Author: Nandakmar Varier

Behavioral finance coch by profession ന്യായതർക്കചിന്താന്വേഷി

തൊട്ടാൽവാടിടും തൊട്ടാവാടിയെ തൊട്ടുകളിച്ചൊരുകളിയതുവേണ്ട കണ്ടാൽ നല്ലൊരു പൂവ്വാണെന്നേ എന്നാൽ മുഴുവനും മുള്ളാണത്രേ ലജ്ജയിലാഴും മുഖമിതുകണ്ടാൽ കൗതുകമേറിതു കൈയ്യോങ്ങേണ്ട വെറുതെതഴുകാൻ കൈവച്ചാലോ മുള്ളത്കൊണ്ട് കൈകൾപോറാം നന്ദകുമാർ 388 –                                                                                                                                                                 …

Read More

ഓഹരി വിപണിയിൽ എളുപ്പത്തിൽ പണമുണ്ടാക്കാം എന്ന മോഹം സാധാരണക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന കാലമാണിത്. ഈ അവസരത്തെ മുതലെടുക്കാൻ, മൂലധനമെന്താണെന്നോ ക്യാഷ് ഫ്ലോ എന്താണെന്നോ അടിസ്ഥാനപരമായി പോലുമറിയാത്ത ഒരു പറ്റം മാധ്യമപ്രവർത്തകരും സമൂഹമാധ്യമ പണ്ഡിതന്മാരും സജീവമായി രംഗത്തുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൻ്റെ പിൻബലമില്ലാത്ത ഇവരുടെ അടിസ്ഥാനരഹിതമായ വാചാടോപങ്ങളും കേട്ടുകേൾവികളുമാണ് ഇന്ന് പലപ്പോഴും ‘റിസർച്ച്’ എന്ന പേരിൽ നിക്ഷേപകരിലേക്ക് എത്തുന്നത്. ഓഹരി വില അതിൻ്റെ ഉയർന്ന നിരക്കിൽ നിന്നും താഴേക്ക് പതിക്കുമ്പോൾ, അത് വലിയൊരു നിക്ഷേപ അവസരമാണെന്ന് വരുത്തിത്തീർക്കുന്ന ഇത്തരം വാർത്തകൾ സാധാരണക്കാരുടെ അത്യാഗ്രഹത്തെയും അമിതലഭ്യതാ മോഹത്തെയും (temptation) ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. മാധ്യമങ്ങളുടെ അർദ്ധസത്യങ്ങളും യഥാർത്ഥ കണക്കുകളും തിരിച്ചറിയാൻ നിരന്തരം ആഘോഷിക്കപ്പെടുന്ന സ്വിഗ്ഗിയുടെ (Swiggy) കാര്യം തന്നെയെടുക്കാം. കമ്പനിയുടെ വിപണി മൂല്യത്തിലെ പൊള്ളത്തരങ്ങൾ കണക്കുകളിൽ വ്യക്തമാണ്:  ലിസ്റ്റിംഗ് വില (Listing Price): സ്വിഗ്ഗി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത് പ്രതിയോഹരി ₹390 രൂപയ്ക്കാണ് (അന്നത്തെ വിപണി മൂല്യം/Market Cap: ഏകദേശം ₹1,07,773 കോടി).  എക്കാലത്തെയും ഉയർന്ന…

Read More

വിഹിതമൊന്നു തിരസ്കരിച്ചിത് അഹിതമൊന്നു ഗ്രഹിച്ചിടുമ്പോൾ അവിഹിതമെന്നു കഥിച്ചതെല്ലാമ- വിഹിതമല്ലതു കേട്ടറിഞ്ഞപോൽ നന്ദകുമാർ 950

