Author: Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 8. വീടിന്റെ നിഴൽ. അധികാരത്തിന്റെ വെളിച്ചം യാദവിന്റെ ലാളിത്യം യാമിനിയുടെ മനസ്സിൽ വല്ലാത്തൊരു ഉന്മേഷം നിറച്ചു. കോളേജ് ഇടനാഴികളിൽ അവൾ ചിരിച്ചു, പറന്നു നടന്നു. എന്നാൽ വീട്ടിലേയ്ക്ക് പ്രവേശിക്കുമ്പോൾ ആ ചിരി എവിടെയോ അണഞ്ഞുപോയി. വീടിന്റെ അന്തരീക്ഷം ഒരു കട്ടിയുള്ള മൂടുപടം പോലെ അവളെ ചുറ്റിനിന്നു. വീടിന്റെ നെടുംതൂണായ അമ്മ യശോദ, മാതളപ്പൂവിന്റെ നിറമുള്ള, കടഞ്ഞെടുത്തതുപോലുള്ള ശരീരമുള്ള ഒരു സൗന്ദര്യധാമമായിരുന്നു അവർ. പക്ഷേ ഭർത്താവിന്റെ പെട്ടെന്നുള്ള മരണം അവരെ ഒരു നേരിപ്പോടുപോലെ ഉള്ളിൽ നിന്ന് കാർന്നു തിന്നുകൊണ്ടിരുന്നു. കഴിഞ്ഞ നാലുവർഷമായി ആ മുഖത്ത് ഒരു മ്ലാനത തളംകെട്ടിനിന്നു. മക്കളെ നല്ല നിലയിൽ എത്തിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിന്നായി അവർ സ്വന്തം സന്തോഷങ്ങളെല്ലാം ഹോമിച്ചു. ഇവർക്കിടയിൽ, വലിയമ്മ യമുന ഒരു നേർവിപരീതമായിരുന്നു. പ്രേമനൈരാശ്യം കാരണം വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്ന അവർ കർക്കശക്കാരിയായിരു ന്നു. സ്വന്തമായി മക്കളില്ലാത്തതിനാൽ യാമിനിയെ അവർ സ്വന്തം മോളായി കരുതി.…

Read More

​നൂറു വർഷങ്ങൾക്കു മുമ്പുള്ള ഒരു ഡിസംബർ മാസം. നീലിമലയുടെ താഴ്വര കനത്ത മഞ്ഞിൽ പുതച്ചു കിടക്കുകയാണ്. വെള്ളിനൂലുകൾ പോലെ മലമുകളിൽ നിന്നും പെയ്തിറങ്ങുന്ന മഞ്ഞ് താഴ്വരയിലെ പൈൻ മരങ്ങളെയും പുഴയോരത്തെ പുല്ലുകളെയും വെളുത്ത പട്ടുപുതപ്പിച്ചു. കുന്നിൻ മുകളിലെ ചെറിയ പള്ളിയിൽ നിന്നും ക്രിസ്തുമസ് കരോൾ ഗീതങ്ങൾ കുളിർകാറ്റിനൊപ്പം ഒഴുകി വരുന്നുണ്ടായിരുന്നു. ആകാശത്ത് ഉദിച്ചുയർന്ന വെള്ളിനക്ഷത്രങ്ങൾ നീലിമലയിലെ മഞ്ഞുതുള്ളികളിൽ പ്രതിഫലിച്ചു. ​ശങ്കരൻ തിരുമേനിയുടെ തറവാടിന്റെ ഉമ്മറത്തിരുന്ന് ഗായത്രി പുറത്തെ മഞ്ഞുവീഴ്ച നോക്കി നിന്നു. ഓർമ്മകൾക്ക് അന്ന് കയ്പ്പായിരുന്നു. ചാലിയാർ പുഴയുടെ തീരത്തെ സമ്പന്നമായ കൈലാസമെന്ന തറവാട്ടിൽ നിന്നും, മരുമക്കത്തായത്തിന്റെ പേരിൽ അനാഥയാക്കപ്പെട്ട് അമ്മയോടൊപ്പം ഇറങ്ങേണ്ടി വന്നതും ഇത്തരമൊരു തണുത്ത രാത്രിയിലായിരുന്നു. അന്ന് ഇരുട്ടിൽ തപ്പിത്തടഞ്ഞ തനിക്ക് അഭയത്തിന്റെ പൊൻവിളക്കായത് തിരുമേനിയുടെ സ്നേഹമായിരുന്നു. ​പക്ഷേ അവരുടെ മകൻ ആസ്തിക്കിന്റെ മൗനം ആ വീടിന് ഒരു തീരാനോവായിരുന്നു. മുത്തശ്ശിയുടെ മരണം പുഴയുടെ ഓളങ്ങളിൽ കണ്ട് ഭയന്ന ആസ്തിക് വാക്കുകൾ നഷ്ടപ്പെട്ട് ഒരു മൂകസാക്ഷിയായി മാറി. മുറ്റത്തെ…

