Author: Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

അച്ഛനെക്കുറിച്ചുള്ള ഓർമ്മയിൽ നിന്ന്. അന്നു ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നു. അന്നു അച്ഛൻ മിലിറ്ററി സേവനത്തിനു ശേഷം റെയിൽവേയിൽ ആയിരുന്നു. ആദ്യമായി അച്ഛന്റെ പോസ്റ്റിങ്ങ്‌ ചെന്നൈയിൽ ആയിരുന്നു. അച്ഛന്റെ പുറകെ ഒരു പൂതുമ്പിയെ പോലെ പാറി നടന്നിരുന്ന കാലം. ഡ്യൂട്ടി കഴിഞ്ഞു അച്ഛൻ വന്നാൽ പിന്നെ എല്ലാറ്റിനും അച്ഛൻ മതി. പിന്നീട് അച്ഛൻ കേരളത്തിലേയ്ക്ക് ട്രാൻഫർ വാങ്ങിച്ചു. പിന്നെ അച്ഛന് കൊച്ചിയിൽ ട്രാൻഫർ ആയി വന്നപ്പോൾ റെയിൽവേ ക്വാർട്ടേഴ്‌സ് ലെ ആ മധുരിക്കുന്ന ഓർമ്മകളാണ് മനസ്സിൽ. സ്കൂൾ വെക്കേഷനിൽ ഞങ്ങൾ കുട്ടികളേയും അമ്മയേയും രണ്ടു മാസം ജോലി സ്ഥലത്തു കൊണ്ടുപോയി താമസിപ്പിക്കും. ഞങ്ങൾക്ക് വളരെ രസകരമായ കാലമായിരുന്നു അത്. അച്ഛനോടൊപ്പം ചിലവഴിച്ച ആ സുന്ദര നിമിഷങ്ങൾ ഒരിക്കലും മറക്കില്ല. കൊച്ചിൻ ഹാർബറും, കപ്പലും, വിമാന താവളവും എല്ലാം അച്ഛന്റെ കൂടെ കറങ്ങി നടന്നിരുന്ന ആ കാലം ഇന്നലെ എന്ന പോലെ തോന്നുന്നു. അന്നു ഞാൻ ഏഴാം ക്ലാസ്സിൽ ആയിരുന്നു. അച്ഛന്റെ സഹപ്രവർത്തകരും…

Read More

🌹🌹🌹🌹🌹🌹🌹🌹 ശങ്കറിന്റെ അമ്മ ലക്ഷ്മിയമ്മ അയാളോട് വരാൻ പറഞ്ഞു കമ്പി അടിക്കുന്നു. ഇന്നത്തേപോലെ ഫോൺ സൗകര്യമൊന്നും അന്നത്തെ കാലത്തുണ്ടായിരുന്നില്ല. ശങ്കർ വേവലാതിപ്പെട്ടു. എന്തായിരിക്കും അമ്മ വരാൻ പറഞ്ഞിരിക്കുന്നത്. ഇനി തറവാട്ടിൽ ആർക്കെങ്കിലും വല്ല അസുഖമോ മറ്റോ? അയാൾ ഓഫീസിൽ പോയി ലീവിന് എഴുതി കൊടുത്ത് നാട്ടിലേയ്ക്ക് പുറപ്പെട്ടു. ട്രെയിനിൽ ഇരിക്കുമ്പോൾ ആ മനസ്സ് അസ്വസ്ഥമായിരുന്നു. ട്രെയിനിനു വേഗം പോരെന്നു അയാൾക്കു തോന്നി. ട്രെയിൻ ഒരു കുലുക്കത്തോടെ ഏതോ സ്റ്റേഷനിൽ നിന്നു. കുറേ പേർ ഇറങ്ങുക യും കുറേ പേർ കയറുകയും ചെയ്യുന്നു. ഇറങ്ങിയതിന്റെ ഇരട്ടി ആളുകൾ കയറിയതുകൊണ്ട് ആളുകൾ സ്ഥലമില്ലാതെ അവിടേയും ഇവിടേയും നിൽക്കയാണ്. സന്ധ്യയോടടുത്തപ്പോൾ ട്രെയിൻ വിശാലമായ ഒരു ഗുഹക്കുള്ളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഗുഹവീട്ടു കഴിഞ്ഞപ്പോൾ ശൂന്യതകളിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഇലകൾ കൊഴിഞ്ഞ മരങ്ങളുടെ അപ്പുറത്ത് സന്ധ്യാകാശം ചുവന്നു തുടുക്കുന്നു. പകൽ നേരമാണെങ്കിൽ പുറത്തെ കാഴ്ചകളെങ്കിലും നോക്കിയിരിക്കാമായിരുന്നു. സന്ധ്യയായപ്പോൾ വണ്ടിയുടെ വാതിലുകളെല്ലാം കൊട്ടിയടച്ചു. വണ്ടിയുടെ കുലുക്കവും മനസ്സിന്റെ പിരിമുറുക്കവും കാരണം…

