Author: Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം -2 മാഞ്ഞുപോയ ഓർമ്മകളുടെ തുരുത്തിൽ തന്റെ പ്രണയം, സ്വന്തം അച്ഛന്റെ മരണം, യാമിനിയുടെ ഭ്രാന്ത്, ഈ സത്യങ്ങൾ എല്ലാം കൂടി യാദവിന്റെ നെഞ്ചിനെ ഞെരിച്ചുടച്ചു.  താൻ കാരണമാണ് അവൾ ചങ്ങലയിൽ കിടക്കുന്നതെന്ന കുറ്റബോധം അവനെ തളർത്തി. ഇനി തിരിച്ചു പോകില്ല. സ്വന്തം ജീവിതം തന്നെ നഷ്ടപ്പെടുത്തിയാലും അവളെ രക്ഷിക്കണം. ഉറച്ച തീരുമാനത്തോടെ അവൻ മുന്നോട്ട് ചുവടുകൾ വെച്ചു. ആ വരണ്ട പുഴയുടെ തീരത്തു കൂടെ നടക്കുമ്പോൾ അവന്റെ പാദങ്ങളെ പൊള്ളിച്ചു എങ്കിലും ആ ചൂടിനേക്കാൾ വലുതായിരുന്നു അവന്റെ ഉള്ളിലെ തീയ്. ആ തീ കൊടുത്താൽ യാമിനിക്കേ കഴിയൂ.  അവളെ കണ്ടിട്ടേ ഇനി കാര്യം. യാദവ് ഇരവി മംഗലം മന ലക്ഷ്യമാക്കി നടന്നു. അവന്റെ മനസ്സിൽ ഒരായിരം  കാഹളങ്ങൾ മുഴങ്ങി. ആ മനസ്സിൽ വിവിധ വികാരങ്ങൾ ഉടലെടുത്തു. ഒപ്പം  നേരിയൊരു ഭയം കൊടുംങ്കാറ്റു പോലെ ആഞ്ഞുവീശി. ഐശ്വര്യം തുളുമ്പുന്ന മനയുടെ വിശാലമായ ഗേറ്റ് തുറന്നവൻ ഉള്ളിലേയ്ക്ക് പ്രവേശിച്ചു. എട്ടുവർഷം മുൻപ് മതിലിന്റെ ഇരുവശത്തും  കണ്ട നീല ചെമ്പരത്തി ഇപ്പോൾ നിറയെ പൂത്തു നിൽക്കുന്നു. വിശാലമായ പൂമുഖത്ത്…

Read More

സ്നേഹത്തിന്റെ കിളിക്കൂട്…. നോവൽ അദ്ധ്യായം 1 നിഴലുകൾ തേടുന്ന യാദവ്. മഞ്ഞുതുള്ളികൾ ഇലത്തുമ്പുകളിൽ തളംകെട്ടിനിന്നു. ആ രാത്രിയിൽ മനസ്സിന്റെ കിളിവാതിൽ തുറന്ന് ഓർമ്മകൾ തുമ്പികളെപോലെ വിരുന്നെത്തി. ആകാശം മങ്ങി. നക്ഷത്രങ്ങൾ പോലും ഭയംകൊണ്ട് കണ്ണുകൾ അടച്ചു. ദുഖത്തിന്റെ കറുത്ത നിഴൽപ്പാടുകൾ ഒരു അരുവിയുടെ നിലയ്ക്കാത്ത ഒഴുക്കുപോലെ യാദവിന്റെ ഹൃദയത്തിലേക്ക് ഇരച്ചു കയറി. ആ നിശബ്ദയാമത്തിൽ യാദവ് തന്റെ നഷ്ടസ്വപ്നങ്ങളെ താലോലിച്ചു കൊണ്ട് പൂമുഖത്ത് ഉലാത്തി. ഓർമ്മകൾ ചങ്ങലക്കിട്ട ഒരു തടവുകാരനെ പോലെ അവൻ നടന്നു. ഒരു ആയിരം കിനാക്കളുടെ ഭാരവും പേറി അവൻ കിടക്കയിലേയ്ക്ക് വീണു. ജനലഴികളിലൂടെ ഊർന്നിറങ്ങിയ മിന്നാമിനിങ്ങുകളുടെ ഇളം വെളിച്ചം അവന്റെ നെഞ്ചിലെ വിങ്ങൽ പോലെ തിളങ്ങി നിന്നു.  രാത്രിയുടെ ഏതോ അഗാധമായ നിമിഷത്തിൽ ഉറക്കം അവന്റെ കൺപോളകളെ മെല്ലെ തഴുകിയുറക്കി. നേരം എട്ടുമണി കഴിഞ്ഞു. പ്രഭാത സൂര്യൻ വൃക്ഷത്തലപ്പുകളിൽ സ്വർണ്ണരശ്മി പൂശി മുറിയിലേയ്ക്ക് ഒഴുകിയെത്തി.  ഗതകാലത്തിന്റെ ഭാരം ഇറക്കിവെച്ചതുപോലെ യാദവ് കോട്ടുവായിട്ട് എഴുന്നേറ്റു. വീടിന്റെ ജനാലയിലൂടെ നോക്കിയാൽ റെയിൽവേ സ്റ്റേഷനിലെ തിരക്കില്ലാത്ത  പ്ലാറ്റുഫോം കാണാം. അപ്പുറത്തെ കുന്നിൻ മുകളിൽ പ്രത്യാശയുടെ മഞ്ഞ പൂക്കൾ…

