Author: Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

മനസ്സിനുള്ളിലെ പറുദീസ – അധ്യായം 1 മുതൽ  ഇവിടെ വായിക്കാം  അദ്ധ്യായം 10 – പ്രത്യാശയുടെ വെള്ളിനിലാവ് മഞ്ഞു പെയ്തിറങ്ങുന്ന ഒരു പുലരി. പൗർണ്ണമി പ്രസവത്തിനായി ആശുപത്രിയിലേക്ക് യാത്രയായി. സുഖപ്രസവത്തിനായി മുത്തശ്ശി നേർച്ചകൾ നേർന്നു. ആകാശിൻ്റെ ഉള്ളിലും സന്തോഷത്തിൻ്റെ തിളക്കം. പുതിയൊരു അതിഥി വീട്ടിലേക്ക് ഉടനെയെത്തും. എല്ലാവരും ശുഭ പ്രതീക്ഷയിലാണ്. അങ്ങനെ പൗർണ്ണമിയുടെ ഏറെ നാളത്തെ കാത്തിരുപ്പിന് വിരാമമായി. നല്ല ഓമനത്തമുള്ള ഒരു ആൺകുട്ടി. രണ്ടു ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങി. മലഞ്ചെരുവുകളിൽ സൂര്യൻ മെല്ലെ മേഘക്കീറുകളിലൂടെ തലനീട്ടി, ഇരുളിൻ്റെ കരിമ്പടം മാറ്റി പ്രകാശത്തിൻ്റെ പൊൻകിരണങ്ങൾ തൂവിത്തുടങ്ങി. മുത്തശ്ശി പടിക്കലേക്ക് കണ്ണും നട്ടിരുന്നു. ആകാശ്, പൗർണ്ണമി ദമ്പതികൾ തങ്ങളുടെ ഓമന പുത്രനുമായി മുത്തശ്ശിയുടെ അടുത്തേക്ക് കടന്നുവന്നു. മുത്തശ്ശിയുടെ ചുണ്ടിൽ വാത്സല്യത്തിൻ്റെ മന്ദസ്മിതം വിരിഞ്ഞു. കുഞ്ഞിനെ വീട്ടിലേക്ക് ആദ്യമായി കൊണ്ടുവരുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അവർ ക്രമീകരിച്ചിരുന്നു. അവർ കാറിൽ നിന്നിറങ്ങുംമുമ്പേ, ഒരു പതിനെട്ടുകാരിയുടെ ചുറുചുറുക്കോടെ മുത്തശ്ശി അവർക്കരികിലേക്ക് കുതിച്ചു. പൗർണ്ണമിയുടെ…

Read More

മനസ്സിനുള്ളിലെ പറുദീസ – അധ്യായം 1 മുതൽ  ഇവിടെ വായിക്കാം  നിലാവിൻ്റെ ശാന്തതയിൽ ഒരു പുലരി മനസ്സിലൊരു പറുദീസ – അദ്ധ്യായം 9 നീലരാവിൻ്റെ ശിശിരയാമത്തിൽ, പ്രപഞ്ചാത്മാവിൻ്റെ ശ്വാസോച്ഛ്വാസത്തിൽ നിന്നടർന്നുവീണ നേർത്ത കുളിർക്കാറ്റിൽ, പൗർണ്ണമി തൻ്റെ സ്വപ്നങ്ങളെ തഴുകി, മട്ടുപ്പാവിലെ ചൂരൽ കസേരയിൽ പ്രകൃതിയുടെ മാസ്മരിക ഭംഗി ആസ്വദിച്ച് അങ്ങിനെയിരുന്നു. ചുറ്റും പരന്നുകിടക്കുന്ന വലിയ പറമ്പും, അതിൽ തലയുയർത്തിനിൽക്കുന്ന വൻമരങ്ങളും – മാവ്, പ്ലാവ്, കശുമാവ് തുടങ്ങിയ പലതരം വൃക്ഷങ്ങളും – അവളുടെ കണ്ണുകൾക്ക് വിരുന്നൊരുക്കി. ചേമ്പ്, ചേന, കപ്പ, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളും, വിവിധയിനം പച്ചക്കറികളും കൊണ്ട് സമൃദ്ധമായ തോട്ടം ജീവൻ തുടിച്ചുനിന്നു. മുറ്റം നിറയെ കറ്റകളുടെ കൂമ്പാരങ്ങൾ, കൊയ്ത്തിൻ്റെയും മെതിയുടെയും ആരവങ്ങളാൽ മുഖരിതമായിരുന്നു. ടൗണിൽ വളർന്ന പൗർണ്ണമിക്ക് ഇതൊരു അത്ഭുതക്കാഴ്ചയായിരുന്നു; ഈ നാടിൻ്റെ പ്രകൃതിഭംഗി അവളുടെ മനസ്സിനെ അതിരറ്റ് ആകർഷിച്ചു. ഈ വേളയിൽ, ആകാശിൻ്റെ നാട്ടിലേക്കുള്ള സ്ഥലം മാറ്റത്തിനായുള്ള കാത്തിരിപ്പ് സഫലമായി. ആ സന്തോഷവാർത്ത അവനെ തേടിയെത്തിയപ്പോൾ,…

