Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സുകന്യയുടേയും ച്യവനന്റെയും കഥ
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം

സുകന്യയുടേയും ച്യവനന്റെയും കഥ

By Syamala HaridasJune 18, 20256 Comments3 Mins Read57 Views
Bookmark Now
Please login to bookmark Close

No account yet? Register

വൈവസ്വമനുവിന്റെ പുത്രനായ ശര്യാതിക്ക് അനവധി പത്നിമാർ ഉണ്ടായിരുന്നു.  എന്നാൽ ആരിൽ നിന്നും ഒരു സന്താനത്തെ ലഭിക്കുവാനുള്ള ഭാഗ്യം അദ്ദേഹത്തിന്
ഉണ്ടായില്ല.

പല വ്രതങ്ങളും അദ്ദേഹവും പത്നിമാരും അനുഷ്‌ഠിച്ചു. ഒട്ടനവധി സൽക്കർമ്മങ്ങൾ നടത്തി. അതിന്റെ എല്ലാം ഫലമായി ഒരു രാജ്ഞി ഗർഭിണിയായി. ഒരു ശുഭ മുഹൂർത്തത്തിൽ ഒരു പെൺകുഞ്ഞിന് ജന്മമേകി. ആ കുട്ടിക്ക് “സുകന്യ”എന്ന് നാമകരണം ചെയ്തു.

നയനാനന്ദകരമായ സൗന്ദര്യത്തോട് കൂടിയ സുകന്യ മാതാപിതാക്കളുടെയും കൊട്ടാരത്തിലെ അന്തേവാസികളുടേയും സ്നേഹാദരവുകൾ ഏറ്റുവാങ്ങി വളർന്നു.

രാജധാനിയിൽ അധികം അകലത്ത് അല്ലാതിരുന്ന ഒരു വിപിന പ്രദേശത്ത് ആ കാലത്ത് ഒരു തപോവനം ഉണ്ടായിരുന്നു. ഏതോ ഒരു സന്യാസി അവിടെ തപം ചെയ്യുന്നുണ്ടെന്നും ചിലർക്കൊക്കെ അറിയാമായിരുന്നു. എന്നാൽ ആ ധന്യൻ ആരാണെന്നും എവിടെ നിന്നു വന്നവനാണെന്നും ആർക്കും അറിയാൻ കഴിഞ്ഞില്ല. വാസ്തവത്തിൽ അത് ച്യവനൻ ആയിരുന്നു.

ഒരു ദിവസം കാനന ഭംഗി കണ്ടാനന്ദിക്കു വാനായി സുകന്യ ഏതാനും തോഴിമാരും
കൂടി പിതാവിന്റെ അനുമതിയോടുകു‌ടി ആ തപോവനത്തിലേക്ക് യാത്രയായി. ഫലമൂലാദികളും മനോഹരങ്ങളായ പൂക്കളും നിറഞ്ഞു നിൽക്കുന്ന തപോവനത്തിൽ കുമാരി തോഴിമാരോടൊത്ത് പൂക്കളിറുത്തും കിളികളോട്കൊഞ്ചി കുഴഞ്ഞും നടക്കുകയായിരുന്നു.

ആ തപോവനത്തിൽ മഹാത്മാവായ ചവ്യന മഹർഷി ആദിപരാശക്തിയെ തപസ്സു ചെ
യ്യുന്നുണ്ടായിരുന്നു. വർഷങ്ങളായുള്ള ഏകാന്തധ്യാനത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ ചുറ്റിലും ചിതൽപ്പുറ്റ് നിറഞ്ഞു നിന്നിരുന്നു. തപസ്സിൽ മുഴുകിയതിനാൽച്യവനമഹർഷി ഇതൊന്നും തന്നെ അറിഞ്ഞതേയില്ല. രാജകുമാരിയും തൊഴിമാരും ഉല്ലസിച്ചു നടന്ന് മഹർഷിക്കരുകിലെത്തി. പുറ്റിന്നകത്ത് മഹർഷിയുടെ നേത്രങ്ങൾ തിളങ്ങുന്നതു കണ്ട് ബാല്യപരമായ കൗതുകത്തോടും ചാപല്യത്തോടും കൂടി രാജകുമാരി ഒരു മുള്ളെടുത്ത് മെല്ലെ കുത്തിനോക്കി. മൂർച്ച
ഏറിയ മുള്ളിന്റെ അറ്റംകൊണ്ട് ഋഷിക്ക് തന്റെ നേത്രങ്ങൾ നഷ്ടമായി.

പുറ്റിനകത്തുനിന്നും രക്തം വരുന്നത് കണ്ട കുമാരിയും തോഴിമാരും ഭയന്ന് കൊട്ടാരത്തിലേക്ക് ഓടി. ഏറെ വേദനയനുഭവിച്ചു എങ്കിലും ചവ്യനൻ രാജകുമാരിയേയോ, മറ്റുള്ളവരേയോ ശപിച്ചില്ല. എന്നാൽ ഈ സംഭവത്തിനു ശേഷം രാജ്യത്തെങ്ങും അനർത്ഥങ്ങൾ നിത്യസംഭവങ്ങളായി. ദാരിദ്ര്യവും പകർച്ചവ്യാധിയും, തസ്‌ക്കരന്മാരെ കൊണ്ടും പ്രജകൾ കുഴങ്ങി. ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് പ്രജകൾ രാജാവിനോട് അപേക്ഷിച്ചു.

