Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാനസസരോവരം ബാംഗ്ലാവിലെ കൊലപാതകം
കഥ ത്രില്ലർ

മാനസസരോവരം ബാംഗ്ലാവിലെ കൊലപാതകം

By Syamala HaridasSeptember 18, 20258 Comments5 Mins Read66 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇരിട്ടി ഗ്രാമത്തിലെ മാനസ സരോവരം ബാംഗ്ലാവിന്റെ നിശബ്ദതയെ തകർത്ത് മഴത്തുള്ളികൾ താളം കൂട്ടി പെയ്തു. ആ നാട്ടിലെ കോടീശ്വരൻ ആണ് മഹേന്ദ്ര വർമ്മ.
മിലിറ്ററിയിൽ ലെഫ്റ്റന്റ് ജനറൽ ആണ് മഹേന്ദ്ര വർമ്മ. അദ്ദേഹത്തിന്റെ ഭാര്യ ചൈത്രയും ഒരു വേലക്കാരി “ഡാനു”വും ആണ് ആ വീട്ടിൽ താമസിക്കുന്നത്. വർമ്മ ദമ്പതികൾക്ക് മക്കൾ ഇല്ല. അവർ ഒരു കുട്ടിയെ ദത്ത് എടുത്ത് വളർത്തിയിരുന്നു. അവൻ ഇപ്പോൾ യു കെ യിൽ ആണ്

ഒരനുജനും അവരുടെ ഫാമിലിയുമാണ് വർമ്മക്ക് ബന്ധുക്കൾ ആയി ഉള്ളു. വർമ്മ റിട്ടയർ ആയി ഒരു വർഷമേ ആയിട്ടുള്ളു. അതിനുശേഷമാണ് നാട്ടിൽ സെറ്റിൽ ആയത്.

ഭാര്യ ചൈത്ര പഞ്ചാബി ആണ്. മിലിറ്ററിയിൽ ഓഫീസർ തസ്തികയിൽ ആയിരുന്നു അവർ. ബോംബയിൽ ആണ് അവരുടെ വീടും കുടുംബവും. അവർ തമ്മിൽ പ്രണയ വിവാഹമായിരുന്നു.

ഒരുപാട് വസ്തുക്കളും ഡെപ്പോസിറ്റുകളും മഹേന്ദ്ര വർമ്മക്കുണ്ട്. നാട്ടിൽ ഒരു വ്യവസായ സ്ഥാപനവും വർമ്മയ്ക്കുണ്ട്. കുറേ തൊഴിലാളികൾ ആ സ്ഥാപനത്തിൽ ജോലിക്കുണ്ട്. വർമ്മയുടെ സ്ഥാപനം നല്ല നിലയിൽ പോകുന്നതിൽ പലർക്കും അദ്ദേഹത്തോട് ഉള്ളാൽ വൈരാഗ്യം ഉണ്ടായിരുന്നു.

വർമ്മ ഓഫീസ് ആവശ്യത്തിന്നായി കുറച്ചു ദുരെയുള്ള സ്ഥലത്തേക്ക് പോയിരുന്നു.
ചൈത്ര മാത്രമേ ആ സമയം വീട്ടിൽ ഉണ്ടായിരുന്നു. വേലക്കാരി അഞ്ചു മണി ആയാൽ അവളുടെ വീട്ടിൽ പോകും. പിന്നെ ചൈത്ര മാത്രമേ വീട്ടിൽ ഉണ്ടാവുകയുള്ളൂ.

ബുധനാഴ്ച രാത്രി മുതൽ എന്തോ അത്യാഹിതത്തിന് സാക്ഷ്യം വഹിച്ചപോലെ നിൽക്കയാണ് മാനസ സരോവരവും പരിസരവും.

പുലർച്ചെ ഏകദേശം മൂന്നര മണി സമയം പോലീസ് കമ്മീഷണർ അലക്സിന്റെ വീട്ടിലേയ്ക്ക് ഒരു ഫോൺ സന്ദേശം ലഭിച്ചു. സരോവരത്തിൽ ഒരു കൊലപാതകം നടന്നിരിക്കുന്നു എന്ന് പറഞ്ഞു ഫോൺ പെട്ടെന്നു കട്ട്‌ ആക്കി.
തിരിച്ചു വിളിക്കുമ്പോൾ കിട്ടുന്നില്ല. അലക്സ് വീണ്ടും വിളിച്ചുനോക്കി. ഈ നമ്പർ നിലവിലില്ല എന്നാണ് പറയുന്നത്.