Read More

മനസ്സിനുള്ളിലെ പറുദീസ – അധ്യായം 1 മുതൽ  ഇവിടെ വായിക്കാം  മനസ്സിനുള്ളിലെ പറുദ്ദീസ – അദ്ധ്യായം 8. ഹൃദയഭേദകമായ കാഴ്ചകൾക്ക് സാക്ഷിയായ നിമിഷങ്ങൾ. ഫോണെടുത്ത ആകാശിൻ്റെ കൈകൾ ഒരു നിമിഷം വിറച്ചു. മരവിപ്പിക്കുന്നൊരു യാഥാർത്ഥ്യം, അയാളെ ഞെട്ടിത്തരിപ്പിച്ചു. ചെന്നൈ-മംഗലാപുരം എക്സ്പ്രസ്, ഒരു ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച്, എട്ട് ബോഗികൾ പെരുന്തേനരുവി കായലിലേക്ക് മറിഞ്ഞിരിക്കുന്നു! ഉത്സവ സീസണായതുകൊണ്ട്തന്നെ എ.സി. കമ്പാർട്ട്‌മെന്റുകളിലടക്കം നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാവാം. ഐ.ജി.യുടെ നിർദ്ദേശത്തിന് വല്ലാത്തൊരു കാഠിന്യം അനുഭവപ്പെട്ടു. – “ഉടൻ എത്തണം, ആകാശ്! രക്ഷാപ്രവർത്തനത്തിന് നിങ്ങളെ ആവശ്യമുണ്ട്.” ആകാശിൻ്റെ മനസ്സിലൂടെ ഒരു കൊടുങ്കാറ്റ് കടന്നുപോയി. ഈ വാർത്ത പൗർണ്ണമിയെ അറിയിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അവളുടെ മുഖത്ത് നിഴലിക്കുന്ന ദുഃഖം കാണാനുള്ള ശക്തി അയാൾക്കില്ല. കഴിയുന്നത്രയും അശുഭകരമായ വാർത്തകളിൽ നിന്ന് അവളെ മാറ്റിനിർത്താൻ അയാൾ എന്നും ശ്രദ്ധിച്ചു. ഈ നിമിഷം, ആ വ്യഗ്രത ഒരു മരവിപ്പായി അയാളിൽ പടർന്നു. അവളുടെ സമ്മതം പോലും ചോദിക്കാതെ, ഒരു യാത്ര പറച്ചിലിന് കാത്തുനിൽക്കാതെ,…