Read More

സ്വപ്നം ഒന്ന്.  പ്രൗഢഗംഭീരമായ കൊട്ടാരം രാജാവും രാജ്ഞിയും പ്രജകളും കാത്തു നിൽക്കുന്നു. രാജാക്കന്മാരുടെ രാജാവായ, നീതിയുടെ രക്ഷകനായ കണ്ണനു വേണ്ടി. അഞ്ചു കുതിരകളെ പൂട്ടിയ കണ്ണന്റെ തേരു കൊട്ടാരത്തിനു മുന്നിലെത്തി. രാജാവ് ബഹുമാനപൂർവ്വം കണ്ണനെ സ്വീകരിച്ചു. പനിനീർപ്പൂവിനാൽ വിരിച്ച പാതയിലൂടെ കണ്ണനെ ആയിച്ചു. രാജ്ഞി എന്നെ ആലിംഗനം ചെയ്തു. തീർത്തും ആത്മാർത്ഥതയില്ലാത്ത ഒരു പുഞ്ചിരിയാൽ അവർ എന്നെ നോക്കി. ദാസിയോടായി ആംഗ്യയ ഭാഷയിൽ ആജ്ഞാപിച്ചു. ദാസി പനിനീരാൽ എന്റെ പാദം കഴുകി. ആതിര ഉഴിഞ്ഞു എന്നെ സ്വീകരിച്ചു. രാജ്ഞി കൂടെയുണ്ടാരുന്ന സ്ത്രീജനങ്ങളോട് അടക്കം പറയുന്നത് ഞാൻ കേട്ടു.  “അവർ കൃഷ്ണന്റെ പത്നിയായിരിക്കാം എന്നിരുന്നാലും അവർ ഒരു ഗോപാലികയാണ്, ചാണകത്തിൻ ഗന്ധം ഇപ്പോഴും അവരിൽ കാണും. ഞാനൊരു രാജകുമാരിയാണ് ഞാനെന്തിനു അവരെ സ്വീകരിക്കണം എന്റെ ദാസി സ്വീകരിക്കട്ടെ അവർ തൃപ്തയാകും”.  “എന്തൊരു വശ്യമനോഹരമാണ് കണ്ണന്റെ മുഖം, കാമദേവൻ  പോലും തോറ്റു പോകുന്ന സൗന്ദര്യം. കൃഷ്ണന്റെ പുഞ്ചിരി കണ്ടില്ലേ ഉദയ സൂര്യൻ പോലും തോറ്റു…

