Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചായ്‌പ്പിനെ പ്രണയിച്ച സുന്ദരി
ജീവിതം നര്‍മം വീട്

ചായ്‌പ്പിനെ പ്രണയിച്ച സുന്ദരി

By Silvy MichaelNovember 26, 2025Updated:December 26, 202516 Comments3 Mins Read107 Views
Bookmark Now
Please login to bookmark Close

No account yet? Register

വീട്ടിൽ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉപകരണമെന്താണെന്ന് കഴിഞ്ഞ ദിവസമാണ് ഒരാൾ എന്നോട് ചോദിച്ചത്. നിനച്ചിരിക്കാത്ത സമയത്ത് എയ്തു വിട്ട ബാണമായിരുന്നതിനാൽ എനിക്ക് കൃത്യമായ ഒരുത്തരം പെട്ടെന്നുകിട്ടിയില്ല. ഏതാണ്?? ഞാൻ ഒരു നിമിഷം ചിന്തിച്ചു. ടീവി മുതൽ മൊബൈൽ വരെ.. ഫ്രിഡ്ജ് മുതൽ വാഷിംഗ് മെഷീൻ വരെ.. ചൂലു മുതൽ മോപ്പുവരെ. പിന്നെ, വാഷ് റൂമിലെ ഫോസെറ്റ് മുതൽ ഷവർ വരെ.

കൺഫ്യൂഷൻ.. കൺഫ്യൂഷൻ.

ആ മുഹൂർത്തത്തിൽ ഞാനൊരു സത്യം മനസ്സിലാക്കി. ഇപ്പറഞ്ഞ സംഗതികളെല്ലാം എനിക്കിഷ്ടമാണ്.

ടിവി എനിക്കിഷ്ടമാണ്. സീമയും ഉർവശിയും മുതൽ മമിത വരെ നമ്മുടെ സമയം കൊല്ലാൻ കൂട്ടു വരും. ലാലേട്ടനും മമ്മൂക്കയും മാസ്സ് എൻട്രിയും മാസ്സ് ഡയലോഗ്സും കൊണ്ട് നമ്മെ ത്രസിപ്പിക്കും. ഡിപ്രഷനടിച്ച് പണ്ടാരമടങ്ങിയിരിക്കുമ്പോൾ കൗണ്ടർ കേട്ട് അറഞ്ഞു ചിരിക്കാൻ കോമഡി തന്നെ 10 ചാനലിൽ 10 തലയുമായി എത്തും. വാചകമേള, പാചകമേള, പന്തുകളി, ഉരുണ്ടുകളി തുടങ്ങി പ്രൈം ടൈമിലെ കയ്യാങ്കളി വരെ എന്റർടൈൻമെന്റോടെന്റർടൈൻമെന്റ്.
ഇനി മൊബൈൽ ആണേലോ? വേടൻ മുതൽ മൈക്കിൾ ജാക്സൺ വരെ, കുക്കിംഗ് മുതൽ ഷോപ്പിംഗ് വരെ, കൂട്ടക്ഷരങ്ങൾ മുതൽ കൂടാത്ത അക്ഷരങ്ങൾ വരെ…. എല്ലാം വിരൽത്തുമ്പിലാണ്. തോണ്ടിയുണരാം, തോണ്ടിയുറങ്ങാം. ഒരു എമണ്ടൻ സാധനം!!