Read More

​കേണൽ മാധവ മേനോന്റെയും ഇന്ത്യൻ വ്യോമസേനയിലെ വനിതാ പൈലറ്റ് ഗായത്രിയുടേയും ഏക മകളാണ് ശാരു. ​ചെമ്പകപ്പൂവിൻ്റെ മൃദുലമായ നിറവും, കരിംകൂവളപ്പൂവിനോട് മത്സരിക്കുന്ന കണ്ണുകളും, അവളെ സൗന്ദര്യത്തിൻ്റെ മകുടമാകി. കിഴക്കൻ മലകളിൽ നിന്ന് ഒഴുകിയെത്തിയ കുളിർകാറ്റ് അവളുടെ കവിളിണകളിൽ ലാളനയോടെ ഉമ്മവെച്ചു. ​ശാരു ഉണർന്നെഴുന്നേറ്റ് പൂന്തോട്ടത്തിലേക്ക് നടന്നു. പ്രഭാത സൂര്യരശ്മിയിൽ വിടർന്നുനിൽക്കുന്ന റോസാപ്പൂക്കളെ അവൾ ഏറെനേരം താലോലിച്ചു നിന്നു. ​അപ്പുറത്തെ വേലിയരികിൽ വന്ന സുമയോട് ശാരു എന്തെല്ലാമോ ചോദിക്കുന്നുണ്ടായിരുന്നു. ​”നാളെ എക്സാം ആണ്, അതിൻ്റെ ഡൗട്ടുകൾ ചോദിക്കുകയായിരിക്കും,” മാലതിയമ്മ (മുത്തശ്ശി) സ്നേഹത്തോടെ ഊഹിച്ചു. ​കിളികൾ ആനന്ദത്തിമിർപ്പോടെ പാട്ടുപാടി ആകാശത്തേക്ക് പറന്നുയർന്നു. ​അകത്ത് ഫോൺ ശബ്ദിച്ചപ്പോൾ ശാരു അകത്തേക്ക് ഓടി. അത് തൻ്റെ പ്രിയപ്പെട്ട അമ്മയാണെന്ന് അവൾക്കറിയാമായിരുന്നു. അവർ ഏറെ നേരം സംസാരിച്ചു. അമ്മയോട് സംസാരിക്കുമ്പോൾ ആ മുഖത്ത് തിരതല്ലുന്ന സന്തോഷം വാക്കുകൾക്കതീതമായിരുന്നു. ​ലക്ഷ്മിയും ഭർത്താവും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ, പഠിപ്പിൽ മിടുക്കിയായ ശാരുവിനെ തങ്ങൾക്കൊപ്പം കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.…