മഹാരാജാവ് ഇതിന്റെ കാരണം കണ്ടെത്തുവാൻ ദൂതന്മാരെ നാലുപാടും അയച്ചു. ഈ സമയത്ത് സുകന്യ പിതാവിന്റെ അരികിൽ ചെന്ന് മുൻപ് സംഭവിച്ചകാര്യം പറഞ്ഞു. ഇതു കേട്ട ബുദ്ധിമാനായ ശര്യാതി മകളേയും കൂട്ടി തപോവനത്തിലേക്ക് പോയി. ച്യവനമഹർഷിയെ കണ്ട് തന്റെ മകൾ അറിയാതെ ചെയ്ത തെറ്റിന് മാപ്പ് നൽകണമെന്നപേക്ഷിച്ചു. അപ്പോൾ മഹർഷി രാജാവിനോട് പറഞ്ഞു.

രാജാവേ അങ്ങയുടെ പുത്രി അറിയാതെയായിരിക്കാം ഇങ്ങിനെയെല്ലാം ചെയ്തത്. പക്ഷേ കർമ്മത്തിന്റെഫലം അനുഭവിച്ചേ തീരു. നാടിനെ ബാധിച്ചിരിക്കുന്ന ഈ വിപത്ത് ഒഴിയാൻ അങ്ങയുടെ മകളെ എനിക്ക് ഭാര്യയായി നൽകൂ. അതുമാത്രമേ ഇതിനൊരു പ്രായശ്ചിത്തമായി ഞാൻ കാണുന്നുള്ളൂ.

മഹർഷിയുടെ വാക്കുകൾ കേട്ട് രാജാവ് വിഷമത്തോടെ കൊട്ടാരത്തിലേക്കുപോയി. വൃദ്ധനും അസുന്ദരനുമായ ഈ മഹർഷിയ്ക്കു യൗവനം കാണുവാൻ കൊതിക്കുന്ന തന്റെ മകളെ ഭാര്യയായി നൽകുവാനോ? ഇപ്രകാരം ചിന്തിച്ച് ദുഖിതനായിരിക്കുന്ന രാജാവിന്റെ അരികിൽ വന്ന് രാജകുമാരി പറഞ്ഞു.

“അച്ഛാ, മഹർഷിയുടെ വാക്കുകൾ കേട്ട് അവിടുന്ന് ദുഖിക്കേണ്ട. എന്നെ ഭാര്യയായി ലഭിച്ചാൽ ഈ നാടിനെ ഗ്രസിച്ചിരിക്കുന്ന ശാപം ഒഴിഞ്ഞു പോകുമെങ്കിൽ ഞാനത് സന്തോഷപൂർവ്വം സ്വീകരിക്കാം. അതുകൊണ്ട് അച്ഛൻ എന്നെ മഹർഷിയ്ക്ക് വിവാഹം ചെയ്തു കൊടുക്കൂ.”

മകളുടെ വാക്കുകൾ കേട്ട രാജാവ് ദുഃഖത്തോടെയാണെങ്കിലും സുകന്യയെ ച്യവനന് പാണിഗ്രഹണം ചെയ്ത് കൊടുത്തു. അതോടു കൂടി രാജ്യത്തിന്റെ പഴയ സമ്പൽ സമൃദ്ധി തിരികെ വന്നു. ച്യവനപത്നിയായതോടുകൂടി സുകന്യയിലും വലിയ
വ്യത്യാസങ്ങൾ വന്നു തുടങ്ങി. മഹർഷിയുടെ കാര്യങ്ങളിൽ ദത്തശ്രദദ്ധാലുവായ സുകന്യ ഒരുത്തമ പത്നിയുടെ കർത്തവ്യങ്ങൾ നിറവേറ്റിക്കൊണ്ടിരുന്നു. മഹർഷിയും അവളോട്‌ അമിതമായ പ്രണയഭാവത്തോടുകൂടിതന്നെ പെരുമാറി.

ആയിടക്ക് അശ്വിനിദേവന്മാർ ച്യവനൻ താമസിക്കുന്ന ആശ്രമത്തിന്റെ പരിസരത്തിലൂടെ കടന്നു പോകാൻ ഇടയായി. സുന്ദരിയായ സുകന്യയെ കണ്ടപ്പോൾ അശ്വിനി ദേവന്മാർ അവളോട്‌ ച്യവ്യനനെ ഉപേക്ഷിച്ച് തങ്ങളുടെ ഭാര്യയായിരിക്കുവാൻ അഭ്യർത്ഥിച്ചു. ഇതുകേട്ട സുകന്യ കോപത്തോടുകൂടി അവരെ ശപിക്കാൻ ഒരുമ്പെട്ടു. തെല്ല് ഭയത്തൊടുകൂടി അശ്വിനി ദേവന്മാർ സുകന്യയോട് പറഞ്ഞു.

