Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശ്രീ കൃഷ്ണൻ തലയിൽ മയിൽപ്പീലി ചൂടുന്നതിന്റെ പിന്നിലെ കഥ
ചരിത്രം / പൗരാണികശാസ്ത്രം

ശ്രീ കൃഷ്ണൻ തലയിൽ മയിൽപ്പീലി ചൂടുന്നതിന്റെ പിന്നിലെ കഥ

By Syamala HaridasJune 4, 20255 Comments3 Mins Read235 Views
Bookmark Now
Please login to bookmark Close

No account yet? Register

ശ്രീ കൃഷ്ണന്‍ തലയില്‍ മയില്‍പീലി ചൂടുന്നതിനു പിന്നിലെ ഐതിഹ്യ കഥ…

ഗോകുലത്തിൽ ഒരു മയിൽ താമസിച്ചിരുന്നു. അതു ദിവസവും ഭഗവാൻ കൃഷ്ണന്റെ വാതിലിലിൽ വന്നു ഒരു ഭജൻ പാടുമായിരുന്നു. എനിക്കാരുമില്ല എന്റെ ഭഗവാനെ അങ്ങയെ കൂടാതെ ഗോപാലമൂർത്തേ എന്റെ മാതാവും പിതാവും അങ്ങാണ്.

മയിൽ വളരെ ഹൃദ്യമായാണ് ഭജന പാടിയിരുന്നത്. പ്രഭുവിനും ഇത് ഇഷ്ടമായിരുന്നു. എന്നാൽ വേണ്ടത്ര ശ്രദ്ധ അതിലുണ്ടായിരുന്നില്ല. എന്നാൽ മയിലിന്റെ ഗീതം കേട്ട് അതിനെ ചിലപ്പോൾ ഒരു പ്രാവശ്യം നോക്കി ഒരു പ്രേമപൂർണ്ണമായ ചിരി ചിരിച്ച് പുറത്തേക്ക് പോവാറുണ്ടായിരുന്നു. ഈ പ്രാർത്ഥന കൊണ്ട് ഒരു വർഷം മുഴുവൻ ഒന്നും ഉണ്ടായില്ല. മയിലിന്റെ ആയുസ്സ് തീരാനായി..

വർഷം മുഴുവൻ ഭക്തിപൂർവ്വം ഭജിച്ചിട്ടും പ്രഭു പ്രസന്നനായില്ല. മയിൽ കരഞ്ഞു തുടങ്ങി. ഭഗവാനെ ഓർത്ത് ഉറക്കെയുറക്കെ കരയാൻ തുടങ്ങി ആ സമയത്ത് അവിടെ ഒരു മൈന പറന്നു പോവുന്നുണ്ടായിരുന്നു. അത് മയിൽ കരയുന്നത് കണ്ട് ആശ്ചര്യപ്പെട്ടു നോക്കി. ആശ്ചര്യം മറ്റൊന്നുമായിരുന്നില്ല സാധാരണ മയിൽ കരയാറില്ലത്രെ. അതു മാത്രമല്ല അത്ഭുതം, ശ്രീകൃഷ്ണന്റെ വാതിലിൽ പടിയിൽ തന്നെ ആരും കരയാറുണ്ടായിരുന്നില്ല. മൈന ആലോചിച്ചു എന്തൊരു ദുർഭാഗ്യം ഈ പക്ഷിക്ക്, അത് പ്രഭുവിന്റെ പുരദ്വാരത്തിൽ കരയേണ്ടി വരുന്നു. ഇവിടെ എല്ലാവരുടെയും കഷ്ടങ്ങൾ ദൂരെ പോവാറാണുള്ളത്.

മൈന മയിലിന്റെയടുത്തു ചെന്നു ചോദിച്ചു. നീ എന്തിനാ കരയുന്നത്. മയിൽ പറഞ്ഞു കഴിഞ്ഞ ഒരു കൊല്ലമായി ഈ മുരളീധരന്റെ ഓർമകളിൽ അദ്ദേഹത്തെ പ്രശംസിച്ച് ഗീതങ്ങൾ പാടുന്നു. എന്നാൽ ഇന്നുവരെ കുറച്ചു വെളളം പോലും ഭഗവാൻ ചോദിച്ചു തന്നില്ല. ഇതു കേട്ടു മൈന പറഞ്ഞു. ഞാൻ ബർസാനയിൽ നിന്നും വരുന്നു. നീ എന്റെ കൂടെ അവിടെ വരൂ. മനമില്ലാ മനസ്സോടെ മയിലും പറന്നു പറന്നു ബർസാനയിലെത്തി. മൈന ബർസാനയിലെ രാധയുടെ വാതിലിൽ എത്തി അവിടെ വെച്ച് മൈന ഭജനഗീതം പാടി തുടങ്ങി.