Read More

ആകാശം മങ്ങി തുടങ്ങി. നിഴലുകൾ ഇരുട്ടിലൊളിക്കുന്നു. വേദനയുടെ നിഴൽപ്പാടുകൾ അരുവി കണക്കെ ദയ യുടെ മനസ്സിലേക്കോടിയെത്തി. ഏകാന്തതയുടെ മൂടുപടത്തിൽ ദയ തന്റെ വേദനകളെ തഴുകി തഴുകി ഉമ്മറത്തെ സെറ്റിയിൽ ഇരുന്ന് അകലേയ്ക്ക് മിഴി പായിച്ചു. അച്ഛന്റെ ഓർമ്മകൾ അവളെ തൊട്ടുണർത്തി. ​ അച്ഛൻ നഷ്ടപ്പെട്ടപ്പോൾ അവളുടെ ജീവിതം ഒരുപാട് ഇരുളടഞ്ഞതായി. രോഗിയായ അമ്മയുടെ ചുമതല പൂർണ്ണമായും അവളുടെ തോളിലായി. പഠനം പാതിവഴിയിൽ നിർത്തി അവൾ ജോലിക്കായി അലഞ്ഞു. ഓരോ പടികയറുമ്പോഴും പ്രതീക്ഷയുടെ ഒരു തിരിനാളം അവളിൽ തെളിയുമായിരുന്നു. എന്നാൽ, വാതിലുകൾ ഓരോന്നായി അവളുടെ മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടു. ​നിഴൽ പോലെ പിന്തുടരുന്ന കഷ്ടപ്പാടുകൾ ​ദൂരയാത്രകൾക്കൊടുവിൽ ക്ഷീണിച്ചും വിശന്നും അവൾ വീട്ടിലെത്തും. രോഗത്തിൻ്റെ കയ്പുനീർ കുടിക്കുന്ന അമ്മയുടെ മുഖം കാണുമ്പോൾ അവളുടെ വേദന ഇല്ലാതാകും. ‘പേടിക്കണ്ട അമ്മേ, ഞാൻ ജോലി നേടി അമ്മയെ നോക്കിക്കോളാം’ എന്ന് പറഞ്ഞ് അവൾ ആശ്വാസം നൽകും. പക്ഷെ, ആത്മവിശ്വാസം നഷ്ടപ്പെടുന്ന ഓരോ നിമിഷത്തിലും അവളുടെ മനസ്സ് വേദനിച്ചു. ​ഒടുവിൽ,…

Read More

ഇരിട്ടി ഗ്രാമത്തിലെ മാനസ സരോവരം ബാംഗ്ലാവിന്റെ നിശബ്ദതയെ തകർത്ത് മഴത്തുള്ളികൾ താളം കൂട്ടി പെയ്തു. ആ നാട്ടിലെ കോടീശ്വരൻ ആണ് മഹേന്ദ്ര വർമ്മ. മിലിറ്ററിയിൽ ലെഫ്റ്റന്റ് ജനറൽ ആണ് മഹേന്ദ്ര വർമ്മ. അദ്ദേഹത്തിന്റെ ഭാര്യ ചൈത്രയും ഒരു വേലക്കാരി “ഡാനു”വും ആണ് ആ വീട്ടിൽ താമസിക്കുന്നത്. വർമ്മ ദമ്പതികൾക്ക് മക്കൾ ഇല്ല. അവർ ഒരു കുട്ടിയെ ദത്ത് എടുത്ത് വളർത്തിയിരുന്നു. അവൻ ഇപ്പോൾ യു കെ യിൽ ആണ് ഒരനുജനും അവരുടെ ഫാമിലിയുമാണ് വർമ്മക്ക് ബന്ധുക്കൾ ആയി ഉള്ളു. വർമ്മ റിട്ടയർ ആയി ഒരു വർഷമേ ആയിട്ടുള്ളു. അതിനുശേഷമാണ് നാട്ടിൽ സെറ്റിൽ ആയത്. ഭാര്യ ചൈത്ര പഞ്ചാബി ആണ്. മിലിറ്ററിയിൽ ഓഫീസർ തസ്തികയിൽ ആയിരുന്നു അവർ. ബോംബയിൽ ആണ് അവരുടെ വീടും കുടുംബവും. അവർ തമ്മിൽ പ്രണയ വിവാഹമായിരുന്നു. ഒരുപാട് വസ്തുക്കളും ഡെപ്പോസിറ്റുകളും മഹേന്ദ്ര വർമ്മക്കുണ്ട്. നാട്ടിൽ ഒരു വ്യവസായ സ്ഥാപനവും വർമ്മയ്ക്കുണ്ട്. കുറേ തൊഴിലാളികൾ ആ സ്ഥാപനത്തിൽ ജോലിക്കുണ്ട്. വർമ്മയുടെ…