ഫ്രിഡ്ജിന്റെ കാര്യം പറയുമ്പോഴാണ്, അത് കേടായിക്കിടന്ന രണ്ടുമൂന്നാഴ്ചകളെക്കുറിച്ചുള്ള ഓർമ്മകൾ ഇന്നും പേക്കിനാവിൽ വന്ന് ഡിസ്കോ ഡാൻസുകളിക്കും. തിളപ്പിച്ചു ഫ്രിഡ്ജിൽ വച്ച പാലിന്റെ മേളിൽ നിന്നും തണുത്ത് കട്ടി കൂടിയ ക്രീം, ഉറയിരിക്കുന്ന പാത്രത്തിലേക്ക് ഡയറി’സിൽക്ക്’ പോലെ വെട്ടിയിട്ട് കുലുക്കിസർബത്ത് ഉണ്ടാക്കുന്ന നായ്ക്കിൽ (knack) കുലുക്കിക്കൂട്ടി നെയ്യ് വേർപെടുത്തി ഉരുക്കിയെടുക്കുന്ന മണം ആഞ്ഞുവലിച്ചുള്ളിൽ കേറ്റി, പുറത്തു പോകാതിരിക്കാൻ ശ്വാസം പോലും വിടാതെ മൂക്കും പൊത്തിപ്പിടിച്ച് ഫ്രിഡ്ജ് തുറക്കുമ്പോൾ ദോണ്ട് കിടക്കുന്നു, ധിം തരികിട തോം! പൈമ്പാലാകെ അടിച്ചു പിരിഞ്ഞ് വെള്ളം വെള്ളത്തിന്റെ വഴിക്കും പാൽനിറത്തിൽ ഖരരൂപത്തിൽ എന്തോ ഒന്ന് വെള്ളത്തിൽപൊങ്ങി നാനാവഴിക്കും!!! അങ്ങനെ പാല് കുടി മുട്ടിയ എത്രയെത്ര ദിവസങ്ങൾ! ഒരു നേരം വച്ചുണ്ടാക്കി ഒരാഴ്ചത്തേക്ക് കഴിച്ചു കൊണ്ടിരുന്ന വീട്ടുകാർക്കിപ്പം നാലുനേരം വച്ചുവിളമ്പി കൊടുക്കണം! ഒരു ഫ്രിഡ്ജ് കേടായപ്പം വന്ന പുകിലേ😥.

വാഷിംഗ് മെഷീന്റെ കാര്യം പിന്നെ പറയണോ? ആ കുന്ത്രാണ്ടം കേടായപ്പോളുണ്ടായ പോലെ എന്നെ സ്ലിം ആൻഡ് ഫിറ്റ് ആക്കാൻ സഹായിച്ച മറ്റൊരു യന്ത്രം വീട്ടിലില്ല കേട്ടോ. ‘അങ്ങനെ നീ ഇപ്പം ഇത്രയും സുന്ദരിയാകണ്ട’ എന്നു പറഞ്ഞ് കെട്ടിയോൻ തന്നെ ഒടുവിൽ ഇടപെട്ടു. ‘ഓട്ടോമാറ്റിക്കനൊ’ക്കെ ഭയങ്കര ജാഡയാണെന്നുകണ്ട് ഒടുവിൽ ഒരു ‘മാനുവലി’നെ വാങ്ങി നാൾക്കുനാൾ പകിട്ടേറിവരുന്ന നമ്മുടെ സൗന്ദര്യത്തിനു കടിഞ്ഞാണിട്ടത് മറ്റൊരു കദന കഥ!

അരപ്പിരിയൻ മുഴുപ്പിരിയൻ മോപ്പ് ആണെങ്കിൽ കുനിഞ്ഞു നടുപൊട്ടി ഇച്ചീച്ചിവെള്ളം പിഴിഞ്ഞ് ഒരു വഴിക്കായ എന്റെ സുന്ദരകരങ്ങൾക്ക് സ്വാതന്ത്ര്യം പകരുന്നത് ഒരു അർദ്ധരാത്രി, സോറി ഒരു നട്ടുച്ചക്കാണ്.