ശ്രീ രാധേ രാധേ ബർസാനേ വാലി രാധേ.

മൈന മയിലിനോട് രാധയുടെ ഗീതം പാടാൻ പറഞ്ഞു. മയിലിനു അതു പാടാൻ ഇഷ്ടമായിരുന്നു എന്നാലും ബാങ്കേബിഹാരി ജിയുടെ ഭജനകൾ ചൊല്ലുന്നതിലായിരുന്നു താൽപര്യം. അത് ബർസാനയിൽ വന്നു തന്റെ പഴയ ഭജന ഗീതം ചൊല്ലാൻ ആരംഭിച്ചു. എനിക്കാരുമില്ല എന്റെ ഭഗവാനെ, അങ്ങില്ലാതെ ഗോപാലമൂർത്തേ, അങ്ങാണെന്റെ അച്ഛനും അമ്മയും. രാധയുടെ കാതിൽ ഈ ഗീതം പതിച്ചു. ദേവി ഓടി മയിലിന്റെ അടുത്തുവന്നു. അതിനെ പ്രേമത്തോടെ കഴുത്തിൽ തലോടി ആശ്വസിപ്പിച്ചു. രാധാദേവി മയിലിന്റെ അടുത്ത് സംസാരിച്ചു ഏതോ ഒരു പഴയ ബന്ധു വന്നു സംസാരിക്കുന്ന പോലെ സ്നേഹത്തോടെ.

അതിന്റെ നന്മയിൽ ചോദിച്ചു നീ എവിടെ നിന്നു വരുന്നു? മയിൽ ഗദ്ഗദ കണ്ഠയായി പറഞ്ഞു തുടങ്ങി. രാധാ ദേവിയ്ക്കു പ്രണാമം. ഇന്നുവരെ കേട്ടിരിക്കുന്നത് അവിടുന്ന് കരുണയുടെ മൂർത്തിയാണെന്നാണ്. എന്നാൽ ഇന്നു തെളിഞ്ഞു അവിടുന്നു കൃപാമൂർത്തി കൂടിയാണെന്ന്.. രാധാദേവി മയിലിനോട് ചോദിച്ചു. എന്തുകൊണ്ടാണ് നീയെന്നെ കരുണാമയിയെന്നു പറയുന്നത്. മയിൽ പറഞ്ഞു. എങ്ങിനെ പറയും ദിവസം മുഴുവൻ ഞാൻ ശ്യാമന്റെ നാമം ചൊല്ലുന്നു. എന്നാൽ കണ്ണനെനിക്ക് വെള്ളം പോലും തന്നില്ല. രാധാദേവി ചിരിച്ചു. ദേവിയുടെ മനസ്സിൽ തെളിഞ്ഞു അതിന്റെ കാരണം.

രാധാദേവി മയിലിനോട് പറഞ്ഞു. നീ ഗോകുലത്തിൽ പോവൂ’ എന്നാൽ ഇപ്രാവശ്യം പഴയ ഗീതത്തിന്നു പകരം ഇതു പാടൂ. ജയ് രാധേ രാധേ രാധേ ബർസാനേ വാലി രാധേ.. എന്നാൽ മയിലിനു മനസ്സുണ്ടായിരുന്നില്ല ആ കരുണാമയിയെ ഉപേക്ഷിച്ചു പോവാൻ. എന്നിട്ടും അത് ഗോകുലത്തിൽ പോയി രാധാജി പറഞ്ഞ പോലെ രാധേ രാധേ രാധേ ബർസാനേ വാലി രാധേ എന്നു പാടി ഭഗവാൻ ശ്രീകൃഷ്ണൻ അത് കേട്ടു ആ ഭജനയിൽ മുഴകി സംഭ്രമിച്ച് ഓടി വന്നു. മയിലിന്റെ അടുത്തുവന്നു കഴുത്തിൽ തലോടി  അതിനെ പ്രേമപൂർവ്വം ആശ്വസിപ്പിച്ചു ചോദിച്ചു. നീ എവിടെ നിന്നു വരുന്നു.