Read More

അകലങ്ങളിൽ അലിഞ്ഞുപോയ ഒരു ദുഖത്തിന്റെ തരംഗങ്ങൾ ആ തെക്കൻ കാറ്റിൽ കലർന്നിരുന്നുവോ?…. ഏതോ കിനാവിന്റെ കുങ്കുമഛവി അവളുടെ കരിമീൻ കണ്ണുകളുടെ അടിഞ്ഞു കിടന്നിരുന്നു. അപർണ്ണ വിദൂരയിലേയ്ക്ക് കണ്ണുനട്ടിരുന്നു. അങ്ങകലെ കാക്കയും കുരുവിയും വിട്ടുമാറാത്തെ മധുരപ്പഴമുതിരുന്ന പേരാലുകൾ. വെൺമേഘങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുന്ന പഞ്ചമി ചന്ദ്രക്കല. അകലെനിന്നും ഒരു പൊട്ടുപോലെ ഒഴുകി വരുന്നു തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ശാന്തി. അപർണ്ണയുടെ ഹൃദയം സന്തോഷം കൊണ്ട് തുടികൊട്ടി. എത്ര നാൾ കൂടിയാണ് ഒന്ന് തമ്മിൽ കാണുന്നത്. കോളേജ് പഠനം കഴിഞ്ഞശേഷം തമ്മിൽ കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെ അവർ ബന്ധപ്പെട്ടിരുന്നു. ഇന്നിതാ നീണ്ടൊരു ഇടവേളയ്ക്കു ശേഷം തങ്ങൾ വീണ്ടും കണ്ടു മുട്ടുന്നു. ശാന്തി അടുത്തെത്തി. കാലം അവളിൽ വളരെയേറെ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ശാന്തിയുടെ ഭർത്താവ് ഗൾഫിൽ ആണ്. അവളുടെ അമ്മാമന്റെ വീട് തന്റെ വീടിന്റെ അപ്പുറത്താണ്. അവൾ അവിടേയ്ക്ക് വന്നതാണ്. ശാന്തി :- അപർണ്ണേ നീയിപ്പോഴും ആ പഴയ സുന്ദരി തന്നെയാണല്ലോ?  നിനക്കൊരു മാറ്റവും വന്നിട്ടില്ലല്ലോ? ഇപ്പോഴും കണ്ടാൽ ഒരു…

Read More

അധ്യായം 1 മുതൽ  ഇവിടെ വായിക്കാം  അദ്ധ്യായം 5 – ആ യാത്രയുടെ ലഹരി. വർഷങ്ങൾ അതിവേഗം കടന്നുപോയി. ഐ.പി.എസ്. റിക്രൂട്ട്‌മെൻ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ പൗർണ്ണമി, നിയമത്തിൻ്റെ ഉന്നത പാഠങ്ങൾ ഉൾക്കൊണ്ട്, നൽസാർ നിയമ സർവ്വകലാശാലയിൽ നിന്ന് ഐ.പി.എസ്. പ്രൊബേഷണർമാർക്കായുള്ള ക്രിമിനൽ മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ആ ലക്ഷ്യബോധമുള്ള യാത്ര അവളെ ഒരു പുതിയ ജീവിതത്തിൻ്റെ പടിവാതിൽക്കൽ എത്തിച്ചു. അവിടെവെച്ചാണ് പൗർണ്ണമിയുടെ ജീവിതത്തിലേക്ക് ആകാശ് കടന്നുവന്നത്. ഇടതൂർന്ന ചുരുണ്ട മുടിയും, ആകർഷകമായ കണ്ണുകളും, ഉയർന്ന നാസികയുമുള്ള അതിമനോഹരനായ ഒരു യുവാവ്. അവൻ്റെ ശാന്തമായ പെരുമാറ്റവും മുഖത്തെ മായാത്ത പുഞ്ചിരിയും പൗർണ്ണമിയുടെ ഹൃദയത്തിൽ സ്പർശിച്ചു. വാക്കുകൾക്കപ്പുറം, അവരുടെ മനസ്സുകൾ പരസ്‌പരം പ്രണയത്തിൻ്റെ സന്ദേശങ്ങൾ കൈമാറി. വൈകാതെ അവർ സഹപാഠികൾക്കപ്പുറം ഉറ്റ സുഹൃത്തുക്കളായി മാറി. അവർ ഒരുമിച്ചുള്ള നിമിഷങ്ങൾക്ക് പുതിയൊരു സമസ്യ രൂപംകൊണ്ടു. പൗർണ്ണമിയുടെ സാഹിത്യപരമായ കഴിവുകളെ ആകാശ് പ്രോത്സാഹിപ്പിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു. ആകാശിൻ്റെ കുടുംബം സ്നേഹവും ഊഷ്മളതയും നിറഞ്ഞതാണ്. അച്ഛൻ,…

