Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ചുമടുതാങ്ങി
  • കൂട്ട്
  • പ്രിയ കൂട്ടുകാരി
  • പ്രിയപ്പെട്ടതല്ലാത്ത കൂട്ടിനോട്
  • കൂട് വിട്ട് പറന്നു പോയ കൂട്ട്
  • ഒരു നല്ല സിനിമ കണ്ടുകഴിയുമ്പോൾ മനസ്സിൽ നിറയുന്ന ഒരു പ്രത്യേക സന്തോഷമുണ്ട്.
  • കൂട്ടുകൂടുന്നവരുടെ തനിനിറം
  • ഹൃദയതാളം
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Tuesday, August 25
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വർഗ്ഗത്തിലോ… അതോ സ്വപ്നത്തിലോ…
കഥ ത്രില്ലർ

സ്വർഗ്ഗത്തിലോ… അതോ സ്വപ്നത്തിലോ…

By Latha SrihariAugust 5, 20269 Comments3 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

കുടുംബത്തോടൊപ്പവും, സ്നേഹിതമാരോടൊപ്പം ഒരുപാട് വിനോദയാത്രകൾ നടത്തിയിട്ടുണ്ട്. അതിന് ഒരു ഇടവേള വന്ന സമയത്താണ് ഒരു പ്രത്യേക പരസ്യം കണ്ടത്.

നാല് ദിവസത്തെ ഒരു യാത്ര! നാമറിയാത്ത ഒരു ലോകത്തേക്ക്… സംഗതി പറഞ്ഞപ്പോൾ ബന്ധുമിത്രാദികൾ പല ഒഴിവുകഴിവുകൾ പറഞ്ഞു.

അങ്ങനെ ഞാൻ തനിയെ പോകാൻ തീരുമാനിച്ചു. യാത്രാ വിവരങ്ങൾ ചോദിച്ചപ്പോൾ.. ട്രാവൽ ഏജൻസിക്കാർ പറഞ്ഞു. ഈ യാത്രയിൽ രണ്ട് ഓപ്ഷൻ ഉണ്ട്.

ഒന്ന് *നരകത്തിലേക്ക്…* മറ്റേത് *സ്വർഗ്ഗത്തിലേക്ക്….*

ഏതു വേണമെന്ന് ചോദിച്ചപ്പോൾ ഒരു സംശയവുമില്ലാതെ ഞാൻ *സ്വർഗ്ഗലോകം* തന്നെ തിരഞ്ഞെടുത്തു. കാരണം നാം ജീവിക്കുന്നതും *കലിയുഗം* എന്ന നരകത്തിൽ തന്നെയാണല്ലോ… ഇവിടെ കാണുന്നതിൽ കൂടുതൽ വേറെ എന്ത് കാണാനാണ് മറ്റൊരു നരകത്തിൽ?!

അങ്ങിനെ സങ്കൽപ്പത്തിന്റെ രഥത്തിലേറി… ചിറകുകൾ വിടർത്തി പറന്നുയർന്നു ഞാനാ… മാസ്മരിക ലോകത്തിലേക്ക്….

സൂര്യനും, ചന്ദ്രനും, താരാഗണങ്ങൾക്കുംമപ്പുറം… മേഘപാളികൾക്കിടയിലൂടെ… സഞ്ചരിച്ച് സുവർണ്ണപ്രകാശം നിറഞ്ഞ ആ ബ്രഹ്മലോകത്തിൽ ഞാൻ ഇറങ്ങി. എൻറെ ഗൈഡ് ആയിട്ട് അവിടെ സാക്ഷാൽ നാരദൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.. *നാരായണ…നാരായണ…* എന്ന കോഡ് ആയിരിക്കും അദ്ദേഹം പറയുകയെന്ന് ട്രാവൽ ഏജൻസിക്കാർ മുമ്പേ പറഞ്ഞിരുന്നു.. അദ്ദേഹം എന്നെ ഒതുക്കി നിർത്തിയിരുന്ന സ്വർണത്തേരിൽ കയറ്റി യാത്ര തുടങ്ങി.

അദ്ദേഹത്തോട് ഞാൻ അതിയായ മോഹത്തോടെ ചോദിച്ചു. അവിടത്തെ പ്രധാനമന്ത്രിയായ, ഞാൻ വിശ്വസിക്കുന്ന എൻ്റെ പരമാത്മാവിനെ കാണാൻ ഒരു ചാൻസ് കിട്ടുമോ? ആരെയെങ്കിലും പിടിച്ച് കൈക്കൂലി കൊടുത്തിട്ടാണെങ്കിലും… എന്നാൽ അവിടെ അങ്ങനെ ഒരു വാക്ക് തന്നെയില്ലത്രേ.. കള്ളവും ചതിയും ഒന്നും ഇല്ലാത്ത നമ്മുടെ മഹാബലിയുടെ ഒരു രാജ്യം പോലെ…

‘മകളേ.. നിന്നെ ഞാൻ കൊണ്ടുപോകാം ‘ അദ്ദേഹം ഉടൻ സമ്മതിച്ചു.