Read More

അന്തിചുവപ്പാർന്ന സായംസന്ധ്യയിൽ ജിതിൻ കടൽക്കരയിലെ പാറക്കെട്ടിന്റെ മുകളിൽ കടലിന്റെ അപാരതയിലേക്കും നോക്കി അങ്ങിനെ ഇരുന്നു. സായംസന്ധ്യയുടെ ചുവപ്പു രാശി മാഞ്ഞു ആകാശം ഇരുളാൻ തുടങ്ങിയിരുന്നു. അവൻ തന്റെതായ സ്വപ്നലോകത്തിലൂടെ ഒഴുകി നടന്നു. ആഞ്ഞടിച്ച തിരമാലകൾ കരയെ പുണർന്ന് ചുംബിച്ചു കൊണ്ടിരുന്നു. നീണ്ട രണ്ടു വർഷങ്ങൾ ഈ മണലാരണ്യത്തിൽ ഏകാന്തതയുടെ ദുഃഖഭാരവും ഒറ്റപ്പെടലിന്റെ വേദനയും സഹിച്ച് ഒരു മോചനത്തിന്നായി കൊതിച്ചിരുന്ന നാളുകൾ. അവൻ മെല്ലെ കടൽക്കരയിൽ നിന്നും എഴുന്നേറ്റ് ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി താമസസ്ഥലത്തേക്ക് നടന്നു. കേവലം പതിഞ്ചു ദിവസത്തെ ദാമ്പത്യ ജീവിതം മാത്രം. യാത്ര പറഞ്ഞു ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോൾ നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാനായി കണ്ണിൽ കൂളിംഗ്ലാസ്സ് ഇട്ടു. യാത്ര പറഞ്ഞു പിരിയുമ്പോൾ ആമിയുടെ പൊട്ടിക്കരച്ചിൽ മനസ്സിൽ നിന്നും മായുന്നില്ല.എരിയുന്ന ഒരു ഓർമ്മയായി അത് അകതാരിൽ കിടന്ന് പുകഞ്ഞുകൊണ്ടേയിരുന്നു. നനുത്ത കടൽ കാറ്റ് അവനെ വന്നു തൊട്ടുരുമ്മി കൊണ്ടിരുന്നു. ഒരു കുളിർ തെന്നൽ ജനൽ പാളിയിലൂടെ വന്ന് അവന്റെ കവിളിണകൾ…

Read More

മൂടികെട്ടിയ അന്തരീക്ഷം മാറി ചുറ്റിലും വെയില് തെളിഞ്ഞു വരുന്നു. ലിസി തൊട്ടപ്പുറത്തെ വീട്ടിലേക്കു കണ്ണുകൾ പായിച്ചു. ഏകദേശം നാൽപ്പതു വയസ്സു തോന്നിക്കുന്ന സുമുഖനായൊരു ചെറുപ്പക്കാരൻ. അയാൾ ഏതോ പുസ്തകം നോക്കികൊണ്ടിരിക്കുകയാണ്. അവൾ മെല്ലെ ആന്റോയുടെ അടുക്കലെത്തി. ഇച്ചായ ദേ അപ്പുറ ത്തേയ്ക്ക് നോക്കിയേ അവിടെ പുതിയ താമസക്കാർ ആരോ വന്നിരിക്കുന്നു. ഉം… അവൻ മൂളി. സമ്പന്നനായ പത്രോസ് മുതലാളിയുടേയും മേരിയുടേയും ഒരേ ഒരു മകൻ. പത്തേക്കർ വിസ്താരമുള്ള തേയില തൊട്ടത്തിന്റെ ഏക അവകാശി. പത്തേക്കർ തോട്ടത്തിന്റ തെക്കു വശത്തുകൂടി ഒരു പുഴ ഒഴുകുന്നുണ്ട്. ഒരിക്കലും വറ്റാത്ത പുഴ. ആ പുഴയുടെ പാറയിടുക്കുകളിൽ ചീങ്കണ്ണികളുടെ ആവാസകേന്ദ്രമാണ്. ലിസി അവൾ സുന്ദരിയാണ്. ഉദയ സുര്യന്റെ കാന്തിയുണ്ട് അവളുടെ മുഖത്തിന്‌. ആകർഷണ ശക്തിയുള്ള വശ്യമനോഹരമായ കരിനീലക്കണ്ണുകൾ. വിവാഹം കഴിഞ്ഞു പത്തുപന്ത്രണ്ട് വർഷം ആയെങ്കിലും ഇതുവരേയ്ക്കും അവർക്കൊരു കുഞ്ഞു ജനിച്ചിട്ടില്ല. ചികിത്സകൾ പലതും ചെയ്തെങ്കിലും കുഴപ്പമൊന്നും ഇല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. സമയം പാതിരാ കഴിഞ്ഞു. ലിസ്യ്ക്ക് ഉറങ്ങാൻ…

