അച്ഛനെക്കുറിച്ചുള്ള ഓർമ്മയിൽ നിന്ന്.
അന്നു ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നു. അന്നു അച്ഛൻ മിലിറ്ററി സേവനത്തിനു ശേഷം റെയിൽവേയിൽ ആയിരുന്നു. ആദ്യമായി അച്ഛന്റെ പോസ്റ്റിങ്ങ് ചെന്നൈയിൽ ആയിരുന്നു. അച്ഛന്റെ പുറകെ ഒരു പൂതുമ്പിയെ പോലെ പാറി നടന്നിരുന്ന കാലം. ഡ്യൂട്ടി കഴിഞ്ഞു അച്ഛൻ വന്നാൽ പിന്നെ എല്ലാറ്റിനും അച്ഛൻ മതി. പിന്നീട് അച്ഛൻ കേരളത്തിലേയ്ക്ക് ട്രാൻഫർ വാങ്ങിച്ചു.
പിന്നെ അച്ഛന് കൊച്ചിയിൽ ട്രാൻഫർ ആയി വന്നപ്പോൾ റെയിൽവേ ക്വാർട്ടേഴ്‌സ് ലെ ആ മധുരിക്കുന്ന ഓർമ്മകളാണ് മനസ്സിൽ. സ്കൂൾ വെക്കേഷനിൽ ഞങ്ങൾ കുട്ടികളേയും അമ്മയേയും രണ്ടു മാസം ജോലി സ്ഥലത്തു കൊണ്ടുപോയി താമസിപ്പിക്കും. ഞങ്ങൾക്ക് വളരെ രസകരമായ കാലമായിരുന്നു അത്.
അച്ഛനോടൊപ്പം ചിലവഴിച്ച ആ സുന്ദര നിമിഷങ്ങൾ ഒരിക്കലും മറക്കില്ല. കൊച്ചിൻ ഹാർബറും, കപ്പലും, വിമാന താവളവും എല്ലാം അച്ഛന്റെ കൂടെ കറങ്ങി നടന്നിരുന്ന ആ കാലം ഇന്നലെ എന്ന പോലെ തോന്നുന്നു. അന്നു ഞാൻ ഏഴാം ക്ലാസ്സിൽ ആയിരുന്നു. അച്ഛന്റെ സഹപ്രവർത്തകരും അവരുടെ ഫാമിലിയെ കൊണ്ടുവരും. പകൽ സമയങ്ങളിൽ ക്വാട്ടേഴ്‌സ്ന്റെ മുന്നിൽ അവരൊന്നിച്ചു കളിക്കും. സ്കൂൾ തുറക്കാറാകുമ്പോൾ അവിടെ നിന്നു പോരുമ്പോൾ വലിയ സങ്കടമായിരിക്കും.
അച്ഛൻ ഞങ്ങൾക്ക് അച്ഛന്റെ രുചിയേറിയ ഫുഡ് ഞങ്ങൾക്ക് ഉണ്ടാക്കി തരും. അതിന്റെ ടേസ്റ്റ് ഇന്നും വായിൽ നിന്നും പോകില്ല. അച്ഛന് ഞങ്ങളോട് ഭയങ്കര സ്നേഹമായിരുന്നു. അമ്മയേയും. ഞങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തി തരുമെങ്കിലും നല്ല സ്ട്രിക്റ്റ് ആയിരുന്നു. അച്ഛന്റെ ഒരു നോട്ടം മതി ഞങ്ങൾക്ക്.
ഞങ്ങൾക്ക് ഉപദേശങ്ങൾ തന്ന് നല്ല വഴിയിലേക്ക് നയിക്കും. പാട്ടുകൾ പാടി തന്നും കഥകൾ പറഞ്ഞു തന്നും, ഇംഗ്ലീഷും ഹിന്ദിയും സംസാരിച്ചു അർത്ഥo മനസ്സിലാക്കി തരും. അങ്ങിനെ ഒഴിവു സമയങ്ങളിൽ ഞങ്ങളോടൊപ്പം ആനന്ദകരമായി പങ്കിടും.
ഒരു പനിയെങ്ങാനും വന്നാൽ അച്ഛൻ ഇടക്കിടെ വന്നു തൊട്ടു നോക്കും. തെർമ്മമീറ്റർ എടുത്ത് പരിശോധിക്കും. അങ്ങിനെ ആ സ്നേഹം വഴിഞ്ഞൊഴുകും. എനിക്ക് എല്ലാറ്റിനും അച്ഛൻ മതി. അമ്മയേക്കാൾ ഇഷ്ടം അച്ഛനോടായിരുന്നു. അച്ഛന്റെ റിട്ടയർമെന്റ്കോഴിക്കോട് വെച്ചായിരുന്നു.
അച്ഛന് ഡിപ്പാർട്മെന്റിൽ നല്ല പേരായിരുന്നു. ഒരുപാട് ഷീൽഡ്, മെഡൽ, എന്നിവ കിട്ടിയിരുന്നു. അന്ന് ഞങ്ങൾക്ക് അതിന്റെ വില അറിയില്ലായിരുന്നു. ഞങ്ങൾ കുട്ടികൾ അതെല്ലാം എടുത്ത് കളിച്ചു അവിടേയും എവിടേയും ഇട്ട് ഒക്കെ കേടുവരുത്തി കളഞ്ഞു. ഇപ്പോഴാണ് ആ അമൂല്യ നിധിയുടെ വില എന്തെന്ന് മനസ്സിലാക്കുന്നത്. സ്നേഹനിധിയായ അച്ഛനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല. 1994ൽ അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞപ്പോൾ ഒരിക്കലും താങ്ങാൻ പറ്റാത്ത ദുഖമായിരുന്നു. കാലം ഏറെ ആയെങ്കിലും ഇന്നും അച്ഛൻ മരിക്കാത്ത ഓർമ്മകളുമായി മനസ്സിൽ തങ്ങി നിൽക്കുന്നു.



4 Comments
അച്ഛൻ്റെ സ്നേഹം ഹൃദയത്തിൽ സ്പർശിക്കുന്ന പോലെ എഴുതി❤️🌹
Thank you so much
👌👍🙏❤️💯
Thank you so much