തുടങ്ങാൻ എളുപ്പമാണ്, നിർത്താനോ?
ഓഹരി വിപണിയിലെ കാണാപ്പുറങ്ങൾ!
തുടങ്ങുന്ന അത്ര എളുപ്പമല്ല നിർത്താൻ. പക്ഷേ തുടങ്ങുന്നതിന് മുമ്പ് ആരും പറഞ്ഞാൽ കേൾക്കില്ല. ഇനി നിർത്തണമെങ്കിൽ ആദ്യം വിപണി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പഠിക്കണം. അതിന് നിങ്ങൾ തയ്യാറാണോ? 
മൂലധന വിപണി (Capital Market) എന്താണെന്നോ, അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ, അതിലെ ഇടപാടുകൾ (Contracts & Transactions) എങ്ങനെ നടക്കുന്നുവെന്നോ പഠിക്കാതെ, ആർക്കൊക്കെയോ കിട്ടുന്ന ലാഭവും കേട്ട് അത്യാഗ്രഹത്തോടെ ഇറങ്ങിത്തിരിക്കുന്നവരുടെ അവസ്ഥയെക്കുറിച്ചാണ് പോസ്റ്റ്.
എങ്ങനെ ഈ അഡിക്ഷനിൽ നിന്ന് രക്ഷപ്പെടാം? 

ഒറ്റ വഴിയേ ഉള്ളൂ: ‘ബിഹേവിയറൽ ഫിനാൻസ്’ (Behavioral Finance) അറിയുന്ന ഒരാളുടെ സഹായത്തോടെ മൂലധന വിനിമയം എങ്ങനെ നടക്കുന്നു എന്ന് ശാസ്ത്രീയമായി പഠിച്ച ശേഷം മാത്രം വിപണിയെ സമീപിക്കുക Professionally trained അല്ലാത്തവരുടെ ഗ്രൂപ്പ് തള്ളുകൾ കേട്ടുണ്ടാക്കിയ ബേസിൽ നിന്ന് സ്വയം മാർക്കറ്റ് എക്സ്പ്ലോർ ചെയ്യാനിറങ്ങുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക അപകടത്തിൽ പെട്ടവരുടെ അവസ്ഥയാണ് ചിത്രത്തിൽ. നിരന്തരം ചാഞ്ചാടുന്ന വില നിങ്ങളെ മൂല്യം മനസ്സിലാകാത്തവിധം അകപ്പെടുത്തും തെറ്റായി പഠിച്ച ധാരണകൾ തിരുത്തിയാൽ പുറത്ത് കടക്കാനുള്ള വഴി തനിയെ തെളിയും.
Peer Pressure ചതിക്കുഴികളും Retail Advisory GAP-ഉം 
ഉത്തരവാദിത്തമില്ലാത്ത പ്രോത്സാഹനം നൽകി ഒരാളെ വെള്ളത്തിലേക്ക് ഉന്തിയിടാൻ എളുപ്പമാണ്. ദിശ കിട്ടാതെ മുങ്ങിത്താഴുമ്പോൾ കരയിലിരുന്ന് ഉപദേശിക്കാനും എളുപ്പമാണ്. But remember, Financial Advice is a Professional’s Playground!
ബിഹേവിയറൽ ഫിനാൻസോ റിസ്ക് പ്രൊഫൈലോ പഠിക്കാതെ ആൾക്കാരെ കുഴിയിൽ ചാടിക്കുന്ന Influencers, Unregistered Advisors, ഡിസ്കഷൻ ഗ്രൂപ്പുകാർ എന്നിവർ ശരിയായ കാര്യമല്ല പഠിപ്പിക്കുന്നത്. ഇതിൽ പ്രവർത്തിക്കുന്ന റീട്ടെയിലർമാരെ (Retailers), പ്രൊഫഷണൽ രീതി തിരഞ്ഞെടുക്കുന്നതിൽ നിന്ന് അകറ്റുകയും ഒരു ‘Retail Advisory GAP’ സൃഷ്ടിക്കുകയും മാത്രമാണ് ഇവർ ചെയ്യുന്നത്.
Technical Analysis എന്ന വലിയ ബ്ലണ്ടർ:
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഒരു കമ്പനിയെ, നിങ്ങളുടെ നാട്ടിലെ ഒരു സാധാരണ പലചരക്കുകടയുടെ കച്ചവട യുക്തിയിൽ ചിന്തിച്ചാൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന Technical Analysis എത്ര വലിയ ബ്ലണ്ടറാണെന്ന് മനസ്സിലാകും.