Read More

അസ്തമയ സൂര്യന്റെ പൊൻവെളിച്ചം പടിഞ്ഞാറേ ചക്രവാളത്തിൽ മങ്ങി കൊണ്ടിരുന്നു. പുഴ കടന്നു വേണം ആർച്ചക്ക് വീട്ടിലെത്താൻ. പുഴയിൽ വെള്ളം കുറവാണ്. അവൾ തണുത്തു കുളിരുന്ന പുഴയെ ഉണർത്തി പുഴയിലിറങ്ങി. പുഴയിലെ വഴുക്കുന്ന കറുത്ത പാറക്കൂട്ടങ്ങളിൽ തന്റെ മനോഹരമായ പാദങ്ങൾ മെല്ലെ സ്പർശ്ശിച്ചുകൊണ്ട് അവൾ നടന്നു നീങ്ങി. പുഴക്കരയിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങോലകളുടെ മർമ്മര ശബ്ദതോടൊപ്പം കൂടണയാൻ പോകുന്ന പക്ഷികളുടെ കലപില ശബ്ദവും ആ അന്തരീക്ഷത്തിൽ മുഴങ്ങി. പൂക്കളാൽ മെത്ത വിരിച്ച ഇടവഴിയിലൂടെ അവൾ നീങ്ങി. അവളുടെ ഓരോ ചുവടിലും കരിയിലകൾ തെന്നിമാറി. ആർച്ച വീടടുക്കാറായി. നേർത്ത നിലാവിന്റെ പുഞ്ചിരിയിലവൾ വേലി പടർപ്പിലെ ഇല്ലിപ്പടി മലർക്കേ തുറന്ന് അകത്തു കയറി. ഓലമേഞ്ഞ വീടിന്റെ ഉമ്മറത്തുള്ള തുളസി തറയിലെ വിളക്ക് അണയാറായിട്ടില്ല. അവളെ കണ്ട മുറ്റത്തെ നാട്ടുമാവിന്റെ ശിഖരങ്ങൾ സന്തോഷത്തോടെ മിഴി തുറന്നു. ചാണകം മെഴുകിയ തറയിൽ കാലും നീട്ടിയിരുന്നു മുത്തശ്ശി വെറ്റിലച്ചെല്ലത്തിൽ നിന്നും പുകയില കഷ്ണം വായിലേക്ക് തിരുകുന്നു. നരച്ച വെള്ളിക്കമ്പികൾ പോലുള്ള…

Read More

വൈവസ്വമനുവിന്റെ പുത്രനായ ശര്യാതിക്ക് അനവധി പത്നിമാർ ഉണ്ടായിരുന്നു.  എന്നാൽ ആരിൽ നിന്നും ഒരു സന്താനത്തെ ലഭിക്കുവാനുള്ള ഭാഗ്യം അദ്ദേഹത്തിന്ഉണ്ടായില്ല. പല വ്രതങ്ങളും അദ്ദേഹവും പത്നിമാരും അനുഷ്‌ഠിച്ചു. ഒട്ടനവധി സൽക്കർമ്മങ്ങൾ നടത്തി. അതിന്റെ എല്ലാം ഫലമായി ഒരു രാജ്ഞി ഗർഭിണിയായി. ഒരു ശുഭ മുഹൂർത്തത്തിൽ ഒരു പെൺകുഞ്ഞിന് ജന്മമേകി. ആ കുട്ടിക്ക് “സുകന്യ”എന്ന് നാമകരണം ചെയ്തു. നയനാനന്ദകരമായ സൗന്ദര്യത്തോട് കൂടിയ സുകന്യ മാതാപിതാക്കളുടെയും കൊട്ടാരത്തിലെ അന്തേവാസികളുടേയും സ്നേഹാദരവുകൾ ഏറ്റുവാങ്ങി വളർന്നു. രാജധാനിയിൽ അധികം അകലത്ത് അല്ലാതിരുന്ന ഒരു വിപിന പ്രദേശത്ത് ആ കാലത്ത് ഒരു തപോവനം ഉണ്ടായിരുന്നു. ഏതോ ഒരു സന്യാസി അവിടെ തപം ചെയ്യുന്നുണ്ടെന്നും ചിലർക്കൊക്കെ അറിയാമായിരുന്നു. എന്നാൽ ആ ധന്യൻ ആരാണെന്നും എവിടെ നിന്നു വന്നവനാണെന്നും ആർക്കും അറിയാൻ കഴിഞ്ഞില്ല. വാസ്തവത്തിൽ അത് ച്യവനൻ ആയിരുന്നു. ഒരു ദിവസം കാനന ഭംഗി കണ്ടാനന്ദിക്കു വാനായി സുകന്യ ഏതാനും തോഴിമാരുംകൂടി പിതാവിന്റെ അനുമതിയോടുകു‌ടി ആ തപോവനത്തിലേക്ക് യാത്രയായി. ഫലമൂലാദികളും മനോഹരങ്ങളായ പൂക്കളും…

