Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിമിയുടെ കഥ. പുരാണം
ചരിത്രം / പൗരാണികശാസ്ത്രം

നിമിയുടെ കഥ. പുരാണം

By Syamala HaridasMay 24, 20255 Comments2 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

പുരാണകഥ

വിഷ്ണു പുരാണം – നിമിയുടെ കഥ.

വൈവസ്വതമനുവിന് തന്റെ നാസികയിൽ നിന്നും ജനിച്ച പുത്രനായിരുന്നു ഇക്ഷ്വാകു. ശതപുത്രന്മാരോട് കൂടിയവനായിരുന്ന ഇക്ഷ്വാകുവിന്റെ പുത്രന്മാരിൽ പ്രധാനികൾ നിമി വികുക്ഷി, ദണ്ഡൻ എന്നിവരായിരുന്നു. രാജാവായി തീർന്ന നിമി ഒരു മഹായാഗം നടത്തുവാൻ തീരുമാനിച്ചു.
യാഗത്തിൽ വസിഷ്ഠൻ ഗുരുവായിരിക്കണമെന്നായിരുന്നു നിമിയുടെ ആഗ്രഹം. തന്റെ ആഗ്രഹം നിമി വസിഷ്ഠന്റെ ആശ്രമത്തിലെത്തി അദ്ദേഹത്തെ അറിയിച്ചു. അപ്പോൾ വസിഷ്ഠൻ മറുപടി പറഞ്ഞു.

“രാജാവേ ഞാൻ ഇപ്പോൾ ഇന്ദ്രൻ യാഗം നടത്തുന്ന സ്ഥലത്തേക്ക് പോകുകയാണ്. അതുകഴിഞ്ഞ് തിരികെ വന്ന് യാഗത്തിൽ മുഖ്യപുരോഹിതനായിരുന്നു
കൊള്ളാം.”

രാജാവ് ഇതുകേട്ട് തിരികെ പോയി. എന്നാൽ വസിഷ്ഠൻ തിരികെ വരുന്നതു
വരെയുള്ള അഞ്ഞൂറുസംവത്സരം കാത്തിരിക്കുവാൻ നിമിക്ക് ക്ഷമ ഇല്ലായിരുന്നു. അദ്ദേഹം ഗൗതമനെ പുരോഹിതനാക്കി യാഗം ആരംഭിച്ചു. വസിഷ്ഠൻ തിരിച്ചു വന്നപ്പോൾ നിമിയുടെ യാഗവും അവസാനിപ്പിച്ചിരുന്നു. തന്നെ ഇപ്രകാരം നിമി അപമാനിച്ചതു കണ്ട വസിഷ്ഠൻ അദ്ദേഹത്തെ ആത്മാവ് ശരീരത്തിൽ നിന്നും വേർപ്പെടട്ടെ എന്ന് ശപിച്ചു.

.തനിക്ക് ശാപമോക്ഷം നൽകണമെന്ന് വസിഷ്‌ഠൻ പിതാവായ ബ്രഹ്മാവിനോട് അപേ
ക്ഷിച്ചു. ബ്രഹ്മാവ് മറുപടി പറഞ്ഞു.

“മകനേ നീയിപ്പോൾ മിത്രവരുണന്മാരുടെ തേജസ്സിൽ കലർന്നിരിക്കുക. കാലക്രമേണ നിനക്ക് ദേഹം തിരികെ ലഭിക്കും. ”

ഇതുകേട്ട വസിഷ്ഠമഹർഷി അപ്രകാരം ചെയ്തു. ആയിടയ്ക്ക് നരനാരായണന്മാർ പരമാത്മാവായ നാരായണനെ തപസ്സു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇതുകണ്ട ദേവേന്ദ്രൻ അവരുടെ തപസ്സു മുടക്കുവാൻ അപ്സരസുന്ദരികളെ അയച്ചു. എന്നാൽ ഇതുകൊണ്ടൊന്നും നരനാരായണന്മാരുടെ തപസ്സിന് വിഘാതം സംഭവിച്ചില്ല. വീണ്ടും അപ്സരസുകൾ നൃത്തം തുടർന്നപ്പോൾ നരനാരായണന്മാർ തങ്ങളുടെ ഊരുക്കളിൽ (തുടകളിൽ )നിന്നും ഒരു സുന്ദരിയെ സൃഷ്ടിച്ചു. അവളുടെ സൗന്ദര്യത്തിൽ അസൂയാലുക്കളായ അപ്സരസ്സുകൾ തിരികെ പോയി. നരനാരായണൻന്മാരുടെ ഊരുക്കളിൽ നിന്നും ജനിച്ചതിനാൽ ഈ സുന്ദരിക്ക് ഉർവ്വശി എന്ന പേർ സിദ്ധിച്ചു. ഉർവശിയെ തനിക്ക് നൽകുവാൻ ദേവേന്ദ്രൻ നരനാരായണൻമാരോട് അപേക്ഷിച്ചു. നരനാരായണന്മാർ അതിന് സമ്മതിക്കുകയും ഉർവ്വശിയെ ദേവേന്ദ്രന് നൽകുകയും ചെയ്തു.