Read More

​​സമയം രാത്രി പന്ത്രണ്ടര. പരീക്ഷയുടെ ഭാരം ചുമലിലേറ്റി ഇന്ദു ഇനിയും ഉറങ്ങിയിട്ടില്ല. പുസ്തകത്താളുകളിൽ അവൾ കണ്ണുംനട്ടിരുന്നു. ​ജാലകം തുറന്നു കിടക്കുന്നു. കൈത്തലോടൽ പോലെ സുഖമുള്ള കാറ്റ് ഒഴുകിയെത്തി. മുറ്റത്തെ നിലാവ് മുക്കുറ്റിപ്പൂവുപോലെ തിളങ്ങി. ഏതോ മരക്കൊമ്പിലിരുന്ന് രാപ്പാടി വിരഹഗാനം പാടുന്നു. ​ഉറക്കം പൂമണം പോലെ കൺപോളകളെ മാടി വിളിച്ചപ്പോൾ അവൾ പുസ്തകം മടക്കി കിടക്കാനൊരുങ്ങി. ​മുത്തശ്ശി ഇനിയും ഉറങ്ങിയിട്ടില്ല. ഇന്ദു കണ്ണടച്ച ശേഷമേ ആ കാവൽക്കാരിക്ക് വിശ്രമമുള്ളൂ. ​തിരിഞ്ഞു നോക്കുമ്പോൾ, മുത്തശ്ശി കാലും നീട്ടിയിരുന്നു ലോകം മറന്ന് വെറ്റില മുറുക്കുകയാണ്. വെറ്റിലയുടെ ഞരമ്പു കളഞ്ഞ്, ചുണ്ണാമ്പിന്റെ നനുത്ത തൂവെള്ളയും പഴുക്കടക്കയുടെ ചുവപ്പും ചേർത്ത് അവർ വിസ്തരിച്ചു മുറുക്കി. അവസാനം ഒരു കഷ്ണം പുകയിലയും വായിലിടും. ​അറുപത് വയസ്സിന്റെ കണക്കെഴുതിയ മുത്തശ്ശിക്ക് ഇന്ദുവിനോട് അതിരില്ലാത്ത സ്നേഹമായിരുന്നു. ​അമ്മ മരിക്കുമ്പോൾ ഇന്ദുവിന് വെറും രണ്ടു വയസ്സ് മാത്രം. മുത്തശ്ശിയുടെ മൂത്ത മകളായിരുന്നു ഇന്ദുവിന്റെ അമ്മ. പെട്ടെന്നുണ്ടായ പനിയാണ് ആ ജീവിതവെളിച്ചം കെടുത്തിയത്. ​മുത്തശ്ശിക്ക് ഒരാണും…

