Author: Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. ​അദ്ധ്യായം 18. മൗനത്തിന്റെ മറുപുറം ​യാതിരയുടെ ചിതയടങ്ങിയെങ്കിലും യാമിനിയുടെ ഉള്ളിലെ തീ അണഞ്ഞിരുന്നില്ല. വീടിന്റെ ഓരോ കോണിലും അനുജത്തിയുടെ ചിരിയും കൊഞ്ചലുകളും ഇപ്പോഴും മുഴങ്ങുന്നതുപോലെ അവൾക്ക് തോന്നി. യോഗീഷിന്റെ വിയോഗത്തേക്കാൾ അവളെ തളർത്തിയത് യാതിരയുടെ ആ ചടുലമായ തീരുമാനം (ആത്മാഹൂതി) ആയിരുന്നു. യോഗീഷിന്റെ മരണത്തിനുത്തരവാദികളെ കണ്ടുപിടിക്കാനായി അവർ തീവ്ര പരിശ്രമം തുടർന്നു. എന്തിനായിരിക്കാം അവർ യോഗീഷിനെ വെടി വെച്ചത്. അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനായി യാദവും, യാമിനിയും അഹോരാത്രം കഷ്ടപ്പെട്ടു. കേസ് ക്രൈം ബ്രാഞ്ചിൽ നിന്നും ഡിറ്റക്റ്റീവ് നെൽസണ് കൈമാറി. യോഗീഷിന്റെ സഹപ്രവർത്തകർ യാമിനിയുടെ വീട്ടിൽ എത്തുന്നു. മരിക്കുന്ന തിന്റെ നാലു ദിവസം മുൻപ് ഒരു തീവ്രവാദി സംഘത്തിൽ നിന്നും വിലപിടിച്ച ഡോളറും, സ്വർണ്ണവും യോഗീഷ് കസ്റ്റംസ് ഓഫീസിൽ പിടിച്ചു വെച്ചു എന്നും അതിന്റെ പിന്നിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും അറിയാൻ കഴിഞ്ഞു. യോഗീഷിന് മരണാന ന്തര ബഹുമതിയായി ലഭിക്കുന്ന പുരസ്‌ക്കാരം ഏറ്റു വാങ്ങാൻ യാമിനി നിർബന്ധിതയാകുന്നു.…

Read More

​സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ.​​ അദ്ധ്യായം 17. അഗ്നിസാക്ഷി. ​ ​യാമിനിയുടെ കണ്ണിലെ കൃഷ്ണമണി പോലെയായിരുന്നു യാതിര. വിവാഹശേഷം, പ്രിയതമൻ യോഗീഷിനൊപ്പം കാസ്റ്റംസ് ഓഫീസറുടെ ഔദ്യോഗിക വസതിയിലേക്ക് അവൾ പടിയിറങ്ങിയപ്പോൾ യാമിനിയുടെ ഉള്ളിലൊരു വിങ്ങലായിരുന്നു. ട്രെയിനിലെ എ.സി. കമ്പാർട്ടുമെന്റിൽ ഇരുന്നു വിതുമ്പുന്ന യാതിരയെ സ്നേഹപൂർണ്ണമായ പരിഹാസങ്ങളിലൂടെയും കൊച്ചു വർത്തമാനങ്ങളിലൂടെയും യോഗീഷ് ആശ്വസിപ്പിച്ചു. പ്രണയത്തിന്റെ തേനും വയമ്പും ചാലിച്ച ദിവസങ്ങൾ അവർക്കായി കാത്തിരിപ്പുണ്ടായിരുന്നു. ​എന്നാൽ, വിധിയുടെ ക്രൂരത ഒരു കരിങ്കാറ്റായി അവരുടെ സ്വപ്നക്കൂടിലേക്ക് ആഞ്ഞു വീശി. രാജ്യദ്രോഹികളുടെ വെടിയുണ്ടകൾ ആ സ്നേഹനിധിയായ ഉദ്യോഗസ്ഥന്റെ ജീവൻ കവർന്നെടുത്തു. പതിവുപോലെ ജനൽവാതിലിലൂടെ യോഗീഷിന്റെ വരവും കാത്തുനിന്ന യാതിര കണ്ടത്, തന്റെ ഫ്ലാറ്റിനു മുന്നിൽ വന്നുനിന്ന അപരിചിതരായ മനുഷ്യരെയാണ്. വെളുത്ത പുതപ്പിനുള്ളിൽ മരവിച്ചു കിടക്കുന്ന രൂപം കണ്ടപ്പോൾ അവളുടെ ലോകം നിശ്ചലമായി. നിലവിളിക്കാൻ പോലുമാകാതെ അവൾ തകർന്നുപോയി. ​പിന്നീട് കണ്ടത് ചരിത്രം ആവർത്തിക്കുന്ന ദാരുണമായ കാഴ്ചയായിരുന്നു. പ്രിയപ്പെട്ടവന്റെ ചിത കത്തിയമരുമ്പോൾ, ലോകത്ത് ഒറ്റപ്പെട്ടവളായി നിൽക്കാൻ അവൾക്ക്…

