൻ സാധിച്ചത്. ഒരു ഭാവവും തെളിയാത്ത ജ്യോതികയുടെ അഭിനയം മുഴച്ചു നിന്നു. അതിനേക്കാൾ പ്ലെയിൻ ആയിപ്പോയി ജോമോളുടെ ഡബ്ബിങ്!

മമ്മൂട്ടിയുടെ സ്റ്റാർഡം ഒരേസമയം സിനിമയ്ക്ക് ബലവും ദുർബലതയും പ്രദാനം ചെയ്തു. മമ്മൂട്ടി ആയത് കൊണ്ട് മാത്രമാണ് ഈ ചിത്രം ഇത്രയധികം ചർച്ച ചെയ്യപ്പെട്ടത്. മമ്മൂട്ടി ഇത് വരെ ഏറ്റെടുക്കാൻ ശ്രമിക്കാത്ത ഒരു നോൺ ബൈനറി കഥാപാത്രം എന്നത് ഒരു പുതുമ ആയിരുന്നു. എന്നാൽ മമ്മൂട്ടിയിലെ താരത്തിന്റെ നിർബന്ധം കൊണ്ടാവാം മാത്യു, തങ്കനെ പ്രണയപൂർവ്വം നോക്കുന്ന ഒരു സീൻ പോലും ചിത്രത്തിൽ ഇല്ലാതെ പോയത്. പോട്ടെ, എല്ലാം ദൃശ്യങ്ങളിൽ തന്നെ പറയണം എന്നില്ല. അവർ തമ്മിലുള്ള ഒരു ഡയലോഗ് പോലും ഒഴിവാക്കി തങ്കന്റെ പ്രണയത്തെ വൺ സൈഡ് ആക്കിക്കളഞ്ഞതെന്തിനാണ്?

ബാക്കി എല്ലാം മാറ്റി നിർത്തിയാലും എന്റെ ഓമനേ, നിനക്ക് വിവാഹമോചനം നേടാൻ മാത്യുവിനെ ലോകത്തിന് മുന്നിൽ അയാളുടെ സമ്മതം പോലും ചോദിക്കാതെ തുറന്നു കാട്ടേണ്ടിയിരുന്നോ? ഒരാളുടെ സെക്ഷുൽ വ്യക്തിത്വം അയാൾ തുറന്നു പറയുന്നതല്ലേ അതിന്റെ ശരി? വളരെ സൗഹാർദപരമായ കുടുംബത്തിൽ നിന്ന് പിരിഞ്ഞു പോകാൻ ഇത്ര ക്രൂരമായ ഒരു വഴി തിരഞ്ഞെടുക്കാൻ എന്താണ് കാരണം? മാത്യൂവിന് വേണ്ടിയെന്ന് മാത്രം പറയരുത്!

വിവാഹമോചന പെറ്റീഷൻ അയച്ച കാര്യം തുറന്ന് പറയാതിരിക്കാൻ മാത്രം അകൽച്ച മാത്യു-ഓമന ദമ്പതികൾക്കിടയിൽ ഉണ്ടായിരുന്നോ? ഉണ്ടെന്ന് തെളിയിക്കാൻ എന്തായാലും സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. സത്യത്തിൽ അവർ ആ കമ്പനി ഇഷ്ടപ്പെട്ടിരുന്നു എന്ന് തന്നെയല്ലേ അവസാനത്തെ എന്റെ ദൈവമേ സീനിലൂടെ വെളിവാകുന്നത്? ലൈംഗിക ആവശ്യങ്ങൾ നിഷേധിച്ചു എന്നത് ഒരു ക്രൂരത തന്നെയാണ്. പക്ഷെ അതിനേക്കാൾ ക്രൂരമല്ലേ മാത്യുവിനെ ഈ സമൂഹത്തിൽ, അതേ നാട്ടിൽ, അതേ മനുഷ്യർക്കിടയിൽ തുറന്നിട്ട് കൊടുക്കുന്നത്?