Read More

ഗ്രാമത്തിന്റെ നിശബ്ദതയെ തകർത്ത് മഴത്തുള്ളികൾ താളം കൊട്ടി പെയ്തു. ലക്ഷ്മി അമ്മ മുറിയിലെ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിന്നു. മഞ്ഞുമൂടിയ പർവ്വതങ്ങളാൽ ചുറ്റപ്പെട്ടതും വർണ്ണാഭമായ പൂക്കൾകൊണ്ട് പരവതാനി വിരിച്ചതുമായ ആ താഴ്വരയിലേയ്ക്ക് കണ്ണുകൾ പായിച്ച് അവർ ഏറെ നേരം നിന്നു. അവർ ഏറെ ക്ഷീണിക്കുകയും തളരുകയും ചെയ്തിരിക്കുന്നു. രാത്രി കിടന്നിട്ട് അവർക്ക് ഉറക്കം വരുന്നില്ല. അവർ തിരിഞ്ഞും മറഞ്ഞും കിടന്നു. ആ നിശബ്ദ യാമങ്ങളിൽ അവരുടെ മനസ്സിലൂടെ ഒരായിരം ചിന്തകൾ മിന്നിമറഞ്ഞു. ആലോചിക്കുന്തോറും ആ മനസ്സിൽ വേലിയേറ്റമുണ്ടായി. കണ്ണുകൾ അവരറിയാതെ തന്നെ പൊട്ടിയൊഴുകി. മകൻ അഹാന് മൂന്നു വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛൻ മരിച്ചത്. ക്യാൻസർ എന്ന മഹാരോഗത്തിന് അടിമപ്പെട്ട രാജേട്ടനെ അപ്പോളോ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. റേഡിയേഷനും മരുന്നുമായി നല്ലൊരു തുക വേണ്ടി വന്നു. ബാങ്ക് ബാലൻസ് ആശുപത്രി ചിലവിലേയ്ക്ക് ഒഴുകി കൊണ്ടിരുന്നു. അഹാനെ ലക്ഷ്‌മിയമ്മയുടെ വീട്ടിൽ ആക്കിയിട്ടാണ് അവർ ഭർത്താവിനോടൊപ്പം ഹോസ്പിറ്റലിൽ നിന്നത്. ഏകദേശം രണ്ടു മാസത്തോളം ആശുപത്രിയിൽ…

Read More

കർക്കിടകത്തിലെ കുറ്റാകൂരി ഇരുട്ടും മഴയും, മിന്നലൊടുകൂടി കാർമേഘങ്ങൾ ആകാശത്ത് സ്വൈര്യവിഹാരം നടത്തുന്നു. എങ്ങും കാറ്റുകൊണ്ട് ചലിക്കുന്ന വർഷങ്ങളുടെ മർമ്മ ശബ്ദം. അല്പ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഇടിയുടെ ഘോരമായ ഗർജ്ജനം എങ്ങും മുഴങ്ങി. കരിയിലകളെ പോലെ കാർമേഘങ്ങൾ ആകാശത്തെങ്ങും പറന്നു. ചെവിയടക്കുന്ന ആരവത്തോടെ മഴ തിമർത്തു പെയ്തു. ആ സമയം സുബിൻ ബംഗ്ലാവിൻ്റെ മുകൾ നിലയിലെ മുറിയിൽ ജനലുകൾ തുറന്നിട്ട്‌ ചിന്തിച്ചിരിക്കയാണ്. ചുറ്റും ഇരുട്ടാണ്. അർദ്ധരാത്രി സമയം. മുറ്റത്തെ പൂന്തോട്ടത്തിൽ നിന്ന് മുല്ലകൾ വിടർന്നതിൻ്റെ നേർത്ത സുഗന്ധം കാറ്റിൽ മൂക്കിലേക്കടിച്ചു കയറുന്നു. ഉറക്കം വരുന്നില്ല. നിലാവുണ്ടായിരുന്നെങ്കിൽ മുറ്റത്തേക്കിറങ്ങി ആകാശത്തുള്ള നക്ഷത്രങ്ങളെയും നോക്കി കുശലം പറഞ്ഞിരിക്കാമായിരുന്നു. മരക്കൂട്ടങ്ങളുടെ ഇടയിലൂടെ കാണുന്ന ആകാശത്തിനു ചാരനിറമായിരുന്നു. ഇടക്കിടെ വീശുന്ന കാറ്റിൻ്റെ ആരവം കൂടി കൂടി വന്നു. എത്രനേരം അങ്ങിനെ ഇരുന്നു എന്നറിയില്ല. ഉറക്കം വന്ന് കൺപോളകളെ ഉമ്മ വെച്ചപ്പോൾ സുബിൻ എഴുന്നേറ്റ് കട്ടിലിൽ പോയി കിടന്നു. മെല്ലെ മെല്ലെ നിദ്ര അവനെ തഴുകിയുറക്കി. രാവിലെ പതിവുപോലെ അമ്മ…