അലക്സ് അതിസമർത്ഥനും നീതിമാനുമായ ഒരു പോലീസ് ഓഫീസർ ആണ്. അനായാസമെന്ന് തോന്നുമെങ്കിലും കാര്യങ്ങളെ യുക്തിപൂർവ്വം ചിന്തിച്ച് അന്വേഷണത്തിന്റെ കുരുക്കഴിക്കുന്ന ആളാണ് അദ്ദേഹം. തുമ്പു കിട്ടാത്ത പല കേസ്സുകളും അയാൾ തെളിയിച്ചിട്ടുണ്ട്.

അലക്സ് ചിന്തിച്ചു, ആ സമയം ഫോൺ ചെയ്തത് കൊലയാളി തന്നെയാകും ഫോൺ ചെയ്തശേഷം അവിടെ സിം നശിപ്പിച്ചു കളയാനാണ് സാധ്യത. അതാണ്‌ തിരിച്ചു വിളിച്ചപ്പോൾ കിട്ടാതിരുന്നത്.

അലക്സ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഫോൺ സന്ദേശം അറിയിച്ചു. ഇത്രയും വേഗം സ്ഥലത്തെത്താനായി അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം കൊടുത്തു.
അവർ ഉടൻ തന്നെ സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെട്ടു. ഡോഗ് സ്‌കോഡും ഒപ്പമുണ്ടായിരുന്നു. ജർമ്മൻ ഷെപ്പേർഡ് ആയിരുന്നു അവൻ.
അവർ സംഭവ സ്ഥലത്തെത്തി

ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ അലക്സും സി ഐ. രംഗനാഥനും ഏതാനും പോലീസുകാരും കൂടി ഉടൻ സംഭവസ്ഥലത്തേയ്ക്ക് കുതിച്ചു.

എസ്. ഐ. ശരത്തിനോട് ആ വിളിച്ച ഫോൺ നമ്പർ ആരുടേതാണ് ഇന്നും ആ സിം ആരുടെ പേരിൽ ഉള്ളതാണെന്നും അന്വേഷിക്കാൻ പറഞ്ഞു. എസ്. ഐ. സൈബർ സെല്ലുമായി ബന്ധപ്പെട്ടപ്പോൾ ആ നമ്പറിൽ ഒരു സിംകാർഡ് ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

അലക്സും സി. ഐ. രംഗനാഥും തന്റെ ഹുണ്ടായി ക്രെറ്റ കാറിൽ മാനസസരോ വരത്തിൽ വന്നിറങ്ങി. കാർ ഗേറ്റ് തുറന്നു ഉള്ളിലേയ്ക്ക് പ്രവേശിച്ചു.

കേട്ടവർ കേട്ടവർ ആ ബാംഗ്ലാവിലേയ്ക്ക് ഓടിയെത്തി. മാനസ സരോവരത്തിന്റെ വിശാലമായ മുറ്റത്തും പരിസരത്തും ആളുകൾ തടിച്ചു കൂടി.

നേരം പുലർന്നപ്പോഴേയ്ക്കും ചാനലുകാരും ഫോട്ടോ ഗ്രാഫർമാരും മാധ്യമ പ്രവർത്തകരും പ്രഗത്ഭരും പൊതു പ്രവർത്തകരും അവിടെ തടിച്ചു കൂടി.

വിവരമറിഞ്ഞ മഹേന്ദ്ര വർമ്മ സംഭവസ്ഥലത്തെത്തി. ആ സമയം പോലീസ് എക്സ്പേർട്ട് ഡോക്ടർ ശർമ്മയും സംഘവും മൃതദേഹം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

മുറ്റത്തെ ഒഴിഞ്ഞ കോണിൽ നിൽക്കുന്ന പ്രമുഖരായ വ്യക്തി കളും പോലീസുകാരും തമ്മിൽ എന്തെല്ലാമോ സംസാരിക്കുന്നു. കൂട്ടത്തിൽ ആകെ തളർന്നമട്ടിൽ വർമ്മ നിൽപ്പുണ്ട്.

കേട്ടവർ കേട്ടവർ ആ ബാംഗ്ലാവിലേയ്ക്ക് ഓടി എത്തി. വീടിന്റെ വിശാലമായ മുറ്റവും പരിസരവും ആളുകളെ കൊണ്ട് നിറഞ്ഞു.