Read More

​സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 16. സ്നേഹബന്ധങ്ങളുടെ ആഘോഷം. നിഴലുകൾ നീണ്ട് പകലിന്റെ താപം മാഞ്ഞ് സന്ധ്യയുടെ ചെഞ്ചായം മാനത്ത് പടർന്നപ്പോൾ ഓർമ്മകൾക്ക് കനമേറി. ​അമ്മയുടെ വേർപാടിന് ശേഷമുള്ള ശൂന്യതയെ, യാമിനി സ്നേഹം കൊണ്ട് നിറച്ചു. അവൾ തന്റെ ജീവിതത്തെ ഒരു താളമുള്ള നദി പോലെ മുന്നോട്ട് നയിച്ചു. ഓരോ ദിവസവും കുടുംബത്തിനായി ജീവിച്ചപ്പോൾ അവളുടെ ഹൃദയത്തിൽ പുതിയ സന്തോഷങ്ങൾ വിരിഞ്ഞു. വീടിന്റെ ഓരോ കോണും അവളുടെ സാമീപ്യത്താൽ നിറഞ്ഞു. ശാന്തമായ കുടുംബജീവിതം രാവിലെ യാദവിനെയും മക്കളെയും ഒരുക്കി വിട്ട് വീട്ടുജോലികൾ തീർത്ത് യാമിനി തന്റെ ചെറിയ പൂന്തോട്ടത്തിൽ സമയം ചെലവഴിച്ചു. ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ പഠനത്തിൽ സഹായിച്ചു. യാദവ് ഓഫീസിൽ നിന്ന് വരുമ്പോൾ സ്നേഹം നിറഞ്ഞൊരു പുഞ്ചിരിയോടെയും ചൂടുള്ള കാപ്പിയുമായും അവൾ വാതിൽക്കൽ കാത്തുനിന്നു. അവരുടെ കൊച്ചുവീട് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വിളനിലമായി മാറി. അമ്മയുടെ ഓർമ്മകൾ ഒരു നോവായി ഉള്ളിലുണ്ടായിരുന്നെങ്കിലും, യാദവും മക്കളും നൽകിയ സ്നേഹം ആ മുറിവുണക്കി.…