ദാമ്പത്യത്തിന്റെ/ബന്ധങ്ങളുടെ കാതൽ the core എന്താണെന്നാണ് ഞാൻ ചിന്തിക്കുന്നത്. ക്രൂരതയെ മറുക്രൂരത കൊണ്ട് ബാലൻസ് ചെയ്യലാവണം അല്ലെ? തങ്കനിലേക്ക് ഒരു ചായ്‌വും പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കാത്ത, മുൻ ഭാര്യ മറ്റൊരു വിവാഹത്തിന് വേണ്ടി നടത്തുന്ന വരനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് കൂട്ട് പോയി കലങ്ങിയ കണ്ണുകളോടെ ഇറങ്ങി വരുന്ന മാത്യു ഒരു വേദനയായി ബാക്കിയാകുന്നു. ആ സ്നേഹത്തിൽ കാതൽ the core ഇല്ലേ? ലൈംഗികത മാത്രമാണോ ഒരു ബന്ധത്തിന്റെ കാതൽ? ആണെങ്കിൽ 20 വർഷം ഓമന എന്തിനാവും കാത്തിരുന്നത്?

തങ്കനും കുടുംബവുമാണ് അല്പമെങ്കിലും സിനിമയിൽ റിയലിസ്റ്റിക് ആയി തോന്നിയത്. ഇത് വരെ ഒരു LGBTQA+ പ്രതിനിധിയെ സ്ഥാനാർഥി പോലും ആക്കിയിട്ടില്ല കേരളത്തിൽ ഒരു മുൻനിര രാഷ്ട്രീയ പാർട്ടിയും എന്ന സത്യവും സിനിമയിൽ കാണുന്ന വിപ്ലവം തുടിക്കുന്ന രാഷ്ട്രീയപാർട്ടിയും തമ്മിൽ ഒരു ബന്ധവുമില്ല. 2020 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലെ ഒരു വാർഡിൽ മത്സരിച്ച ട്രാൻസ് ജൻഡർ സ്നേഹ കെ യ്ക്ക് കിട്ടിയത് 1397 ൽ 37 വോട്ടുകളാണ്. അതുകൊണ്ട് തന്നെ മാത്യുവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച തീക്കോയി ഗ്രാമപഞ്ചായത്ത് ഒരു സിനിമാറ്റിക് ഉട്ടോപ്യ മാത്രമാണ്. കേരളത്തിലെ രണ്ട് പ്രധാന മത ന്യൂനപക്ഷങ്ങളും സ്വവർഗാനുരാഗത്തിനെതിരാണ് എന്നത് കൊണ്ട് തന്നെ ഇവരുടെ രാഷ്ട്രീയ പ്രവേശനം ഒക്കെ അടുത്തെങ്ങും നടക്കുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട.

ആദ്യം കുടുംബങ്ങൾ എങ്കിലും LGBTQA+ സൗഹൃദമാകട്ടെ. സമൂഹം എന്ന നിലയ്ക്കെങ്കിലും അവരെ നമുക്ക് മനസിലാക്കാനും അംഗീകരിക്കാനും സാധിക്കട്ടെ. കമെന്റ് ബോക്സുകളിലും സംസാര ഭാഷയിലും അവരെ ആക്ഷേപിക്കുന്ന വാക്കുകൾ ഇല്ലാതാകട്ടെ. സ്നേഹത്തിന് മഴവില്ലഴക് കൈവരട്ടെ. അതിലേക്കുള്ള ആദ്യ വാതിൽ തുറന്നതിന് കാതലിന്റെ സംവിധായകൻ ജിയോ ബേബിക്ക് നന്ദി.

നിങ്ങൾക്ക് കാതൽ എന്ന സിനിമ ഇഷ്ടമായോ? അതോ കാതലിന്റെ ‘കാതൽ’ താരപ്പൊലിമയിൽ മങ്ങിപ്പോയോ? കമെന്റ് ചെയ്യൂ.

””

Post Views: 31
4
Pavithra Unni

I pen my thoughts here. I am here to make a signature…

10 Comments

  1. Sunandha Mahesh on January 18, 2024 3:29 PM

    എനിക്ക് ആ സിനിമ ഇഷ്ട്ടായി

    Reply
  2. Neethi Balagopal on January 18, 2024 7:21 AM

    തീം ഇഷ്ടായി .ബാക്കിയെല്ലാം പോസ്റ്റിൽ പറഞ്ഞതുതന്നേ : വൺസൈഡഡ് ലവ് ആയി തോന്നി.