ഇതു കേട്ട് മയിൽ പിടച്ചു പോയി. മയിൽ പറഞ്ഞു. അങ്ങയുടെ നിഴലിൽ ഒരു കൊല്ലക്കാലം അങ്ങയുടെ നാമത്തിൽ മുഴുകി ജീവിച്ചിരുന്നു ഞാൻ. എന്നാൽ അങ്ങ് ഒരിക്കലും കുറച്ച് വെള്ളം പോലും വേണോ എന്നു ചോദിച്ചില്ല. ഇന്ന് ഇപ്പോൾ ഞാൻ ഭാഗം മാറ്റി രാധാദേവിയുടെ നാമം ചൊല്ലിയപ്പോൾ അങ്ങ് ഓടി വരുന്നു. ഭഗവാൻ മന്ദഹസിച്ചു കൊണ്ടു വീണ്ടും ചോദിച്ചു. നീ എവിടെ നിന്നു വരുന്നു? മയിലിനു ഭഗവാനെ കിട്ടാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇന്ന് അത് പരിശ്രമമെല്ലാം എന്നന്നേയ്ക്കുമായി ദൂരെ കളഞ്ഞു. അപ്പോൾ പ്രഭുവിന് ഓർമ വന്നു, ആ മയിലാണ് ഒരു വർഷമായി അദ്ദേഹത്തിന്റെ വാതിൽ പടിയിൽ ഭഗവാനെ തനിക്കാരുമില്ല അങ്ങില്ലാതെ ഗോപാലമൂർത്തേ തനിക്കു അമ്മയുമച്ഛനുമില്ല എന്ന കീർത്തനം പാടിയിരുന്നതെന്ന്. വേനലും വർഷവും എല്ലാം സഹിച്ച് ഒരു വർഷകാലം അവിടുത്തെ വാതിലിൻ പടിയിലിരുന്നു അങ്ങയുടെ സ്തുതി ചെയ്തിരുന്നത്. എന്നാൽ എനിക്ക് വെള്ളം വേണോ എന്നു പോലും ആരും ചോദിച്ചില്ല. ഞാൻ പിന്നെ ബർസാനയിൽ പോയി രാധാദേവിയെ കണ്ടു. അവർ എന്നെ പൂർണ്ണ സ്നേഹത്തോടെ ആശ്വസിപ്പിച്ചു വേണ്ട വഴി പറഞ്ഞു തന്നു. ഭഗവാൻ പ്രേമമുഗ്ദ്ധനായി മയിലിനോട് പറഞ്ഞു. നീ രാധയുടെ നാമം എടുത്തു പാടിയില്ലെ? അത് തന്നെ നിനക്ക് വരദാനമെന്നു തെളിഞ്ഞില്ലെ. ഇനിയെന്തു വേണം’ ഇനിയും ഞാനിതാ വരം തരുന്നു ഏതു കാലം വരെ ഈ സൃഷ്ടി നിലനിൽക്കുന്നോ അതു വരെ നിന്റെ പീലി എന്റെ ശിരസ്സിൽ വിരാജ മാനമാവും തീർച്ച. രാധാദേവിയുടെ കൃപയാണ് ഭഗവാൻ.

Post Views: 76
1
Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

5 Comments

  1. Syamala Haridas on June 5, 2025 10:09 PM

    വായനക്കും അഭിപ്രായത്തിനും നന്ദി
    കടപ്പാട്

    Reply
    • Joyce Varghese on June 6, 2025 3:49 AM

      പുതിയ അറിവ്. നല്ല രചന👌👏

      Reply
      • Syamala Haridas on June 6, 2025 3:13 PM

        വായനയ്ക്കും അഭിപ്രായത്തിനും നന്ദി…. കടപ്പാട്.

        Reply
  2. Sujatha nair on June 5, 2025 6:58 PM

    🙏🏻🙏🏻🙏🏻👌🏻👌🏻👌🏻നന്നായിരിക്കുന്നു കഥ.. അല്ലെങ്കിലും സുന്ദരനായ കണ്ണന് ഇഷ്ടമുള്ളതെല്ലാം സുന്ദരമാണ്. മയിൽ‌പീലി, മഞ്ഞപ്പട്ട്, ഓടക്കുഴൽ, പാലക്കാമോതിരം, വെണ്ണ, പശുക്കൾ, പിച്ചകപ്പൂ, താമരപ്പൂ… സർവ്വം കൃഷ്ണമയം 🙏🏻🙏🏻

    Reply
    • Syamala Haridas on June 5, 2025 10:09 PM

      വായനക്കും അഭിപ്രായത്തിനും നന്ദി
      കടപ്പാട്

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.