Read More

ശ്രീ കൃഷ്ണന്‍ തലയില്‍ മയില്‍പീലി ചൂടുന്നതിനു പിന്നിലെ ഐതിഹ്യ കഥ… ഗോകുലത്തിൽ ഒരു മയിൽ താമസിച്ചിരുന്നു. അതു ദിവസവും ഭഗവാൻ കൃഷ്ണന്റെ വാതിലിലിൽ വന്നു ഒരു ഭജൻ പാടുമായിരുന്നു. എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങയെ കൂടാതെ ഗോപാലമൂർത്തേ എന്റെ മാതാവും പിതാവും അങ്ങാണ്. മയിൽ വളരെ ഹൃദ്യമായാണ് ഭജന പാടിയിരുന്നത്. പ്രഭുവിനും ഇത് ഇഷ്ടമായിരുന്നു. എന്നാൽ വേണ്ടത്ര ശ്രദ്ധ അതിലുണ്ടായിരുന്നില്ല. എന്നാൽ മയിലിന്റെ ഗീതം കേട്ട് അതിനെ ചിലപ്പോൾ ഒരു പ്രാവശ്യം നോക്കി ഒരു പ്രേമപൂർണ്ണമായ ചിരി ചിരിച്ച് പുറത്തേക്ക് പോവാറുണ്ടായിരുന്നു. ഈ പ്രാർത്ഥന കൊണ്ട് ഒരു വർഷം മുഴുവൻ ഒന്നും ഉണ്ടായില്ല. മയിലിന്റെ ആയുസ്സ് തീരാനായി.. വർഷം മുഴുവൻ ഭക്തിപൂർവ്വം ഭജിച്ചിട്ടും പ്രഭു പ്രസന്നനായില്ല. മയിൽ കരഞ്ഞു തുടങ്ങി. ഭഗവാനെ ഓർത്ത് ഉറക്കെയുറക്കെ കരയാൻ തുടങ്ങി ആ സമയത്ത് അവിടെ ഒരു മൈന പറന്നു പോവുന്നുണ്ടായിരുന്നു. അത് മയിൽ കരയുന്നത് കണ്ട് ആശ്ചര്യപ്പെട്ടു നോക്കി. ആശ്ചര്യം മറ്റൊന്നുമായിരുന്നില്ല സാധാരണ മയിൽ കരയാറില്ലത്രെ.…

Read More

കിഴക്കേ ചക്രവാളത്തിനു മുകളിൽ വെള്ളിമേഘങ്ങളുടെ അരികു ചേർന്ന് രാവിലത്തെ സൂര്യൻ നിന്നിരുന്നു. ജനലിന്നിടയിലൂടെ കടന്നു വന്ന കാറ്റ് അവന്റെ കവിളിണകളെ തൊട്ടു തലോടി പോയി. അരുൺ എഴുന്നേറ്റ് മുറ്റത്തെ അരമതിലിൽ പോയിരുന്നു. ചിന്തകൾ അവനെ വേട്ടയാടി കൊണ്ടിരുന്നു. കഴിഞ്ഞുപോയ സംഭവങ്ങൾ ഓരോന്നായി ആ മനസ്സിനെ കീറിമുറിച്ചുകൊണ്ടിരുന്നു. നീണ്ട ഇരുപതു വർഷങ്ങൾക്കു മുമ്പുള്ള ആ സംഭവം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. അന്ന് തനിക്ക് പതിനഞ്ചു വയസ്സ് പ്രായം. ജോലിക്ക് പോയ അച്ഛനെ ആരൊക്കെയോ ചേർന്ന് വീട്ടിൽ എത്തിച്ചു. വേദനകൊണ്ട് പുളയുന്ന അച്ഛനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. നേരെ ഐ സി യു വിലേയ്ക്കാണ് അച്ഛനെ കൊണ്ടുപോയത്. സിസ്റ്റർമാർ ധൃതിപിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടി കൊണ്ടിരിക്കുന്നു. നിറഞ്ഞ കണ്ണുകളുമായി അമ്മയും തൊട്ടടുത്തുതന്നെ താനും നിൽക്കുന്നുണ്ട്. നേരമേറെ കഴിഞ്ഞിട്ടും വിവരമൊന്നും അറിയുന്നില്ല. സമയം രാത്രി ഏഴുമണി. ഒരു സിസ്റ്റർ പുറത്തേയ്ക്ക് തലകാണിച്ചു ചോദിച്ചു, പപ്പന്റെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ എന്ന്? അമ്മ പെട്ടന്നവരുടെ അടുക്കലേക്കോടി. അവരുടെ കൂടെ…