Read More

​സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 15.  ശൂന്യതയിൽ നിന്നും അതിജീവനത്തിലേക്ക്. ​അമ്മയുടെ വേർപാട് സൃഷ്ടിച്ച മുറിവുകൾ ഉണങ്ങാൻ സമയമെടുത്തു. ആ വലിയ വീടിന്റെ ഓരോ കോണിലും അമ്മയുടെ ഗന്ധവും ശബ്ദവും തങ്ങിനിൽക്കുന്നതുപോലെ യാമിനിക്ക് തോന്നി. യാതിര തന്റെ ജോലിസ്ഥലത്തേക്ക് തിരികെ പോയപ്പോൾ യാമിനി വീണ്ടും തനിച്ചായതുപോലെ അനുഭവപ്പെട്ടു. നാട്ടിലെ ചടങ്ങുകൾ കഴിഞ്ഞ് നഗരത്തിലെ ഫ്ലാറ്റിലേക്ക് മടങ്ങിയെത്തിയെങ്കിലും യാമിനിയുടെ മനസ്സ് ഇപ്പോഴും ആ പഴയ തറവാട്ടുമുറ്റത്തായിരുന്നു. കുട്ടികളുടെ കളിച്ചിരികളോ യാദവിന്റെ സാന്ത്വനങ്ങളോ അവളുടെ ഉള്ളിലെ മരവിപ്പിനെ മാറ്റാൻ പര്യാപ്തമായിരുന്നില്ല. സ്നേഹത്തിന്റെ വറ്റാത്ത ഉറവയായിരുന്ന അമ്മ ഇനിയില്ല എന്ന യാഥാർത്ഥ്യം ഒരു കരിങ്കല്ല് പോലെ അവളുടെ നെഞ്ചിൽ തറഞ്ഞുനിന്നു. പലപ്പോഴും രാത്രികളിൽ അറിയാതെ അവൾ വിതുമ്പി. ​യാദവിന്റെ കരുതൽ യാമിനിയുടെ ഈ മാറ്റം യാദവിനെ വല്ലാതെ വേദനിപ്പിച്ചു. അവൻ അവൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങി നൽകി. വൈകുന്നേരങ്ങളിൽ നിർബന്ധപൂർവ്വം അവളെ പുറത്ത് കൊണ്ടുപോയി. യാമിനീ, അമ്മ പോയി എന്ന് വിചാരിക്കരുത്…

Read More

​സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 14 കരിനിഴൽ വീണ നാളുകൾ. ​സന്തോഷത്തിന്റെ നിറദീപങ്ങൾ തെളിഞ്ഞുനിന്ന ആ കൊച്ചുലോകത്തേക്ക് വിധിയുടെ കരിനിഴൽ അപ്രതീക്ഷിതമായാണ് കടന്നുവന്നത്. ഒരു സായാഹ്നത്തിൽ നാട്ടിൽ നിന്നും വന്ന ആ ഫോൺ കോൾ യാമിനിയുടെ ലോകത്തെ നിശ്ചലമാക്കി. അമ്മയ്ക്ക് സുഖമില്ല, നില വഷളായിക്കൊണ്ടിരിക്കുന്നു. ​തിരിച്ചറിവുകളുടെ നോവ് അമ്മയെന്ന തണൽമരം വാടിത്തുടങ്ങിയെന്ന വാർത്ത യാമിനിയെ തളർത്തി. യാദവിന്റെ കരുത്തുറ്റ കൈകൾ ചേർത്തുപിടിച്ചപ്പോൾ മാത്രമാണ് അവൾക്ക് ശ്വാസം നേരെ വീണത്. തൊട്ടടുത്ത ദിവസം തന്നെ അവർ നാട്ടിലേക്ക് തിരിച്ചു. വർഷങ്ങൾക്കുശേഷം ആ വീടിന്റെ പടിവാതിൽ കടക്കുമ്പോൾ ഓർമ്മകളിലെ ഊർജ്ജസ്വലയായ അമ്മയായിരുന്നില്ല അവിടെ ഉണ്ടായിരുന്നത്. രോഗശയ്യയിൽ ശോഷിച്ച ശരീരവുമായി മരണത്തോട് മല്ലിടുന്ന ഒരു രൂപം മാത്രമായിരുന്നു അത്. യാമിനിയുടെ പിന്നാലെ തന്നെ അനിയത്തി യാതിരയും ജോലിസ്ഥലത്തുനിന്ന് ഓടിയെത്തി. അവളുടെ കണ്ണുകളിലെ പേടിയും തളർച്ചയും യാമിനിക്ക് കാണാമായിരുന്നു. “ചേച്ചി, അമ്മ…” എന്ന് വിതുമ്പിക്കൊണ്ട് അവൾ യാമിനിയെ കെട്ടിപ്പിടിച്ചപ്പോൾ ആ വീട് വല്ലാത്തൊരു മൂകതയിൽ…