Read More

മനസ്സിനുള്ളിലെ പറുദീസ – അധ്യായം 1 മുതൽ  ഇവിടെ വായിക്കാം  അദ്ധ്യായം 7 കൊടുങ്കാറ്റിൽ മരങ്ങൾ ആടിയുലഞ്ഞു. ആകാശം വിണ്ടു കീറി, മഴ പേമാരിയായി പെയ്തിറങ്ങി. അസാധാരണമായ കാറ്റിലും മഴയിലും മഴവെള്ളം നദിപോലെ റോഡിലൂടെ കുതിച്ചൊഴുകി. വെളുത്ത കുമിളകൾ ജലപ്പരപ്പിൽ ഒഴുകി നീങ്ങി. ഈ പ്രകൃതിക്ഷോഭത്തിനിടയിലും അതീവ ശ്രദ്ധയോടെ വണ്ടിയോടിച്ച പൗർണ്ണമിയുടെ കാർ റോഡിലെ ഒരു വലിയ ഗർത്തത്തിൽ താഴുകയും, മുൻചക്രം അവിടെ പുതഞ്ഞുപോകുകയും ചെയ്‌തു. അപ്രതീക്ഷിതമായിരുന്നെല്ലാം. പൗർണ്ണമിക്ക് നേരിയ ബോധക്ഷയം ഉണ്ടായി. ആ അപകടത്തിൽ അവളുടെ കൈമുട്ടുകൾ പൊട്ടി ചോരയൊഴുകി. കാർ മാറ്റാൻ സഹായത്തിനായി ആരെയും കാണാതെ അവൾ ഒറ്റപ്പെട്ടു. നിസ്സഹായയായി അവൾ ഉടൻ തന്നെ ആകാശിനെ വിളിച്ചു. ഡ്യൂട്ടിയിലായിരുന്നിട്ടും, ആകാശ് തൻ്റെ സഹപ്രവർത്തകനെയും കൂട്ടി പാഞ്ഞെത്തി. മെക്കാനിക്കിനെ വിളിച്ച് കാർ നന്നാക്കിയ ശേഷം അവർ യാത്ര തുടർന്നു. പൗർണ്ണമിയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ അനുഭവമായി. ഒരു അമ്മയാകാൻ തയ്യാറെടുക്കുന്ന അവളെ ഈ സംഭവം വല്ലാതെ അലോരസപ്പെടുത്തി. അവർ നേരെ…