Read More

ഏകദേശം നൂറു വർഷങ്ങൾക്കപ്പുറം നടന്ന ഒരു കഥയാണിത്. അന്ന് മരുമക്കത്തായ സമ്പ്രദായം ആയിരുന്നു. അനന്തവിഹായസ്സിലേക്ക് വാതായനം തുറന്നിട്ട നീലിമലയുടെ താഴ്വാരത്തിലാണ് തിരുമേനിയുടെ വീട്. കണ്ണെത്താത്തോളം ദൂരം ചിതറികിടക്കുന്ന മലകളുടെ അറ്റം ആകാശവും തുളച്ചുകയറി മുകളിലേയ്ക്ക് പോകയാണോ എന്ന് തോന്നും. നീലിമലയുടെ നീലാകാശത്തിൽ കോടമഞ്ഞു വീണു മൂടി ഇരിക്കുന്നു. പച്ചപ്പുൽ നിറഞ്ഞ താഴ്വരയിൽ മഞ്ഞു വിരിച്ച തൂവെള്ളവിരി ഉരുകി ഒലിയ്ക്കുന്നു. ശാന്ത പുതപ്പിന്നടിയിൽ നിന്നും മെല്ലെ എഴുന്നേറ്റു. നാലരയാകുമ്പോൾ തിരുമേനി എഴുന്നേറ്റ് അടുത്തുള്ള ദേവീക്ഷേത്രത്തിൽ പൂജക്കായി പോകും. കുന്നിൽ ചെരിവിലുള്ള ആ ദേവീ ക്ഷേത്രത്തിൽ നിന്നും പ്രഭാത ഗീതങ്ങൾ ഒഴുകി കൊണ്ടിരുന്നു. അമ്മായി അമ്മയ്ക്ക് ചായയും കൊടുത്ത് ശാന്ത കുളിയും കഴിഞ്ഞ് അമ്പലത്തിലേക്ക് നടന്നു. ആ യാത്രയിൽ അവർ പലതും ചിന്തിച്ചു. കഴിഞ്ഞകാല ഓർമ്മകൾ ഓരോന്നായി മനസ്സിൽ പൊങ്ങി വന്നു. ചാലിയാർ പുഴയുടെ തീരത്തുള്ള സമ്പന്ന കുടുംബത്തിലെ മാധവന്റെയും അമ്മിണിയുടേയും ഏക സന്തതിയാണ് ശാന്ത. പഠിക്കാൻ അതിസമർത്ഥയായ അവൾ ഡിഗ്രി കഴിഞ്ഞ് പി.…

