Author: Latha Srihari

House wife, interested in learning to write, sing etc.. I had done some artistic works years back.

ദൈനംദിന ജീവിതത്തിൽ നടക്കുന്ന, മാപ്പ് അർഹിക്കാത്ത ചില അനുഭവങ്ങൾക്കു നാം മൂകസാക്ഷികളാവാറുണ്ട്.’എൻ്റെ ജീവിതത്തിൽ അറിഞ്ഞുകൊണ്ട് ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ! എന്നിട്ടും എന്തേ ഇങ്ങനെ?’ എന്ന് ചിന്തിക്കുന്ന സന്ദർഭങ്ങൾ അനവധിയുണ്ട്.പലപ്പോഴും ഇതെല്ലാം മുൻജന്മകർമ്മത്തിന്റെ പാപഫലങ്ങൾ ആവാം.നാം ചെയ്യുന്ന പാപകർമ്മങ്ങൾക്ക് ഈ ജന്മത്തിൽ അല്ലെങ്കിൽ വരും ജന്മങ്ങളിൽ തിരിച്ചടി കിട്ടും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ത്രേതായുഗത്തിലെ രാമായണ കഥ.ദേവാസുരയുദ്ധത്തിനിടയിൽ തൻ്റെ ജീവൻ രക്ഷിച്ചതിന് കൈകേകിക്കു കൊടുത്ത രണ്ടുവരങ്ങൾ ദാരുണമായ ഒരു സ്ഥിതിവിശേഷത്തിലേക്ക് നയിക്കുമെന്ന് ദശരഥൻ അറിഞ്ഞില്ല.ദേവലോകത്തു നിന്നും മന്ഥരയെ പറഞ്ഞയച്ചതു തന്നെ രാവണനെ കൊല്ലാനുള്ള വഴിയൊരുക്കുക എന്നതിനാണ്.കൈകേകിയുടെ നിയോഗവും അതുതന്നെയായിരുന്നു.ദശരഥനു പുത്ര ദുഃഖം അനുഭവിക്കേണ്ടി വന്നതും, മന്ഥരയുടെ ജല്പനങ്ങളിൽ… പുത്രവാത്സല്യത്തിൽ അന്ധയായി പോകുന്ന കൈകേകി പതിന്നാലുവർഷം ശ്രീരാമനെ കാട്ടിലേക്ക് അയച്ചെങ്കിലും, ആ പാപകർമ്മത്തിന്റെ ഫലമായിട്ടാവാം സ്വന്തം പുത്രൻ്റെ ശാപവചനങ്ങൾ കേൾക്കേണ്ടിവരുന്ന ഒരു അമ്മയായതും. സ്വന്തം ഭർത്താവിനെ മരണത്തിലേക്ക് നയിക്കുന്നതിനു ഒരു ഹേതുവായതും.അങ്ങനെയെങ്കിൽ ഈ കലിയുഗത്തിൽ നമ്മോട് തെറ്റ് ചെയ്യുന്നവരോട് ‘ *എന്റെ മരണംവരെ ഞാൻ…