Read More

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 7 – ലൈബ്രറിയിലെ രഹസ്യ സംഭാഷണം. നഗരത്തിലെ പ്രമുഖ കോളേജ് കാമ്പസിലെ ശാന്തമായ ഇടനാഴികളിലൂടെ യാദവ് നടന്നു നീങ്ങി. തത്വശാസ്ത്രത്തിന്റെ കട്ടിയേറിയ ലോകത്തായിരുന്നു അവന്റെ മനസ്സ്. മാർക്കിനോ ജോലിക്കോ വേണ്ടിയായിരുന്നില്ല അവൻ പഠിച്ചത്. ലോകത്തെ മനസ്സിലാക്കാനുള്ള “താക്കോൽ” ആയിരുന്നു അവനത്. ക്ലാസ്സുകൾ മുടക്കാതെ ആകാശത്തേയ്ക്ക് നോക്കി സ്വപ്നം കാണുന്ന ആ ലാളിത്യം അവനിൽ എന്നും പ്രകടമായിരുന്നു. സ്വന്തം കുടുംബത്തെ കഷ്ടപ്പാടുകളിൽ നിന്നും കരകയറ്റണം എന്നതായിരുന്നു അവന്റെ ഒരേയൊരു സ്വപ്നം. അതേ ഇടനാഴിയിൽ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ലോകം തോളിൽ ചുമന്ന് യാമിനിയും നടന്നു. ഷേക്സ്പിയറും ടെന്നീസണും അവൾക്ക് അഭയമായിരുന്നു. വലിയമ്മയുടെ ജോലിയെക്കുറിച്ചുള്ള സമ്മർദ്ദം അവളിലെ എഴുത്തുകാരിയെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചെങ്കിലും മനുഷ്യരുടെ കഥകളും വികാരങ്ങളും ലോകത്തോട് വിളിച്ചു പറയണം എന്ന മോഹം അവളുടെ ഹൃദയത്തിൽ ഒരു തിരപോലെ അലയടിച്ചു. ഒരു ദിനം അവിചാരിതമായി കോളേജ് ലൈബ്രറിയുടെ പടികളിൽ വെച്ച് യാമിനിയുടേയും യാദവിന്റെയും കണ്ണുകൾ തമ്മിലിടഞ്ഞു. അന്ന്…

Read More

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 6 – നിഴലുകൾ മാഞ്ഞപ്പോൾ ​യാമിനിയുടെ വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ, യാദവിന്റെയും യാമിനിയുടെയും വിവാഹം നിശ്ചയിച്ചു. നാട് കണ്ട ഏറ്റവും സന്തോഷകരമായ ഒരു പുനഃസമാഗമത്തിന്റെ പരിസമാപ്തിയായിരുന്നു അത്. മംഗള കർമ്മങ്ങൾ ​വിവാഹത്തിനായി ഇരവി മംഗലം മന അണിഞ്ഞൊരുങ്ങി. കാലങ്ങളായി പ്രതാപത്തിന്റെ മതിൽകെട്ടിനുള്ളിൽ ഒതുങ്ങിനിന്ന ആ തറവാട്, സ്നേഹത്തിന്റെ ഉത്സവത്തിന് സാക്ഷിയായി. ചെണ്ടുമല്ലി പൂക്കളും റോസാപ്പൂക്കളും കൊണ്ട് മുറ്റം അലങ്കരിച്ചു. ​യാദവ് സ്വന്തം അച്ഛന്റെ മരണശേഷം ഉപേക്ഷിച്ചുപോയ തറവാട്ടിൽ നിന്നും ആരും വരാനില്ലായിരുന്നു. പക്ഷേ, യാമിനിയുടെ വീട്ടുകാർ അവന് എല്ലാമായി നിന്നു. യാമിനിയുടെ വല്യമ്മ, യാദവിന് വിവാഹ വസ്ത്രങ്ങൾ നൽകി, ഒരു മകനെപ്പോലെ കൂടെ നിന്നു. ​നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ, യാദവ് യാമിനിയുടെ കഴുത്തിൽ താലിചാർത്തി. ​ആ നിമിഷം, യാമിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് എട്ടു വർഷത്തെ ദുരിതമോ, ഭയമോ, ഭ്രാന്തോ ആയിരുന്നില്ല; മറിച്ച്, പ്രണയം തിരികെ ലഭിച്ചതിന്റെ പരിശുദ്ധമായ ആനന്ദമായിരുന്നു. ​കാത്തിരിപ്പിന്റെ വേദനകൾക്ക് ശേഷം…

