Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹതീരം
കഥ പ്രണയം

സ്നേഹതീരം

By Syamala HaridasJune 9, 20258 Comments3 Mins Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

അകലങ്ങളിൽ അലിഞ്ഞുപോയ ഒരു ദുഖത്തിന്റെ തരംഗങ്ങൾ ആ തെക്കൻ കാറ്റിൽ കലർന്നിരുന്നുവോ?….

ഏതോ കിനാവിന്റെ കുങ്കുമഛവി അവളുടെ കരിമീൻ കണ്ണുകളുടെ അടിഞ്ഞു കിടന്നിരുന്നു.

അപർണ്ണ വിദൂരയിലേയ്ക്ക് കണ്ണുനട്ടിരുന്നു. അങ്ങകലെ കാക്കയും കുരുവിയും വിട്ടുമാറാത്തെ മധുരപ്പഴമുതിരുന്ന പേരാലുകൾ. വെൺമേഘങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുന്ന പഞ്ചമി ചന്ദ്രക്കല.

അകലെനിന്നും ഒരു പൊട്ടുപോലെ ഒഴുകി വരുന്നു തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ശാന്തി.

അപർണ്ണയുടെ ഹൃദയം സന്തോഷം കൊണ്ട് തുടികൊട്ടി. എത്ര നാൾ കൂടിയാണ് ഒന്ന് തമ്മിൽ കാണുന്നത്.

കോളേജ് പഠനം കഴിഞ്ഞശേഷം തമ്മിൽ കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെ അവർ ബന്ധപ്പെട്ടിരുന്നു.

ഇന്നിതാ നീണ്ടൊരു ഇടവേളയ്ക്കു ശേഷം തങ്ങൾ വീണ്ടും കണ്ടു മുട്ടുന്നു.

ശാന്തി അടുത്തെത്തി. കാലം അവളിൽ വളരെയേറെ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ശാന്തിയുടെ ഭർത്താവ് ഗൾഫിൽ ആണ്. അവളുടെ അമ്മാമന്റെ വീട് തന്റെ വീടിന്റെ അപ്പുറത്താണ്. അവൾ അവിടേയ്ക്ക് വന്നതാണ്.

ശാന്തി :- അപർണ്ണേ നീയിപ്പോഴും ആ പഴയ സുന്ദരി തന്നെയാണല്ലോ?  നിനക്കൊരു മാറ്റവും വന്നിട്ടില്ലല്ലോ? ഇപ്പോഴും കണ്ടാൽ ഒരു കോളേജ് കുമാരിയാണെന്നെ പറയു

അപർണ്ണ ഊറി ചിരിച്ചു. അതോടെ കോളേജ് ജീവിതത്തിന്റെ ഗതകാല സ്മരണകൾ അവളിൽ തലപൊക്കി.

അപർണ്ണ :- അതാ ആ കാണുന്ന പുഴയുടെ അപ്പുറത്താണ് ഞങ്ങൾ വീട് വച്ചിരിക്കുന്നത്. അവൾ അങ്ങോട്ട് കൈ ചൂണ്ടി കാട്ടി.

അവൾ ചൂണ്ടി കാണിച്ച സ്ഥലത്തേയ്ക്ക് ശാന്തി കണ്ണുകൾ പായിച്ചു.
ഹൌ എന്തൊരു പ്രകൃതി സൗന്ദര്യം ശാന്തി ചിന്തിച്ചു.

മലകളെ പുൽകുന്ന ശിഥില വെൺമേഘങ്ങളുടെ താഴെ ഉരുളൻ കല്ലുകൾ ചിതറി കിടക്കുന്ന പുഴയുടെ തെളിനീരലകൾ, അസ്തമയ സൂര്യന്റെ ഇളം രശ്മികൾ പുൽകി
പുളകം കൊള്ളുന്നു.

ശാന്തി :- അപർണ്ണേ വാ നമുക്ക് ആ പുഴക്കരയിൽ പോയിരിക്കാം.

അവർ മെല്ലെ എഴുന്നേറ്റ് അങ്ങോട്ട് നടന്നു. ഒരുപാട് കാലത്തെ വിശേഷങ്ങൾ അവർക്ക് പറയാനുണ്ട്.

ശാന്തി :- അപർണ്ണേ നീയിപ്പോഴും ആ പഴയ ഓർമ്മയേയും താലോലിച്ചുകൊണ്ട് ഇരിക്കയാണോ?….

അവൻ എന്നെങ്കിലും തിരിച്ചു വരും എന്ന് കരുതി കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കയാണോ?..

അപർണ്ണ :- ശാന്തിയുടെ കൈകളിൽ ഒന്ന് പതുക്കെ നുള്ളിക്കൊണ്ട്‌ അവൾ പറഞ്ഞു.

ശാന്തി :-, അപർണ്ണേ ഓരോ വർഷവും നമുക്ക് വയസ്സ് കൂടി വരികയാണ്. ആ പഴയ
ഓർമ്മകളെ താലോലിച്ചു ജീവിതം നശിപ്പിക്കാതെ. ഒരു കല്യാണമൊക്കെ കഴിച്ചു സുഖമായി ജീവിക്കു.

അപർണ്ണ :- വേണ്ട ശാന്തി അതൊന്നും എന്നെ ഓർമ്മപ്പെടുത്താതെ. അവളുടെ ചെഞ്ചുണ്ടുകൾ ഓർക്കാപ്പുറത്തുണ്ടായ വികാരങ്ങളുടെ കൊടും കാറ്റത്ത് വിതുമ്പി.