അങ്ങനെ അവിടത്തെ രാജസദസ്സിലേക്ക് ഞാൻ വിശ്വസിക്കുന്ന ആ ദിവ്യാത്മാവിന്റെ സന്നിധിയിലേക്കുള്ള യാത്ര തുടർന്നു. പൂങ്കാവനങ്ങളും ഫലവൃക്ഷാദികളും നിറഞ്ഞ മനോഹരമായ രാജവീഥി യിലൂടെയുള്ള യാത്ര… മയിലുകൾ പീലി നിവർത്തിയാടുന്ന ഉദ്യാനങ്ങൾ… എങ്ങും സന്തോഷത്തോടെ രാജകീയ പ്രൗഢിയിൽ നടക്കുന്ന ജനങ്ങൾ… എല്ലാവരും വളരെ ആഹ്ലാദത്തിലാണ്…

രാജ്യസദസ്സിൽ എത്തിയ ഞാൻ കണ്ടു. മനംമയക്കുന്ന നൃത്ത സംഗീത കച്ചേരികളും, സദസ്സിനെ തമാശകൾ പറഞ്ഞ് സന്തോഷത്തിൽ ആറാടിക്കുന്ന മന്ത്രിപുംഗവന്മാരും… മറ്റും…

എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം രാജകീയ പ്രൗഢിയിൽ സദസ്സിൽ ഇരിക്കുന്നവരിൽ മിക്കവരെയും എനിക്കറിയാമെന്നതായിരുന്നു. എന്നിൽ നിന്നും *പറന്നകന്ന ഒത്തിരി ആത്മാക്കൾ ..* അവിടെ അവരെല്ലാം വളരെ സന്തോഷത്തിൽ പരമാത്മാവിന്റെ ചുറ്റും തമാശകളും പൊട്ടിച്ചിരികളുമായി കഴിയുന്നു.

അടക്കാനാവാത്ത സന്തോഷത്തോടെ, അവരുടെ അടുത്തേക്ക് ഓടിച്ചെന്ന ഞാനറിഞ്ഞു.. അവർക്കെന്നെ കാണാൻ കഴിയില്ലെന്ന സത്യം.

മിസ്റ്റർ നാരദനോട് ഞാൻ ചോദിച്ചു.എന്നെ കൂടി അവരുടെ കൂട്ടത്തിൽ നിർത്തിക്കൂടെ എന്ന്… പരമാത്മാവിനോട് ഒന്ന് ശുപാർശ ചെയ്യാമോ?

എല്ലാം അറിയുന്ന പരമാത്മാവ് അത് കേട്ട് എന്നോട് പറഞ്ഞു. നിൻറെ കർമ്മങ്ങൾ കഴിയുന്നതുവരെ നിനക്ക് ഭൂമിയിൽ കഴിയേണ്ടി വരും.

പരമാത്മാവായ എൻറെ ഭഗവാനോട് ഞാൻ ചോദിച്ചു. “എന്തുകൊണ്ട് എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് പോലും അങ്ങ് ദുഃഖം കൊടുക്കുന്നു?”

“മകളെ കലിയുഗത്തിൽ തന്നെ ഒരാൾക്ക് പല ജന്മങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞുപോയ ജന്മങ്ങളിലെ പാപകർമ്മങ്ങളുടെ പ്രതിഫലനമാണ് ഈ ജന്മത്തിൽ ദുഃഖങ്ങളായി നീ കാണുന്നത്. സ്വാർത്ഥത അല്പമെങ്കിലും ഇല്ലാതെ…. ഒരു പ്രവർത്തിയും മനുഷ്യർ ഈ കലിയുഗത്തിൽ ചെയ്യുന്നില്ല.”

“എല്ലാ കർമ്മങ്ങളും ഈശ്വരനെ ധ്യാനിച്ച് സമർപ്പിച്ചാൽ അത് *പൂജ്യനീയമായ സേവയാവും.* എന്നും എൻ്റെ സ്നേഹവും കരുതലും കൂടെയുണ്ടെന്ന വിശ്വാസത്തിൽ നിന്റെ ജീവിതം തുടരുക. നിൻ്റെ കാൽവെപ്പുകൾ പിഴച്ചാൽ എൻ്റെ കരങ്ങൾ വരും നിന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ..