“അല്ലയോ ച്യവനപത്നീ നിന്റെ പാതിവ്രത്യത്തിൽ ഞങ്ങൾ സംതൃപ്തരായിരിക്കുന്നു. ഞങ്ങൾ ദേവ വൈദ്യന്മാരാണ്. നിന്റെ ഭർത്താവിന് യുവത്വവും സമ്പൂർണ്ണ
ആരോഗ്യവും പ്രദാനം ചെയ്യുവാൻ ഞങ്ങൾക്കാകും. പക്ഷേ ഒരു വ്യവസ്ഥ ഞങ്ങളുടെ വരലാഭം കൊണ്ട് ച്യവനനും ഞങ്ങളെ പോലെ ആയിത്തീരും. അതിൽ നിന്നും ഒരാളെ നിനക്ക് ഭർത്താവായി തിരഞ്ഞ് എടുക്കാം.”

അശ്വിനിദേവന്മാരുടെ വാക്കുകൾ കേട്ട സുകന്യ ആശ്രമത്തിൽ എത്തി മഹർഷിയോട് കാര്യങ്ങൾ ധരിപ്പിച്ചു. ച്യവനനും ഇതിനു സമ്മതിച്ചു. അശ്വിനീദേവന്മാരുടെ നിർദ്ദേശാനുസരണം അവർ ച്യവനനേയും കൊണ്ട് തൊട്ട് അടുത്തുള്ള തടാകത്തിലിറങ്ങി മുങ്ങി നിവർന്നു. ഉയർന്നു വന്നപ്പോൾ മൂവരും ഒരേ
രൂപസാദൃശ്യത്തോടു കൂടിയവരായി മാറിയിരുന്നു. ഇതിലേതാണ് തന്റെ ഭർത്താവെന്നറിയാതെ സുകന്യയുടെ മനസ്സു കുഴങ്ങി. നിവൃത്തിക്കായി അവൾ പരാശക്തിയെ സ്മരിച്ചു. പരാശക്തിയുടെ അനുഗ്രഹം നിമിത്തം അവൾക്ക് ച്യവനനെ തന്നെ വരിക്കാൻ കഴിഞ്ഞു.

ഇതുകണ്ട അശ്വിനീദേവന്മാർ സുകന്യയെ ദീർഘ സുമംഗലിയായി തീരട്ടെ എന്ന് അനുഗ്രഹിച്ചു. യാത്രപോകാൻ ഒരുമ്പെട്ട അശ്വിനീ കുമാരന്മാരോട് ഒരു വരം ചോദിക്കുവാൻ ച്യവനമഹർഷി അഭ്യർത്ഥിച്ചു. അപ്പോൾ അശ്വിനി ദേവന്മാർ പറഞ്ഞു.

“മഹർഷേ ദേവവൈദ്യന്മാരാണ് എന്ന കാരണം നിമിത്തം ഇന്ദ്രൻ ഞങ്ങൾക്ക് സോമരസം നിഷേധിച്ചിരിക്കയാണ്. അങ്ങേക്ക് കഴിയുമെങ്കിൽ ഇതിന് ഒരു പോംവഴി ഉണ്ടാക്കി തന്നാലും”

.ച്യവനൻ അങ്ങിനെ ചെയ്യാമെന്ന് അശ്വിനീ കുമാരന്മാർക്ക് വാക്കു നൽകി. അനന്തരം ച്യവനൻ ഭാര്യാപിതാവിനോട് ഒരു മഹായാഗം നടത്തുവാൻ അഭ്യർത്ഥിച്ചു. ഈ യാഗത്തിൽ ച്യവനൻ അശ്വിനീ ദേവന്മാർക്ക് സോമരസം പകർന്നു കൊടുത്തു. ഇത് ഇന്ദ്രനെ ക്രൂദ്ധനാക്കി. ഇന്ദ്രൻ ച്യവനനുമായി ഏറ്റുമുട്ടി. പരാജിതനായ ഇന്ദ്രൻ തുടർന്നും അശ്വിനീദേവന്മാർക്ക് സോമരസത്തിന് അവകാശം ഉണ്ടായിരിക്കും എന്ന് പ്രഖ്യാപിച്ചു.

ശ്യാമള ഹരിദാസ്.

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 63
4
Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

6 Comments

  1. Sunandha on July 3, 2025 2:16 PM

    നന്നായി എഴുതി 👍

    Reply
  2. Joyce on July 2, 2025 6:46 PM

    പുരാണകഥകൾ വായിക്കുവാൻ കഴിഞ്ഞു.🙏
    ലളിതമായ ആഖ്യാനശൈലി.👍

    Reply
    • Syamala Haridas on July 2, 2025 9:41 PM

      Thank you so much

      Reply
  3. Nishiba M on July 2, 2025 5:12 PM

    മനോഹരം

    Reply
    • Syamala Haridas on July 2, 2025 9:42 PM

      Thank you so much

      Reply
  4. Syamala Haridas on June 18, 2025 5:35 PM

    ഈ സഹകരണത്തിന് നന്ദി
    കടപ്പാട്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.