Read More

ഭർത്താവ് ഒഫീഷ്യൽ ടൂറിൽ പോകുമ്പോൾ അമ്മയുടെ അടുത്ത് പോയി നിൽക്കുന്നത് അർച്ചനയുടെ പതിവായിരുന്നു. അവൾ അവിടെ പോയി നിൽക്കുന്നത് അമ്മയ്ക്കും ജീനക്കും കുട്ടികൾക്കും വളരെ സന്തോഷമുള്ള കാര്യമായിരുന്നു.  ജീന… അവൾ അർച്ചനയുടെ ചേട്ടത്തിയമ്മയായിരുന്നെങ്കിലും, അതിലുപരി അവർ നല്ല സ്നേഹിതകളായിരുന്നു.   ഗൾഫിൽ ജോലി ചെയ്യുന്ന ചേട്ടൻ നാട്ടിൽ ഉണ്ടാകുന്നത് വിരളമായിരുന്നു.  ഏതു സാഹചര്യത്തെയും, വളരെ ലാഘവത്തോടെ കാണാനും, സ്വതസിദ്ധമായി ഫലിതങ്ങൾ പറയാൻ കഴിവുള്ളവനുമായ അവരുടെ അച്ഛൻ്റെ പെട്ടെന്നുള്ള വിയോഗം ആ കുടുംബത്തിൽ ഒരു മൂകത സൃഷ്ടിച്ചു.  അച്ഛൻ പോയതിൽ പിന്നെ അർച്ചനയ്ക്ക് ഭയം മൂലം ആ വീട്ടിൽ ഉറങ്ങാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും അവൾ കഴിയുന്നതും അവരുടെ കൂടെ നിൽക്കുവാൻ ശ്രമിച്ചു.  സന്ധ്യ മയങ്ങിയാൽ കതകുകളും ജനലുകളും ഭദ്രമായി അടച്ച്, ടെറസിലേക്കുള്ള വാതിൽ ചേർത്ത് അടച്ച്, ഭാരമുള്ള മരപ്പെട്ടികളും മറ്റും അതിനോട് ചേർത്തുവച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തുക, അവളുടെ ഡ്യൂട്ടിയായിരുന്നു.  ഇതെല്ലാം കാണുമ്പോൾ ജീന പറയും.  “ഇനി കുറച്ചു ദിവസത്തേക്ക് എനിക്ക് സുഖമായി ഉറങ്ങാം…

Read More

വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങി, ട്യൂഷൻ സെൻററിൽ നിന്നും മകനെയും ചേർത്ത് ആശ സ്കൂട്ടറിൽ അതിവേഗം യാത്ര തുടങ്ങി.. നീലാകാശത്തിന് അരുണിമ പകർന്നുകൊണ്ട് ഒരു കുങ്കുമപ്പൊട്ടായി സൂര്യനും പടിഞ്ഞാട്ട് യാത്ര ചെയ്യുന്നുണ്ടായിരുന്നു.. കോലായിൽ ദീപം തെളിഞ്ഞിട്ടില്ല… പതിവു പോലെ ക്ഷേത്രദർശനം കഴിഞ്ഞ് അമ്മ തിരിച്ചെത്തിയിരിക്കാൻ വഴിയില്ലെന്ന് അവൾക്ക് തോന്നി.. വീട്ടിലെത്തിയ അവൾ ആ കാഴ്ച കണ്ട് ഞെട്ടി!! വീടിൻ്റെ ഒരു വശത്ത് കെട്ടിയിട്ടിരുന്ന  അമ്മിണി, സമയത്തിന് മുമ്പേ തന്റെ ഉള്ളിൽ നിന്നും പുറത്തുചാടിയ… മൂരികുട്ടിയെ നക്കി തുടക്കുന്നു…. എന്നും കൂട്ടിനു വിളിക്കുന്ന കൃഷ്ണനെ അവൾ വിളിച്ചു. “കൃഷ്ണാ..എന്താ ഞാൻ ഈ കാണുന്നേ..ഗുരുവായൂരപ്പാ കാത്തോളണേ…” പിന്നീട് പാതിരാത്രി വരെ അവളും മക്കളും പശുവിനെയും മൂരിയെയും ശുശ്രൂഷിച്ചുകൊണ്ട് കാവലിരുന്നു. പ്രായമേറെയായെങ്കിലും അവളുടെ അമ്മായിയമ്മയും അവർക്ക് കൂട്ടിനായി കോലായിൽ ഉറക്കമൊഴിച്ചിരുന്നു. കുട്ടികൾ വലുതാവും തോറും വീട്ടിലെ ചിലവുകൾ ഏറി വന്നിരുന്നു. തൻ്റെ ഭർത്താവ് അയച്ചുതരുന്ന തുകയിൽ ചിലവ് ഒതുങ്ങാതെ വന്നപ്പോൾ മനസ്സിൽ തോന്നിയ ഒരു ബുദ്ധിയായിരുന്നു. പശുവിനെ വായ്പ…