Read More

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 13 സ്നേഹത്തിന്റെയും ​ വിശ്വാസത്തിന്റെയും അടിത്തറ: – പഴയ രഹസ്യങ്ങളുടെ തിരശ്ശീല. ​യാദവിന്റെയും യാമിനിയുടെയും ബന്ധത്തിന്റെ ഏറ്റവു വലിയ ശക്തി അവരുടെ പരസ്പര വിശ്വാസമാണ്. കാലചക്രം അതിവേഗം കറങ്ങി കൊണ്ടിരുന്നു. ആ മാതൃകാ ദമ്പതികൾക്ക് ഇന്ന് രണ്ടോമന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആണ്. ​യാദവും യാമിനിയും അവരുടെ ജോലിയേയും കുട്ടികളേയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി കണ്ടു. യാദവ് തന്റെ പ്രൊഫഷണൽ ജീവിതത്തിൽ തിരക്കിട്ട സമയത്തും, യാമിനിയുടെ പുതിയ സംരംഭങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി. കുട്ടികളുടെ സ്കൂൾ കാര്യങ്ങളിലും, ചെറിയ നേട്ടങ്ങളിലും അവർ ഒരുമിച്ചു പങ്കുചേർന്നു. ദിവസാവസാനം, വീടിന്റെ വാതിൽ അടയ്ക്കുമ്പോൾ, പുറത്തുള്ള തിരക്കുകളും സമ്മർദ്ദങ്ങളും മാറി, സ്നേഹം നിറഞ്ഞ ഒരു ലോകം അവർക്കായി തുറന്നു. തോളോടുതോൾ ചേർന്ന് അവർ തങ്ങളുടെ സ്വപ്നങ്ങൾ കെട്ടിപ്പടുത്തു. പുതിയ കാഴ്ചകളും അനുഭവങ്ങളും ​പതിവ് ജീവിതത്തിൽ നിന്ന് ഇടവേളയെടുക്കാൻ, അവർ യാത്രകളെ ഒരു ശീലമാക്കി. കുട്ടികളോടൊപ്പമുള്ള ചെറിയ യാത്രകളായാലും, വിവാഹ വാർഷികത്തിന്…

Read More

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 12: യാമിനിയുടെ നിലപാടുകൾ ​വലിയമ്മയുടെ മരണശേഷം, സ്വത്തുതർക്കങ്ങൾ യാമിനിയുടെ വീട്ടിൽ ഒരു കൊടുങ്കാറ്റായി വീശി. യശോദ (യാമിനിയുടെ അമ്മ) ദുഃഖത്തിൽ തളർന്നിരുന്നതിനാൽ, കാര്യങ്ങളെല്ലാം നോക്കിനടത്തേണ്ട ചുമതല യാമിനിയിൽ വന്നുചേർന്നു. യാദവിൻ്റെ വാക്കുകളായിരുന്നു അവളുടെ ശക്തി. തൻ്റെ കത്തുകളിലൂടെ അവൻ യാമിനിക്ക് ലോകത്തെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ധൈര്യത്തെക്കുറിച്ചും അറിവ് നൽകിക്കൊണ്ടിരുന്നു. ​വലിയമ്മയുടെ അടുത്ത ബന്ധുക്കൾ, പ്രത്യേകിച്ച് അവരുടെ സഹോദരീപുത്രന്മാർ, ഒസ്യത്ത് റദ്ദാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു വന്നു. സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ച അവർ, യശോദയേയും യാമിനിയേയും മാനസികമായി പീഡിപ്പിച്ചു. യശോദ പലപ്പോഴും ഭയം കാരണം ഒത്തുതീർപ്പിന് തയ്യാറായെങ്കിലും, യാമിനി ഉറച്ചുനിന്നു.​”ഇതൊരു സ്വത്തിൻ്റെ കാര്യം മാത്രമല്ല അമ്മേ, ഇത് വലിയമ്മയുടെ ഇഷ്ടമാണ്. എൻ്റെയും യാതിരയുടെയും ഭാവിയാണ്. നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ല. നമ്മൾ എന്തിന് ഭയപ്പെടണം?” യാമിനി അമ്മയോട് പറഞ്ഞു. ​അവൾ ഒരു അഭിഭാഷകനെ കണ്ടുമുട്ടി, നിയമപരമായ കാര്യങ്ങൾ പഠിച്ചു. വലിയമ്മയുടെ ഒസ്യത്ത് നിയമപരമായി സാധുവാണെന്ന് മനസ്സിലാക്കിയതോടെ…