വർമ്മയെ മാറ്റി നിർത്തി അലക്സ് രഹസ്യമായി എന്തെല്ലാമോ ചോദിക്കുകയും കുറിച്ചെടുക്കുകയും ചെയ്യുന്നു.

എല്ലാ കണ്ണുകളും അവർക്ക് നേരെയാണ്.
ഈ സമയം കൊണ്ട് വ്യവസായ പ്രമുഖന്മാരും മറ്റു പല മേഖലകളിലുള്ളവരും
അവിടെ എത്തിച്ചേർന്നു.
എസ് ഐ. ആരേയും ഉള്ളിലേയ്ക്ക് കടത്തി വിടുന്നില്ല. തെളിവെടുപ്പ് കഴിയുന്നതുവരെ ആരേയും ഉള്ളിലേയ്ക്ക് കടത്തരുത് എന്നാണ് കമ്മീഷണറുടെ ഉത്തരവ്.

കമ്മീഷണരും സിഐ യും മൃതദേഹം കിടക്കുന്നിടത്തേയ്ക്ക് പോയി. കൂടെ വർമ്മയും അങ്ങോട്ട് ചെന്നു. അലക്സ് ഇരിട്ടി പോലീസ് സ്റ്റേഷനിൽ ചാർജ്ജ് എടുത്തിട്ട് അധികമായിട്ടില്ല. ചാർജ്ജ് എടുത്തശേഷമുള്ള ആദ്യത്തെ കേസ്സന്വേഷണമാണി
ത്.

കൊല്ലപ്പെട്ടിരിക്കുന്നത് നിസാര വ്യക്തിയല്ല. കോടീശ്വരനായ മഹേന്ദ്ര വർമ്മയുടെ
ഭാര്യയാണ്.

ചൈത്രയുടെ മാതാപിതാക്കൾ നാലു മണി ആകുമ്പോഴേയ്ക്കും എത്തുമെന്നുള്ള വിവരം കിട്ടി.

ഇൻക്വസ്റ്റിംഗ് എവിടം വരെയായി? സാക്ഷി വിസ്താരം
പൂർത്തിയായോ? അലക്സ് അവിടെ നിന്ന പോലീസ്കാരനോട് ചോദിച്ചു.

അയാൾ പറഞ്ഞു ഇൻക്വസ്റ്റിൻ അകത്ത് നടന്നു കൊണ്ടിരിക്കുന്നു. പ്രധാന സാക്ഷികളേയും ചില ബന്ധുക്കളേയും ചോദ്യം ചെയ്തു. വിശദമായി എഫ് ഐ ആർ, അവസാനിപ്പിച്ച ശേഷം ആകാം എന്ന് കരുതി.
ഡോഗ്സ്‌കോഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല. അലക്സ് ബോഡി കിടക്കുന്ന മുറിയിലേയ്ക്ക് പോയി. അവിടെ ഒരു സൂക്ഷ്മ നിരീക്ഷണം നടത്തി.

അലമാരിയുടെ ലോക്ക് ഇളക്കി മാറ്റിയിരിക്കുന്നു. അതിലുള്ള രേഖകളും സ്വർണ്ണവും പണവുമെല്ലാം മോഷ്ടിക്കപ്പെട്ടിരിക്കുന്നു. എല്ലാം വാരിവലിച്ചിട്ട നിലയിൽ കിടക്കുന്നു.

ബോഡി കമഴ്ന്നാണ് കിടന്നിരുന്നത്. ഒരു ബലപ്രയോഗം നടന്നതിന്റെ എല്ലാ ലക്ഷണവും കാണുന്നുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊണ്ടിരിക്കുന്നത്.
മുഖത്ത് തലയിണ അമർത്തി പിടിച്ചാണ് കൊല ചെയ്തിരിക്കുന്നത്.

മരിച്ചു കിടക്കുന്നത് മഹേന്ദ്ര വർമ്മയുടെ ഭാര്യ ചൈത്ര ആണ്.

അപ്പോഴാണ് അലക്സിന്റെ കണ്ണുകൾ അതിൽ ഉടക്കിയത്. റൂമിലെ ചുവരിൽ പെട്ടെന്ന് ആർക്കും കാണാൻ പറ്റാത്ത രീതിയിൽ ക്യാമറ ഫിറ്റ്‌ ചെയ്തിരിക്കുന്നു. അലക്സിന് അതുകണ്ടപ്പോൾ സന്തോഷവും സമാധാനവും തോന്നി.

