സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ.
അദ്ധ്യായം 18. മൗനത്തിന്റെ മറുപുറം
യാതിരയുടെ ചിതയടങ്ങിയെങ്കിലും യാമിനിയുടെ ഉള്ളിലെ തീ അണഞ്ഞിരുന്നില്ല. വീടിന്റെ ഓരോ കോണിലും അനുജത്തിയുടെ ചിരിയും കൊഞ്ചലുകളും ഇപ്പോഴും മുഴങ്ങുന്നതുപോലെ അവൾക്ക് തോന്നി.
യോഗീഷിന്റെ വിയോഗത്തേക്കാൾ അവളെ തളർത്തിയത് യാതിരയുടെ ആ ചടുലമായ തീരുമാനം (ആത്മാഹൂതി) ആയിരുന്നു.
യോഗീഷിന്റെ മരണത്തിനുത്തരവാദികളെ കണ്ടുപിടിക്കാനായി അവർ തീവ്ര പരിശ്രമം തുടർന്നു.
എന്തിനായിരിക്കാം അവർ യോഗീഷിനെ വെടി വെച്ചത്. അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനായി യാദവും, യാമിനിയും അഹോരാത്രം കഷ്ടപ്പെട്ടു. കേസ് ക്രൈം ബ്രാഞ്ചിൽ നിന്നും ഡിറ്റക്റ്റീവ് നെൽസണ് കൈമാറി.
യോഗീഷിന്റെ സഹപ്രവർത്തകർ യാമിനിയുടെ വീട്ടിൽ എത്തുന്നു. മരിക്കുന്ന തിന്റെ നാലു ദിവസം മുൻപ് ഒരു തീവ്രവാദി സംഘത്തിൽ നിന്നും വിലപിടിച്ച ഡോളറും, സ്വർണ്ണവും യോഗീഷ് കസ്റ്റംസ് ഓഫീസിൽ പിടിച്ചു വെച്ചു എന്നും അതിന്റെ പിന്നിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും അറിയാൻ കഴിഞ്ഞു.
യോഗീഷിന് മരണാന ന്തര ബഹുമതിയായി ലഭിക്കുന്ന പുരസ്‌ക്കാരം ഏറ്റു വാങ്ങാൻ യാമിനി നിർബന്ധിതയാകുന്നു.
വീട്ടിലെ നിശബ്ദത അവളെ ഭ്രാന്ത് പിടിപ്പിച്ചു. യാതിരയുടെ ഷെൽഫിൽ നിന്നും അവൾ യാതിരയുടെ ഡയറി കണ്ടെത്തുന്നു.
അതിലൂടെ അവരുടെ പ്രണയത്തിന്റെ ആഴം അവൾ ഒരിക്കൽ കൂടി തിരിച്ചറിയുന്നു.
വെറുമൊരു മൗനമായി ഒതുങ്ങി കൂടാതെ അവൾ തന്റെ സഹോദരിയുടേയും ഭർത്താവിന്റെയും ഓർമ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് യാമിനി ഉറപ്പിക്കുന്നു. അവൾ സ്കൂൾ കുട്ടികൾക്കിടയിൽ പാവപ്പെട്ടവർക്കായി യൂണിഫോമും, ബുക്കും ഏർപ്പെടുത്തുന്നു.
വേദനകളെ ഒരു പുസ്തകം പോലെ ഉള്ളിൽ ഒളിപ്പിച്ച യാമിനി, ആ പുസ്തകത്തിന്റെ പുതിയൊരു അദ്ധ്യായം എഴുതി തുടങ്ങുന്നു. അത് കണ്ണീരിന്റേതല്ല മറിച്ച് അതിജീവനത്തിന്റേതാണ്.


2 Comments
ഈ സഹകരണത്തിന് നന്ദി
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 17 - അഗ്നിസാക്ഷി - By Syamala Haridas - കൂട്ടക്ഷരങ്ങൾ