Read More

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 5 – യാമിനിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ്.     ഇരവി മംഗലം മനയിൽ  പുതിയ പ്രഭാതം വിടർത്തി. അവൾ പൂർണ്ണമായും സുഖം പ്രാപിച്ചു എന്നതിലുപരി അവളുടെ നഷ്ടപ്പെട്ട ഉന്മേഷം വീണ്ടു കിട്ടി. അവൾ പഴയതിലും കൂടുതൽ സുന്ദരിയും പ്രസന്നയുമായി കാണപ്പെട്ടു.  യാദവ് ആ വീട്ടിൽ താമസിച്ച ദിവസങ്ങൾ ഇരവിമംഗലം മനയിലെ പ്രതാപശാലികളായ വീട്ടുകാരുടെ കാഴ്ചപ്പാടുകൾ മാറ്റാൻ പര്യാപ്തമായിരുന്നു.   കേവലം ഒരു പാവപ്പെട്ട നായർ യുവാവ് എന്ന പേരിൽ അവനെ നാടുകടത്തപ്പെട്ട  പ്രതാപശാലികൾ അവന്റെ നിസ്വാർത്ഥ സ്നേഹത്തിനു മുമ്പിൽ തല കുനിച്ചു.   ഒരുദിവസം യാമിനിയുടെ വലിയമ്മയും  അമ്മയും യാദവിന്റെ അടുക്കൽ പോയിരുന്നു. ഏറെ നേരത്തെ മൗനത്തിനുശേഷം അവർ അവനെ വിളിച്ചു. “മോനേ യാദവ് നീ ഞങ്ങളോട് പൊറുക്കണം. ജീവിതത്തിൽ എന്തിനേക്കാളും വലുത് സ്നേഹം ആണെന്ന് നീ നിന്റെ ജീവിതത്തിൽ കൂടി തെളിയിച്ചു തന്നു. ഇത് ഞങ്ങൾക്കൊരു  പാഠമാണ്.  നിന്റെ അച്ഛൻ ജീവനൊടുക്കിയതും യാമിനി ഭ്രാന്തിയായതും ഞങ്ങളുടെ  അഹങ്കാരം മൂലമാണ്. അതിനു…

Read More

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 4 Dr. യദുകൃഷ്ണന്റെ കണ്ടെത്തൽ. യാദവ് പിറ്റേന്ന് യാമിനിയുടെ Dr. യദുകൃഷ്ണനെ കാണാൻ പോകുന്നു. അവർ രണ്ടുപേരും ഏറെ നേരം സംസാരിച്ചിരുന്നു. യദുവിന്റെ തുറന്ന പെരുമാറ്റം യാദവിന് വളരെ ഇഷ്ടപ്പെട്ടു. യാദവിന്റെ സാമിപ്യം യാമിനിയിൽ അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് Dr. യദു കൃഷ്ണ ഉറപ്പു നൽകി. അത് യാദവിൽ ആത്മവിശ്വാസവും പുത്തനുണർവുംനൽകി. യാദവ് അവൾക്ക് സന്തോഷം നൽകുന്ന പുസ്തകങ്ങൾ മുറിയിലേയ്ക്ക് എത്തിക്കാൻ തുടങ്ങി. അവൻ അവൾക്ക് ഏറെ ഇഷ്ടമുള്ള മുട്ടത്തു വർക്കിയുടെ “ഇണപ്രവുകൾ”എന്ന നോവൽ അവൾക്ക് എത്തിച്ചുകൊടുത്തു. അവൾ ഒറ്റയിരുപ്പിൽ അത് മുഴുവൻ വായിച്ചു തീർത്തു. അവളിൽ കുറേശ കുറേശ മാറ്റങ്ങൾ കണ്ടു തുടങ്ങി. അവൻ വീണ്ടും വീണ്ടുംഅവളെ ഓരോ വിധത്തിൽ പ്രലോഭിച്ചു തുടങ്ങി. അവൾ മനോഹരമായ കഥ കളും കവിതകളും എഴുതി തുടങ്ങി. അവളുടെ മനോഹരമായ ചിരി റൂമിൽ മുഴങ്ങി കേട്ടു. യാദവിന്റെ പരീക്ഷണങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. യാമിനിയിൽ മാറ്റങ്ങൾ വന്നു…