Read More

☘️☘️☘️☘️☘️☘️☘️ ജീവിതത്തിൻറെ രണ്ടറ്റങ്ങളെ കൂട്ടിച്ചേർക്കുവാൻ മണലാരണ്യങ്ങളിൽ കിടന്നു കഷ്ടപ്പെടുന്ന എത്രയോ മനുഷ്യരുടെ കഥ നാം കേട്ടിരിക്കുന്നു, സിനിമകളിൽ കണ്ടിരിക്കുന്നു.. ദൈന്യദിന ജീവിതത്തിൽ മകൾ, ഭാര്യ, അമ്മ , അങ്ങനെ ഓരോ കഥാപാത്രങ്ങളായും ജീവിച്ച് അന്ത്യയാമങ്ങളിൽ നടു നിവർത്തുമ്പോൾ തളർന്നു മയങ്ങുന്ന…. ഈ സ്ത്രീ ജന്മങ്ങൾക്കു മാത്രമേ നൊമ്പരങ്ങളും, നഷ്ട സ്വപ്നങ്ങളും ഉള്ളൂ എന്ന് കരുതിയിരുന്ന ഒരു സമയത്ത്.. അവിചാരിതമായി ഒരു യൂബർ ഡ്രൈവർ ഞങ്ങളുടെ യാത്രാവേളയിൽ ഞങ്ങൾ ചോദിക്കാതെ തന്നെ അയാളുടെ കഥ ഒരു മലവെള്ളച്ചാട്ടം പോലെ ഞങ്ങൾക്കു മുമ്പിൽ ഒഴുക്കി വിട്ടു… മുംബൈ നഗരത്തിലെ ട്രാഫിക് ജാമിൽ അയാളുടെ വണ്ടി നിരങ്ങി നീങ്ങിയിരുന്നെങ്കിലും അയാളുടെ കഥയ്ക്ക് അതിലും വേഗതയുണ്ടോ എന്ന് തോന്നിപ്പോയി.. അത്രയേറെ വ്യഗ്രതയോടെയാണ് അയാൾ കഥ തുടർന്നത്.. ദുബായിൽ പലതരം ജോലികൾ ചെയ്ത് ജീവിച്ചിരുന്ന അയാൾ രണ്ടുവർഷമായിട്ടുള്ളൂ നാട്ടിൽ സ്ഥിരമായിട്ട്.. അദ്ദേഹം പറഞ്ഞു.” ഞാൻ ദുബായിൽ ജോലി ചെയ്ത് കിട്ടുന്ന ഓരോ റിയാലും സൂക്ഷിച്ചു വെച്ച്… ദിവസത്തിൽ ഒരു…