Read More

നേർത്ത നിലാവ് തുറന്നിട്ട ജാലകത്തിലൂടെ മുറിക്കകത്തേയ്ക്ക് എത്തിനോക്കി. മൂടൽ മഞ്ഞിൻ്റെ മങ്ങിയ യവനികയിലൂടെ ദൂരെയുള്ള മലനിരകൾ അവ്യക്തമായ നിഴൽപ്പാടുകൾ പോലെ കാണാം. രാത്രിയുടെ തണുത്തുറഞ്ഞ നിശബ്ദത അന്തരീക്ഷത്തെ വലയം ചെയ്തിരിക്കയാണ്. ഇന്ദു കിടക്കയിൽ കണ്ണുചിമ്മിക്കിടന്നു. പാതിരാവായിട്ടും ഒരുപോള കണ്ണടയ്ക്കാൻ കഴിയുന്നില്ല. കണ്ണടച്ചാൽ അമ്മയുടെ സ്നേഹമൂറുന്ന മുഖമാണ് കണ്മുന്നിൽ തെളിയുന്നത്. മായയെന്നാണ് അവളുടെ അമ്മയുടെ പേര്. അച്ഛൻ ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു. അന്നവൾക്ക് നാലു വയസ്സേ ഉള്ളുവത്രേ. അച്ഛനെ അവൾക്ക് ഓർമ്മയില്ല. ഓരോന്നു ആലോചിച്ചു കിടക്കുമ്പോഴാണ് വീടിനോട് തൊട്ടടുത്തുള്ള “ലക്ഷ്‌മീ സിനിമാ ടാക്കീസിൽ” നിന്നുമൊരു ഗാനത്തിൻ്റെ അലയൊലികൾ കാതിലേക്ക് ഒഴുകിയെത്തിയത്. “അബ്തേരാ ശിവാ കോനുമരാ” എന്ന ഹിന്ദി പാട്ടിൻ്റെ വരികൾ, അവൾക്ക് ഇഷ്ടമുള്ള പാട്ടാണ് അത്. ആ പാട്ടിൻ്റെ രണ്ടു വരി അവൾ മെല്ലെ പാടുകയും ചെയ്തു. കൺപോളകളെ ഉറക്കം തഴുകാൻ മടിച്ചു നിൽക്കുന്നു. ഉറക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അവൾ തുറന്നിട്ട ജനാലഴികളിലൂടെ ആകാശ നീലിമയിലേയ്ക്ക് നോക്കി കിടന്നു. നക്ഷത്ര…