Read More

​ചെറുകരയിൽ നേർത്ത വെളിച്ചം നീന്തി പുലരിയുടെ പൂമുഖം തുറക്കും നേരം ചുഴികളിൽ ആടി ഉലഞ്ഞാടി നിൽക്കും ചെറുതോണി തൻ കരളിടി കേട്ടുണരും മുക്കുവൻ. ​ നെഞ്ചോടു ചേർക്കും തുഴയേയും വലയേയും ഉപ്പിൻ്റെ ഗന്ധം പുരണ്ടൊരു ജീവിതം അകലെയാഴത്തിൽ നീലക്കടൽ മാത്രം അലകടലിൻ്റെ മകനായ് വീണ്ടുമിറങ്ങുന്നു. ​വിറയ്ക്കുന്ന കയ്കളിൽ വലിഞ്ഞു മുറുകിയ നരച്ച കയറിൻ്റെ നോവുണ്ട് കഥയുണ്ട് പുതുമഴക്കാലം കാറ്റും കോളും വരുമ്പോൾ ഉള്ളിലെ ഭയമയാൾ പുറമെ കാണിക്കാറില്ല. ആഴമേറിയ തിരമാലകൾ അലറി വരുമ്പോൾ ചുറ്റും കനക്കുന്ന ഇരുളിൻ്റെ കൂട്ടിലായ് മീനുകൾക്കായ് വലയെറിയും ശ്രദ്ധയോടെ നാളെത്തെ വയറ്റിലെ തീ അണയ്ക്കാനായ്. ​ഓരോ മീൻപിടുത്തവും ഒരു പോരാട്ടമാണ് ജീവിതം തുഴയുന്ന ഒറ്റയാൾ പ്രയാണമാണ് തിരിച്ചെത്തുമ്പോൾ, കരയിലുണ്ടവൾ കരിന്തിരി വെട്ടത്തിൽ കാത്തിരിക്കും കുടുംബം. ​കഴലുകൾക്കെന്നും മണലിൻ്റെ ചൂടുണ്ട് കണ്ണുകളിൽ തീരാത്ത കടലിൻ്റെ നീലയുണ്ട് ഇതൊരു ശാപമോ അനുഗ്രഹമോ അറിയില്ല ഈ തിരയല്ലാതെ മറ്റെങ്ങും വേരുകളില്ല. ശ്യാമള ഹരിദാസ്