Read More

ആകാശം മങ്ങി തുടങ്ങി നിഴലുകൾ ഇരുട്ടിലൊളിക്കുന്നു. വേദനയുടെ നിഴൽപ്പാടുകൾ അരുവി കണക്കെ മനസ്സിലേക്കൊഴുകി വരുന്നു. ഏകാന്തതയുടെ മൂടുപടത്തിൽ അഖിൽ തന്റെ സ്വപ്നങ്ങളെ തഴുകിക്കൊണ്ട് മട്ടുപ്പാവിൽ നിന്ന് അകലേക്ക്‌ ദൃഷ്ടി പായിച്ചു. തന്റെ മനസ്സിലെ മയിൽപേടയായിരുന്നു അരുണ. കഴിഞ്ഞുപോയ സംഭവങ്ങളെ മനസ്സിൽ താലോലിച്ചുകൊണ്ട് അവൻ വിദൂരതയിലേയ്ക്ക് നോക്കി നിന്നു. വീടിനോട് ചേർന്ന് കിഴക്കേ അതിരിൽ രണ്ടു റംബുട്ടാൻ മരങ്ങൾ കായ്ച്ചു നിൽക്കുന്നുണ്ട്. രണ്ടിലും നിറയെ പഴങ്ങൾ ഉണ്ട് . വീട്ടിൽ നിന്നും നോക്കിയാൽ റെയിൽവേ സ്റ്റേഷനും മലയും കാണാം. അപ്പുറത്തെ മലയുടെ മുകളിൽ കണ്ണിന്നാനന്ദം പകർന്നു കണ്ണാന്താളി പൂത്തു നിൽക്കുന്നു. റയിൽപ്പാളത്തിലൂടെ അലയടിച്ചു വരുന്ന തീവണ്ടി കിതപ്പോടെ സ്റ്റേഷനിൽ വന്നു നിന്നു. ആളുകൾ തിരക്കു പിടിച്ചു കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അഖിൽ മെല്ലെ എഴുന്നേറ്റു റൂമിലേക്കു നടന്നു. അവൻ ജനലഴികളിൽ പിടിച്ചു ചിന്താതീതനായി പുറത്തേക്ക് നോക്കി നിന്നു. തൊട്ടപ്പുറത്തെ വീട്ടിലെ വേലക്കാരി പെണ്ണ് പൂന്തോട്ടം നനച്ചു കൊണ്ടു നിൽക്കുന്നു. അവൾക്ക് തന്റെ അരുണയുമായി…

Read More

ഭ്രാന്തൻ ജനിക്കുന്നു. ചൂടുള്ള വെയിൽ നാളങ്ങൾ മുറ്റത്തിന്റെ കിഴക്ക് ഭാഗത്തേക്ക് അരിച്ചു നീങ്ങുന്നു. അവൾ അതിലേക്ക് കണ്ണും നട്ട് അരികു തിണ്ണയിൽ ഇരുന്നു. മുറ്റത്ത് പറന്നു കിടക്കുന്ന കരിയിലക്കൂട്ടം ഇളം കാറ്റിൽ ബഹളം കൂട്ടി. കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ കുരുവികൾ കലപില കൂട്ടി പറന്നു നടക്കുന്നു. എങ്ങും സന്തോഷത്തിന്റെ അലകൾ ഒഴുകി നടക്കുന്നു. നേരം പത്തുമണി കഴിഞ്ഞു. വറീത് ചേട്ടന്റെ തോട്ടത്തിൽ കപ്പ ചെത്താൻ വന്ന പെണ്ണുങ്ങൾ അങ്ങിങ്ങായി സൊറ പറഞ്ഞിരിക്കുന്നു. കുറച്ചപ്പുറത്ത് ഒരു അടുപ്പു കൂട്ടി ഭവാനിയമ്മ കപ്പ വേവിക്കുകയാണ്. നാണി അപ്പുറത്തിരുന്ന് പിടക്കണ മത്തി നേരാക്കുന്നു. മണി പതിനൊന്നാകുമ്പോഴേയ്ക്കും എല്ലാവരും കപ്പയും മത്തിക്കറിയും കഴിക്കാനായി റെഡി ആയി വന്നിരിക്കും. കൂട്ടത്തിൽ ലെമൺ ടീയും ഉണ്ടാകും. നേരം പരപരാ വെളുക്കുമ്പോഴേയ്ക്കും വറീത് ചേട്ടനും മറിയാ ചേട്ടത്തിയും തോട്ടത്തിൽ എത്തിയിരിക്കും. തോട്ടത്തിൽ കപ്പ വാങ്ങാൻ വരുന്നവരുടെ തിരക്കായിരിക്കും. അങ്ങിനെ തോട്ടത്തിൽ കളിയും ചിരിയും നാട്ടുവർത്തമാനങ്ങളും തമാശയുമായി ആളുകൾ ഒത്തു കൂടും. നേരം…

Read More