Read More

കുടുംബത്തോടൊപ്പവും, സ്നേഹിതമാരോടൊപ്പം ഒരുപാട് വിനോദയാത്രകൾ നടത്തിയിട്ടുണ്ട്. അതിന് ഒരു ഇടവേള വന്ന സമയത്താണ് ഒരു പ്രത്യേക പരസ്യം കണ്ടത്. നാല് ദിവസത്തെ ഒരു യാത്ര! നാമറിയാത്ത ഒരു ലോകത്തേക്ക്… സംഗതി പറഞ്ഞപ്പോൾ ബന്ധുമിത്രാദികൾ പല ഒഴിവുകഴിവുകൾ പറഞ്ഞു. അങ്ങനെ ഞാൻ തനിയെ പോകാൻ തീരുമാനിച്ചു. യാത്രാ വിവരങ്ങൾ ചോദിച്ചപ്പോൾ.. ട്രാവൽ ഏജൻസിക്കാർ പറഞ്ഞു. ഈ യാത്രയിൽ രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന് *നരകത്തിലേക്ക്…* മറ്റേത് *സ്വർഗ്ഗത്തിലേക്ക്….* ഏതു വേണമെന്ന് ചോദിച്ചപ്പോൾ ഒരു സംശയവുമില്ലാതെ ഞാൻ *സ്വർഗ്ഗലോകം* തന്നെ തിരഞ്ഞെടുത്തു. കാരണം നാം ജീവിക്കുന്നതും *കലിയുഗം* എന്ന നരകത്തിൽ തന്നെയാണല്ലോ… ഇവിടെ കാണുന്നതിൽ കൂടുതൽ വേറെ എന്ത് കാണാനാണ് മറ്റൊരു നരകത്തിൽ?! അങ്ങിനെ സങ്കൽപ്പത്തിന്റെ രഥത്തിലേറി… ചിറകുകൾ വിടർത്തി പറന്നുയർന്നു ഞാനാ… മാസ്മരിക ലോകത്തിലേക്ക്…. സൂര്യനും, ചന്ദ്രനും, താരാഗണങ്ങൾക്കുംമപ്പുറം… മേഘപാളികൾക്കിടയിലൂടെ… സഞ്ചരിച്ച് സുവർണ്ണപ്രകാശം നിറഞ്ഞ ആ ബ്രഹ്മലോകത്തിൽ ഞാൻ ഇറങ്ങി. എൻറെ ഗൈഡ് ആയിട്ട് അവിടെ സാക്ഷാൽ നാരദൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.. *നാരായണ…നാരായണ…* എന്ന…

Read More

മുംബൈ നഗരത്തിന്റെ തിരക്കേറിയ വീഥികളിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ, ആശുപത്രിയുടെ നാലാം നിലയിലെ മുറിയിൽ നിന്നും നോക്കിയിരിക്കെ അവളുടെ മനസ്സും റോഡിലെ പുകമറ പോലെ അവ്യക്തമായ ഓരോ ചിന്തകളിൽ കലുഷമായിരുന്നു. ഭർത്താവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. ഇനിയും രണ്ടു ദിവസം കഴിഞ്ഞാൽ മാത്രമേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂ എന്ന് ഡോക്ടർ പറഞ്ഞു. മുറിയിലെ ഒരു വശത്തുള്ള ചെറിയ കട്ടിലിൽ സുഖനിദ്രയിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി, ഏതോ ചിന്തയിൽ കിടക്കുന്ന ഭർത്താവ്. കുഞ്ഞിനെ ആശുപത്രിയിൽ നിർത്തുന്നത് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ് പുള്ളിക്ക്.. നല്ല സുഹൃത്ത് ബന്ധം ഉള്ളതിനാൽ എന്നും ഓഫീസ് വിട്ടു വരുന്ന സുഹൃത്തുക്കൾ ആരെങ്കിലും രാത്രി ആശുപത്രിയിൽ കിടക്കാൻ തയ്യാറായിരുന്നു. അപ്പോൾ അവൾ കുഞ്ഞിനെയും കൊണ്ട് ഫ്ലാറ്റിലേക്ക് തിരിച്ചു പോകുകയായിരുന്നു പതിവ്. എന്നാൽ ഇന്ന് രാത്രി അനിയൻ കിടക്കാൻ വരുമെന്ന് കാണാൻ വരുന്ന കൂട്ടുകാരോടും, ഡ്യൂട്ടിക്ക് വരുന്ന നേഴ്സുമാരോടും അദ്ദേഹം പറയുന്നുണ്ടായിരുന്നു. അപ്പോൾ ആ മുഖത്ത് നിറയുന്ന പ്രസന്നത രക്തബന്ധത്തിന്റെ ഊഷ്മള വികാരമാണെന്ന്…

Read More