Read More

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം – 3 പ്രണയം തിരുത്തിയെഴുതിയ നാളുകൾ. യാദവ് ഇരവി മംഗലം മനയിൽ താമസം തുടങ്ങി. യാദവ് കമ്പനിയിൽ ലോങ്ങ്‌ലീവിന് അപേക്ഷിച്ചു. അവൻ യാമിനിയുടെ മുറിയോട് ചേർന്ന് വർഷങ്ങളായി ആരും ഉപയോഗിക്കാത്ത മുറിയിൽ താമസം തുടങ്ങി. ആ വീട്ടിലെ ഓരോ നിമിഷവും അവന് ഒരു പരീക്ഷണമായിരുന്നു. രാത്രിയിൽ യാമിനിയുടെ മുറിയിൽ നിന്നും വരുന്ന ചങ്ങലയുടെ കിലുക്കവും ഇടക്കിടെയുള്ള നേർത്ത തേങ്ങലുകളും അവനെ ഉറങ്ങാൻ അനുവദിച്ചില്ല. അയാൾക്ക് യാമിനിയെ പഴയ ഓർമ്മയിലേയ്ക്ക് തിരിച്ചു കൊണ്ടുവരണം. അതിനായി അയാൾ നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നു. യാദവ് യാമിനിയുടെ മുറിയുടെ ചുവരിനോട് ചേർന്നു നിന്ന് പതിയെ സംസാരിക്കാൻ തുടങ്ങി. അവൻ കോളേജ് ജീവിതത്തിന്റെ പഴയ ഓർമ്മയിലേയ്ക്ക് അവന്റെ മനസ്സുകൾ പാഞ്ഞു. ​കോളേജ് ജീവിതത്തിലെ തമാശകൾ, കോളേജ് ടൂർ, ഒന്നിച്ചിരുന്നു കണ്ട സിനിമകൾ, പരസ്പരം കൈമാറിയ കത്തിലെ വരികൾ, എല്ലാം ഒരു സന്ദേശം പോലെ അവൻ ആ ചുമരിലൂടെ അവളിലേയ്ക്ക് എത്തിച്ചു. തുടക്കത്തിൽ അവൾ അസ്വസ്ഥയായി.…

Read More

​അങ്ങകലെ, വാകമരങ്ങൾ തീവ്രമായ ചുവപ്പിൽ പൂത്തുലഞ്ഞ്, സൗന്ദര്യത്തിൻ്റെ കിരീടം ചൂടി നിന്നു. മന്ദമാരുതൻ്റെ തലോടലിൽ അവ സ്വർണ്ണത്തരികൾ പോലെ നിലത്തേക്ക് അടർന്നു വീണു. ആയിരം വള്ളിച്ചെടികളാൽ അലംകൃതമായ ആ വിശാലമായ പൂന്തോട്ടത്തിന് അപ്പുറം സൂര്യരശ്മിയിൽ നീലിച്ചു തിളങ്ങുന്ന ഒരു താമരക്കുളം. തൻ്റെ പ്രതിബിംബം കൊണ്ട് ആ താമരപ്പൂക്കൾ ആഢംബരത്തിൻ്റെ പ്രതിരൂപമായ ആ ബംഗ്ലാവിൻ്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. ​ ആ സ്വപ്നസദൃശമായ ലോകത്തിലെ ഏക അവകാശിയായിരുന്നു രാഹുൽ. സൂര്യൻ്റെ ശോഭയെ മറികടക്കുന്ന സൗന്ദര്യവും വിളിച്ചാൽ വിളി കേൾക്കുന്ന സൽസ്വഭാവവുമായിരുന്നു അവന്റേത്. അച്ഛനും അമ്മയും അവനും മാത്രമായിരുന്നു ആ വലിയ വീട്ടിലെ ലോകം. സമ്പൽസമൃദ്ധിയുടെ കുത്തൊഴുക്കിൽ ഒരു കാറും കോളുമില്ലാതെ അവരുടെ ജീവിതം ശാന്തമായി ഒഴുകി നടന്നു. ​ ഒരു വൈകുന്നേരം… ഹരിത ഭംഗി നിറഞ്ഞ കാനനച്ഛായയിലൂടെ അവൻ കൂട്ടുകാരുമായി പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കുകയായിരുന്നു. പെട്ടെന്ന്, അൽപ്പം അകലെ നിന്ന് ഒരു വലിയ ബഹളം കേട്ടു. ആളുകൾ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അങ്ങോട്ട് ഓടുന്നു.…

Read More