കോളേജിൽ തന്റെ സീനിയരായി പഠിച്ചിരുന്ന പ്രസാദും അമലയും തമ്മിൽ പ്രണയത്തിലായിരുന്നു. അവരെ വേർപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല. അത്രമേൽ തീവ്രമായിരുന്നു ആ ബന്ധം.

കോളേജ് പഠിത്തം അവസാനിച്ചപ്പോൾ എല്ലാവരും അവനവന്റെ വഴിയിലേയ്ക്ക് തിരിഞ്ഞു.

പ്രാസാദിന് ജോലി കിട്ടി. നാടുവിടുമ്പോൾ അവൻ ഒരു വിതുമ്പലോടെ അവളുടെ കൈകൾ കൂട്ടി പിടിച്ച് അപേക്ഷിച്ചു. അപർണ്ണേ നീയെനിക്കു വേണ്ടി കാത്തിരിക്കണം.

നിദ്രാവിഹീനമായ രാത്രികൾ. അവന്റെ അധരങ്ങളിൽ വിടരുന്ന മധുര ഗാനം അവളുടെ സ്വപ്നങ്ങളിൽ ആഷാഡമാസത്തിലെ മാരിവില്ലായി വന്നു മാഞ്ഞു പോകും.

നേരം സന്ധ്യയോടടുത്തു. അവർ പുഴക്കരയിൽ നിന്നും എഴുന്നേറ്റു. പുഴയോരങ്ങളെ തഴുകി വരുന്ന ശീതക്കാറ്റിനു കൈതപ്പൂ മണമായിരുന്നു. ശാന്തി യാത്ര പറഞ്ഞു പിരിഞ്ഞു. അപർണ്ണ അവളുടെ പോക്കും നോക്കി നിശ്ചേഷ്ടയായി നിന്നു.

ആ രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ശാന്തിയുമായി ചിലവിട്ട മനോഹര നിമിഷങ്ങൾ അവളുടെ മനസ്സിനെ പുളകമണിയിച്ചു.

പ്രഭാതം പൊട്ടിവിടർന്നു. നല്ല കുളിർമ്മയുള്ള സുന്ദരമായ പ്രഭാതം. അവൾ എഴുന്നേറ്റ് ജനലിൽ കൂടി പുറത്തേയ്ക്ക് നോക്കി.

കളകളം പാടി ഒഴുകുന്ന പുഴയുടെ തീരത്ത് പടിഞ്ഞാറേ ആകാശത്തിൽ അന്തി ചുവപ്പാർന്ന സൂര്യനേയും നോക്കി പ്രമോദിനോടൊപ്പം ചിലവിട്ട മനോഹര നിമിഷങ്ങൾ അവളുടെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു.

അവൾ കഴിഞ്ഞു പോയ സംഭവങ്ങൾ ഓർത്തെടുത്തു. താനും അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന കുടുംബം. നല്ല നിലയിൽ ജീവിച്ചിരുന്ന തങ്ങൾ.

അച്ഛന്റെ ബിസിനസ്സ് തകർന്നതോടെ എല്ലാം നഷ്ടപ്പെട്ടു. ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു.

ഒടുവിൽ ഒരുനേരം ഭക്ഷണം കഴിക്കാൻ പോലും കഷ്ടപ്പെട്ടിരുന്ന കാലം. ഇല്ലായ്മയിലൂടെ ജീവിതം തള്ളി നീക്കുമ്പോഴും അഭിമാനം വിട്ടു കളഞ്ഞിരുന്നില്ല. മനോവേദനയിൽ കിടന്ന് മനം തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന അച്ഛൻ അറ്റാക്ക് വന്ന് മരിച്ചുപോയി. അതോടെ എല്ലാം ആയി.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ചേട്ടന് ഗൾഫിൽ ഒരു ജോലി ശരിപ്പെട്ടു. അതിനു ശേഷം ജീവിതത്തിനും മാറ്റം വന്നു തുടങ്ങി. ഇന്ന് നല്ലൊരു നിലയിൽ എത്തി ചേർന്നു.

ഇത്രയൊക്കെ ആയിട്ടും പ്രമോദ് തന്നെ കൈവെടിഞ്ഞില്ല. ആ സ്നേഹം നിർബാധം തന്നിലേയ്ക്കൊഴുകി കൊണ്ടിരുന്നു. വരുന്ന പതിനഞ്ചാം തിയ്യതി പ്രമോദ് നാട്ടിലേയ്ക്ക് തിരിക്കും.

അപ്പോഴേക്കും ചേട്ടൻ ജിത്തുവും എത്തും. അതിനുശേഷം ഞങ്ങളുടെ വിവാഹമാണ്. നീണ്ട ഇടവേളക്കു ശേഷം വീണ്ടുമൊരു കണ്ടുമുട്ടൽ……

ശ്യാമള ഹരിദാസ്.

Post Views: 56
2
Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

8 Comments

  1. Shijiranjit on June 12, 2025 10:35 AM

    👍🥰

    Reply
    • Syamala Haridas on June 12, 2025 10:50 AM

      Thank you so much

      Reply
  2. Suma Jayamohan on June 9, 2025 9:19 PM

    ❤️👌🌹

    Reply
    • Shreeja R on June 11, 2025 11:53 AM

      അമല, പ്രസാദ് എന്ന് പേരുകൾ മാറിയതാണോ

      Reply
      • Syamala Haridas on June 11, 2025 8:28 PM

        അയ്യോ മാറിയതാണ്. സോറി

        Reply
      • Syamala Haridas on June 11, 2025 8:29 PM

        Thank you so much

        Reply
    • Syamala Haridas on June 11, 2025 8:28 PM

      Thank you so much

      Reply
  3. Syamala Haridas on June 9, 2025 1:22 PM

    ഈ സഹകരണത്തിന് നന്ദി സന്തോഷം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.