ദേവേന്ദ്രലോകത്തേക്കുള്ള യാത്രാമധ്യേ മിത്രവരുണന്മാർ ഉർവ്വശിയെ കാണുകയും, അവരുടെ തേജസ്സ് സ്‌ഖലിക്കുകയും ചെയ്തു. സ്ഖലിച്ച തേജസ്സ് ഒരു കുടത്തിൽ വീഴുകയും അത് രണ്ടു ശിശുക്കളായി പരിണമിക്കുകയും ചെയ്തു. അതിലൊന്ന് വസിഷ്ഠനും, മറ്റൊരാൾ അഗസ്ത്യനുമായിരുന്നു. ഇപ്രകാരം വസിഷ്ഠന് ശാപമോക്ഷം ലഭിച്ചു. നേരത്തെ ആത്മാവ് വിട്ടുപോയ നിമിയുടെ ശരീരം എന്ത് ചെയ്യണം എന്നറിയാതെ മഹർഷിമാരും ബന്ധുമിത്രാദികളും കുഴങ്ങിയിരിക്കുകയായിരുന്നു. നിമിക്ക് ശേഷക്രിയകൾ ചെയ്യാൻ പുത്രന്മാർ ഉണ്ടായിരുന്നില്ല. ആയതിനാൽ മഹർഷിമാർ നിമിയുടെ ഭൗതിക ശരീരം പൂജാദികൾ നടത്തി മഥിച്ചു. അനന്തരം ഭൗതിക ശരീരത്തിൽ നിന്നും ഒരു പുരുഷൻ ഉയർന്നു വന്നു. മഥനം മൂലം ലഭി
ച്ചതിനാൽ മിഥി എന്നും മൃതദേഹത്തിൽ നിന്നും ജനിച്ചതിനാൽ ജനകൻ ആത്മരഹിതനായതിനാൽ വിദേഹൻ എന്നും ആ പുരുഷന് പേർ ലഭിച്ചു. അദ്ദേഹം ഗംഗാനദിയുടെ തീരത്ത് മിഥിലാരാജ്യം സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ പുത്രിയാണ് പിൽക്കാലത്ത് ലക്ഷമീദേവിയുടെ അംശാവതാരവും, ശ്രീരാമപത്നിയുമായ സീതാദേവിയായി ഉത്ഭവിച്ചത്.

Post Views: 33
2
Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

5 Comments

  1. Silvy Michael on June 8, 2025 9:31 PM

    സുരേഷ് പറഞ്ഞ സംശയം എനിക്കും ഉണ്ടായി. അതൊന്നും വിശദീകരിക്കാമോ pls.

    Reply
    • Syamala Haridas on June 9, 2025 9:24 AM

      നിമിയുടെ ദേഹം നഷ്ടമായപ്പോള്‍ പ്രജകള്‍ രാജാവില്ലാത്ത കഷ്ടതയനുഭവിച്ചു. അതിനാല്‍ ഋഷിമാര്‍ നിമിയുടെ ദേഹം മഥനം ചെയ്ത് ഒരു കുമാരന് ജന്മം നല്‍കി. വിദേഹന്റെ ശരീരത്തില്‍നിന്ന് ജനിച്ചതിനാല്‍ അവന്‍ വൈദേഹന്‍ എന്നറിയപ്പെട്ടു. മഥനം ചെയ്തു ജനിച്ചതിനാല്‍ മിഥിലനുമായി. പുതിയൊരു രാജവംശത്തിനു ജന്മം നല്‍കിയതിനാല്‍ ജനകനെന്നും അറിയപ്പെട്ടു.

      Reply
  2. Suresht Thazhathethil (h) on May 25, 2025 10:20 PM

    നിമി വസിഷ്ഠമഹർഷിയെ അപമാനിച്ചു എന്നും വസിഷ്ഠമഹർഷി നിമി യെ ശപിച്ചു എന്നും വായിച്ചു പക്ഷെ വസിഷ്ഠമഹർഷി ശാപമോചനത്തിന് ബ്രഹ്മാവിനെ സമീപിച്ചു എന്നും കാണുന്നു ശാപമേറ്റ നിമിയുടെ കാര്യം. എന്തായി?…. എനിക്കു തെറ്റിയതാണെങ്കിൽ മാപ്പു ചോദിക്കുന്നു

    Reply
    • Syamala Haridas on June 8, 2025 11:41 PM

      ഇന്ദ്രന്റെ യജ്ഞം നടത്തിയ മുനി നിമിയുടെ യജ്ഞത്തിന് നേതൃത്വം നൽകാൻ ഓടിയെത്തി, ഗൗതമനാണ് യജ്ഞം നടത്തുന്നതെന്ന് കണ്ടെത്തി. വസിഷ്ഠൻ കോപാകുലനായി രാജാവ് നിമി ഉറങ്ങുമ്പോൾ “അവൻ ശാരീരിക രൂപത്തിൽ ജീവിക്കുന്നത് നിർത്തും” എന്ന് ശപിച്ചു. അങ്ങനെ, രാജാവ് നിമി തന്റെ ശരീരമില്ലാതെ ഇന്ദ്രനോടൊപ്പം സ്വർഗത്തിലേക്ക് പോയി, 9,000,000 വർഷം അവിടെ താമസിച്ചു. യജ്ഞം വിജയകരമായി നടത്തിയ ശേഷം, പുരോഹിതന്മാർ ദേവന്മാരോട് രാജാവ് നിമിയെ തന്റെ ശാരീരിക രൂപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നിരുന്നാലും, അവൻ തന്റെ ശാരീരിക രൂപത്തിലേക്ക് മടങ്ങാൻ വിസമ്മതിച്ചു.

      Reply
  3. Syamala Haridas on May 24, 2025 7:48 PM

    Thank you very much

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.