Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആത്മഹത്യ ഒന്നിനും പരിഹാരമല്ല!
ജീവിതം ബന്ധങ്ങൾ മാനസികാരോഗ്യം സാമൂഹ്യപ്രശ്നങ്ങൾ സിനിമ

ആത്മഹത്യ ഒന്നിനും പരിഹാരമല്ല!

By Pavithra UnniSeptember 10, 2023Updated:September 11, 20238 Comments3 Mins Read94 Views
Bookmark Now
Please login to bookmark Close

No account yet? Register

(Trigger Warning)

ജനനം,അതിജീവനം,മരണം എന്നിങ്ങനെ പോകുന്ന ജീവിത യാത്രയിൽ സ്വയം മരണം വരിക്കാൻ സാധിക്കുന്ന ഏക ജീവി മനുഷ്യനാണ്! മറ്റു മൃഗങ്ങൾ ആത്മഹത്യ ചെയ്യാറില്ല! യുവാൽ നോഹ ഹരാരിയുടെ ‘സാപ്പിയൻസി’ ൽ പറയുന്നത്, ഭാവന എന്ന കഴിവുള്ളത് കൊണ്ടാണ് മനുഷ്യർ ഭൂമിയിലെ അഗ്രഗണ്യരായി മാറിയത് എന്നാണ്. അതായത് ഇല്ലാത്ത ഒന്നിനെ സങ്കല്പിക്കാനും അത് യാഥാർഥ്യമാക്കാനും മനുഷ്യന് കഴിയും. ഇന്നുള്ള ഓരോ കണ്ടുപിടുത്തങ്ങളും അതിന് ഉദാഹരണമാണ്. ഒരു പട്ടിക്കോ പൂച്ചയ്‌ക്കോ അതിന്റെ ജീവിതം പുനർനിർമിക്കാനുള്ള സാഹചര്യമോ കഴിവോ ഇല്ല. ഏത് നിമിഷവും പുതുക്കിപ്പണിയാൻ പറ്റുന്ന ശരീരവും മനസും ജീവിതവും ഉണ്ടായിട്ടും എന്തിനാവും മനുഷ്യർ ആത്മഹത്യ ചെയ്യുന്നത്?

ഇത് വായിക്കുന്ന ആളുകളിൽ ഒരു വലിയ ഭൂരിപക്ഷം ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാം മടുത്ത് അവസാനിപ്പിക്കാൻ ആഗ്രഹിച്ചവർ ആയിരിക്കും. ആ നിമിഷത്തിൽ നിന്ന് പുറത്തുവന്നു ഇപ്പോഴും ജീവിതത്തെ വെല്ലുവിളിച്ചു ജീവിക്കുന്ന എല്ലാവർക്കും സ്നേഹം. നിങ്ങൾ ഇനി ഒരിക്കലും ജീവിതത്തോട് തോൽക്കില്ല! ആ നിമിഷത്തെ മറികടക്കാതെ മടങ്ങിയവരോട്…നിങ്ങളെ ഞങ്ങൾ മനസിലാക്കുന്നു. ഓരോ ആത്മഹത്യയും സാമൂഹ്യ കൊലപാതകമാണ്. നിങ്ങളെ രക്ഷിക്കാൻ സാധിക്കാതെ പോയതിൽ ഞങ്ങൾ ലജ്ജിക്കുന്നു

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. അപ്പോൾ പെട്ടെന്ന് ഓർമ്മയിലേക്ക് വന്ന ചില ഓൺ സ്ക്രീൻ മരണങ്ങൾ ഓർത്തു.

ജീവിതത്തിന്റെ നേർചിത്രങ്ങളായ ചില സിനിമ സ്ക്രീൻ ആത്മഹത്യകൾ ഇതാ:

*ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983): സിനിമ ലോകത്തിന്റെ ഉള്ളുകളികളിൽ ജീവിതവും ജീവനും നഷ്ടമാക്കിയവരിൽ ഒരാൾ. യഥാർത്ഥ ജീവിതത്തിലെ നടി ശോഭയുടെ മരണമാണ് ഈ സിനിമയുടെ ആധാരം.

MV5BNTgyMzIxZjEtMGM2My00NzhlLTk3YzQtOTE1NDA3NGFiNTM2XkEyXkFqcGdeQXVyMjkxNzQ1NDI@._V1

*ഉത്സവപ്പിറ്റേന്ന്(1988): വളരെ ഹോണ്ടിങ് ആയൊരു ആത്മഹത്യയാണ് ഈ ചിത്രത്തിലെ അനിയൻ തമ്പുരാന്റെ…മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ഇരയായി മാറിയൊരു പാവം മനുഷ്യൻ!

bg

*ഉത്തരം(1989): സെലീന എന്തിന് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന സിനിമയിലെ ആത്മഹത്യയ്ക്ക് കാരണം കുറ്റബോധമാണ്.