Read More

തുടങ്ങാൻ എളുപ്പമാണ്, നിർത്താനോ? ഓഹരി വിപണിയിലെ കാണാപ്പുറങ്ങൾ! തുടങ്ങുന്ന അത്ര എളുപ്പമല്ല നിർത്താൻ. പക്ഷേ തുടങ്ങുന്നതിന് മുമ്പ് ആരും പറഞ്ഞാൽ കേൾക്കില്ല. ഇനി നിർത്തണമെങ്കിൽ ആദ്യം വിപണി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പഠിക്കണം. അതിന് നിങ്ങൾ തയ്യാറാണോ? മൂലധന വിപണി (Capital Market) എന്താണെന്നോ, അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ, അതിലെ ഇടപാടുകൾ (Contracts & Transactions) എങ്ങനെ നടക്കുന്നുവെന്നോ പഠിക്കാതെ, ആർക്കൊക്കെയോ കിട്ടുന്ന ലാഭവും കേട്ട് അത്യാഗ്രഹത്തോടെ ഇറങ്ങിത്തിരിക്കുന്നവരുടെ അവസ്ഥയെക്കുറിച്ചാണ് പോസ്റ്റ്. എങ്ങനെ ഈ അഡിക്ഷനിൽ നിന്ന് രക്ഷപ്പെടാം? ഒറ്റ വഴിയേ ഉള്ളൂ: ‘ബിഹേവിയറൽ ഫിനാൻസ്’ (Behavioral Finance) അറിയുന്ന ഒരാളുടെ സഹായത്തോടെ മൂലധന വിനിമയം എങ്ങനെ നടക്കുന്നു എന്ന് ശാസ്ത്രീയമായി പഠിച്ച ശേഷം മാത്രം വിപണിയെ സമീപിക്കുക Professionally trained അല്ലാത്തവരുടെ ഗ്രൂപ്പ് തള്ളുകൾ കേട്ടുണ്ടാക്കിയ ബേസിൽ നിന്ന് സ്വയം മാർക്കറ്റ് എക്സ്പ്ലോർ ചെയ്യാനിറങ്ങുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക അപകടത്തിൽ പെട്ടവരുടെ അവസ്ഥയാണ് ചിത്രത്തിൽ. നിരന്തരം ചാഞ്ചാടുന്ന വില നിങ്ങളെ മൂല്യം മനസ്സിലാകാത്തവിധം…

Read More

പൂമരമായിരുന്നിരിക്കാംപൂത്തിരിക്കാമത് പണ്ട്പൂത്തൊരുകാലത്തിൻപൂക്കുമോർമ്മയിലിന്നുംനന്ദകുമാർ360 . ……                                                                                                                                                                               …