Read More

1959ൽ ശ്രീ വിഷ്ണു സഖാരം ഖാണ്ഡേകർ മറാത്തി ഭാഷയിൽ രചിച്ചതാണ് യയാതി. അതിനെ P. മാധവൻ പിള്ള മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഈ നോവലിൽ ചന്ദ്രവംശ രാജാവായ നഹുഷന്റെ മകൻ യയാതിയുടെ ജീവിത പശ്ചാത്തലമാണ്. യയാതി എന്ന നോവലിന്റെ യഥാർത്ഥ സംഭവം, മഹാഭാരതം ആദിപർവ്വത്തിലെ യാതോപാഖ്യാനത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്. രചയിതാവ് ഈ യഥാർത്ഥ സംഭവത്തിന് നിരവധി മാറ്റങ്ങൾ വരുത്തുകയും മറ്റനേകം ഭാവനകൾ ചേർക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കലും തൃപ്തിപ്പെടാൻ കഴിയാത്ത ജഡികവും ഭൗതികവുമായ മോഹങ്ങൾക്ക് പിന്നാലെ ഓടുന്ന രാജാവിന്റെ കഥയാണിത്. ഹസ്തിനപുരിയിലെ ചന്ദ്രവംശ രാജാവായ നഹുഷനും അദ്ദേഹത്തിന്റെ മകനായ യയാതിയും ആണ് ഇതിലെ കഥാപാത്രങ്ങൾ. കഥാതന്തു :- ചന്ദ്രവംശ രാജാവായ നഹുഷന്റെ മകൻ യയാതി എന്ന രാജാവിന്റെ ജീവിത പശ്ചാത്തലമാണ്  കഥ. ഇതിലെ പ്രധാന കഥാനായകൻ യയാതി ആണ്. യയാതി, ദേവയാനി, ശർമ്മിഷ്ഠഎന്നിവർ തങ്ങളുടെ വൃത്തങ്ങളും, ജീവിതങ്ങളും, പങ്കു വെയ്ക്കുന്നതാണ് ഈ നോവലിലെ പ്രമേയം, പുരാണങ്ങളിൽ പരമാർശിച്ചിട്ടുള്ള പുരൂരവസ്സിന്റെ പൗത്രനായ നഹുഷ രാജാവിന്റേയും…

Read More

അധ്യായം 1 മുതൽ  ഇവിടെ വായിക്കാം  അദ്ധ്യായം 6 കടൽത്തീരത്ത് തണുത്ത കാറ്റിൻ്റെ ശക്തി വർദ്ധിച്ചു വന്നു. തിരകൾ ഒന്നിനു പുറകെ ഒന്നായി തീരത്തേക്ക് ആഞ്ഞടിക്കുന്നു. പൊട്ടിത്തകരുന്ന വേദനയുടെ നേർത്ത മന്ദഹാസം പോലെ, ഒരു നേർത്ത നിലാവ് സമുദ്രജലത്തിൽ അലിഞ്ഞുചേർന്നു. തിരകളുടെ ആരവം മാത്രം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. ആളൊഴിഞ്ഞ്, വിജനമായ കടൽത്തീരം ശൂന്യതയുടെ കരിമ്പടം പുതച്ചു. റസ്റ്റോറന്റിലേക്ക് പോകാനായി പുറപ്പെട്ട പൗർണ്ണമിയും ആകാശും ഇരുട്ടിൽ ഒരു നിഴൽ രൂപം കണ്ടു. “ആരായിരിക്കും ഈ രാത്രിയിൽ അവിടെ?” പൗർണ്ണമി ആരോടെന്നില്ലാതെ മന്ത്രിച്ചു. ആകാശിനേയും കൂട്ടി അവൾ ആ രൂപത്തെ ലക്ഷ്യമാക്കി നടന്നു. അരികിലെത്തിയപ്പോൾ, അവൾ അവനെ സസൂക്ഷ്മം നിരീക്ഷിച്ചു. അവൻ്റെ മുടിയിലാകെ മണൽ പറ്റിപ്പിടിച്ചിരുന്നു. നിലാവെളിച്ചം ആ മുഖത്തേക്ക് നേർത്ത ഒരു പ്രഭ ചൊരിഞ്ഞു. കൗമാരത്തിൻ്റെ ചാഞ്ചല്യം സ്ഫുരിക്കുന്ന, മങ്ങിയ സ്വപ്നങ്ങൾ കാണുന്ന കണ്ണുകൾ. നിറുകയിലേക്ക് പാറിവീഴുന്ന ചുരുണ്ട മുടി. കട്ടിയുള്ള മീശ. സിഗരറ്റ് കറ പുരണ്ട ചുണ്ടുകൾ. അവൻ തലയാട്ടി, കൈവിരലുകൾ…

Read More