Read More

ഒരു വിധത്തിലാണ് അവൾ വീട്ടിലെത്തിയത്. മനസ്സാകെ അസ്വസ്ഥമായിരുന്നു. പുറത്ത് മഴ ആർത്തലച്ചു പെയ്യുന്നു. നെറ്റിയിലേക്ക് തളർന്നു വീണ കറുത്തിരുണ്ട കുറുനിരകൾ മാടി ഒതുക്കി ആതിര ജനലിന്നരികിലേയ്ക്ക് നടന്നു. പുറത്ത് അതിശക്തമായ കാറ്റ്. കാറ്റത്തിളകുന്ന വാഴയിലകളുടെ മരതകപ്പച്ച നോക്കി അൽപനേരം അവളങ്ങിനെ നിന്നു. തലേ നാളത്തെ ഓർമ്മകൾ അവളെ നടുക്കിക്കൊണ്ടിരുന്നു. തന്റെ ക്ലാസ്സ്‌ മേറ്റായ സുമയുടെ മരണം. അകാലത്തിൽ പൊലിയേണ്ടി വന്ന ഹതഭാഗ്യ. ക്യാൻസർ എന്ന മഹാരോഗത്തിന് അടിമപ്പെട്ടു ജീവിതം തള്ളിനീക്കി കൊണ്ടിരുന്ന അവളുടെ മരണം തന്റെ മനസ്സാകെ തകർത്തു. മറക്കാനാവാത്ത സംഭവം. ക്ലാസ്സിൽ നന്നായി പഠിച്ചിരുന്ന സുമ. നിഷ്കളങ്കമായ മുഖം. എല്ലാവരുടേയും ആരാധന പാത്രം. അവൾക്കീ ഗതി വരുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചില്ല. ജീവിതമെന്നത് ഒരു നിഴൽ പോലെ മാഞ്ഞു പോകുന്നതാണ്. ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന ഒരു മായാജാലം. പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് സുമ എന്ന കൊച്ചു സുന്ദരിയെ പരിചയപ്പെട്ടത്. അന്ന് മുതൽ വേർപിരിയാൻ കഴിയാത്ത ആത്മമിത്രങ്ങളായി. ഡിഗ്രി സെക്കന്റ്‌…

Read More

ഒരിക്കൽ നാരദൻ ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലെത്തി. മഹർഷിയെ ശ്രീകൃഷ്ണൻ യഥാവിധി സൽക്കരിച്ചിരുത്തി. സംഭാഷണത്തിനിടെ നാരദൻ നിശബ്ദനായി. ശ്രീകൃഷ്ണൻ വിവരങ്ങൾ ആരാഞ്ഞപ്പോൾ നാരദൻ ചോദിച്ചു, “പ്രഭോ! അങ്ങേയ്ക്ക് ധാരാളം ഭാര്യമാരുണ്ടല്ലോ? അതിൽ ആർക്കാണ് അങ്ങയോടു കൂടുതൽ ഇഷ്ടമെന്നറിഞ്ഞാൽ കൊള്ളാം”. നാരദന്റെ സംശയം മാറ്റാൻ ശ്രീകൃഷ്ണൻ ഒരു ഉപായം കണ്ടുപിടിച്ചു. “അല്ലയോ മഹർഷേ! എന്റെ ഭാര്യമാരോട് എനിക്ക് കടുത്ത തലവേദനയാണെന്നു അങ്ങ് ഒന്ന് ചെന്ന് പറയാമോ?”  ശ്രീകൃഷ്ണൻ നാരദരോട് പറഞ്ഞു. “ഈ തലവേദന മാറണമെങ്കിൽ ഭാര്യയുടെ കണ്ണീരിൽ ചവിട്ടി ചാലിച്ച മണ്ണ് എന്റെ നെറ്റിയിൽ പുരട്ടണമെന്നും പറയൂ”. ശ്രീകൃഷ്ണൻ കൂട്ടിച്ചേർത്തു. ശ്രീകൃഷ്ണന്റെ കൗശലം നാരദന് ഇഷ്ടപ്പെട്ടു. മഹർഷി വേഗം രുഗ്മിണിയുടെ അന്തപുരത്തിലെത്തി കാര്യങ്ങളെല്ലാം ധരിപ്പിച്ചു. “അയ്യോ അങ്ങ് എന്ത് പാപമാണ് പറയുന്നത്? ഞാൻ ചവിട്ടിയ മണ്ണ് ഭഗവാന്റെ നെറ്റിയിൽ പുരട്ടാനൊ?” രുഗ്മിണി കണ്ണീരോടെ ചോദിച്ചു. നാരദൻ പിന്നെ അവിടെ നിന്നില്ല. നേരെ സത്യഭാമയുടെ അടുത്തെത്തി. സത്യഭാമയും അതെ മറൂപടിതന്നെയാണ് നൽകിയത്. പിന്നീട് നാരദൻ ശ്രീകൃഷ്ണന്റെ…

Read More