എന്നാൽ ഉള്ളതു പറയാലോ, ഇതിലൊക്കെയുമധികം എന്നെ ആകർഷിച്ചതും ആശ്വസിപ്പിച്ചതും ത്രസിപ്പിച്ചതും ഇഷ്ടപ്പെടുത്തിക്കളഞ്ഞതും പ്രിയപ്പെട്ടവരേ, ടോയ്‌ലറ്റിലെ കർമ്മം കഴിയുമ്പോൾ ക്ഷാളനം നടത്തി നമ്മെ വിശുദ്ധീകരിക്കുന്ന ഫോസെറ്റാണ്. എല്ലാം ‘പേപ്പർവർക്കി’ലൊതുക്കുന്ന യൂറോപ്പിൽ ചെന്നപ്പോൾ സിസിലിയ ആഹേൺ എന്ന ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരി ഏതോ ഇന്ത്യക്കാരനെ പുച്ഛിച്ചുകൊണ്ട് ‘എവിടെയൊക്കെ തൊട്ടകൈയാണെന്ന് ആർക്കറിയാം?’ എന്ന് The Dandellions എന്ന പുസ്തകത്തിൽ ആക്ഷേപിച്ചത് ഫോസെറ്റ് എന്ന വീരകഥാപാത്രത്തെ അറിയാതെയാണല്ലോ എന്ന് സഹതപിച്ചത് സന്ദർഭവശാൽ ഞാനിപ്പോൾ സ്മരിക്കുകയാണ്!! അവരുടെ കഴുകാത്ത ആസനങ്ങളറിയുന്നുണ്ടോ, ശുദ്ധ വെള്ളത്തിൽ അടിച്ചുകഴുകി വൃത്തിയുടെ പര്യായമായി ഒളിച്ചു നടക്കുന്ന ഇന്ത്യൻ ആസനങ്ങളെ?! കൂപമണ്ഡൂകങ്ങൾ! Untouchability ഇന്നും ടോയ്‌ലറ്റിലെങ്കിലും പിന്തുടരുന്ന ഒരു ജനതയാണ് നമ്മൾ. ജാത്യാലുള്ളത് തൂത്താൽ മാറുമോ?? 😀

ഇഷ്ടപ്പെട്ട ഉപകരണത്തെപ്പറ്റിയാണ് ഇത്രയും നേരം പറഞ്ഞതെങ്കിലും ഒന്നും മനസ്സിനങ്ങ് സെറ്റായില്ല, കേട്ടോ. അപ്പോഴാണ് ഞാൻ ഉപകരണത്തോളം, അല്ലെങ്കിൽ ഉപകരണത്തെക്കാൾ ഏറെ, എനിക്കിഷ്ടപ്പെട്ട ഒരു സംഭവത്തെക്കുറിച്ചോർത്തത്. സംഗതി മറ്റൊന്നുമല്ല; ചായ്പ്പ് അല്ലെങ്കിൽ ചാർത്ത് എന്നൊക്കെ പറയുന്ന വീടിന്റെ ഭാഗം.

ബഷീറിന് മാങ്കോസ്റ്റീൻ പോലെ മാധവിക്കുട്ടിക്ക് നീർമാതളം പോലെയൊക്കെ, എനിക്ക് എന്റെ ചായ്പ്പ്!!!
വീടിനു പുറകിൽ ആങ്കുലാറേലുയര്‍ത്തി ഒരു താൽക്കാലിക മുറി set ചെയ്തിട്ടുണ്ട്. സ്റ്റോർ എന്നോ യൂട്ടിലിറ്റി റൂം എന്നോ ഒക്കെ ആംഗലേയത്തിൽ അതിനെ വിളിക്കാം. സംഗതി തോട്ടിറമ്പിലാണ്. തോടിനപ്പുറം തോട്ടം. അലൂമിനിയം ഷീറ്റാണ് മേൽക്കൂര. രണ്ടായി തിരിച്ചിരിക്കുന്ന ഈ മുറി അലക്കുന്ന ഇടമാണ്, തേക്കുന്ന ഇടമാണ്,അത്യാവശ്യം തോർത്തും മറ്റും വിരിക്കുന്ന ഇടവുമാണ്. തീർന്നില്ല; ആരെങ്കിലും അതിഥികളൊക്കെവരുമ്പോൾ മുഴിഞ്ഞ തുണികളും കഴുകാത്തപാത്രങ്ങളുമൊക്കെ വാരിക്കൂട്ടി ഞാൻ ഓടിപ്പിടച്ചെത്തുമ്പോൾ ഒരു പുഞ്ചിരിയോടെ, പരിഭവലേശമില്ലാതെ സർവ്വവും ഗർഭത്തിലേറ്റുവാങ്ങുന്ന എന്റെ പ്രിയ തോഴികൂടിയാണ്!! അതെ അവൾ എന്റെ രഹസ്യ സൂക്ഷിപ്പുകാരി.