എങ്ങിനെ ആക്രമി ഉള്ളിൽ കടന്നു. മഹേന്ദ്രവർമ്മ വീട്ടിൽ ഇല്ലാത്ത സമയമായിരുന്നു. വർമ്മ കാലത്ത്‌ പോയാൽ രാത്രിയിലെ എത്തുകയുള്ളു.

ഭാര്യയുടെ കൊലപാതകം അയാളെ ആകെ തളർത്തിയിരിക്കയാണ്. മഹേന്ദ്ര വർമ്മയ്ക്ക് ബന്ധുക്കളായി ഒരനുജനും ഭാര്യയും അവരുടെ മകനും മാത്രമേയുള്ളു. അവർ വർമ്മയും ഫാമിലിയുമായി വലിയ രസത്തിലല്ല.

ഈ സമയം പോസ്റ്റ്‌മാർട്ടത്തിനു കൊണ്ടുപോയ ചൈത്രയുടെ ബോഡി വിട്ടു കിട്ടി. അതിന്റെ റിപ്പോർട്ട്‌ ഉം കിട്ടി. അലക്സ് എല്ലാം പരിശോധിച്ചു.

മഹേന്ദ്ര വർമ്മ ബോധം കെട്ടു കിടക്കയാണ്. ഇവിടെ നടക്കുന്ന സംഭവങ്ങൾ ഒന്നും അദ്ദേഹം അറിയുന്നില്ലായിരുന്നു.

നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞപ്പോഴേയ്ക്കും
വർമ്മ മെല്ലെ കണ്ണു മിഴിച്ചു. ഒരു ഗ്ലാസ്സ് വെള്ളം മേടിച്ചു കുടിച്ച് അയാൾ അലക്സിനെ അടുത്തേയ്ക്ക് വിളിച്ചു.

ഹാളിലും റൂമിലും ഉള്ള ആർക്കും പെട്ടെന്നു കാണാൻ പറ്റാത്ത ക്യാമറയെ കുറിച്ച്
കമ്മീഷണർക്ക് സൂചന കൊടുത്തു.

കമ്മീഷണറുടേയും സി ഐ, യുടേയും മറ്റു പോലീസുകരുടേയും വർമ്മയുടേയും സാന്നിധ്യത്തിൽ അവർ ക്യാമറ പരിശോധിച്ചു. ക്യാമറയിൽ പതിഞ്ഞ രംഗങ്ങൾ ഇപ്രകാരമാണ്. ഏകദേശം രാത്രി ഒൻപതു മണി ആയി കാണും, ആരോ വന്ന് കോളിങ് ബെൽ അടിക്കുന്നു. ചൈത്ര വന്ന് വാതിൽ തുറക്കുന്നു. മുഖം മുടിയിട്ട ഒരാൾ ചൈത്രയുടെ വായ് പോത്തിപ്പിടിച്ചു. അപരൻ മൂക്കിൽ ക്ലോറോഫോo മണപ്പിക്കുന്നു.

അതോടെ ചൈത്ര ബോധം നഷ്ടപ്പെട്ട് വീഴുന്നു. രണ്ടുപേരും കൂടി അവളെ താങ്ങി എടുത്ത് അവരുടെ റൂമിൽ കൊണ്ടുപോയി കിടത്തുന്നു.

അതി സുന്ദരിയായ അവളെ അവർ പലവിധത്തിലും ഉപദ്രവിക്കുന്നു. അതിനു ശേഷം അവരുടെ ഷെൽഫ് തുറന്ന് സ്വർണ്ണാഭരണങ്ങളും, പണവും, വിലപ്പെട്ട പല വസ്തുക്കളും അപഹരിക്കുന്നു.

അപരൻ മഹേന്ദ്രവർമ്മ യുടെ സ്വകാര്യ റൂമിൽ പോയി ഷെൽഫ് കുത്തിതുറന്ന്
ഫയലുകളും പ്രധാനപ്പെട്ട രേഖകളും എല്ലാം എടുത്ത് ബാഗിൽ നിക്ഷേപിക്കുന്നു. തുണിയും സാധനങ്ങളും എല്ലാം വാരിവലിച്ചു നിലത്തിട്ടിട്ടുണ്ട്.