D5sUDmpVUAA2fhK

*കമലദളം (1992): സ്നേഹം അമിതമായാൽ അതൊരു ആത്മഹത്യാ പ്രേരകം പോലുമാകും. ഇല്ലെങ്കിൽ എന്തിനാണ് സുമംഗല ഒരു നിമിഷത്തെ പിണക്കത്തിന് തീ കൊളുത്തി മരിക്കുന്നത്?

Sumuhoorthamaay-kamaladalam

*കഥാവശേഷൻ(2004): വ്യക്തിപരമായ കാരണങ്ങൾ മാത്രമല്ല ഒരാളെ സ്വയം അവസാനിപ്പിക്കാൻ തീരുമാനിപ്പിക്കുന്നത്. സാമൂഹിക സാഹചര്യങ്ങളിൽ മനംനൊന്ത് ജീവിച്ചിരിക്കാനുള്ള നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്ത ഗോപിനാഥിനെപ്പോലെയും ഉണ്ടാകും ചിലർ!

IMG_20230910_084025

*ട്രാൻസ്(2020): പ്രശ്‌നനിർഭരമായ കുട്ടിക്കാലം കുഞ്ഞന്റെ മാനസികനിലയെ തന്നെ ബാധിക്കുന്നതും ഒടുവിൽ അവൻ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നതും ഈ ചിത്രത്തിൽ കാണാം. മാനസികാരോഗ്യം എത്ര വലിയ സമ്പത്താണെന്ന് നോക്കൂ!

sreenath-bhasi-1663944329

*നായാട്ട് (2021): വ്യവസ്ഥിതി ഒരാളെ ആത്മഹത്യ ചെയ്യിക്കുമോ? സംശയമുണ്ടെങ്കിൽ നായാട്ടിലെ മണിയന്റെ ആത്മഹത്യ ഉത്തരം പറയും!

MV5BOTdhMWQ5YTYtNTNkMy00NGIzLWE2NjItYjhkYjQwMjljMDU1XkEyXkFqcGdeQXVyMjkxNzQ1NDI@._V1

*തങ്കം(2023): സാമ്പത്തിക ബാധ്യത തീർക്കാൻ ഒരു വഴിയും കാണാതായാൽ ചിലർ കണ്ണന്റെ വഴി തിരഞ്ഞെടുക്കും!

Thankam

*ഇരട്ട (2023): സദാചാര ബാധ്യതകൾ ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുമോ? എ എസ് ഐ വിനോദിന്റെ മരണം ശരിക്കും ഒരു ഇരട്ട മരണമാണ്. വിനോദ് മരണത്തിലൂടെ രക്ഷപ്പെട്ടെങ്കിലും പ്രമോദ് മരിച്ചു ജീവിക്കേണ്ട ഗതികേടിലുമായി!

98328160

സിനിമ ലോകത്ത് തന്നെ ഒരുപാടുണ്ട് ആത്മഹത്യകൾ. സിൽക്ക് സ്മിത മുതൽ സുശാന്ത് സിംഗ് രാജ്പുത് വരെ…പേരും പണവും മാത്രം പോരാ മനുഷ്യർക്ക് ജീവിക്കാൻ എന്നതിന് വേറെ ഉദാഹരണം വേണോ? മനുഷ്യർക്ക് ജീവിക്കാൻ ഒരു കാരണം വേണം. ആ കാരണം ഉണ്ടാക്കാൻ നമ്മൾ പരിശ്രമിക്കണം. എന്ത് സംഭവിച്ചാലും ഇതും ഇതിനപ്പുറവും ചാടികടന്നവനാണീ കെ കെ ജോസഫ് എന്ന് ഉള്ളിലിരുന്ന് പറയുന്ന ഒരു കാരണം, പോട്ടെ, നമുക്ക് വഴിയുണ്ടാക്കാമെന്ന് പറയുന്ന ഒരാളെങ്കിലും സപ്പോർട്ട് സിസ്റ്റമായി വേണം. അനാവശ്യ ഇടപെടലുകളും നിയന്ത്രണങ്ങളും ഒഴിവാക്കി, സമൂഹം മനുഷ്യരെ ഒന്ന് ജീവിക്കാൻ വിടണം!