ഇനിയുമുണ്ട്, അവൾക്ക് നന്മകളേറെ. എന്റെ ദുർമേദസ്സിനെ വിയർപ്പായേറ്റുവാങ്ങുന്നവൾ, എന്റെ ദുർസ്വഭാവങ്ങളെ ചവിട്ടിത്തുള്ളലായി ശിരസ്സിൽ പേറുന്നവൾ, എന്റെ ഏകാന്ത നേരങ്ങളെ കുളിരാൽ പുതപ്പിക്കുന്നവൾ, പുഴയുടെ സംഗീതംകൊണ്ട് എന്റെ മനസ്സിനെ ലോലമാക്കുന്നവൾ, പച്ചയുടുപ്പിട്ട തോട്ടം കാട്ടി എന്നെ രോമാഞ്ചമണിയിക്കുന്നവൾ…

പിന്നെയും…

എന്റെ എഴുത്തിനു പ്രേരകമാകുന്നവൾ, എന്റെ വീഡിയോകളിൽ പശ്ചാത്തലഭംഗി നിറയ്ക്കുന്നവൾ, ഇച്ഛാഭംഗങ്ങളിൽ എന്നെ തഴുകാതെ തഴുകുന്നവൾ…. ഞാനാരാണ്, എന്താണ്, എനിക്കെന്താണുവേണ്ടത് തുടങ്ങിയ സ്വത്വബോധപരിശോധനകളിൽ കൗതുകത്തോടെ മാറിനിന്ന് എന്നെ വീക്ഷിക്കുന്നവൾ.
ഏറ്റവും ഒടുവിലായി മേൽക്കൂരയിൽ ഉന്മാദനൃത്തംചവിട്ടി മഴപ്പെയ്ത്തായും, മരപ്പെയ്ത്തായും ഇലപ്പെയ്ത്തായും ഒടുവിൽ മാക്രികളുടെ ഡിജെ പാർട്ടിയായും എന്നെ ഹർഷപുളകിതയോ ആനന്ദതുന്തിലയോ ഒക്കെ ആക്കുന്ന എന്റെ വീടിന്റെ പ്രിയപ്പെട്ട എക്സ്റ്റൻഷൻ.
Yes, അതാണ് എന്റെ വീട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ഉപകരണത്തിനും മേലെവളർന്ന, കഥാപാത്രം… എന്റെ സ്വന്തം ചായ്പ്പ്.

#എന്റെരചന

Post Views: 101
4
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

16 Comments

  1. മിനി സുന്ദരേശൻ on December 3, 2025 1:11 AM

    ഓരോ ഉപകരണത്തെയും എത്ര രസകരമായാണ് അവതരിപ്പിച്ചത്……. ചായ്പ്പ് ഇത്ര പ്രിയപ്പെട്ട കൂട്ടുകാരിയാവുമെന്ന് ഇപ്പോഴാണ് അറിഞ്ഞത്….. ഒരുപാട് ഇഷ്ടമായി❤️👍

    Reply
  2. Sunandha on November 27, 2025 12:40 PM

    കിടുക്കാച്ചി എഴുത്ത് 😄👌

    Reply
    • സിന്ധു അപ്പുക്കുട്ടൻ on November 27, 2025 6:27 PM

      വിഷയത്തിൽ നിന്ന് തെന്നി മാറി അടിപൊളിയാക്കി 😍😍സൂപ്പർ എഴുത്ത് 👌👌

      Reply
  3. Thara Subhash on November 27, 2025 9:36 AM

    ഗംഭീര എഴുത്ത് സിൽവിയാമ്മേ ! അ ദിനവ സഞ്ജയനെന്നോ മറ്റോ വിളിപ്പേരിടണം. നാനാ വഴിക്ക് കറങ്ങിത്തിരിഞ്ഞ് ചായ്പിൽ കൊണ്ടു കെട്ടിയപ്പോഴേക്കും ചിരിച്ചൊരു വഴിയായി.സ്നേഹം (വി.) സിൽവി👌👌👏👏❤️❤️