Read More

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 11: കത്തുകളിലെ വാത്സല്യം ​യാദവ് വിദേശത്തേക്ക് പോയതോടെ, യാമിനിയുടെ ലോകം വീണ്ടും പുസ്തകത്താളുകളിലേക്കും കത്തുകളിലേക്കും ഒതുങ്ങി. അന്ന് മൊബൈൽ ഫോണുകളും ഇന്റർനെറ്റും ഉണ്ടായിരുന്നുവെങ്കിലും, പുഴക്കരയിൽ വെച്ച് അവർ തീരുമാനിച്ചത് കത്തുകളിലൂടെ മാത്രം സംസാരിക്കാം എന്നായിരുന്നു. യാദവിന്റെ നീണ്ട, ശാസ്ത്രീയ കാര്യങ്ങൾ വിശദീകരിക്കുന്ന കത്തുകൾ യാമിനിക്ക് ഒരു ഗവേഷണ പുസ്തകം പോലെ പ്രിയപ്പെട്ടതായി. യാമിനിയുടെ കത്തുകളിൽ കവിതകളും കഥകളും നിറഞ്ഞു. ആഴ്ചയിൽ ഒരു കത്ത് എന്നതായിരുന്നു അവരുടെ കരാർ. ഈ അകലം യാമിനിയുടെ എഴുത്ത് സ്വപ്നങ്ങൾക്ക് ഒരു പുതിയ ഉണർവ് നൽകി. എഴുത്തുകാരിയാവാനുള്ള അവളുടെ ആഗ്രഹം വീണ്ടും സജീവമായി. അമ്മയുടെയും വലിയമ്മയുടെയും സാമ്പത്തികപരമായ പ്രശ്നങ്ങളിൽ ഇടപെടാനും തന്റെ വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അവൾക്ക് സാധിച്ചു. യാദവ് അവളുടെ ശക്തിയായി മാറി. അവൻ നൽകിയ ധൈര്യം ഉപയോഗിച്ച് അവൾ തന്റെ ആദ്യത്തെ ചെറുകഥാ സമാഹാരം ഒരു പ്രസാധകന് അയച്ചുകൊടുത്തു. അവരുടെ കത്തുകൾ പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലുകൾ…