അതിനുശേഷം വീണ്ടും ചൈത്രയുടെ സമീപത്ത് എത്തുന്നു. ബോധമറ്റു കിടക്കുന്ന അവളുടെ കൈ പിടിച്ച് ഏതെല്ലാമോ പേപ്പറുകളിലും, രേഖകളിലും ബലപ്രയോഗത്തിലൂടെ തള്ളവിരലുകൾ പതിപ്പിച്ചു.

അവരുടെ ചെയ്തികൾ എവിടെയും പതിയാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിനായി വേണ്ട മുൻ കരുതലും എടുത്തിരുന്നു. എല്ലാം കഴിഞ്ഞശേഷമാണ് അവർ തലയിണ മുഖത്ത് അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുന്നത്. ശ്വാസത്തിനു വേണ്ടി അവർ കിടന്നു പിടഞ്ഞു. കൈകാലിട്ടടിച്ചു. അല്പ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ എല്ലാം നിശ്ചലമായി.

അന്നേരം തൊണ്ടി സാധനങ്ങൾ എല്ലാം എടുത്ത് മുഖം മൂടി മാറ്റി അവർ നടന്നു നീങ്ങി. ഈ ദൃശ്യങ്ങൾ തുടക്കം മുതൽ അവസാനം വരെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു.

അതിൽ പതിഞ്ഞ ആക്രമിയെ കണ്ട് എല്ലാവരും ഞെട്ടി തെറിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തു. അത് വേറെ ആരുമല്ലായിരുന്നു. മഹേന്ദ്ര വർമ്മയുടെ അനുജനും മകനും ആയിരുന്നു.

മഹേന്ദ്ര വർമ്മയുടെ കണക്കില്ലാത്ത സ്വത്തിനു പണ്ടു മുതലേ അവർക്ക് ഒരു കണ്ണുണ്ടായിരുന്നു. ചൈത്ര അതിനു തടസ്ഥമാണെന്ന് മനസ്സിലാക്കിയ അവർ ഒരു അവസരം പാർത്തിരിക്കയായിരുന്നു. ഇന്ന് അത് ഒത്തുകിട്ടിയപ്പോൾ അത് ശരിക്കും പ്രായോഗികമാക്കി.

മഹേന്ദ്ര വർമ്മയുടെ അനുജൻ ഉദയവർമ്മയേയും മകൻ കൈലാസിനേ യും പോലീസ് സംഘം വളഞ്ഞു. കൈയ്യാമം വച്ച് അവരെ സെൻട്രൽ ജയിലിലേയ്ക്ക് കൊണ്ടുപോയി.

നടപടി ക്രമങ്ങൾക്കുശേഷം കേസ് ഫയൽ ചെയ്ത് ഹൈക്കോടതിയിലേയ്ക്കും സുപ്രിം കോടതിയിലേയ്ക്കും അയച്ചു. എല്ലാവിധ നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ശേഷം അവസാനം സുപ്രിം കോടതി അവരെ തൂക്കി കൊല്ലാൻ വിധിച്ചു. മാനസ സരോവരം എന്ന ബംഗ്ലാവിനെ കണ്ണീരിലാഴ്ത്തിയ ആ സംഭവത്തിന്‌ തിരശ്ശീല വീണു.

Syamala haridas

Post Views: 75
6
Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

8 Comments

  1. മിനി സുന്ദരേശൻ on September 22, 2025 7:58 PM

    ആ ഒളിക്യാമറ എല്ലാം വെളിപ്പെടുത്തി ….നല്ല കഥ👍❤️

    Reply
    • Joyce Varghese on February 10, 2026 8:00 PM

      നല്ല രചന.

      Reply
  2. Sunandha on September 22, 2025 3:59 PM

    Nice 👍

    Reply
    • Suma Jayamohan on September 22, 2025 6:30 PM

      നല്ല കഥ❤️🌹👌

      Reply
  3. Syamala Haridas on September 19, 2025 8:28 PM

    Thank you Jayasree Madam

    Reply
  4. Suresht Thazhathethil (h) on September 19, 2025 11:39 AM

    🖐️💯🙏

    Reply
    • Syamala Haridas on September 19, 2025 8:22 PM

      Thank you so much

      Reply
    • Shreeja R on September 21, 2025 8:49 PM

      👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.