    Reply
  4. Sujatha nair on November 27, 2025 7:27 AM

    വായിച്ചു. 👌🏻👌🏻എഴുത്തിഷ്ടമായി. 😍

    *എന്റർടൈൻമെന്റോടെന്റർടൈൻമെന്റ്*

    ഈ വാക്കും ഇഷ്ടായി. എഴുത്തിനെപ്പറ്റി ഉള്ള വിശേഷണം എഴുതാൻ ഈ വാക്ക് ഞാൻ കോപ്പി പേസ്റ്റഡ്. അടിച്ച് മാറ്റി പ്രയോജനപ്പെടുത്തി.

    അല്ലെങ്കിൽ കെട്ടുപുള്ളികളും ചന്ദ്രക്കലയും ചില്ലക്ഷരങ്ങളും ചേർന്ന് സുന്ദരമാക്കിയ ഈ നാക്കുളുക്കി വാക്ക് എഴുതാൻ ആളെ അപ്പോയിന്റ് ചെയ്യണം. ന്റെ കൈയീന്ന് ഒരു തച്ചു കൂലി പോക്കാ..
    😀😀

    യൂറോപ്പിലെ പേപ്പർ വർക്ക്‌ വായിച്ചിട്ട്
    ചിരി പൊട്ടി 😆😆😆😆😆😆

    Reply
    • Silvy Michael on November 27, 2025 8:48 AM

      നാക്കുളുക്കി അല്ല കണ്ണുളുക്കി 😀😀🤣

      Reply
  5. Sayara on November 27, 2025 4:45 AM

    അടിപൊളി ചേച്ചി 👌🥰.. നല്ല രസകരമായ എഴുത്ത്.. ന്നാലും പാവം ചായ്പ്പു 😀🙂

    Reply
    • Silvy Michael on November 27, 2025 6:13 AM

      Thank you സയാറാ ❤️😀

      Reply
  6. Suma Jayamohan on November 26, 2025 10:10 PM

    സൂപ്പർ👌🌹
    എത്ര രസകരമായാണ് എഴുതിയിരിക്കുന്നത്. ഒത്തിരി ഇഷ്ടമായി സിൽവീ❤️❤️❤️

    Reply
    • Joyce Varghese on November 27, 2025 12:04 AM

      രസകരമായി എഴുതി.❤️
      സിൽവിയുടെ വീട്ടിൽ വന്നാൽ ആദ്യം ചായ്പ്പിൽ പോണം. അവിടെ കഴുകാത്ത പാത്രങ്ങളും തുണികളും എണ്ണി കണക്കെടുക്കണം. ഒരു കൂട്ടുകാരിക്ക് ഇത്ര കുശുമ്പ് ഒക്കെ ആകാം അല്ലേ?😀
      Enjoyed reading. 👌🫂

      Reply
      • Silvy Michael on November 27, 2025 6:12 AM

        നിങ്ങളൊക്കെയാണ് എന്റെ strength. Thank you ജോയ്സ് 🫂

        Reply
      • SHERLY. V T on November 27, 2025 7:07 AM

        കഥയ്ക്ക്രു ഒരു ചായ്പിനെ പ്രണയിച്ച പെൺകുട്ടി എന്ന ടൈറ്റിൽ ഇടട്ടെ സിൽവി !
        സൂപ്പർ👍💕

        Reply
        • Silvy Michael on November 27, 2025 8:50 AM

          അത് ശരിയാണല്ലോ. മാറ്റട്ടേ?

          Reply
    • Sayara on November 27, 2025 4:46 AM

      അടിപൊളി ചേച്ചി 👌🥰.. നല്ല രസകരമായ എഴുത്ത്.. ന്നാലും പാവം ചായ്പ്പു 😀🙂

      Reply
      • Silvy Michael on November 27, 2025 6:11 AM

        🤣🤣🤣

        Reply
    • Silvy Michael on November 27, 2025 6:13 AM

      ചുമ്മാ പുളു അടിക്കാൻ രസമല്ലേ 😀

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.