Read More

⁣   ഇന്നലെ നടന്ന ഒരു സംഭവമാണ് പോസ്റ്റിനാധാരം. നമ്മുടെ പ്രധാനമന്ത്രി മോദിജി ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് ‘പാർലെ ചോക്ലേറ്റ്’ സമ്മാനിച്ചു എന്നൊരു വാർത്ത വന്നു. അത്രയേ വേണ്ടിയുള്ളൂ, നമ്മുടെ വാട്സ്ആപ്പ്, ഫേസ്ബുക്ക് സ്റ്റോക്ക് മാർക്കറ്റ് ഗ്രൂപ്പുകളിലെ ചർച്ചകൾ സജീവമായി. ഉടനെ തന്നെ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ‘𝐏𝐚𝐫𝐥𝐞 𝐈𝐧𝐝𝐮𝐬𝐭𝐫𝐢𝐞𝐬 𝐋𝐭𝐝 എന്ന കമ്പനിയുടെ ഷെയർ പ്രൈസ് അപ്പർ സർക്യൂട്ട് അടിച്ചു!⁣ ⁣ പക്ഷേ ഇതിലെ നഗ്നമായ സത്യമെന്താണ്? ബിസ്കറ്റും ചോക്ലേറ്റും ഉണ്ടാക്കുന്ന ‘𝐏𝐚𝐫𝐥𝐞 𝐏𝐫𝐨𝐝𝐮𝐜𝐭𝐬 𝐏𝐯𝐭 𝐋𝐭𝐝’ വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണ്. ഇന്നലെ അപ്പർ സർക്യൂട്ട് അടിച്ച 𝐏𝐚𝐫𝐥𝐞 𝐈𝐧𝐝𝐮𝐬𝐭𝐫𝐢𝐞𝐬-ന് ചോക്ലേറ്റുമായി യാതൊരു ബന്ധവുമില്ല; അവർ ഇൻഫ്രാസ്ട്രക്ചർ, വെയ്സ്റ്റ് മാനേജ്മെന്റ് മേഖലകളിലാണ് പ്രവർത്തിക്കുന്നത്!⁣ ⁣ ⁣ ഇതാണ് ഇന്നത്തെ റീട്ടെയിൽ ഇൻവെസ്റ്റർമാരുടെ അവസ്ഥ. ആഗോള മൂലധന വിപണിയുടെ തന്നെ വലിയൊരു ഊർജ്ജവും, എന്നാൽ വിപണിയുടെ നിലനിൽപ്പിന് കാരണമാകുന്ന ഏറ്റവും വലിയ ദൗർബല്യവും ഇത്തരം റീട്ടെയിൽ നിക്ഷേപകരുടെ വിവരമില്ലായ്മയും അന്വേഷണത്വരയില്ലായ്മയുമാണ്.⁣ ഇത്…

Read More

ഇരുളിൽ തനിച്ചാക്കി ഭയപ്പെടുത്താനൊരു സുന്ദരി തരുണിയാമെക്ഷിയുണ്ട് വാൽക്കണ്ണെഴുതിയ മിഴിമുനകൊണ്ടവൾ പോറാത്ത ഹൃദയങ്ങൾ നാട്ടിലില്ല കൊതിപ്പിച്ചു വീഴ്ത്തും ശബ്ദമാണവൾ തനിച്ചിതു വാഴുന്ന രാജ്ഞിയാണ് നിനച്ചിടേണ്ടാരും ആവഴി പോയിടാൻ ഭയപ്പെടുത്തീട്ടവളൊഴിഞ്ഞുമാറും കൊതിച്ചതെന്തും നിനച്ചൊന്നു നേടിടാൻ വരമൊന്നു വാങ്ങി തപസ്സിരിപ്പാണവൾ വരിക്കില്ലിതാരെയും അവർ നിനച്ചതില്ലെങ്കിൽ കൊതിച്ചിട്ടിതാരും ആവഴി തെറ്റേണ്ട നന്ദകുമാർ 778

Read More

നറുവെണ്ണ തോൽക്കും ഹൃദയത്തിനുടമ നറു വെണ്ണിലാവൊളിതൂകുന്നൊരുൺമ തനിച്ചായിടേയും നിനയ്ക്കുന്നിതുള്ളിൽ തനിച്ചാക്കിടാതെന്നും മക്കളെല്ലാരെയും നന്ദകുമാർ 893

Read More

കാൽ നഖം കൊണ്ടൊന്നു കളം വരച്ച് കാർകൂന്തൽ തുമ്പെടുത്ത് പുറകിലിട്ട് കാർമിഴികൂമ്പിൽ നാണമൊളിച്ചിന്നുനീ കാത്തിരിക്കുന്നാളിത് വിരുന്നിനുണ്ടോ നന്ദകുമാർ 883

Read More

പൂനിലാവിൽ കുളിച്ചീറൻ മുടിക്കെട്ടഴിച്ച നീ പൂന്തിങ്കൾ കസവുടുത്തെൻ പൂങ്കിനാവോ പൂമുല്ല പൂത്തുലയും പൗർണ്ണമിസന്ധ്യയിൽ പൂർണേന്ദു നിന്നെഞാൻ പുണർന്നിടട്ടെ നന്ദകുമാർ 864

Read More