Read More

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 10. യാദവിന്റെ ഉപരി പഠനം സൂര്യൻ പടിഞ്ഞാറാൻ ചക്രവാളത്തിൽ കനൽ പോലെ എരിഞ്ഞ് ആകാശത്തിന്  സ്വർണ്ണത്തിന്റെയും കടും ചുവപ്പിന്റെയും കട്ടിപ്പരവതാനി വിരിച്ചു. അതേ സമയം ഗവേഷണ വിദ്യാർത്ഥി ആയിരുന്ന യാദവിന് വിദേശത്ത് ഒരു ഉന്നതപഠനത്തിന് അവസരം ലഭിച്ചു. അത് അവന്റെ ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു. എന്നാൽ യാമിനിയെ കൂടെ കൂട്ടാൻ പറ്റാത്തതിലുള്ള സങ്കടം അവനെ അലട്ടി കൊണ്ടിരുന്നു. യാദവിന്റെ സന്തോഷം യാമിനിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നു എങ്കിലും അവനെ വിട്ടുപിരിയുന്നതിൽ അവൾക്കും ഏറെ വിഷമം ഉണ്ടായിരുന്നു. ഏറ്റവും കടുപ്പമേറിയ ഇരുട്ടിലും ദൂരെ ഒരു ദീപനാളം മിന്നി, അത് ഒരൊറ്റ ചിറകിന്റെ ശക്തിയിൽ പറന്നുയർന്ന പ്രതീക്ഷയായിരുന്നു അവളിൽ. അവൾ തന്റെ അമ്മയേയും അനുജത്തിയേയും ഒറ്റക്കാക്കി പുതിയൊരു ജീവിതത്തിലേക്ക് പോകേണ്ടി വരുമോ എന്ന ഭയം ഒരു ഭാഗത്ത്, മറുഭാഗത്ത് യാദവിനെ താൽക്കാലത്തേയ്‌ക്കെങ്കിലും വിട്ടുപിരിയേണ്ട വിഷമം. യാമിനി യാദവിന്റെ ഗവേഷണം പൂർത്തിയാക്കി ജോലിയിൽ കയറിയ ശേഷമേ അവൾക്ക് യാദവിനോടൊപ്പം പോകാൻ കഴിയു. ഈ വിട്ടു നിൽക്കൽ…

Read More

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 9: പുഴയിലെ പുതിയ താളുകൾ ​വിവാഹം കഴിഞ്ഞിട്ട് ആഴ്ചകൾ നാല് കഴിഞ്ഞിരുന്നു. യാദവിൻ്റെ കൂടെ, മുകളിലെ മുറിയിൽ ഇരിക്കുമ്പോൾ യാമിനിയുടെ കണ്ണുകളിൽ തെളിച്ചമുണ്ടായിരുന്നു. പുറത്ത് കള്ളക്കർക്കിടകം തകർത്തു പെയ്യുന്നു. ജനൽപ്പാളികളെ തട്ടിയടച്ച കാറ്റും, തുള്ളി മുറിയാത്ത മഴയും. ​”ഇന്ന് പുറത്തിറങ്ങാൻ നോക്കണ്ട,” യാമിനി ചിരിയോടെ പറഞ്ഞു. ​യാദവിന് ചിരിയടക്കാൻ കഴിഞ്ഞില്ല. അവൻ്റെ ചിരിക്ക് പഴയതിലും തെളിച്ചം വന്നിരുന്നു. കാരണം, അവൻ്റെ പ്രിയപ്പെട്ടവൾ ഇപ്പോൾ അവൻ്റെ ഒപ്പമുണ്ട്. കുറച്ച് നേരം അവൾ എന്തോ ആലോചിച്ചിരുന്നു. ​യാദവ് അവളുടെ താടിയിൽ പിടിച്ചുയർത്തി. അവൻ ഞെട്ടി: അവളുടെ അഞ്ജനക്കണ്ണുകൾ നനഞ്ഞിരിക്കുന്നു. പൂക്കളുടെ അരികുകളിൽ തങ്ങിനിൽക്കുന്ന മഞ്ഞുതുള്ളികൾ പോലെ ഒരു മിഴിനീർ അടർന്ന് കവിളിൽ പതിഞ്ഞു. ​”യാമി…” അവൻ്റെ സ്വരം ആർദ്രമായി. “നീ കരയുകയായിരുന്നോ? എന്താണ് നിന്നെ അലട്ടുന്നത്? കഴിഞ്ഞ കാലത്തിലെ നിഴലുകൾ ഇപ്പോഴും നമ്മെ പിന്തുടരുന്നോ?” ​”ഒന്നുമില്ല യാദവ്… ഞാൻ എൻ്റെ കുറച്ചുകാലം മുമ്പുള്ള ജീവിതത്തെക്കുറിച്ച്…

Read More