ഒരു പലചരക്കുകടയുടെ Good will ഉൾപ്പെടെയുള്ള വില 5 ലക്ഷം ആണെന്ന് കരുതുക. ആ വർഷം ചിലവും നികുതിയും കഴിച്ച് 1 ലക്ഷം ലാഭം വന്നു. അതിൽ 25,000 രൂപ പാർട്ണർ ലാഭവിഹിതമായി എടുത്താൽ കമ്പനിയുടെ മൂല്യം 5.75 ലക്ഷം ആണ്. എന്നാൽ നാട്ടിൽ കുറച്ച് പുതുപ്പണക്കാർ വന്ന് ഇതിന് 6-7 ലക്ഷം വില പറയും. വരും വർഷങ്ങളിൽ പുതിയ കടകൾ വരാനും ട്രെൻഡ് മാറാനുമുള്ള സാധ്യത മനസ്സിലാക്കാതെ 7-8 ലക്ഷത്തിന് ഈ കട വാങ്ങിയാൽ, ആ കൊടുത്ത പ്രീമിയം തുക തിരിച്ചു കിട്ടാൻ തന്നെ 3- 4 വർഷം കാത്തിരിക്കണം! 
ഇന്ത്യൻ ഓഹരി വിപണിയിലെ പല ജനപ്രിയ ഓഹരികളും ഭാവിയിലെ 5 മുതൽ 50 വർഷം വരെയുള്ള ലാഭം മുൻകൂട്ടി പ്രീമിയം നൽകിയാണ് ഇപ്പോൾ ഇടപാട് നടക്കുന്നത്. ഇതറിയാതെ വാങ്ങിയാൽ, നമ്മളേക്കാൾ പ്രീമിയം നൽകി വാങ്ങാൻ ആളില്ലാത്ത അവസ്ഥ വരും. അപ്പോഴുണ്ടാകുന്ന വിൽപന സമ്മർദ്ദം (Selling Pressure) ഒരു Technical Analysis Signal-ഉം നിങ്ങൾക്ക് കാണിച്ച് തരില്ല!
ലാഭത്തിന്റെ മനോരാജ്യങ്ങൾ 
വിപണിയിലെ സക്സസ് സ്റ്റോറികൾ കേട്ട് പുളകിതരാവാതെ യാഥാർത്ഥ്യങ്ങൾ പഠിക്കാൻ ശ്രമിക്കണം. യാഥാർത്ഥ്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും കുറച്ച് ശ്രമകരമാണ്. ഓഹരിവിപണി ട്രേഡിങ്ങ് അഡിക്ഷനിൽ പെട്ട് ജീവിതം തകർന്ന് ആത്മഹത്യയിൽ അഭയം പ്രാപിച്ചവർ കുറവല്ല
” ലളിതമാക്കി പറഞ്ഞുതന്നുകൂടെ?” എന്ന് ചോദിക്കുന്നവരുണ്ട്. റിസ്കുകളുടെ hard side ഒഴിവാക്കി ലാഭത്തിന്റെ മനോരാജ്യം കാണിച്ചുതരുമ്പോൾ അത് ആകർഷണീയമാകുന്നത് വാസ്തവത്തിൽ അത് ലളിതമായതുകൊണ്ടല്ല. പകരം, നിങ്ങളുടെ യുക്തി ആഗ്രഹങ്ങളുടെ കൺകെട്ടിൽ പെട്ടുപോകുന്നതുകൊണ്ടാണ്. മനസ്സിലാവാത്ത കാര്യം ചെയ്യാനുള്ള ത്വരയിൽ ‘എല്ലാം മനസ്സിലായി’ എന്ന് സ്വയം നടിക്കുന്നതിനാലാണ് പലരും എളുപ്പ വഴിയിൽ അപകടത്തിൽ ചാടുന്നത്.
AMFI , SEBI , PFRDA എന്നിവരുടെ Code of Conduct complainse ഉള്ളവരിൽ നിന്ന് മാത്രം അവരുടെ രജിസ്ട്രേഷൻ Employee number പരിശോധിച്ച് ഉപദേശം സ്വീകരിക്കുക നിങ്ങളുടെ Risk tolerance അറിയാത്തവരുടെ അഭിപ്രായങ്ങളും tips ഉം പരീക്ഷിക്കുന്നതും ഫോളോ ചെയ്യുന്നതും ഒഴിവാക്കുക
Fiknowledge
Nandakumar M V
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

