Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശ്രീകൃഷ്ണനും രാധയും
ചരിത്രം / പൗരാണികശാസ്ത്രം

ശ്രീകൃഷ്ണനും രാധയും

By Syamala HaridasJuly 12, 20253 Comments2 Mins Read23 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരിക്കൽ നാരദൻ ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലെത്തി. മഹർഷിയെ ശ്രീകൃഷ്ണൻ യഥാവിധി സൽക്കരിച്ചിരുത്തി. സംഭാഷണത്തിനിടെ നാരദൻ നിശബ്ദനായി. ശ്രീകൃഷ്ണൻ വിവരങ്ങൾ ആരാഞ്ഞപ്പോൾ നാരദൻ ചോദിച്ചു, “പ്രഭോ! അങ്ങേയ്ക്ക് ധാരാളം ഭാര്യമാരുണ്ടല്ലോ? അതിൽ ആർക്കാണ് അങ്ങയോടു കൂടുതൽ ഇഷ്ടമെന്നറിഞ്ഞാൽ കൊള്ളാം”.

നാരദന്റെ സംശയം മാറ്റാൻ ശ്രീകൃഷ്ണൻ ഒരു ഉപായം കണ്ടുപിടിച്ചു.

“അല്ലയോ മഹർഷേ! എന്റെ ഭാര്യമാരോട് എനിക്ക് കടുത്ത തലവേദനയാണെന്നു അങ്ങ് ഒന്ന് ചെന്ന് പറയാമോ?”  ശ്രീകൃഷ്ണൻ നാരദരോട് പറഞ്ഞു.

“ഈ തലവേദന മാറണമെങ്കിൽ ഭാര്യയുടെ കണ്ണീരിൽ ചവിട്ടി ചാലിച്ച മണ്ണ് എന്റെ നെറ്റിയിൽ പുരട്ടണമെന്നും പറയൂ”. ശ്രീകൃഷ്ണൻ കൂട്ടിച്ചേർത്തു.

ശ്രീകൃഷ്ണന്റെ കൗശലം നാരദന് ഇഷ്ടപ്പെട്ടു. മഹർഷി വേഗം രുഗ്മിണിയുടെ അന്തപുരത്തിലെത്തി കാര്യങ്ങളെല്ലാം ധരിപ്പിച്ചു.

“അയ്യോ അങ്ങ് എന്ത് പാപമാണ് പറയുന്നത്? ഞാൻ ചവിട്ടിയ മണ്ണ് ഭഗവാന്റെ നെറ്റിയിൽ പുരട്ടാനൊ?” രുഗ്മിണി കണ്ണീരോടെ ചോദിച്ചു.

നാരദൻ പിന്നെ അവിടെ നിന്നില്ല. നേരെ സത്യഭാമയുടെ അടുത്തെത്തി. സത്യഭാമയും അതെ മറൂപടിതന്നെയാണ് നൽകിയത്. പിന്നീട് നാരദൻ ശ്രീകൃഷ്ണന്റെ ഭാര്യമാരെ ഓരോരുത്തരേയും കണ്ടു കാര്യം പറഞ്ഞു. പക്ഷെ പാപഭാരം ഭയന്ന് അവരെല്ലാം പിന്മാറി.

നാരദൻ പിന്നീട് വൃന്ദാവനത്തിലെ രാധയുടെ അടുത്തെത്തി. ശ്രീകൃഷ്ണവേഷം ധരിച്ച് ഭഗവാന്റെ കീർത്തനങ്ങൾ ആലപിച്ച് നൃത്തം ചവുട്ടുകയായിരുന്നു രാധ. നാരദനെ ഭക്തിപൂർവം നമസ്കരിച്ച രാധയോടു നാരദൻ ഭഗവാന്റെ തലവേദനയെപ്പറ്റിയും കണ്ണീരിൽ ചവിട്ടിച്ചാലിച്ച മണ്ണിന്റെ ആവശ്യകതയെ പറ്റിയും പറഞ്ഞറിയിച്ചു. രാധയുടെ കണ്ണുകൾ അപ്പോൾ തന്നെ നിറഞ്ഞൊഴുകി. നാരദൻ നോക്കി നിൽക്കെ, സ്വന്തം കണ്ണീരുവീണ മണ്ണ് രാധ ചവിട്ടിക്കുഴച്ചു ചാലിച്ചെടുത്ത്, ആമണ്ണ് മഹർഷിക്ക് കൊടുത്തിട്ട് വേഗം കണ്ണന് നൽകണേ എന്നപേക്ഷിച്ചു. ചവിട്ടിക്കുഴച്ച മണ്ണ് ഭഗവാനു നല്കുന്നതിന്റെ പാപഭാരം കൂടി ദേവി അനുഭവിക്കേണ്ടിവരും എന്ന് നാരദൻ ഓർമ്മിപ്പിച്ചു. കണ്ണനുവേണ്ടി ഏത് വേദനയും എത്ര വലിയ പാപവും സഹിക്കാൻ തയ്യാറാണെന്ന് രാധയും മറുപടി നൽകി.

വൈകാതെ നാരദൻ ദ്വാരകയിലെത്തി ശ്രീകൃഷണനോട് വൃത്താന്തമെല്ലാം അറിയിച്ചു.

“നാരദ മഹർഷെ! അങ്ങയുടെ സംശയം ഇപ്പോൾ മാറിയല്ലോ”. ശ്രീകൃഷ്ണൻ മന്ദഹാസം തൂകി. നാരദൻ ചിരിച്ചുകൊണ്ട് തലയാട്ടി. പിന്നീടു ദ്വാരകയിൽ നിന്നും നാരദൻ യാത്രയായി

Post Views: 29
3
Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

3 Comments

  1. Suresht Thazhathethil (h) on July 13, 2025 11:16 AM

    👍👌❤️💯🙏

    Reply
    • Syamala Haridas on July 13, 2025 4:03 PM

      Thank you so much

      Reply
  2. Syamala Haridas on July 12, 2025 12:39 PM

    ഈ സൗഹൃദത്തിന് നന്ദി……. സന്തോഷം.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.