സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ.
അദ്ധ്യായം 8. വീടിന്റെ നിഴൽ.
അധികാരത്തിന്റെ വെളിച്ചം യാദവിന്റെ ലാളിത്യം യാമിനിയുടെ മനസ്സിൽ വല്ലാത്തൊരു ഉന്മേഷം നിറച്ചു. കോളേജ് ഇടനാഴികളിൽ അവൾ ചിരിച്ചു, പറന്നു നടന്നു.
എന്നാൽ വീട്ടിലേയ്ക്ക് പ്രവേശിക്കുമ്പോൾ ആ ചിരി എവിടെയോ അണഞ്ഞുപോയി. വീടിന്റെ അന്തരീക്ഷം ഒരു കട്ടിയുള്ള മൂടുപടം പോലെ അവളെ ചുറ്റിനിന്നു.
വീടിന്റെ നെടുംതൂണായ അമ്മ യശോദ, മാതളപ്പൂവിന്റെ നിറമുള്ള, കടഞ്ഞെടുത്തതുപോലുള്ള ശരീരമുള്ള ഒരു സൗന്ദര്യധാമമായിരുന്നു അവർ. പക്ഷേ ഭർത്താവിന്റെ പെട്ടെന്നുള്ള മരണം അവരെ ഒരു നേരിപ്പോടുപോലെ ഉള്ളിൽ നിന്ന് കാർന്നു തിന്നുകൊണ്ടിരുന്നു.
കഴിഞ്ഞ നാലുവർഷമായി ആ മുഖത്ത് ഒരു മ്ലാനത തളംകെട്ടിനിന്നു. മക്കളെ നല്ല നിലയിൽ എത്തിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിന്നായി അവർ സ്വന്തം സന്തോഷങ്ങളെല്ലാം ഹോമിച്ചു.
ഇവർക്കിടയിൽ, വലിയമ്മ യമുന ഒരു നേർവിപരീതമായിരുന്നു. പ്രേമനൈരാശ്യം കാരണം വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്ന അവർ കർക്കശക്കാരിയായിരു
ന്നു. സ്വന്തമായി മക്കളില്ലാത്തതിനാൽ യാമിനിയെ അവർ സ്വന്തം മോളായി കരുതി.
“നീ എന്റെ സ്വന്തം മോളാ യാമിനീ… നിന്നെ
ഞാൻ ആർക്കും വിട്ടുകൊടുക്കില്ല,” എന്ന് പറഞ്ഞ് അവർ യാമിനിയെ കെട്ടിപ്പിടിക്കുമ്പോൾ, ആ സ്നേഹത്തിൽ ഒരു അധികാരഭാവം ഒളിഞ്ഞിരിപ്പുണ്ടോയെ ന്ന് അവൾ ഭയപ്പെട്ടു. “നീ എന്റേതു മാത്രമാണ്” എന്ന് അവരുടെ കരിനീലക്കണ്ണുകളിൽ
തിളങ്ങുന്ന അധികാരഭാവം യാമിനിയെ ആസ്വസ്ഥയാക്കി.
യാദവിനെക്കുറിച്ചുള്ളഒരൊറ്റ വാക്കുപോലും വലിയമ്മയിൽ ഒരു കൊടുങ്കാറ്റായി മാറുമെന്ന് അവൾ ആശങ്കപ്പെട്ടു.
അവളുടെ അനുജത്തി “യാതിര”, അവളേക്കാൾ നാലു വയസ്സ് ഇളയതാണ്. അവൾ ആ വീട്ടിലെ കൊച്ചു വെളിച്ചമാണ്.
ലോകത്തെ നിഷ്കളങ്കതയോടെ നോക്കിക്കാണുന്ന ആ
കൊച്ചുകിളി യാമിനിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടായി നിന്നു.”ചേച്ചി
ചിരിക്കുന്നത് കാണാൻ
എനിക്കെന്തൊരിഷ്ടമാണെന്നോ………. ഈ നുണക്കിഴിക്കവിളുകൾ
ക്കെന്തൊരു തിളക്കമാണെന്നോ?” എന്ന് പറഞ്ഞ് യാതിര അവളെ ചേർത്തു പിടിച്ചു.
യാദവിനോടുള്ള ഇഷ്ടം യാമിനിയുടെ മനസ്സിൽ ഒരു പുഴപോലെ വളരുമ്പോഴും, ഈ മൂന്നു സ്ത്രീകളുടെ പ്രതീക്ഷകളും, പ്രത്യേകിച്ചും യമുനയുടെ അധികാര ഭീഷണിയും, അവളുടെ മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി ഉയർന്നു നിന്നു. യാദവിനെക്കുറിച്ചുള്ള സത്യം ഇവരോട് തുറന്നു പറയാൻ എനിക്കാവുമോ?… ഈ ഭയം അവളെ അലട്ടി.
തുടരും…..


4 Comments
മനോരമായിട്ടുണ്ട്…. ഇനിയും തുടരണം.. എല്ലാ ആശംസകളും
Thank you so much
Thank you so much
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 7.ലൈബ്രറിയിലെ രഹസ്യ സംഭാഷണം - By Syamala Haridas - കൂട്ടക്ഷരങ്ങൾ