കലിയുഗത്തിൽ ചിന്തകളിലൂടെ പോലും മറ്റുള്ളവർക്ക് ഒരു പോസിറ്റീവ് എനർജി കൊടുക്കാൻ നീ ശ്രമിക്കുക.. പരിശുദ്ധമായ ആത്മാവിന് സ്വയം സന്തോഷം കണ്ടെത്താൻ കഴിയും. അത് മറ്റുള്ളവരിലേക്ക് പ്രകാശിപ്പിക്കാനും കഴിയും.

മരണം മറ്റൊരു ജന്മത്തിൻ്റ തുടക്കം മാത്രമാണ്. കലിയുഗത്തിൽ നീ ചെയ്യുന്ന കർമ്മങ്ങൾ നന്നായാൽ, ഇനി വരുന്ന സത്യയുഗത്തിൽ നിനക്ക് നല്ലൊരു ജന്മം കിട്ടുന്നു..

കർമ്മങ്ങൾ തീർത്തവരാണ് ഈ ഇരിക്കുന്ന നിന്റെ ബന്ധുമിത്രാദികൾ… *സത്യയുഗത്തിൽ പുതിയ അവതാരങ്ങളായി വരുവാൻ കാത്തിരിക്കുന്നവർ…”*

നാരായണ… നാരായണ… നാരദന്റെ വിളി കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ അറിഞ്ഞു… അത് അടുത്തുള്ള ക്ഷേത്രത്തിൽ നിന്നുമുള്ള പ്രഭാത കീർത്തനം ആണെന്ന്…

അങ്ങിനെ സ്വപ്നലോകത്തിലൂടെ… സ്വർഗ്ഗലോകത്തിലേക്ക് പര്യടനം നടത്തി ഞാൻ വീണ്ടും എൻറെ ഗൃഹത്തിൽ തിരിച്ചെത്തിയെന്ന സത്യം ഞാൻ അറിഞ്ഞു…

☘️☘️☘️☘️☘️☘️☘️

#മരണാന്തരം 

4
Latha Srihari

House wife, interested in learning to write, sing etc.. I had done some artistic works years back.

9 Comments

  1. Thara Subhash on August 8, 2026 8:14 PM

    നല്ലെഴുത്ത് . അതൊരു സ്വപ്നമായി അവതരിപ്പിച്ചതു നന്നായി.👌👏♥️

    Reply
    • Latha Srihari on August 9, 2026 4:46 PM

      Thanks 🙏

      Reply
  2. Sudha Radhakrishnan on August 6, 2026 12:51 PM

    What an imagination….i could picturise swargam …hats off to your talent..waiting for more of your writings

    Reply
    • Latha Srihari on August 6, 2026 1:24 PM

      Thanks

      Reply
  3. Jayan C M on August 6, 2026 12:16 PM

    Very nice imagination. Like it❤️

    Reply
  4. Jayan C M on August 6, 2026 12:16 PM

    Very nice imagination ❤️

    Reply
    • Latha Srihari on August 6, 2026 1:23 PM

      Thanks

      Reply
  5. വിനോദ് മേമന on August 6, 2026 10:13 AM

    ലതയുടെ കഥ വായിച്ചപ്പോൾ; അനന്തമായ ജീവിതയാത്രയിൽ നമുക്കൊപ്പം കൈപിടിച്ചു നടന്നവരേയും, തോളിൽ കയ്യിട്ടു നടന്നവരേയും, ഹൃദയങ്ങൾ തമ്മിൽ തൊട്ടു നടന്നുവരേയും ഓർമ്മിപ്പിച്ചു.
    അവരൊക്കെ ഒരുനാൾ,ഒപ്പമില്ലാതെയാവുന്ന നിമിഷങ്ങളെ ഓർത്തപ്പോൾ… കണ്ണു നനഞ്ഞു.
    പക്ഷേ, ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അവരെല്ലാം സ്വർഗ്ഗത്തിലേയ്ക്കായിരിക്കും സ്വർണ്ണച്ചിറകടിച്ച് പറന്നെത്തിയിട്ടുണ്ടാവുക, എന്നോർത്തപ്പോൾ.. മനസ്സു നിറഞ്ഞു.
    ലത ശ്രീഹരിയുടെ കഥ വളരെ നന്നായിട്ടുണ്ട്… അത് വായിച്ചതും നന്നായി. കാരണം സ്വർഗ്ഗത്തിലേക്കുള്ള വഴി ഇനി എനിക്ക് തെറ്റില്ലല്ലോ.
    👍👍👌👌💙

    Reply
    • Latha Srihari on August 6, 2026 11:27 AM

      Thanks

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.