    Reply
    • Remya Bharathy K on January 18, 2024 8:00 AM

      ഒരക്ഷരം പോലും വിടാനില്ലാതെ യോജിക്കുന്നു. പക്ഷെ ഒന്ന് കൂട്ടി ചേർക്കട്ടെ. മാത്യു ന്റെ വേദനയും നിസ്സഹായവസ്ഥയും എനിക്ക് നന്നായി feel ആയി. അതു ചിലപ്പോ ഞാനൊരു മമ്മൂട്ടി fangirl ആയത് കൊണ്ടും ആവാം. ഇപ്പറഞ്ഞ രണ്ടു സീനിലും നന്നായി കരയേം ചെയ്തു.

      Reply
  3. Lekha Justin on January 18, 2024 12:30 AM

    ഇഷ്ടമായി. ഒന്നാമത് ഇങ്ങനെ ഒരു വിഷയം സമൂഹത്തിന് മുൻപിലേക്കെത്തിച്ചതിനാൽ, പിന്നെ അത്‌ മമ്മൂട്ടി എന്ന എക്കാലത്തെയും Top star തന്നെ ഏറ്റെടുത്തതിനാൽ, ജീവിതത്തിലെ ഏതു ഘട്ടത്തിലായാലും വിവാഹബന്ധം സഹിക്കാനാവാത്തത് ആണെന്ന പക്ഷം divorce എന്ന തീരുമാനം നടപ്പാക്കാം എന്ന തിരിച്ചറിവ് പകർന്നതിനാൽ എല്ലാം ഇഷ്ടമായ മൂവി.
    അതുപോലെ യോജിക്കുന്ന കാര്യങ്ങൾ, മമ്മൂട്ടിയും തങ്കനും തമ്മിലുള്ള scenes add ചെയ്യാമായിരുന്നു.
    ജ്യോതികയ്ക്കായുള്ള dubbing തീരെ bore ആയി.
    അതുപോലെ, ഈ വിഷയങ്ങൾക്കെല്ലാം ശേഷം Mammooti യ്ക്ക് പാർട്ടിയിലും സമൂഹത്തിലും ലഭിച്ച സ്നേഹവും അംഗീകാരവും അവിശ്വസനീയം. പക്ഷെ ക്ഷമിച്ചു. ഇതെല്ലാം മാറ്റങ്ങൾക്കായുള്ള ശ്രമങ്ങൾ ആണല്ലോ. സിനിമയിൽ മാറി എങ്കിൽ സമൂഹത്തിലും മാറ്റം പ്രതീക്ഷിക്കാം എന്നൊരു പ്രതീക്ഷയിന്മേൽ ക്ഷമിച്ചു.
    സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളുടെ തെരഞ്ഞെടുപ്പിന് ജിയോ ബേബിയ്ക്ക് നന്ദി 🌷

    Reply
  4. ദീപ പെരുമാൾ on January 17, 2024 10:13 PM

    എനിക്ക് ഇഷ്ടപ്പെട്ടു… Stereotyping ചെയ്യാതെ വളരെ mature ആയി ഈ വിഷയങ്ങൾ കാണിക്കുന്നത്, ഒരു നല്ല മാറ്റത്തിന്റെ തുടക്കം ആവും എന്നതാണ് എന്റെ പ്രതീക്ഷ. അതിൽ സംവിധായകൻ പ്രശംസ അർഹിക്കുന്നു.

    Reply
  5. Shreeja R on January 17, 2024 10:00 PM

    കണ്ടു. ഇഷ്ടമായി. എന്തൊക്കെയായാലും ഓമനയുടെ ബാഗ് കയ്യിൽ പിടിച്ചു കോടതി മുറിയിൽ നിൽക്കുന്ന മാത്യു ഹൃദയത്തിൽ തൊടുന്നു. അവർ തമ്മിലുള്ള അടുപ്പം, കരുതൽ എല്ലാം ആ സീനിൽ ഉണ്ട്.