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഓരോ വർഷവും ലോകമെങ്ങും 7 ലക്ഷം ആളുകൾ ആത്മഹത്യ ചെയ്യുന്നുണ്ട്. ആത്മഹത്യകൾ, മരിച്ച ആളുടെ സുഹൃദ് വലയങ്ങളെയും മാനസികമായി ബാധിക്കും. “പ്രവർത്തിയിലൂടെ പ്രത്യാശ വളർത്തുക” എന്നതാണ് ആത്മഹത്യാ പ്രതിരോധദിനത്തിന്റെ മുദ്രാവാക്യം. ആത്മഹത്യാ പ്രവണത ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചു പരിഹരിക്കാവുന്ന ഒന്നല്ല എന്നും ഒരു പൊതുജന ആരോഗ്യ പ്രശ്നമായി കണ്ടു എല്ലാവരും പരസ്പരം പിന്തുണ നൽകണമെന്നുമാണ് WHO മുന്നോട്ട് വയ്ക്കുന്ന ആശയം.

ഒരുപാട് കാല്പനികത കല്പിച്ചു വച്ചിട്ടുണ്ടെങ്കിലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല! പ്രശ്നങ്ങൾ തിരിച്ചറിയുക, ഒരു ശക്തമായ സപ്പോർട്ട് സിസ്റ്റം വളർത്തുക, മറ്റുള്ളവരുടെ സപ്പോർട്ട് സിസ്റ്റം ആകാൻ തയ്യാറാകുക, പ്രൊഫഷണൽ സഹായം വേണ്ടവരെ അതിലേക്ക് നയിക്കുക, മാനസിക,ശാരീരിക,വൈകാരിക,സാമ്പത്തിക  ആരോഗ്യമുള്ള തലമുറയെ വളർത്താൻ ശ്രമിക്കുക. ആർക്കും ആത്മഹത്യ ചെയ്യേണ്ടി വരാതെ ഇരിക്കട്ടെ…

നിങ്ങളെ ഇപ്പോഴും ഹോണ്ട് ചെയ്യുന്ന ആ ഓൺ സ്ക്രീൻ മരണം ഏതാണ്? കമെന്റ് ചെയ്യൂ!

©പവിത്ര ഉണ്ണി

Post Views: 31
6
Pavithra Unni

I pen my thoughts here. I am here to make a signature…

8 Comments

  1. Sunandha Mahesh on September 10, 2023 4:06 PM

    Live or die
    Matter of seconds ൽ എടുക്കുന്ന തീരുമാനം.

    സിനിമകളെ കോർത്തിണക്കി നന്നായി എഴുതി.

    Reply
  2. Nafs nafs on September 10, 2023 3:16 PM

    നല്ലേ ലേഖനം .നന്നായിട്ടെഴുതി👏👏👏

    Reply
    • Pavithra Unni on September 10, 2023 3:24 PM

      നന്ദി

      Reply
  3. sabira on September 10, 2023 3:04 PM

    പല കൂട്ട ആത്മഹത്യക്കും കാരണം സാമ്പത്തിക ബാധ്യതകൾ ആണെന്ന് കാണാം. അതിലേക്ക് എത്തിക്കുന്നത് അധികവും ജീവിത സൗകര്യങ്ങളോടുള്ള ആർത്തിയാവാം. കുടുംബ ചിദ്രതയുടെ ഫലമായും ധാരാളം ആത്മഹത്യകൾ നടക്കുന്നു.ആളുകളിൽ ദൈവഭയം കുറഞ്ഞു വരുന്നതും ഒരു കാരണം ആണ്.

    Reply
    • Pavithra Unni on September 10, 2023 3:24 PM

      നന്ദി

      Reply
  4. Baahus on September 10, 2023 2:51 PM

    ചിലപ്പോഴൊക്കെ മരവിച്ച മനസ്സിൽ നിന്ന് നിലിച്ച ശരീരത്തിൽ നിന്നും ആത്മാഭിമാനം ചവിട്ടിയരച്ച ഇടങ്ങളിൽ നിന്നു വേദനകൾ മാത്രം തന്നിട്ടും ടോക്സിക് ആണെന്നറിഞ്ഞിട്ടും രക്ഷപ്പെടാൻ കഴിയാത്ത ബന്ധങ്ങളിൽ നിന്നും തന്നെ ആശ്രയിക്കാൻ, കാത്തിരിക്കാൻ ആരുമില്ലെങ്കിൽ ചിലർക്കെങ്കിലും ആത്മഹത്യയൊരു രക്ഷപെടലാണ് ….

    Reply
    • Pavithra Unni on September 10, 2023 3:25 PM

      ജീവിച്ചു കാണിക്കണം 💪

      Reply
      • Sobha Narayanasharma on September 10, 2023 4:59 PM

        നല്ല ലേഖനം ❤️👍

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.