    Reply
    • ദീപ പെരുമാൾ on January 17, 2024 10:08 PM

      എനിക്കും ഒത്തിരി ഇഷ്ടപെട്ട ഒരു സീൻ ആയിരുന്നു അത്

      Reply
  6. Roshna Melwin on January 17, 2024 4:36 PM

    ഞാൻ ഈ സിനിമയെ കണ്ടത് ഒരു പാരന്റിങ് ഗൈഡിങ് സിനിമ എന്ന നിലയ്ക്ക് മാത്രമാണ്. ആ രീതിയിൽ ഈ സിനിമ തികച്ചും പ്രാധാന്യമർഹിക്കുന്നു. . Btw ഈ ലൈഫിലൂടെ കടന്നുപോയ ഒരു വ്യക്തിയെ നേരിട്ട് അറിയാവുന്നതുകൊണ്ട് ഈ സിനിമ കണ്ടിട്ട് ഈ പറയുന്ന വ്യക്തിയിൽ നിന്നും കേട്ട അനുഭവങ്ങളും കോർത്തിണക്കിയപ്പോൾ സിനിമയിലൂടെ കാണിക്കുന്ന ഹോമോ സെക്ഷ്വൽ ആയിട്ടുള്ള വ്യക്തികൾ ഇതുപോലെ ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു.

    Reply
  7. Vimitha on January 17, 2024 4:13 PM

    ഇഷ്ടപ്പെട്ടില്ല.

    മമൂട്ടിക്ക് വേണ്ടി ഉണ്ടാക്കി എടുത്ത കഥാപാത്രം പോലെ തോന്നി. മമൂട്ടിയുടെ നിലവിൽ ഉള്ള പ്രായത്തിനു യോജിക്കാൻ വേണ്ടി 20 വർഷം നീണ്ട ദാമ്പത്യം.

    20 വർഷം ലൈംഗികത നിരസിക്കുക, ഈ കാലമത്രയും ഒരേ വീട്ടിനകത്തു ഉറ്റ സുഹൃത്തുക്കളെ പോലെ ജീവിക്കുക., പിരിയുമ്പോൾ വാവിട്ടു കരയുക. നായികയുടെ നിസ്സഹായത ആയിരിക്കാം. എങ്കിലും അതിലൊരു ലോജിക് ഇല്ലല്ലോ

    തങ്കന്റെ അഭിനയം ആയിരുന്നു ഏറ്റവും മികച്ചത്. ജ്യോതികയുടെത് delay ആയ dubbing എന്ന് തോന്നി. അഭിനയം ബോർ അടിപ്പിച്ചു. മ്മൂട്ടിയെ സാധാരണ പോലെ തന്നെ വളരെ കരുത്തനായ കഥാപാത്രം ആക്കി മാറ്റാൻ ശ്രമിച്ചു. ഒരിക്കൽ എങ്കിലും തങ്കന് മുന്നിൽ കരഞ്ഞിരുന്നെങ്കിലോ സ്നേഹ പ്രകടനം നടത്തിയിരുന്നുവെങ്കിലോ നമുക്ക് സമാധാനിക്കമായിരുന്നു മാത്യു എന്നത് സ്വവർഗാനുരാഗി ആണെന്ന്.

    Reply
  8. Jayasree John on January 17, 2024 3:50 PM

    20 വർഷങ്ങളോളം ഒരു പങ്കാളി എന്ന നിലയിൽ സ്നേഹം, കരുതൽ, സൗഹൃദം, വിശ്വാസം, സുരക്ഷിതത്വം സെക്സ് എന്നിങ്ങനെ ഒത്തിരി കാര്യങ്ങൾ നിഷേധിച്ചതിനേക്കാൾ ക്രൂരത, ഒരാളുടെ സെക്ഷ്വൽ ഐഡന്റിറ്റി സമൂഹത്തിനു മുന്നിൽ തുറന്നു കാണിച്ചതിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലെങ്കിലും ഓമനയോടു ഒന്ന് തുറന്നു സംസാരിക്കാനുള്ള കരുണ മാത്യു കാണിച്ചിരുന്നെങ്കിൽ രണ്ടുപേർക്കും കൂടി ആലോചിച്ചു നല്ല ജീവിതങ്ങൾ കണ്ടെത്താമായിരുന്നു.

    ജോമോളുടെ ഡബ്ബിങിനെ പറ്റി പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.